Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മയിൽ സുഗന്ധവും മധുരവും നിറയുന്ന ആ കാലം
ഓർമ്മകൾ

ഓർമ്മയിൽ സുഗന്ധവും മധുരവും നിറയുന്ന ആ കാലം

By Jalaja NarayananNovember 8, 20233 Comments2 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register


ദുരദർശൻ കാലം അതു ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു സുവർണ്ണകാലമാണ്. വീടുകളുടെ മേൽക്കൂരകളിൽ പൊങ്ങിക്കിടക്കുന്ന ആന്റിനകൾ ആ വീടിന്റെ അഭിമാനമായിരുന്നു.

വെള്ളിയാഴ്ച്ചകളിലും ശനിയാഴ്ചകളിലും ഉള്ള ഹിന്ദി സിനിമകൾ ഒന്നും മനസ്സിലാവുന്നില്ലെങ്കിലും എത്ര ശ്രദ്ധയോടെയാണ് ആണ് നമ്മൾ കണ്ടിരിക്കാറ്. ഞായറാഴ്ചകളിൽ വീടുകളിൽ നല്ല തിരക്കായിരിക്കും. ഉച്ചക്ക് ഭക്ഷണം പെട്ടെന്ന് കഴിച്ചു പാത്രങ്ങൾ ഒക്കെ കഴുകി വയ്ക്കും. വൈകുന്നേരം അഞ്ചു മണിക്കും ആറു മണിക്കും സമയനിഷ്ഠ ഇല്ലാതെ ഉള്ള ചായ ഞായറാഴ്ചകളിൽ കൃത്യം മുന്നരക്ക് കഴിയും. കുട്ടികൾ ഹോംവർക്ക്‌ നേരെത്തെ ചെയ്യും. രാത്രി ഒന്നിനും സമയം ഉണ്ടാവില്ലല്ലോ!

അന്ന് മലയാളം പരിപാടികൾ തന്നെ കാണണമെന്ന് നിർബന്ധം ഉള്ളവരായിരുന്നില്ല ആരും. ടി വി സ്വന്തമായി വീട്ടിൽ ഉണ്ടെങ്കിൽ വന്ദേമാതരവും സ്കൂൾ ചാലെ ഹിഹമ്മും ഒക്കെ ഇഷ്ടത്തോടെ കാണും.പിന്നെ മില് സോറ് മേരെ തുമരാ ഇന്ത്യയിലെ ഓരോ ഭാഷയും ഓരോ വരികളിൽ കോർത്തിണക്കിയ ആ പാട്ടു വരുമ്പോൾ ചെയ്യുന്ന പണികൾ മുഴുവൻ നിർത്തിവച്ചു ടി വി ക്കു അരികിൽ പോയി നിൽക്കും. അതിൽ ആ ആനപ്പുറത്തു ഇരിക്കുന്ന ആളെ കാണാൻ നോക്കിയിരിക്കും എന്റെ സ്വരവും
നിങ്ങളുടെ സ്വരവും ഒത്തു ചേർന്നു നമ്മുടെ സ്വരമായി,  എന്ന വരികൾക്കായി കാതോർത്തു ഇരിക്കും.

അന്ന് കുറെ വീടുകൾക്ക് ഇടയിൽ ഏതെങ്കിലും ഒരു വീട്ടിലാവും ടി വി ഉണ്ടാവുക. എല്ലാവരും നേരത്തെ തന്നെ ഉമ്മറത്തും അകത്തെ മുറിയിലും സ്ഥലം പിടിച്ചാൽ പെട്ടെന്നു എത്തുന്ന വിരുന്നുകാർ അകത്തേക്ക് നടക്കുന്നത് കാണാൻ നല്ല രസമാണ്. നിലത്തു ഇരിക്കുന്ന ഓരോരുത്തരുടെയും തലയിൽ പിടിച്ചു അവരെ ചവിട്ടി പോവാതെ ശ്രദ്ധിച്ചു ആയിരിക്കും വീടിന്റെ മുറികളിൽ നടക്കുക.

സിനിമ പോലെ തന്നെ നമുക്ക് പ്രിയപ്പെട്ടതാണ് വെള്ളിയാഴ്ചകളിൽ ഉള്ള ചിത്രഗീതവും. പുതിയ പടത്തിലെ പാട്ടുകൾ ആദ്യമായിട്ടു കേൾക്കുന്ന കൗതുകം ആയിരിക്കും ചിലപ്പോൾ. നമ്മൾ അടുത്ത ദിവസം കണ്ട സിനിമയിലെ പാട്ടു ഒന്നു കൂടി കാണുന്ന സുഖമായിരിക്കും ചിലപ്പോൾ. ആ സമയത്തു ആയിരിക്കും പെട്ടന്നു പരിപാടി നിന്നുപോവുക. പിന്നെ നമ്മളെ ദുഃഖത്തിൽആക്കുന്ന വരികൾ ഉണ്ട് ടി വി യിൽ തെളിഞ്ഞു വരാൻ. “പരിപാടിയിൽ തടസ്സം നേരിട്ടതിൽഖേദിക്കുന്നു. അപ്പോൾ
ആയിരിക്കും എല്ലാവരും മുഖത്തോട് മുഖം നോക്കി വിഷമത്തോടെ ഇരിക്കുക.

പിന്നെ ഉള്ളത് നമ്മൾ കാണുന്ന ഏതൊരു പരിപാടി പോലെയും ഇഷ്ടപ്പെടുന്ന പരസ്യങ്ങൾ ആണ്. ലിക് ത്തെ ലിക് ത്തെ ലവ് ഒ ജായേ എന്ന റൊട്ടോമാക് പേനയുടെ പരസ്യവും മഴ വന്നാൽ പോപ്പികുട എന്ന കുടയുടെ പരസ്യവും കുട്ടികൾ
മാത്രമല്ല വലിയവരും ഇഷ്ടപെടുന്നവയായിരുന്നു.

ഭക്തിപരമ്പരകളയായ ഓം നമഃശിവായും ജയ് ഹനുമാനും മഹാഭാരതവും കാണാൻ ആരായിരുന്നു ഇഷ്ടപെടാത്തത്.

ജംഗിൾ ബുക്കും ശക്തിമാനും അടുത്തവീട്ടിൽ പോയി കാണാൻ വേണ്ടി അനുവാദം കിട്ടാൻ അമ്മ പറയുന്നതെന്തും അനുസരിക്കുന്നവരായിരുന്നു അന്നത്തെ കുട്ടികൾ.

നാലു മണിക്കുള്ള സിനിമ കാണാൻ എത്ര ദുരെ ആയാലും നടന്നു ടി വി ഉള്ള വീട്ടിലേക്ക് പോവാൻ നമ്മൾ തയ്യാർ തന്നെയാണ്. രാത്രി സിനിമ കഴിഞ്ഞാലും ടോർച്ചിന്റെ വെട്ടത്തിൽ ആയിരിക്കും തിരിച്ചു പോക്ക്.

നല്ല പരിപാടികൾ കണ്ടിരിക്കുമ്പോഴായിരിക്കും ഒരു കാറ്റു വന്നു ആന്റിന ഇളകുകയോ ചരിഞ്ഞു വീഴുകയോ ചെയ്യുന്നത്. വീട്ടിലെ ആരെങ്കിലും പോയി അതൊക്കെശരിയാക്കിവരൂ മ്പോഴേക്കും കാണുന്നതൊക്കെ കഴിഞ്ഞു പോയിട്ടുണ്ടാവും. എന്തൊരു സങ്കടമായിരുന്നു അന്നൊക്കെ.

മരുഭൂമിയിൽ പൂക്കാലവും ജ്വാലയായ് യും ഒക്കെ ഉച്ചക്കഴിഞ്ഞു സ്ത്രീകൾ പതിവായി കാണുന്നവയായിരുന്നു.

എൺപതിന്റെ അവസാനവും തൊണ്ണൂറി ലും ഉള്ളവരുടെ മനസ്സിൽ മായാതെ ഉണ്ടാവും ദൂരദർശൻ ഓർമ്മകൾ.

ഓർമ്മയിൽ സുഗന്ധവും മധുരവും നിറയുന്ന ആ കാലങ്ങൾ ഇനി ഒരിക്കലും തിരിച്ചു കിട്ടുകയില്ലല്ലോ എന്നതു മനസ്സിന്റെ അടിയിൽ എവിടെയോ ഒരു നോവായി കിടക്കുന്നുണ്ടാവും ഇന്നും പലർക്കും.

-ജലജ

#ഞായറാഴ്ച #സിനിമ

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 36
2
Jalaja Narayanan

3 Comments

  1. Sreeja Ajith on December 29, 2023 12:43 PM

    ഓർമ്മകൾ ❤️

    Reply
  2. Sunandha Mahesh on December 28, 2023 4:58 PM

    നല്ല ഓർമ്മകൾ

    Reply
  3. Sabira latheefi on November 9, 2023 7:10 AM

    അതൊരു കാലം 😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.