Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീ ഒരു ഭാര്യയാണ്?
ജീവിതം വിവാഹം വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

നീ ഒരു ഭാര്യയാണ്?

By WordwarriorNovember 2, 2023Updated:November 2, 20236 Comments2 Mins Read208 Views
Bookmark Now
Please login to bookmark Close

No account yet? Register

മഞ്ഞുകാലമായാലും മഴക്കാലമായാലും ചുട്ടുപൊള്ളുന്ന വേനലായാലും അവൾ കാലത്തെ എഴുന്നേൽക്കും. എന്നാൽ അവനോ മൂടി പുതച്ചു കിടന്നുറങ്ങും. അതിനെ ചോദ്യം ചെയ്താലോ..

നീ ഒരു ഭാര്യയാണ്. ഉത്തരവാദിത്വങ്ങൾ ഏറെയാണല്ലോ?

കാലത്ത് നേരത്തെ തന്നെ അടുക്കളയിൽ കയറണം അവൾക്ക്. അവന് കയറിയാലെന്താ..

നീ ഒരു ഭാര്യയാണ്. നിനക്കാണ് ഭക്ഷണം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം.

അടുക്കളപ്പണിക്കിടയിൽ കുഞ്ഞുങ്ങൾ ഉണർന്നാലോ? അവൾ തന്നെ വന്നു അവരെ പല്ലുതേക്കാനും കുളിപ്പിക്കാനും മുതിരണം അതും അടുക്കള പണി ഇടയിൽ നിർത്തിവെച്ചു വരികയും വേണം.

അവന് കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ഒന്ന് ചെയ്താൽ എന്താ..

നീ ഒരു ഭാര്യയാണ്. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വം നിനക്ക് മാത്രമാണ്.

അതിനിടയിൽ പാൽക്കാരൻ വന്നു സൈക്കിളിൽ ബെൽ അടിച്ചാൽ അടുക്കളയിൽ ഓടിപ്പോയി പാൽ എടുക്കാനുള്ള സ്റ്റീൽ പാത്രം എടുത്തു വീടിൻറെ കോലായിലേക്ക് അവൾ തന്നെ ഓടണം.

അവന് ആ പാത്രം കൊണ്ടു പോയി പാലു വാങ്ങി വന്നാൽ എന്താ..

നീ ഒരു ഭാര്യയാണ്. ഇത്തരം കാര്യങ്ങളൊന്നും അവന് ചെയ്യാൻ പറ്റില്ല.

അതും കഴിഞ്ഞ് അവൻ ഉറക്കത്തിൽ നിന്ന് എണീറ്റാൽ ചൂടോടെ ചായ കട്ടിലിനു മുന്നിൽ എത്തിച്ചു കൊടുക്കണം.

അവനും കട്ടിലിൽ നിന്ന് ഇറങ്ങി വന്നു അടുക്കളയിൽ വന്നു എടുത്തു പോയാലെന്താ..

നീയൊരു ഭാര്യയാണ്. ഭർത്താവിൻറെ കാര്യങ്ങളൊക്കെ നീയല്ലേ ചെയ്യേണ്ടത്?

അതിനിടെ അവൻറെ അച്ഛന് കുളിക്കാനുള്ള ചൂടുവെള്ളം ബാത്റൂമിൽ കൊണ്ടു വയ്ക്കണം. അമ്മയ്ക്കുള്ള പ്രഷറിന് മരുന്ന് അവൾ തന്നെ എടുത്തു കൊടുക്കണം.

ഇതൊക്കെ അവനും ചെയ്തൂടെ…

പറ്റില്ലല്ലോ കാരണം

നീ ഒരു ഭാര്യയാണ്. എൻറെ രക്ഷിതാക്കളെ നോക്കാൻ കൂടി വേണ്ടിയാണ് നിന്നെ ഞാൻ കല്യാണം കഴിച്ചത്.

അവന് ലോക വിവരങ്ങളൊക്കെ അറിയാൻ കോലായിൽ പത്രക്കാരൻ ഇട്ടു വെച്ച പത്രം എടുത്തു കൊടുക്കണം. അവൻ അതൊന്നു പോയി എടുത്താൽ എന്താ…

നീ ഒരു ഭാര്യയാണ്. ഭർത്താവിന് വേണ്ട കാര്യങ്ങൾ കൃത്യസമയത്ത് നീ തന്നെ ചെയ്തു കൊടുക്കണം.

അത് എടുത്തു കൊണ്ടു വരുന്നതിനിടയിൽ

അവൾ രണ്ടുവരി വായിക്കുന്നത് കണ്ടാലോ..

നീയൊരു ഭാര്യ ആണ്. ഈ വാർത്ത വായിച്ചിട്ട് എന്താ കാര്യം ആദ്യം വീട്ടിലെ കാര്യങ്ങൾ മര്യാദയ്ക്ക് ചെയ്യാൻ നോക്ക് എന്നിട്ട് മതി വായന.

അവന് പല്ല് തേക്കാൻ ടൂത്ത് ബ്രഷ് എടുത്തു കൊടുക്കണം. കുളിക്കാൻ സോപ്പ് തലയിൽ തേക്കാൻ എണ്ണ. തുവർത്താൻ തോർത്ത്. ഉടുക്കാൻ വസ്ത്രം. അതും തേച്ചു മിനുക്കി വടി പോലെ ആക്കിയത്.

ഈ കാര്യങ്ങളൊക്കെ സ്വയം അവന് തന്നെ അങ്ങോട്ട് ചെയ്താൽ എന്താ?

പറഞ്ഞില്ലേ..

നീയൊരു ഭാര്യയാണ്. അവൻറെ ഉണർച്ച മുതൽ മുതൽ ഉറക്കം വരെയുള്ള കാര്യങ്ങൾ എല്ലാം നിൻറെ മാത്രം ഉത്തരവാദിത്വം ആണ്.

തീർന്നോ, ഇല്ല തീർന്നിട്ടില്ല. എങ്ങനെ തീരാൻ ആണ്? മറ്റാരെക്കാളും നമ്മൾ ഭാര്യമാർക്ക് ആണല്ലോ നിർബന്ധം. ഭർത്താവിന്റെയും മക്കളുടെയും ഭർത്താവിൻറെ രക്ഷിതാക്കളുടെയും കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാത്രം ട്യൂൺ ചെയ്ത യന്ത്രം കണക്കെ പണിയെടുക്കാനുള്ള കൂലിയില്ലാ വേലക്കാരി ആണല്ലോ ഭാര്യ..

അപ്പോ നിങ്ങൾ ഇതുപോലെയുള്ള ഒരു ഭാര്യയാണോ?… ആണെങ്കിൽ നിങ്ങൾ പറ നിങ്ങളുടെ നിശബ്ദത വെടിയാൻ സമയമായോ?..

അയ്യോ അങ്ങനെ ചോദിക്കാൻ പാടില്ലല്ലോ കാരണം

ഒരു ഭാര്യയാണ്.

✍️ Wordwarrior.

please note : എന്റെ ഭർത്താവും വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഇങ്ങനെ ഒന്നുമല്ല 🤭 ഇത് ചെറിയ ഒരു ശ്രമം മാത്രം.

Post Views: 32
6
Wordwarrior
  • Website

My world of Boundless realm where the lines between real life and fantasies blur.

6 Comments

  1. Sunandha Mahesh on December 2, 2023 11:40 AM

    ഇങ്ങനത്തെ ഭാര്യ അല്ല..

    Reply
  2. Divya Sreekumar on December 2, 2023 9:43 AM

    എന്റെ വീട്ടിലും ഇങ്ങനെയല്ല.എന്നാലും നമ്മൾ അനുഭവിക്കാത്തതെല്ലാം കെട്ടുകഥകളാണെന്ന് പറയാൻ പറ്റില്ലല്ലോ. ഈ എഴുത്ത് വായിക്കുന്ന ചിലർക്കെങ്കിലും റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടാവും പർവീ. അങ്ങനെയുള്ളവരുടേയും സാഹചര്യം മാറട്ടെയെന്ന് പ്രത്യാശിക്കുന്നു❤️

    Reply
  3. Shreeja R on December 2, 2023 9:11 AM

    ഞാനും അല്ല 😇

    Reply
  4. Jalajanarayanan on November 3, 2023 5:45 AM

    ഇങ്ങിനെ അല്ല ട്ടോ എന്റെ വിട്ടിൽ.
    എല്ലാ ജോലികളിലും ചെറിയതോതിൽ help കിട്ടാറുണ്ട് 😍

    Reply
  5. sabira latheefi on November 2, 2023 5:09 PM

    നല്ല എഴുത്ത്. പക്ഷെ എന്റെ ഭർത്താവ് ഇങ്ങനെ അല്ല. ഞാനവന്റ ഇണയാണ്, അവനെന്റെ ഇണയും തുണയും. 😊

    Reply
  6. Rebecca Izhak on November 2, 2023 4:18 PM

    സോറി .. ഞാനിങ്ങനൊരു ഭാര്യയല്ല 🤣😂

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.