Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൂന്ന് ആണുങ്ങൾ
കഥ ജീവിതം ജോലി ബന്ധങ്ങൾ വീട് സമത്വം

മൂന്ന് ആണുങ്ങൾ

By Neethu V. RNovember 5, 2023Updated:November 8, 202316 Comments4 Mins Read179 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാമൻ, സഞ്ജു 

വീണ്ടും വീണ്ടും അത് തന്നെ ഓർത്തു പോവുന്നതിൽ സഞ്ജുവിന് തന്നോട് തന്നെ പുച്ഛം തോന്നി. അറിയാതെ നിറഞ്ഞൊഴുകുന്ന മിഴികളെ അവൻ തടഞ്ഞില്ല. “അയ്യേ ആൺകുട്ടികള് കരയ്യോ” ആരൊക്കെയോ ചുറ്റും നിന്ന് പറയുന്ന പോലെ.യാന്ത്രികമായി വണ്ടി മുൻപോട്ട് നീങ്ങി.

പത്തു മിനിറ്റിനുള്ളിൽ എത്തിക്കാനുള്ളതാണ് ഫുഡ്‌, അതിനിടക്ക് അയാൾ ആവശ്യപ്പെട്ടതുപോലെ മദ്യവും വാങ്ങിച്ചു. സമയം രാത്രി പതിനൊന്ന്‌, ഓർഡറിനനുസരിച്ച് ചില ദിവസങ്ങളിൽ രണ്ട് മണിയോളം ആവാറുണ്ട് ജോലി. കഴിയാൻ. അനിയത്തി പറയാറുള്ളത് പോലെ “ഏട്ടന് എന്ത് സുഖാണ്, രാത്രി മുഴുവൻ ചുറ്റി നടക്കാം ആരും വരില്ല ചോദിക്കാനും പറയാനും “

ശരിയാണ്, ആരുമില്ല ചോദിക്കാനും പറയാനും.

ചിലദിവസങ്ങളിൽ അശ്ലീലച്ചുവയോടെയുള്ള സംസാരവും പെരുമാറ്റവും അനുഭവിക്കേണ്ടി വരാറുണ്ട്. എന്നാൽ ഇതൊന്നും പങ്കുവെക്കാൻ പോലും പറ്റാത്ത അനുഭവങ്ങൾ തന്നെ ആയിപ്പോവാറാണ് പതിവ്. അല്ലെങ്കിലും ആൺകുട്ടികളുടെ ജീവിതം വളരെ എളുപ്പം ആണല്ലോ..

ചില ദിവസങ്ങളിൽ ഒന്ന് ഉറങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന് കരുതിയിട്ടുണ്ട്.

എത്ര നാളായി രാത്രി നന്നായൊന്നുറങ്ങിയിട്ട്..

പതിനാറാം വയസ്സിൽ തുടങ്ങിയതാണ് ഇത്തരം പാർട്ട്‌ ടൈം ജോലികൾ ചെയ്യാൻ,ഇപ്പോൾ പ്രായം പത്തൊൻപത് . കഴിഞ്ഞ വർഷം മുതലാണ് സ്വിഗ്ഗിയിൽ ഫുഡ്‌ ഡെലിവറി ബോയ് ആയി ജോലി തുടങ്ങിയിട്ട്.പക്ഷേ സ്വന്തമായി വണ്ടി ഇല്ലാത്തത് വളരെ പ്രയാസമായിരുന്നു. അയൽവക്കത്തെ ചേട്ടൻമാരുടെ വണ്ടിയായിരുന്നു ആശ്രയം.

പക്ഷേ കാലത്ത് കോളേജിലേക്ക് ബസ്സിൽ തൂങ്ങിപ്പിടിച്ചു പോവുന്നതിൽ വല്ലാത്തൊരു ചമ്മലും ഉണ്ടായിരുന്നു. അവൾ കാൺകേയാണ് അന്ന് ആ ബസ്സിലെ കണ്ടക്ടർ വഴക്ക് പറഞ്ഞത്.

“താൻ ഒരാണല്ലേ എന്തിനാ ഇങ്ങനെ വഴക്ക് കേൾപ്പിക്കുന്നെ? അല്ല തനിക്ക് ബൈക്കൊന്നും ഇല്ലേ?” കളിയാക്കുന്നത് പോലെ അവൾ ചോദിച്ചപ്പോൾ വല്ലാത്തൊരു അപമാനം ആണ് തോന്നിയത്.

ഉറുമ്പ് കൂട്ടി വെച്ചതുപോലെ കൂട്ടിക്കൂട്ടിവെച്ച പണം കൊണ്ടാകില്ല എന്ന് തോന്നിയതോടെ അമ്മയുടെ കാലും കയ്യും പിടിച്ചു കുടുംബശ്രീ വഴി ലോൺ ഒപ്പിച്ചാണ് ഇന്നലെ ഈ സെക്കന്റ്‌ ഹാൻഡ് വണ്ടി വാങ്ങിയത്. ബസ് സ്റ്റാൻഡിലേക്ക് വണ്ടിയിൽ പോവുമ്പോൾ അഭിമാനത്തോടെ അവളെയായിരുന്നു പരതിയത്..

കൂട്ടുകാർക്കിടയിൽ നിൽക്കുന്ന അവൾക്കടുത്തേക്ക് ചെല്ലുമ്പോൾ അവൾ വല്ലാത്തൊരു പരിഹാസത്തോടെ അവനെ നോക്കി. ” ഏതാ ഈ പഴഞ്ചൻ വണ്ടി. വലിയ ദുൽഖർ സൽമാൻ ആണെന്നാ വിചാരം.. “

കൂട്ടുകാരുടെ ചിരി മുറുകുമ്പോൾ ഏതോ ഒരാൾ പറയുന്നുണ്ടായിരുന്നു “ഏത് മുഖത്ത് ശരിക്കും മീശ പോലും കിളിർക്കാത്ത ഇവനോ “

“ആന്നേ ഇവനെന്നോട് വല്ല്യ പ്രേമമാണെന്നേ ” അവരുടെ പുച്ഛത്തിനും പരിഹാസത്തിനും ഇടയിൽ നിന്നും ഓടിയൊളിക്കുമ്പോൾ മനസ്സ് വല്ലാതെ നോവുകയായിരുന്നു.

എത്ര രാവുകളിലെ ഉറക്കം കളഞ്ഞാണ് അവൾക്ക് വേണ്ടതെല്ലാം വാങ്ങി നൽകിയത്?

അവളുടെ ചിരിയിലും സംസാരത്തിലും തന്നോടുള്ള പ്രണയം തന്നെ അല്ലായിരുന്നോ?

അതോ തന്റെ തോന്നലോ?

തന്നോടെനിക്ക് ഇഷ്ടമൊന്നുമില്ല എന്നവൾ പറഞ്ഞിരുന്നെങ്കിൽ അവിടെ അവസാനിപ്പിച്ചേനെ എല്ലാം..

എമറാൾഡ് അപ്പാർട്മെന്റ്സിലേക്ക് കയ്യിലെ പാർസലുമായി ഇറങ്ങി നടക്കുമ്പോൾ ചിന്തകളുടെ പരക്കം പാച്ചിൽ നിർത്തുവാൻ അവൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു.

റൂം നമ്പർ മുന്നൂറ്റിപ്പന്ത്രണ്ടിന്റെ മുൻപിൽ വാതിൽ തുറന്ന ആളെക്കണ്ട് അവന് വല്ലാത്ത അതിശയമായി. പ്രശസ്ത സിനിമ നിർമാതാവ്..

അങ്ങനെ ഒരാളെ അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നാൽപ്പത് കഴിഞ്ഞെങ്കിലും വല്ലാതെ ഓമനത്തം തുളുമ്പുന്നതും താടിരോമങ്ങൾ കൊണ്ട് നിബിഢവുമായ അയാളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാനാവാതെ അവൻ നോക്കി നിന്നു.

രണ്ടാമത്തെ ആണ് 

ഡെലിവറി ബോയിയെ പറഞ്ഞയച്ച് ഭക്ഷണവും മദ്യവും ആയി ടീപോയുടെ അരികിലേക്ക് അയാൾ നടന്നു.

 “ആ പയ്യന്റെയൊക്കെ ഒരു ഭാഗ്യം രാത്രി മുഴുവൻ ഇങ്ങനെ ചുറ്റിക്കൊണ്ടിരുന്നാ മതി, വേറൊന്നും ഓർക്കേണ്ട ” അയാൾ തന്നോട് തന്നെ പറഞ്ഞു.

വെറുതെ ഫോൺ എടുത്തു നോക്കി. ഇല്ല അവൾ ഓൺലൈൻ ഇല്ല. ഇത്രമാത്രം തന്നെ വെറുക്കാൻ താനെന്ത് ചെയ്തു?

ഓരോ പടങ്ങളും ഹിറ്റടിക്കുമ്പോൾ അവളെയും ഒപ്പം ചേർത്ത് നിർത്തി ഇവളാണെന്റെ ഭാഗ്യം എന്ന് പറഞ്ഞിട്ടേയുള്ളു. അഞ്ചു വർഷത്തെ പ്രണയവും ഒരുമിച്ചുള്ള ജീവിതവും, അവൾക്കെപ്പോൾ വേണമെങ്കിലും തന്നിൽ നിന്ന് ഇറങ്ങിപ്പോവാമായിരുന്നു. പക്ഷേ തക്കതായ കാരണം പറഞ്ഞിരുന്നെങ്കിൽ..

ഫോണിൽ മെസ്സേജ് ടോൺ മുഴങ്ങി. ഒട്ടും ക്ഷമയില്ലാതെ അയാൾ ചാടിക്കേറി മെസ്സേജ് തുറന്നു നോക്കി. അവളും വേറൊരുത്തനും നിൽക്കുന്ന ഫോട്ടോ, അവൾ തന്നെ അയച്ചതാണ്.

ഒപ്പം ഒരു വോയിസും  ” താനൊക്കെ ഒരാണാണോ ഒപ്പമുള്ളവളെ സ്നേഹിക്കാനും മനസ്സിലാക്കാനും കഴിയാതെ ക്യാഷിനു പുറകെ പോകുന്ന തന്നെയൊക്കെ എന്തിന് കൊള്ളാം. തന്റെ പോപ്പുലാരിറ്റിയുടെ ഒരു പങ്കും എനിക്ക്  ആവശ്യമില്ല. “

നെഞ്ചിനുള്ളിൽ എന്തോ ഒന്ന് കുത്തിക്കേറുന്ന പോലെ തോന്നി. അയാൾ സോഫയിലേക്ക് വീണു. പണം സൗന്ദര്യം സ്വഭാവം പ്രശസ്തി എല്ലാം ഒത്തിണങ്ങിയ പുരുഷനാണ് താനെന്ന് അഹങ്കരിച്ചു . പക്ഷേ…

തങ്ങൾ ഒരുമിച്ചു ജീവിക്കുമ്പോൾ അവളെ സ്നേഹം കൊണ്ട് മൂടിയിരുന്നു താൻ, അവളും.

പിന്നീട് ഹിറ്റ്‌ സിനിമകളുടെ മാത്രം നിർമാതാവായി താൻ മാറുമ്പോൾ അവളോടുള്ള സ്നേഹത്തിന് വല്ല കുറവും?

ഗ്ലാസ്സിലെ മദ്യം ഒരിറക്ക് നുണഞ്ഞുകൊണ്ട് അസഹ്യമായ വേദനയോടെ അയാൾ തല കുടഞ്ഞു.

ഒരായിരം ഉമ്മകൾ കൊണ്ട് ഒരിക്കലവളെ താൻ മൂടിയിരുന്നു… ഇറുക്കെ കെട്ടിപ്പിടിച്ചിരുന്നു…

അവളെപ്പോഴെങ്കിലും തന്നെ ഉമ്മ വച്ചിരുന്നോ?

പിന്നിലൂടെ വന്ന് ഒരിക്കലെങ്കിലും കെട്ടിപ്പിടിച്ചിരുന്നോ?

ശരിയാണ് തിരക്കുകൾ കാരണം സ്നേഹം പ്രകടിപ്പിക്കാൻ താൻ മറന്നു പോയിക്കാണും, പക്ഷേ അവൾക്ക് തന്നോട് അതേ സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് ഓർമപ്പെടുത്താമായിരുന്നു.

അല്ലെങ്കിലും സ്ത്രീ എന്നത് സ്നേഹിക്കപ്പെടുന്നയാളും പുരുഷൻ സ്നേഹിക്കുന്നയാളുമാണല്ലോ..

അയാൾ കഠിനമായ വെറുപ്പിൽ നീറിപ്പുകഞ്ഞു. പാതിയൊഴിഞ്ഞ മദ്യക്കുപ്പിയും തുറക്കാതെ വെച്ച ഭക്ഷണപ്പൊതിയും ഇനിയെന്ത് എന്ന അർത്ഥത്തിൽ അയാളെ തുറിച്ചു നോക്കി.

തെന്നിയും തെറിച്ചും അയാൾ പുറത്തെ കാർ പാർക്കിങ്ങിൽ എത്തി.  വണ്ടിയെടുത്ത് ഒരു ലക്ഷ്യവുമില്ലാതെ പായിക്കുമ്പോൾ കണ്ണുകൾ എന്തെന്നില്ലാതെ നീറി. മറഞ്ഞ കാഴ്ച്ചക്ക് മുൻപിലേക്ക് ആരോ വന്നിടിച്ചത് അയാളറിഞ്ഞു. പെട്ടെന്ന് വണ്ടി നിർത്തി ഇറങ്ങി നോക്കുമ്പോൾ ഒരു വൃദ്ധനാണ്. ഭാഗ്യത്തിന് കൈമുട്ടിന് ചെറിയ ഒരു പോറൽ മാത്രമേ ഉള്ളു. ആശുപത്രിയിൽ പോവാമെന്ന് അയാൾ പറഞ്ഞിട്ടും ആ വൃദ്ധൻ അതെല്ലാം അവഗണിച്ചതിനാൽ പഴ്സിൽ നിന്ന് ഏതാനും പണമെടുത്ത് അയാളുടെ കയ്യിലേക്ക് വച്ച് തിരികെ വണ്ടിയിൽ കയറി. പണവുമായി കണ്ണും നിറച്ച് നിൽക്കുന്ന ആ വൃദ്ധനെ നോക്കിക്കൊണ്ട് അയാൾ വണ്ടിയെടുത്തു.

അവൾ പറഞ്ഞതുപോലെ ആർക്കും വേണ്ടാതാവുന്നില്ലാ എന്റെ പണം, പണം കൊണ്ടും സ്നേഹിക്കാം.

മൂന്നാമത്തവൻ 

കയ്യിൽ കിട്ടിയ പണം ആ വൃദ്ധൻ വീണ്ടും വീണ്ടും നന്ദിയോടെ നോക്കി. കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ പുഴ അയാളുടെ മുഖത്തെ കൂടുതൽ വികൃതമാക്കി.

ഹോട്ടലിൽ കയറി ഭക്ഷണം വാരിക്കഴിക്കുമ്പോൾ നീണ്ട ദിവസങ്ങളിലെ വിശപ്പ് അയാളിൽ നിന്ന് അകന്നുപോയി. വിറവീണ കാലുകളാൽ എങ്ങോട്ടെന്നില്ലാതെ മെല്ലെ ചാറിയ മഴ കൊണ്ട് നടക്കുമ്പോൾ അയാൾക്ക് പഴയ ഓലമേഞ്ഞ,മഴവീഴുമ്പോൾ ഉള്ള പാത്രങ്ങളെല്ലാം നിരത്തി വച്ച് മഴയുടെ സംഗീതമാസ്വദിക്കുന്ന ഒരു വീട് ഓർമ വന്നു.

അവൾ കുട്ടികളെ ചേർത്ത് പിടിച്ച് മഴകൊള്ളാത്ത ഇടങ്ങളിലേക്ക് ചേക്കേറും. മഴയത്തു നിന്ന് കേറിവരുന്ന തന്നെ തെല്ല് ഭയത്തോടെ അവളും കുട്ടികളും നോക്കാമായിരുന്നു..

 അന്നതൊന്നും തനിക്ക് പ്രശ്നം ആയിരുന്നില്ല. മദ്യത്തിന്റെ ലഹരിയിൽ അവളെ താൻ എത്ര മാത്രം ദ്രോഹിച്ചിരിക്കുന്നു എന്ന് ഞെട്ടലോടെ അയാൾ ഓർത്തു.

ഒരിക്കൽ ആരോഗ്യത്തിലും യൗവ്വനത്തിലും അഭിരമിച്ച് അഹങ്കരിച്ചു നടന്ന താൻ എത്ര പെട്ടെന്നാണ് വാർദ്ധക്യം എന്ന പടുകുഴിയിലേക്ക് വീണുപോയത്..

ഇക്കാലയളവിൽ അവൾ കുഞ്ഞുങ്ങളെ എങ്ങനെയൊക്കെയോ വളർത്തി വലുതാക്കിയിരുന്നു. പഠിക്കാൻ മിടുക്കരായ അവർക്ക് എളുപ്പത്തിൽ ജോലിയും ലഭിച്ചു. കുടുംബവും കുട്ടികളും ആയിക്കഴിഞ്ഞ അവർക്ക് താൻ പതിയെ ഒരു ബാധ്യതയായി മാറുകയായിരുന്നു.

ഇറങ്ങിപ്പോവാൻ പലതവണ ആവർത്തിച്ചു .

ഒടുക്കം തനിക്ക് മുൻപിൽ മക്കളെന്ന വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു.

അവളെക്കൊണ്ട് അവർക്ക് ഇനിയും ആവശ്യങ്ങൾ ഉണ്ടാവാം..

വീട്ടുപണികൾ  ചെയ്തും കുഞ്ഞുങ്ങളെ നോക്കിയും അവൾ കഴിഞ്ഞു കൊള്ളും.

അല്ലെങ്കിലും അവൾ അവരുടെ സ്നേഹം അർഹിക്കുന്നുണ്ട്.

ഇനിയൊരിക്കലും ഒരു മടങ്ങിപ്പോക്കില്ലല്ലോ, ഉണ്ടായിരുന്നെങ്കിൽ..

ഇടതു മാറിടത്തിനിടയിൽ നിന്നും വന്ന അസഹ്യമായ വേദന അമർത്തിപ്പിടിച്ച് അയാളോർത്തു.

Post Views: 24
14
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

16 Comments

  1. Yesoda Sreedharan on November 10, 2023 2:20 PM

    പ്രത്യേക രീതിയിൽ മൂന്ന് കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. വായനസുഖം ഉണ്ടായിരുന്നു. ആശംസകൾ

    Reply
    • Neethu V. R on November 10, 2023 4:52 PM

      വായനയ്ക്കും അഭിപ്രായത്തിനും ഒരുപാടൊരുപാട് സ്നേഹം ❤️

      Reply
  2. അനാമിക s on November 9, 2023 8:57 PM

    നല്ലെഴുത്ത് dear 🥰

    Reply
    • Neethu V. R on November 9, 2023 9:29 PM

      Thank you🥰

      Reply
  3. Nishiba M on November 9, 2023 5:08 PM

    മനോഹരം. ഹൃദ്യമായ അവതരണം. വ്യത്യസ്തമായി

    Reply
    • Neethu V. R on November 9, 2023 6:38 PM

      Thank you🥰🥰

      Reply
  4. Seenanavaz on November 9, 2023 1:35 PM

    നല്ലെഴുത്ത് 👌👌🥰

    Reply
    • Neethu V. R on November 9, 2023 1:46 PM

      Thank you🥰

      Reply
  5. Nikhilla on November 8, 2023 6:56 PM

    Nallezhuth

    Reply
  6. Nikhilla on November 8, 2023 6:56 PM

    🥰🥰

    Reply
  7. Joyce Varghese on November 7, 2023 8:51 AM

    അത്ര common അല്ലാത്ത subject, നന്നായി എഴുതി. 👌👍

    Reply
    • Neethu V. R on November 7, 2023 9:53 AM

      ❤️വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി 🥰

      Reply
  8. Sunandha Mahesh on November 6, 2023 4:19 PM

    ഭംഗിയുള്ള എഴുത്ത്..
    ആണെന്നാൽ സ്വതന്ത്രൻ എന്നൊരു തോന്നൽ പലർക്കുമുണ്ട്..
    എന്നാൽ ഒരു കുടുംബസ്ഥൻ സ്വതന്ത്രനല്ല.

    Reply
    • Neethu V. R on November 6, 2023 4:32 PM

      ചിലർ.. ❤️

      Reply
  9. Sabira latheefi on November 6, 2023 4:06 PM

    മൂന്നുപേരുടെ ഫീലിങ്‌സും നന്നായി എഴുതി. നല്ല വായന സുഖം തരുന്നുണ്ട്. ആണുങ്ങളുടെ വിഷമങ്ങൾക്ക് വലിയ മാർക്കറ്റ് ഇല്ലാലോ. ഒന്നാമനോട് പാവം തോന്നിയെങ്കിലും മറ്റുള്ളവർ അതർഹിക്കുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു

    Reply
    • Neethu V. R on November 6, 2023 4:32 PM

      അതേ 😄🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.