Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൂക്കിലെ പല്ലും മൂക്കുത്തിയുടെ വരവും….
അനുഭവം ഗർഭം ജീവിതം നര്‍മം പ്രസവം സ്ത്രീ സൗഹൃദം

മൂക്കിലെ പല്ലും മൂക്കുത്തിയുടെ വരവും….

By Silvy MichaelNovember 5, 2023Updated:November 18, 202331 Comments4 Mins Read303 Views
Bookmark Now
Please login to bookmark Close

No account yet? Register

“മൂക്കിലെ പല്ലും മൂക്കുത്തിയുടെ വരവും….

ഏതാണ്ട് 10 -15 വർഷങ്ങൾക്കു മുൻപാണ്. ഒരു സുപ്രഭാതത്തിൽ എന്റെ മൂക്കിൽ എന്തോ ഒരു പന്തികേട്! ചീറ്റി നോക്കി, തുമ്മി നോക്കി, കയ്യിട്ടു നോക്കി, കണ്ണാടിയിൽ നോക്കി… ഒരു രക്ഷയുമില്ല! ഒന്നും കാണാനില്ല: ഒന്നും മനസ്സിലാകുന്നുമില്ല! തോന്നലായിരിക്കും.. ഞാൻ അതങ്ങ് വിട്ടു.
പക്ഷേ ദിവസം ചെല്ലുംതോറും ഈ ഇരിക്കപ്പൊറുതി കൂടിവരുന്നതല്ലാതെ ശമനത്തിന് ഒരു സാധ്യതയും കാണുന്നില്ല! ഞാൻ പതിയെ കണവനെ സമീപിച്ചു. മൂക്കിൽ അല്ലേ അസ്കിത. നോക്കിക്കളയാമെന്നാ യി പുള്ളി. റബറുവെട്ടുമ്പം നെറ്റിയിൽ ഫിറ്റ് ചെയ്യുന്ന ടോർച്ച് ഒക്കെ എടുത്ത് ആള് റെഡിയായി. ENT  ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ബഹുമാനത്തോടെ നമുക്കിട്ടു തരുന്ന ചാരുകസേര പോലൊന്ന് സംഘടിപ്പിച്ച് ഡോക്ടർ കണവൻ എക്സാമിനേഷന് തയ്യാറായി. ഇരയെ കസേരയിൽ ഇരുത്തി.. അല്ല കിടത്തി. ചാഞ്ഞും ചരിഞ്ഞും പരിശോധിച്ചു. നമ്മക്കാണെങ്കിൽ ആകാംക്ഷയങ്ങ് ഉച്ചിമുട്ടെ എത്തിയിരിക്കുകയാണ്. ഏത് നിമിഷവും ഉദ്വേഗത്തിന്റെ ലാവ ചീറ്റാമെന്ന അവസ്ഥ.
‘ യുറേക്കാ..’
തള്ളിപ്പൊന്തി വന്ന ലാവ ഞെട്ടിപ്പിടഞ്ഞ് വന്ന വഴിയെ തിരിച്ചുപോയി.
‘ യുറേക്ക’.. ഭർത്താവ് തന്റെ ജീനിയോസിറ്റിയെ (ജീനിയസ് എന്നതിന്റെ നൗൺ) അഭിനന്ദിച്ചുകൊണ്ട് തുള്ളിച്ചാടുകയാണ്.
” എന്താ, എന്താ സംഭവം? ” എന്റെ ഉച്ചിയിൽവീണ്ടും ലാവ തിളച്ചുതുള്ളി.
” യുറേക്കാ…അതൊരു പല്ലാണ്. വെളു വെള വെളുത്തൊരു കുഞ്ഞുപല്ല്. ദോ.. ആ മൂക്കിൽലങ്ങനെ മൊട്ടാൻ വെമ്പി നിൽക്കുന്നു!”
” ങേ! എന്റെ മൂക്കിൽ പല്ലോ?!”
എന്റെ ജ്ഞാനപ്രപഞ്ചത്തിന്റെ അതിരുകളിൽ മുട്ടി ആ അറിവ് എന്നിൽ ഒരു പ്രകമ്പനം തീർത്തു! ‘ഇതെന്താപ്പാ ഇങ്ങനെ? മുളയ്ക്കാനാണെങ്കിൽ ആ പല്ലിന് എന്റെ വായിലങ്ങുമുളച്ചാൽ പോരേ? എന്തിനേ ഇപ്പം ഈ മൂക്കില്!!’ ഞാനാകെ വിഷണ്ണയായി.
തന്റെ കണ്ടുപിടിത്തത്തിൽ വിജയ വിജ്റിംഭിതനായി നിന്നിരുന്ന ഡോക്ടർ കണവൻ അപ്പോഴാണ് എന്നെ ശ്രദ്ധിച്ചത്. പെട്ടെന്ന് റോൾ മാറി അദ്ദേഹം സ്നേഹവാനായ ഭർത്താവിന്റെ കോട്ടെടുത്തിട്ടു!’ ഡാർലിംഗ്, നീ വിഷമിക്കാതെ. നമുക്കൊരു പല്ലന്റെ അടുത്ത് പോയാൽ പോരെ? നിനക്കു വേണ്ടെങ്കിൽ ആ പല്ലങ്ങെടുത്തുകളഞ്ഞേക്കണം.’

ഇത്തവണ അതൊരു ഇൻസൾട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്. വേണ്ടാത്തിടത്ത് പല്ലു വന്നതിന്റെ വിഷമം ആരാനറിയുമോ? തിളച്ചു തികട്ടി വന്ന സങ്കടം എല്ലാം കൂടി എന്റെ കണ്ണിൽ ഒരു കടൽത്തീർത്തു! പിന്നെ ചിമ്മിച്ചിണുങ്ങി അങ്ങ് പെയ്യാൻ തുടങ്ങി. അതുകണ്ട് വെട്ടിലായത് മിസ്റ്റർ കണവനാണ്‌.
‘മുത്തേ..പൊന്നേ..ചക്കരേ.. ‘ അറിയാവുന്ന സകല അടവും പുള്ളി പയറ്റി നോക്കി. എവിടെ? ഞാനുണ്ടോ അടങ്ങുന്നു! കെട്ടിപ്പിടിച്ചു, ചുറ്റിപ്പിടിച്ചു, കണ്ണിലും കവിളിലും ഒക്കെ നിർത്താതെ കിസ്സി! നോ രക്ഷ അറ്റ കൈക്ക് എന്നെ പൊക്കിയെടുത്ത് പുള്ളി ഒരൊറ്റ പ്പൂട്ട്! എന്നു പറഞ്ഞാൽ ഒരു കിടുക്കാച്ചി അധരപ്പൂട്ട്!! ഐ മീൻ.. യു മീൻ.. എ ലിപ് ലോക്ക്!!!!

അതൊരു ഒന്നൊന്നര പൂട്ടായിപ്പോയി മക്കളേ… പിന്നെ അവിടെ നടന്നതൊന്നും സത്യമായിട്ടും എനിക്ക് ഓർമ്മയില്ല! ഞാൻ അതിനു ഉത്തരവാദിയുമല്ല.
ഏതായാലും ആ ദിവസം അങ്ങനെയങ്ങ് കഴിഞ്ഞുപോയി. എന്തു മാജിക്കാണെന്ന് അറിയില്ല: മൂക്കിലെ അസ്കിത അന്നത്തോടെ അപ്രത്യക്ഷമായി! കണവൻ കണവന്റെ വഴിക്കും ഞാൻ എന്റെ വഴിക്കും യാത്ര തുടർന്നു. വല്ലപ്പോഴും ഒന്ന് കണ്ടാൽ ആയി മിണ്ടിയാൽ ആയി!
അങ്ങനെയിരിക്കുമ്പോഴാണ്…

എല്ലാ ഇരുപത്തിയെട്ടാം ദിവസവും വിരുന്നു വരുന്ന ഒരു അതിഥിയുണ്ടായിരുന്നു എനിക്ക്. പക്ഷേ ദിവസം മുപ്പതായി 35 ആയി പാർട്ടി വരുന്ന ഭാവമേ ഇല്ല. കടിച്ചുപിടിച്ച് ഒരാഴ്ച കൂടി മുന്നോട്ടുപോയി. വരമാട്ടെ… ഒടുവിൽ ഞാൻ കണവനുമായി മീറ്റിംഗ് ഫിക്സ് ചെയ്ത് കാര്യം അവതരിപ്പിച്ചു. സാധ്യതാസാധ്യതകളെല്ലാം നിരത്തിവച്ച് കൂലംകക്ഷമായി തിരിച്ചും മറിച്ചും ഞങ്ങൾ ചിന്തിച്ചുനോക്കി. ഏയ്‌!അങ്ങനെ വരാൻ വഴിയില്ല. വൺ നൈറ്റ് മിറാക്കിൾസിനെ പറ്റിയൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് അങ്ങനെ വരാൻ വഴിയില്ല. മാത്രവുമല്ല ഓവറിയിൽ എന്തോ ഗഡ്ബഡു വന്നിട്ട് വൃത്തിയാക്കി പെറുക്കി എടുത്തിട്ട് മൂന്നുമാസം ആകുന്നതേയുള്ളൂ. അസംഭവ്യം! ഡോക്ടറെ സമീപിക്കുക തന്നെ! എന്താണെന്നൊന്ന് അറിയണമല്ലോ.
സീൻ -ഡോക്ടറുടെ മുറി.
ഡോ :എന്താ?
ഞങ്ങ :ഇങ്ങനെ ഇങ്ങനെ ഒക്കെയാണ് ഡോക്ടർ.
ഡോ : അതിന്
ഞ : ഒന്ന് സ്കാൻ ചെയ്യണം
ഡോ : എന്തിന്
ഞ : വല്ല സിസ്റ്റോ മറ്റോ ഉണ്ടോന്ന്….
ഡോ : സിസ്റ്റോ മറ്റോ.. മണ്ണാങ്കട്ട! പോയി യൂറിൻ കൊടുത്തിട്ട് വാ. എന്നിട്ട് ആകാം ബാക്കി.
ഞ : അയ്യോ ഡോക്ടറേ
ഡോ : പോയേ പോയേ എന്നെ മെനക്കെടുത്താതെ.
അടുത്ത ഫയൽ എടുത്ത് ഡോക്ടർ അടുത്തയാളെ വിളിച്ചു കഴിഞ്ഞു.

ഗത്യന്തരമില്ലാതെ ഞങ്ങൾ പുറത്തിറങ്ങി ലാബിനെ ലക്ഷ്യമാക്കി നടന്നു. ‘വേസ്റ്റ്’ കണവൻ പിറുപിറുക്കുന്നത് കേൾക്കാം. ഡോക്ടറെക്കുറിച്ചാണ്. ‘പിന്നേ..ഈ നാല്പത്തഞ്ചാം വയസ്സിലല്ലേ ഗർഭം! അവര് എംബിബിഎസ് പാസായതാണോന്ന് ആർക്കറിയാം’
എന്തുകൊണ്ടോ കമാന്നൊരക്ഷരം മിണ്ടാൻ എനിക്ക് തോന്നിയില്ല. മൂക്കിൽ ഒരു പല്ലു വന്നെന്നോർത്ത് ഞാൻ പൊരുന്നയൊന്നും ആയിട്ടില്ലല്ലോ.

ലാബിൽ നിന്ന് അവരൊരു കിറ്റാണ് തന്നത്. പോയി യൂറിൻ ഡ്രോപ്പ് ചെയ്തു കൊടുക്കാൻ പറഞ്ഞു. എങ്ങുനിന്നോ ഒരു ചെണ്ടമേളം! കന്നിമാസത്തിൽ എവിടാ ഉത്സവം? ശ്രദ്ധിച്ചു നിന്നപ്പോൾ മനസ്സിലായി- ഉത്സവം ഒന്നുമല്ല. ഉള്ളിൽ പെരുമ്പറ കൊട്ടുന്നതാണ്! പ്രായം 45.ഞാൻ ഭർത്താവിനെ നോക്കി. ഡോക്ടറെ തെറി പറയുന്നതിനിടയിലും നിർവചിക്കാൻ ആവാത്ത ഒരു ഭാവം ആ മുഖത്ത് ഞാൻ കണ്ടു.

ടിക് ടിക് ടിക്.. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുന്നതുപോലെ. പ്രെഗ്നൻസി സ്ട്രിപ്പ് എന്റെ കയ്യിൽ ഇരുന്നു വിറച്ചു. അതാ ഒരു ലൈൻ. ഞാൻ വീണ്ടും നോക്കി. അതെ.. ദതതു തന്നെ.. കൺട്രോൾ ലൈനിനും മുൻപേ അതാ അത് തെളിഞ്ഞിരിക്കുന്നു. ഒരു നിമിഷം… മറ്റേതോ ലോകത്ത് എത്തിയതുപോലെ! പിന്നെ ബോധം വരുമ്പോൾ ഞാൻ കെട്ടിയോനെ ചുറ്റിവരിഞ്ഞ് കെട്ടിപ്പിടിച്ചു നിൽക്കുകയാണ്. എത്രനേരം അങ്ങനെ നിന്നെന്നറിയില്ല. ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ആ നിൽപ്പിൽത്തന്നെ ഞങ്ങൾ താരാട്ട് മൂളി എതിരേൽക്കാൻ തുടങ്ങിയിരുന്നു!
മൂത്ത കുട്ടികളുടെ സന്തോഷമായിരുന്നു കാണേണ്ടത്.’ മമ്മാടെ വയറ്റീ കുഞ്ഞാവ’ അതു പറയുമ്പോൾ അവരുടെ മുഖത്തു തെളിഞ്ഞ സന്തോഷവും ഉത്സാഹവും! ഒരു വിധത്തിൽ പറഞ്ഞാൽ ഞങ്ങൾ നാലുപേരും ഒരുമിച്ചാണ് അത്തവണ പ്രഗ്നന്റ് ആയത്. വീ വെയർ പ്രെഗ്നന്റ് ആസ് അ ഫാമിലി!

38 ആം ആഴ്ചയിൽ ഞങ്ങളുടെ കാത്തിരിപ്പിന്റെ ഘനം താങ്ങാൻ ആവാതെ അവൾ ഉള്ളിൽ കിടന്നു ഞെരിപിരി കൊണ്ടു,ഡോക്ടറെക്കൊണ്ട് വയറു കീറിച്ച് പുറത്തുചാടി. കണ്ണുതുറന്ന് കുഞ്ഞിനെ പരതിയ എന്നോട് നേഴ്സുമാർ പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു.. ‘പെങ്കൊച്ചാ…സുന്ദരിയാ..’

ആ സുന്ദരിക്ക് പേരിട്ടതാണ് ഇതിലെല്ലാം കേമമായത്. എല്ലാറ്റിന്റെയും തുടക്കം മൂക്കിലുദിച്ച ആ പല്ലാണല്ലോ: അപ്പോൾ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു പേര് വേണം!
മൂക്കിപ്പല്ലി? പല്ലു മൂക്കി? വെറും മൂക്കി? ഏയ് ശരിയാവില്ല ‘എന്നാൽ മൂക്കുത്തി എന്നായാലോ? മൂക്കുത്തി എന്നോ കല്ലു മൂക്കുത്തി എന്നോ മറ്റോ?’
കണവന് എവിടെയോ ഒരു ലൈറ്റ് മിന്നിയതുപോലെ. ‘കല്ലുമൂക്കുത്തി എന്ന് വേണ്ട എന്നാൽ അതുപോലെ എന്തെങ്കിലും മതി’
അപ്പോൾ കത്തിയത് എനിക്കാണ് ‘ കല്യാണി… അതെ അതുമതി.. കല്യാണി ..’
അങ്ങനെയായിരുന്നു ഞങ്ങളുടെ മിറാക്കിൾ ബേബി മൂക്കുത്തിയുടെ വരവ്.”

N B ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ പരിചയപ്പെടുന്നത് – അന്ന തോമസ്എന്ന 60കാരിയെ. പ്രായത്തെ വെല്ലുന്ന തരത്തിലുള്ള കലപിലവർത്തമാനമാണ് എന്നെ അവരിലേക്ക് ആകർഷിച്ചത്. സ്വതവേ സംസാരപ്രിയയായ എനിക്ക് ആ യാത്രയ്ക്കിടയിൽ വീണു കിട്ടിയ സ്വർഗ്ഗമായിരുന്നു അത് എന്ന് പറയേണ്ടതില്ലല്ലോ. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തെത്തിയത് ഞാൻ അറിഞ്ഞതേയില്ല എന്ന് പറയുന്നതാവും ശരി. കഥകളുടെ ഒരു കലവറ- അതായിരുന്നു അവർ. ഭൂമിക്ക് മുകളിൽ, സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും അവർക്ക് പറയാനുണ്ട് ഒരു കഥ! അങ്ങനെ വീണു കിട്ടിയതാണ് ഈ ഗർഭ കഥയും! അവരുടെ തന്നെ വാക്കുകളിൽ ആ കഥ ഞാൻ ഇവിടെ കുറിച്ചതാണ്.

Post Views: 34
13
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

31 Comments

  1. silvymichael73@gmail.com on May 18, 2025 12:06 PM

    Thank you Suma ❤️❤️

    Reply
  2. Sayara Fathima KARU KUNNATH on May 18, 2025 11:14 AM

    സൂപ്പർ 👌🥰💗

    Reply
    • silvymichael73@gmail.com on May 18, 2025 12:04 PM

      Thank you dear❤️

      Reply
  3. Varghese Joseph on November 9, 2023 6:54 PM

    രണ്ട് പ്രാവശ്യം വായിച്ച ഞാൻ ലവളെ വിളിച്ചടുത്ത് നിർത്തി ഉറക്കെ വായിച്ചു കേൾപ്പിച്ചു. അവളുടെ ചിരി മതിലുകൾ കടന്ന് പോയി….
    എനിക്ക് ചിരിയേക്കാൾ കൂടുതൽ ഉണ്ടായത് ബഹുമാനമാണ്.
    അത്രക്ക് നന്നായി എഴുതിയിരിക്കുന്നു.
    നർമ്മം, ഉദ്വേഗം,
    രണ്ടും ഒരേപോലെ മുന്നോട്ട് കൊണ്ട് പോയി. അവസാനഭാഗത്തെ NB മനോഹരമായ ട്വിസ്റ്റ്‌ ആയി.
    അഭിനന്ദനങ്ങൾ 🥰🥰

    Reply
    • Silvy Michael on November 9, 2023 7:29 PM

      Thank you sir… വായനയ്ക്കും aaswadanathinum🥰

      Reply
  4. Nishiba M on November 9, 2023 4:57 PM

    മനോഹരം. രസകരമായി

    Reply
    • Silvy Michael on November 9, 2023 7:30 PM

      Thank you നിഷീ 🥰

      Reply
  5. Divya Sreekumar on November 9, 2023 9:48 AM

    അടിപൊളി എഴുത്ത് ചേച്ചീ😃😃👌👌

    Reply
    • Silvy Michael on November 9, 2023 7:30 PM

      Thank you ദിവ്യാ 🥰

      Reply
  6. Neethi Balagopal on November 8, 2023 10:32 PM

    അതുകൊള്ളാം.. മൂക്കുത്തി നല്ല പേര്

    Reply
    • Silvy Michael on November 9, 2023 7:31 PM

      Thank you നീതീ 🥰

      Reply
      • Seenath on May 19, 2025 12:54 AM

        സൂപ്പർ…

        Reply
  7. Dhanya on November 8, 2023 8:51 PM

    Super

    Reply
    • Silvy Michael on November 9, 2023 7:31 PM

      Thank you…

      Reply
  8. Sreeja Ajith on November 5, 2023 9:31 PM

    രസകരമായ എഴുത്ത്

    Reply
    • Silvy Michael on November 6, 2023 10:01 PM

      താങ്ക്യൂ🥰🥰🥰

      Reply
      • Someone on November 7, 2023 9:33 AM

        എൻറമ്മേ 🤣😂🤣🤣.. ഇങ്ങനെയൊക്കെ എഴുതാൻ ചേച്ചിക്കേ കഴിയൂ.. സമ്മതിച്ചിരിക്കുന്നു. ഞാൻ ചിരിച്ചു ചത്തു.

        Reply
        • Silvy Michael on November 7, 2023 9:42 AM

          സോറി.. അടക്കിനു വരാൻ നിർവ്വാഹമില്ല 🤣🤣🤣

          Reply
  9. Anjali Jagath on November 5, 2023 6:25 PM

    എന്നാലും അതൊരു ഒന്നൊന്നര പൂട്ടായി പോയി 😂😂😂 രസകരമായ എഴുത്ത് ❤️❤️❤️❤️

    Reply
    • Silvy Michael on November 6, 2023 10:02 PM

      Thank you dear🥰🥰🥰

      Reply
  10. Sabira latheefi on November 5, 2023 6:14 PM

    എന്റെ തറവാട്ടിൽ എന്റെ രണ്ട് നാത്തൂന്മാർ 42വയസ്സില ലാസ്റ്റ് കുട്ടിയെ പ്രസവിച്ചത്. ഒരാളുടെ അതിനു തൊട്ട് മുമ്പുള്ള കുട്ടിയുമായി 15വയസ്സിന്റെ ഡിഫറെൻറ്സ് ഉണ്ടായിരുന്നു. നല്ല രസായിട്ട് എഴുതി. ❤️❤️

    Reply
    • Silvy Michael on November 6, 2023 10:03 PM

      Late pregnancy can be really troublesome. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Reply
  11. Joyce Varghese on November 5, 2023 5:46 PM

    നല്ല ഒഴുക്കോടെ രസകരമായ രീതിയിൽ അവതരിപ്പിച്ചു. നാൽപ്പതുകളിൽ ഗർഭിണിയാകുന്ന സ്ത്രീകളുടെ ടെൻഷൻ നന്നായി തെളിഞ്ഞെഴുതി. സാധാരണ കണ്ടുവരുന്നതിൽ നിന്നും വ്യത്യസ്തമായ ആംഗിളിൽ കൂടി ചിന്തിച്ചത്, brilliance.
    ❤

    Reply
    • Silvy Michael on November 6, 2023 10:03 PM

      ഒത്തിരി സ്നേഹം dear ♥️♥️♥️

      Reply
  12. Nafs nafs on November 5, 2023 5:41 PM

    ഒരൊറ്റ പൂട്ടിൽ ഇതെന്നാ മിറാക്കിളാ പടച്ചോനേ. എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട എഴുത്ത്. വായിച്ചിട്ടും പൂട്ടിൽ പെട്ടെങ്കിൽ അതിനു എഴുത്തുകാരി ഉത്തരവാദിയല്ല.

    സിൽവിച്ചേച്ചിയുടെ ഭാഷാ പ്രയോഗവും ശൈലിയുമെല്ലാം അമ്പരപ്പിക്കുന്നതാണ്.👏👏👏

    Reply
    • Silvy Michael on November 5, 2023 5:46 PM

      ഒത്തിരി നന്ദി… ഇത്തിരി കൂടുതൽ സ്നേഹം dear🥰🥰🥰

      Reply
    • Silvy Michael on November 6, 2023 10:04 PM

      താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🥰🥰🥰🥰

      Reply
    • Jalajanarayanan on November 6, 2023 11:28 PM

      രസകരമായിട്ടു എഴുതി ❤️❤️❤️

      Reply
      • അനാമിക s on November 8, 2023 8:48 PM

        ആഹാ കലക്കി, മൂക്കിൽ ഒരു പല്ല് വന്നെന്നു വെച്ച് ഞാൻ പൊരുന്ന ഒന്നും ആയിട്ടില്ലല്ലോ… എത്ര സുന്ദരമായ ആത്മഗതം 😂😂😂

        Reply
        • Silvy Michael on November 15, 2023 5:03 PM

          Thank you dear🥰

          Reply
          • Suma Jayamohan on May 18, 2025 9:59 AM

            ആഹാ എത്ര രസകരം❤️😃
            കഥയാണെന്നേ ഞാൻ കരുതിയില്ല. ഒറിജനലിനേക്കാൾ ഒറിജിനൽ
            അടിപൊളി സിൽവീ❤️👌🌹

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.