Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൃശ്യം സിനിമയിലെ യഥാർത്ഥ വില്ലൻ..?
മാനസികാരോഗ്യം വീട് സാമൂഹ്യപ്രശ്നങ്ങൾ സിനിമ സ്ത്രീ

ദൃശ്യം സിനിമയിലെ യഥാർത്ഥ വില്ലൻ..?

By Neethu V. RNovember 9, 2023Updated:November 11, 202313 Comments2 Mins Read130 Views
Bookmark Now
Please login to bookmark Close

No account yet? Register

നമ്മുടെയെല്ലാം ജീവിതത്തിൽ കടന്നു വരുന്ന, ജീവിതത്തെയൊട്ടാകെ മാറ്റിമറിച്ചു തലകീഴാക്കാൻ ശേഷിയുള്ള ആ ഭീകരനായ ആ വില്ലൻ..,

ആരാണ്?

എന്താ സംശയിക്കാൻ?

ഭയം.

ഭയമല്ലാതെ മറ്റാരാണ് ജീവിതത്തെ ഇത്രമേൽ മാറ്റിമറിക്കാൻ ശേഷിയുള്ള കൊടും ഭീകരൻ? ഭയം  തന്നെയാണ് വില്ലൻ.

ഇനി നമുക്കൊരു സിനിമയിലേക്ക് പോയി നോക്കാം. ജിത്തു ജോസഫ് സംവിധാനം ചെയ്ത, ഇപ്പോൾ രണ്ടുഭാഗങ്ങൾ പുറത്തുവന്നതും മൂന്നാംഭാഗം വരാനൊരുങ്ങുന്നു എന്ന് അഭ്യൂഹവുമുള്ള, ഇന്ത്യയൊട്ടാകെ തരംഗമായതും മറ്റുപല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടതുമായ ചിത്രം. അതേ അതു തന്നെ ദൃശ്യം.

ദൃശ്യം സിനിമയിലെ യഥാർത്ഥ വില്ലൻ ആരാണ്?

വരുൺ?

കോൺസ്റ്റബിൾ സഹദേവൻ?

അതോ ഐ ജി ഗീതാ പ്രഭാകറോ?

ആരാണ്?

ഞാൻ പറയുന്നു, അത് മറ്റാരുമല്ല. ഭയമാണ് ദൃശ്യം എന്ന സിനിമയിലെ യഥാർത്ഥ വില്ലൻ!

എന്തുപറ്റി? അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടോ?

എന്നാൽ നമുക്ക് സിനിമയിൽ അവർ തെറ്റ് ചെയ്യാനുണ്ടായ സാഹചര്യങ്ങളെ പരിശോധിച്ചുനോക്കാം.

1- എന്തുകൊണ്ടാണ് ഒരു തെറ്റും ചെയ്യാതിരുന്നിട്ടു പോലും ജോർജ് കുട്ടിയുടെ മൂത്തമകൾക്ക് വരുൺ പറഞ്ഞത് അനുസരിക്കേണ്ടതായി വന്നത്?

സമൂഹം തന്നെ തെറ്റുകാരിയാക്കും എന്ന ഭയം. അവളുടേതായ ഒരു തെറ്റ് മൂലവുമല്ല അവൾ അവന്റെ ഭീഷണിയിൽ പതറിപ്പോവുന്നത്. എല്ലാ മനുഷ്യരുടേതും പോലെ വളരെ സാധാരണമായതാണെങ്കിൽ പോലും ഒരു സ്ത്രീയുടെ നഗ്നത മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്നത് അവൾ ചെയ്ത മഹാ അപരാധമായി സമൂഹം മുദ്രകുത്തിയേക്കും. അവൾ അറിഞ്ഞു കൊണ്ടല്ലാതെ അപരൻ പകർത്തിയതാണെന്നാലും..

ഇനി വരുൺ പ്രഭാകർ ഭീഷണിപ്പെടുത്തുമ്പോൾ അഞ്ജു ഒരു ഭയവുമില്ലാതെ “നീ പോടാ, നീ എന്താന്ന് വെച്ചാൽ ചെയ്യ്. എനിക്കൊരു പ്രശ്നവുമില്ല ” എന്നാണ് ഭയന്ന് വിറക്കുന്നതിന് പകരം പറയുന്നതെങ്കിൽ..? എങ്കിൽ ബാക്കിയൊന്നുമില്ല. സിനിമ അവിടെ അവസാനിച്ചേനെ.

ചമ്മിപ്പോയ വരുൺ പ്രഭാകറിന്റെ ക്ലോസപ്പോടുകൂടി directed by എഴുതി കാണിക്കേണ്ടി വന്നേനെ.

2- എന്തുകൊണ്ടാണ് അഞ്ജുവിനും റാണിക്കും വരുണിനെ കൊലപ്പെടുത്തേണ്ടി വന്നത്?

തികച്ചും അപ്രതീക്ഷിതമായാണല്ലോ അവർക്ക് വരുണിനെ കൊലചെയ്യേണ്ടി വന്നത്. അഞ്ജു സ്വന്തം പിതാവിനോടും റാണി സ്വന്തം ഭർത്താവിനോടും ( ജോർജ് കുട്ടി ) ഈ വിവരം പറയാതിരുന്നത് എന്തുകൊണ്ട്? പറഞ്ഞിരുന്നെങ്കിൽ അയാൾ മറ്റേതെങ്കിലും വിധത്തിൽ (വരുണിനെ കൊല ചെയ്യാതെ ) ഈ പ്രശ്നം പരിഹരിക്കുമായിരുന്നില്ലേ?

അയാൾ അറിഞ്ഞാൽ അവർക്കു മേൽ എന്ത് ഭവിഷ്യത്ത് ആവുമായിരുന്നു സംഭവിക്കുക?

ഒന്നും സംഭവിക്കില്ല. അല്ലേ? പലപ്പോഴും അങ്ങനെയാണല്ലോ. ഇങ്ങനെ ചെയ്‌താൽ അങ്ങനെ വന്നാലോ എന്ന അനാവശ്യമായ ചിന്തകളും ഭയവുമാണ് യഥാർത്ഥത്തിൽ നമ്മെ ഭരിക്കുന്നത്. ആ ഭയം ചിലപ്പോഴൊക്കെ നമ്മെ വലിയ പിഴവുകളിലേക്ക് നടത്തിക്കുന്നുമുണ്ട്.

3-ജോർജ് കുട്ടി എന്തിന് വരുണിന്റെ കൊലപാതകം മറച്ചു വച്ചു? നിയമ പരിരക്ഷ കിട്ടുമായിരുന്നില്ലേ?

ദൃശ്യം 1ൽ നിന്നും 2 ലേക്ക് എത്തുമ്പോഴേക്കും സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ട് ജോർജ് കുട്ടിയും കുടുംബവും. എന്നാൽ വല്ലാത്തൊരു അരക്ഷിതാവസ്ഥയാണ് ആ കുടുംബത്തിലൊന്നാകെ കളിയാടുന്നത്.

ഒരു തെറ്റ് മറയ്ക്കാൻ വീണ്ടും വീണ്ടും തെറ്റുകളിലേക്കും കള്ളങ്ങളിലേക്കും മദ്യപാനത്തിലേക്കും വരെ ജോർജ് കുട്ടിക്ക് സഞ്ചാരിക്കേണ്ടി വന്നത് എന്തുകൊണ്ടായിരിക്കാം?

തന്റെ മകൾക്ക് ബലാത്സംഗശ്രമത്തിനിടെ സ്വയരക്ഷയ്ക്ക് വേണ്ടി ഒരുത്തനെ കൊല്ലേണ്ടിവന്നു. മാത്രമല്ല സംഭവം നടക്കുന്ന സമയത്ത് കുട്ടിക്ക് പ്രായപൂർത്തി ആയിട്ടുമുണ്ടായിരുന്നില്ല. ഇതെല്ലാം കണക്കിലെടുത്ത് ശിക്ഷയിൽ തീർച്ചയായും എന്തെങ്കിലും ഇളവുകൾ ലഭിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ജോർജ് കുട്ടിയുടെ മകൾ ഇന്നനുഭവിക്കുന്ന മാനസിക പീഡകൾക്ക് ഒരന്ത്യം ഉണ്ടാവുമായിരുന്നു.

എന്നാൽ ഇതിൽ നിന്നും ജോർജ്കുട്ടിയെ പിന്തിരിപ്പിച്ച് ചെയ്ത തെറ്റ് മറയ്ക്കാൻ ഉള്ള ശ്രമം നടത്തിക്കുന്നത് മറ്റാരുമല്ല, അവൻ തന്നെ അതേ ഭയം.

അതേ, ഭയം വെറും ഭീകരനല്ല. കൊടും ഭീകരൻ തന്നെയാണ്. അനാവശ്യമായ ഭയം ജീവിതം തന്നെ താറുമാറാക്കുന്നു. അതുകൊണ്ട് ഇന്നുമുതൽ നമുക്ക് അനാവശ്യമായി ഭയക്കാതിരിയ്ക്കാം. നമ്മുടെ ജീവിതം ഗതിമാറ്റി വിടാതിരിക്കാം. അനാവശ്യമായ ഭയങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ് തിരിച്ചു നടക്കാം.

 നമ്മൾ വിചാരിച്ച വഴികളിലൂടെ ഒഴുകാം നമുക്കിനി, അനാവശ്യ ഭയം എന്ന വില്ലനെ തീർത്തും അവഗണിച്ചുകൊണ്ട്.

Post Views: 39
10
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

13 Comments

  1. Nishiba M on November 21, 2023 4:01 PM

    അതേ,സത്യം. നല്ല സന്ദേശം.

    Reply
  2. Sunandha Mahesh on November 21, 2023 2:57 PM

    Excellent 👍

    Reply
  3. Seena Navaz on November 12, 2023 4:11 PM

    വ്യത്യസ്തം… ഇഷ്ടം❤️

    Reply
    • Neethu V. R on November 12, 2023 4:30 PM

      ❤️🥰

      Reply
  4. Saleena Beevi on November 10, 2023 7:37 PM

    ശരിക്കും ഇപ്പോഴാണ് ഈ തലത്തിൽ നിന്ന് ചിന്തിച്ചത്. നമ്മളും സ്വയം ചിലപ്പോഴൊക്കെ ചെറിയൊരു തീപ്പൊരിയായി കെട്ടടങ്ങേണ്ട പ്രശ്നങ്ങളെ പെരുപിച്ച് വലിയ തീക്കനലായി ഹൃദയത്തിൽ സൂക്ഷിക്കുമല്ലേ. പറഞ്ഞ് തീർക്കേണ്ട നിസാര പ്രശ്നമായിരിക്കും . ഭയം എന്നതും വല്ലാത്തൊരു അവസ്ഥയാണ്.

    Reply
    • Neethu V. R on November 10, 2023 9:19 PM

      🥰❤️

      Reply
      • Someone on November 11, 2023 7:29 PM

        കാമ്പുള്ള സന്ദേശത്തോട് കൂടിയ ലേഖനം.. ഭയം.. അതെത്രമാത്രം ഭീകരമാണെന്ന് ഈ എഴുത്തിലൂടെ തെളിയിച്ചതിന് അഭിനന്ദനങ്ങൾ..👏👏❤️❤️

        Reply
        • Neethu V. R on November 11, 2023 7:56 PM

          സ്നേഹം ❤️ വായനയ്ക്കും അഭിപ്രായത്തിനും 🥰

          Reply
          • Shreeja R on November 26, 2023 3:45 PM

            True 👍👍

  5. Jasna on November 10, 2023 2:12 PM

    എത്രയൊക്കെ ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും ചില സമയത്ത് നമ്മെ ഭയം പിടികൂടും. നമ്മുടെ വിവേചനബുദ്ധി അവൻ കയ്യടക്കും. അതാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. എന്തായാലും നല്ല സബ്ജെക്ട്ടും എഴുത്തും ❤️

    Reply
    • Neethu V. R on November 10, 2023 4:55 PM

      അതേ, ആ ഭയത്തെ മറികടക്കാൻ ചിലപ്പോൾ അസാധ്യ മനക്കരുത്തു തന്നെ വേണ്ടി വരും 🥰🥰

      Reply
  6. Neethu V. R on November 9, 2023 11:03 PM

    അതേ 🥰🥰

    Reply
  7. Sabira latheefi on November 9, 2023 10:01 PM

    സത്യം നീതു.. എത്ര സുന്ദരമായിട്ടാണ് ഈ ആശയം പറഞ്ഞു വെച്ചത്. സ്വാമി വിവേകനന്ദൻ പറഞ്ഞിട്ടുണ്ട് ഭയമാണ് മനുഷ്യന്റെ ശത്രു എന്ന്. ശരിക്കും പറയാനുള്ളത് ഭയമില്ലാതെ വിവാകത്തോടെ പറഞ്ഞാൽ അവസാനിക്കുന്ന കാര്യമാണ് കൊലപാതകത്തിലും ആത്മഹത്യിലും ഡിപ്രെഷനിലും ഒക്കെ എത്തി ചേരുന്നത്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.