Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുറുക്കാൻ
കഥ

മുറുക്കാൻ

By Ajith JacobNovember 7, 20239 Comments3 Mins Read109 Views
Bookmark Now
Please login to bookmark Close

No account yet? Register

നഗരത്തിലെ തിരക്കിനിടയിൽ നിന്നും ഗ്രാമത്തിലെ മൺപാതയിലേക്ക് ബസ്സ് തിരിഞ്ഞു.

പച്ച നിറത്തിൽ കുളിച്ചു നിൽക്കുന്ന വയലുകൾ ശിവദാസിൻ്റെ കണ്ണിൽ തെളിയാൻ തുടങ്ങി.

 ഇനി കുറച്ചു ദൂരം കൂടി.

ബസിൻ്റെ കുലുക്കത്തിലും ഗായത്രിയുടെ മടിയിലിരുന്നു സുഖമായി ഉറങ്ങുന്ന കുഞ്ഞാറ്റയേ നോക്കി ശിവദാസ്.പറഞ്ഞു.

 “ഗായത്രി, മോളെ വിളിക്കൂ.”, ശിവദാസ് ഗായത്രിയുടെ തോളിൽ ഒന്ന് തട്ടി.

 ഞെട്ടലോടെ ഗായത്രീ ശിവദാസിൻ്റെ നേരെ നോക്കി. പുറത്തേക്കു നോക്കിയ ഗായത്രി ധൃതിയിൽ മോളെ എഴുന്നേൽപ്പിച്ചു.

“പൊന്നിരിയ്ക്ക പറമ്പ്, പൊന്നിരിയ്ക്ക പറമ്പ്”, കണ്ടക്ടറുടെ ശബ്ദത്തിൻ്റെ താളത്തിനൊപ്പം ശിവദാസും ഗായത്രിയും കുഞ്ഞാറ്റയും ബസ്സിൽ നിന്നും ഇറങ്ങി.

നാലും കൂടിയ മുക്കിൽ നിന്നിരുന്ന ആളുകളുടെ കണ്ണുകൾ തങ്ങളുടെ നേർക്കാണെന്ന് ശിവദാസിന് തോന്നി. കുമാരേട്ടൻ്റെ മുറുക്കാൻ കടയിൽ ശിവദാസിൻ്റെകണ്ണുകൾ പതിഞ്ഞൂ.

“വേഗം പൂവാം ശിവേട്ടാ. ഇപ്പോതന്നെ വൈകി.”

കഴിഞ്ഞ പത്തു വർഷായിട്ട് മുടക്കാത്ത ശീലമാണ്. ഗായത്രിയുടെ വീട്ടിലേക്ക് വരുമ്പോൾ അച്ചമ്മക്ക് വാങ്ങുന്ന മുറുക്കാൻ പൊതി.

“ഞാനിപ്പോ വരാം ഗായത്രി.”

“ന്താ. പ്പോൾ ഒരു ധൃതി? അച്ഛമ്മക്ക് ഒരു പൊതി മുറുക്കാൻ മെടിക്കണം.”

ഗായത്രിയുടെ മുഖം കൂർത്തു.

“ന്താ. ഇത് ഏട്ടാ? ങ്ങള്, മറ്റുള്ളവരുടെ മുൻപിൽ എന്നെ നാണം കെടുത്താനാണോ ഉദ്ദേശ്യം? ന്നിക്ക് ഇല്യാത്ത എന്ത് ബന്ധമാ ങ്ങളും എൻ്റെ അച്ചമ്മയും തമ്മിൽ?”

“ന്താ പൊന്നമ്മോ, വഴിയിൽ നിന്നൊരു കിന്നാരം പറച്ചിൽ?”

അപ്പൂട്ടി മാമയുടെ ശബ്ദം അവരുടെ കാതിൽ വന്നു തറച്ചു.

“ശിവേട്ടന് അച്ചമ്മക്കു മുറുക്കാൻ മേടിക്കണം പോലും.”, ഗായത്രി പിറു പിറുത്തൂ.

“എൻ്റെ ഉണ്ണിയെ…”, അപ്പുണ്ണി മാമ മൂക്കത്ത് വിരൽ വച്ചു.

തെറ്റ് ചെയ്ത കുട്ടിയെ പോലെ ശിവദാസിൻ്റെ മുഖം താണൂ.

“നിങ്ങള് വേഗം വീട്ടിലേക്ക് നടക്കാ… അവിടെ എല്ലാവരും നിങ്ങളെയ കാത്തിരിക്കുന്നത്.”

കുമാരേട്ടൻ്റെ കടയിലേക്ക് ഒരിക്കൽ കൂടി നോക്കിയിട്ട് ശിവദാസ് മുന്നിലേക്ക് നടന്നു.

ഗായത്രിയെ വിവാഹം കഴിച്ചതിനു ശേഷം അച്ചമ്മക്കു ഒരു പൊതി മുറുക്കാൻ മേടിക്കാതെയുള്ള ആദ്യത്തെ വരവാണിതെന്ന് ശിവദാസ് ഓർത്തു. വിശേഷ ദിവസങ്ങളിൽ ഈ നാട്ടിൽ എത്തുമ്പോൾ കനാലിൻ്റെ ഓരത്ത് ഭ്രാന്തി ചെറിയമ്മക്കൊപ്പം നെറ്റിയിൽ കയ്യും പിടിച്ചു വിരുന്നുകാരെ തിരയുന്ന അച്ചമ്മയെ ശിവദാസിന് ഓർമ വന്നു.

തൻ്റെ മുഖം അച്ഛമ്മയുടെ കണ്ണിൽ തെളിയുമ്പോൾ കൂനിയ നടുവുമായി തൻ്റെ അരികിലേക്ക് ഓടി എത്തുന്ന അച്ഛമ്മ.

“ന്താ ഇത് കോലം? ൻ്റെ ഉണ്ണി ആകെയങ്ങു വാടിപ്പോയല്ലോ.”

കാണുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യം.

ബാഗിൽ നിന്ന് മുറുക്കാൻ പൊതി എടുക്കുമ്പോൾ അച്ഛമ്മയുടെ കണ്ണിൽ വിരിയുന്ന തിളക്കവും.

മുറുക്കാൻ കറ പതിഞ്ഞ പല്ല് കാട്ടിയുള്ള ആ ചിരിയും.

ശിവദാസിന് നെഞ്ചിൽ ഒരു വിങ്ങൽ തോന്നി.

ശിവദാസ് ഗയത്രിക്ക് നേരെ തിരിഞ്ഞൂ.

“ഒരു പൊതി മുറുക്കാൻ വാങ്ങാമായിരുന്നു, ഗായത്രി.”

“ബർതെ വട്ട് പറയണ്ട ഏട്ടോ!! നിങ്ങള് വേഗം അങ്ങട് നടക്കാ.”

അകലെ കനാലിൻ്റെ ഓരത്ത്, മുണ്ടും നേര്യതിൽ പൊതിഞ്ഞൊരു രൂപം ശിവദാസിൻ്റെ കണ്ണിൽ പ്രത്യക്ഷപെട്ടു. ശിവദാസിൻ്റെ നെഞ്ചിൽ ഒരു ഇടിപ്പുണർന്നൂ.

ഭ്രാന്തി ചെറ്യമ്മ.

“വന്നോ കുട്ടിയോള്…

ന്താ താമസിച്ചേ?”

അവരുടെ കീറി പറഞ്ഞ വേഷം കുഞ്ഞാറ്റയിൽ ഭയം ജനിപ്പിച്ചു.

ഗായത്രിയുടെ പിന്നിൽ ഒളിക്കാൻ നോക്കിയ കുഞ്ഞാറ്റ കാലിടറി വീണു.

കുഞ്ഞാറ്റയുടെ കരച്ചിലിനൊപ്പം ഭ്രാന്തി ചെറ്യമ്മയുടെ ചിരിയും മുഴങ്ങി.

“വഴിയിൽ നിന്ന് മാറി നിക്ക് തള്ളേ വെർതെ കുട്ടീനെ പേടിപ്പിക്കാൻ.”, ഗായത്രിയുടെ ഒച്ച ഉയർന്നു.

ഓരത്തേക്ക് നീങ്ങി നിന്ന ഭ്രാന്തി ചെറ്യമ്മ, ശിവദാസിൻ്റെ നേരെ കൈകൾ നീട്ടി.

“മറന്നോ ഉണ്ണിയെ?”

“കിന്നാരം പറഞ്ഞു നിൽക്കാതെ അങ്ങട് നടക്ക് മനുഷ്യാ.”

ചിരിക്കുന്ന ഭ്രാന്തി ചെറ്യമ്മയുടെ മുഖത്ത് വേദന നിറയുന്നത് ശിവദാസ് കണ്ടൂ.

അച്ഛമ്മയുടെ ഒപ്പമാണ് ആദ്യമായി ഭ്രാന്തി ചെറ്യമ്മയേ കാണുന്നത്.

പാറി പറന്ന അവരുടെ മുടിയും, മുറുക്കാൻ കറ കൊണ്ട് ചുമന്ന മുണ്ടും നേര്യതും.

അച്ഛമ്മയുടെ കൂടെയിരുന്ന് മുറുക്കി ചുമപ്പിക്കുന്ന അവരെ കണ്ടപ്പോൾ ഗായത്രിയാണ് ഭ്രാന്തി ചെറ്യമ്മയെ പറ്റി പറയുന്നത്.

“അതിനു ആരും ഇല്ല ഏട്ടാ. മക്കളെല്ലാം ഉപേക്ഷിച്ചു പോയി.

നമ്മുടെ അച്ചമ്മയായിട്ട് മാത്രമേ അത് ചേരുകയുള്ളു.”

“വാ ഉണ്ണിയെ…”, അച്ഛമ്മ കൈ കാട്ടി വിളിച്ചു.

ഭ്രാന്തി ചെറ്യമ്മ അടക്കയും പുകയിലയും ചുണ്ണാമ്പും പൊതിഞ്ഞത് ശിവദാസിന് നേരെ നീട്ടി.

“മേടിച്ചോ ഉണ്ണിയെ…”, അച്ഛമ്മ ചിരിച്ചു.

മുറുക്കാൻ വായിലിട്ടു ചവച്ചരക്കുമ്പോൾ, ഗായത്രിയെ നോക്കി അമ്മ പിറു പിറുക്കുന്നത് ശിവദാസിൻ്റെ ചെവിയിൽ മുഴങ്ങി.

“നിൻ്റെ നായർക്ക് അറപ്പും വെറുപ്പും ഒന്നൂല്ലെ, പൊന്നമ്മോ?

തള്ളമാരുടെ കയ്യും മോറും കണ്ടാൽ മതി.”

പക്ഷേ കാലങ്ങൾ കഴിഞ്ഞിട്ടും ശിവദാസിനു അമ്മ പറഞ്ഞ ആ അറപ്പ് അവരോട് തോന്നിയില്ല.

അച്ഛമ്മയും ഭ്രാന്തി ചെറ്യമ്മയും തരുന്ന മുറുക്കാൻ അയാളുടെ മനസ്സിൽ ആനന്ദം നിറച്ചിരുന്നൂ.

വർഷങ്ങൾ കടന്നു പോകുമ്പോളും അച്ചമ്മക്കും ഭ്രാന്തി ചെറ്യമ്മക്കും മുടക്കാത്ത ആ മുറുക്കാൻ പൊതി ഇന്ന് താൻ മുടക്കിയിരിക്കുന്നൂ.

തിരിഞ്ഞ് നോക്കിയ ശിവദാസ് കണ്ടൂ അകലെ വെയിലിലേക്ക് ആരെയോ കണ്ണും നട്ട് കാത്തിരിക്കുന്ന ഭ്രാന്തി ചെറ്യമ്മയെ.

“എന്താ മക്കളെ താമസിച്ചത്?”, അമ്മയുടെ സ്വരം.

“വേഗം വാ… എടുക്കാറായി.”

അമ്മക്ക് പിന്നാലെ ഗായത്രിയും കുഞ്ഞാറ്റയും ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന നീല പന്തലിൻ്റെ ഉള്ളിലേക്ക് കയറി.

രാമ നാമത്തിൻ്റെ ശബ്ദം ശിവദാസിൻ്റെ ചെവിയിലെക്ക് തുളഞ്ഞു കയറി.

സാമ്പ്രാണി തിരിയുടെ ഗന്ധം അയാളുടെ മൂക്കിനെ വീർപ്പു മുട്ടിച്ചു.

മുറുക്കാൻ പൊതിയില്ലാതെ അച്ഛമ്മയേ കാണുന്നത് ഓർത്തപ്പോൾ അയാളുടെ നെഞ്ച് നീറി.

പുറകോട്ടു തിരിഞ്ഞു നടന്ന ശിവദാസ് കുമാരേട്ടൻ്റെ കടയിലെത്തി.

കുമാരേട്ടൻ ഒന്ന് ചിരിച്ചു.

മോനെ കണ്ടപ്പോൾ തന്നെ ഞാൻ പൊതിഞ്ഞു വച്ചിരുന്നു.

കനാലിൻ്റെ കരയിലൂടെ നടക്കുമ്പോൾ ശിവദാസിൻ്റെ ചെവിയിൽ അച്ഛമ്മയുടെ ശബ്ദം മുഴങ്ങി.

“‘ന്താ ഒരു കോലമെൻ്റെ ഉണ്ണിയെ?

ആകെയങ്ങ് വാടി പോയല്ലോ?”

അച്ഛമ്മ…

ശിവദാസിൻ്റെ മിഴികൾ പിടച്ചു.

മുറുക്കാൻ പൊതി ശിവദാസ് അച്ഛമ്മയുടെ നേർക്ക് നീട്ടി.

ഭ്രാന്തി ചെറ്യമ്മയുടെ ചിരി അവൻ്റെ കാതിൽ അലയടിച്ചുയർന്നൂ.

(അവസാനിച്ചു.)

കഥ – അജിത്ത്

Post Views: 41
2
Ajith Jacob
  • Website

എഴുത്തിനെ സ്നേഹിക്കുന്നു...

9 Comments

  1. Sunandha Mahesh on November 9, 2023 8:34 AM

    നല്ല കഥ.. ബന്ധങ്ങൾക്ക് കാരണം വേണോന്നില്ല 👍

    Reply
    • Ajith jacob on February 5, 2024 5:20 PM

      Thank u..

      Reply
  2. Jalajanarayanan on November 9, 2023 4:50 AM

    സങ്കടം നിറഞ്ഞ എഴുത്ത്

    Reply
    • Ajith jacob on February 5, 2024 5:20 PM

      Thank u..

      Reply
    • Ajith jacob on February 5, 2024 5:21 PM

      Thank u

      Reply
  3. Manasi on November 8, 2023 4:01 PM

    ❤️❤️

    Reply
  4. Nishiba M on November 8, 2023 4:00 PM

    നോവ് നിറഞ്ഞ അവതരണം

    Reply
    • Ajith jacob on February 5, 2024 5:21 PM

      Thank u

      Reply
  5. Vimi on November 8, 2023 3:19 PM

    🥰🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.