Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആണിന്റെ മണം
കഥ ജീവിതം സമത്വം സാമൂഹ്യപ്രശ്നങ്ങൾ

ആണിന്റെ മണം

By Neethu V. RNovember 10, 2023Updated:November 14, 202331 Comments4 Mins Read250 Views
Bookmark Now
Please login to bookmark Close

No account yet? Register

” കല്യാണം പ്രമാണിച്ച് കോളായിരിക്കുമല്ലോ കോമാ “

 ചുണ്ടിലെ പരിഹാസം മറയ്ക്കാതെ തന്നെ അയാൾ കുംഭകുലുക്കിച്ചിരിച്ചു.

അകാലവാർദ്ധക്യം ബാധിച്ച ആ മനുഷ്യൻ വളരെ നിഷ്കളങ്കമായി ചിരിച്ചു.

 ” അങ്ങനെയൊന്നുമില്ല തമ്പുരാനേ..

 ഞാളെ രണ്ടുമൂന്നു കുടിലേക്ക് ചോറും ചക്ക പുയുങ്ങ്യതും കാ‍ന്താരി അരച്ചതും മാത്രേ ഒള്ളൂ “

” അ.. ആ.. ചോറോ യ്യി വല്ല്യ ആളായിപ്പോയല്ലോടോ. അന്റെ കൂട്ടർക്കും ചോറോ. അഹമ്മതീന്നല്ലാണ്ട് ന്ത്‌ പറയാൻ ന്റെ ഭഗവാനേ.. “

 വെള്ളം നീട്ടി വെച്ച കഞ്ഞി എന്ന പേര് വേണമെങ്കിൽ വിളിക്കാവുന്ന ഒരു പദാർത്ഥമായിരുന്നു കല്യാണം പ്രമാണിച്ച്ആ പാവങ്ങൾ ദിവസങ്ങളോളമായി കഴിച്ചുകൊണ്ടിരുന്നത്.നെഞ്ചിലെ വിയർപ്പ് കയ്യിലെ മുഷിഞ്ഞ തൂണിയാലൊപ്പി ആ മനുഷ്യൻ താനെന്തോ വലിയ അപരാധം ചെയ്തു പോയെന്ന മട്ടിൽ തല കുനിച്ചുനിന്നു.

”കല്ല്യാണാന്ന് വെച്ച് ഓൻ പണിക്ക് വരാഞ്ഞത് വല്ലാത്ത ചേലായിപ്പോയി. പണി കഴിഞ്ഞും കെട്ടാല്ലോ ” മുറ്റത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് അയാൾ മുരണ്ടു.

തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പോയ തുപ്പലിന്റെ അംശം ചെവിത്തുമ്പിൽ പറ്റിയത് അറിയാതെ കോമൻ തമ്പുരാന്റെ മുന്നിൽ കൈകൂപ്പി.

” മാപ്പാക്കണം തമ്പ്രാനേ..

ഓളെ കുടീല്ക്ക് കൊറച്ചങ്ങു പോണം. നടന്നെത്തണ്ടേ അതാ ഓനിന്ന് ബരാഞ്ഞത്..

 നാളെ പെലെച്ച ഓനിങ്ങെത്തും “.

നാളെ പുലർച്ചെ എത്തും എന്ന് കേട്ടപ്പോൾ എന്തോ ഓർത്തുകൊണ്ടയാളൊരു അശ്ലീലം കലർന്നൊരു ചിരി പാസ്സാക്കി.

”എന്തായാലും രണ്ടാളോടും ഇങ്ങോട്ടൊന്ന് വരാൻ പറയാ..”

തമ്പുരാന് കോപമൊന്നുമില്ലെന്നറിഞ്ഞ് ആ പാവം മനുഷ്യൻ അതിയായ സന്തോഷത്തിൽ തന്റെ കുടിയിലേക്ക് തിരിച്ചു നടന്നു. സമയം മോന്തിയായിരിക്കുന്നു, മങ്ങലം കഴിക്കാൻ പോയവർ കഴിഞ്ഞ് എത്തിക്കാണണം. തന്റെ മരുമകളെ കാണാനുള്ള ആവേശത്തിൽ ആ മനുഷ്യന്റെ കാലുകൾ പതിവിലും വേഗത്തിൽ ചലിച്ചു. കുടിയിലെത്തുമ്പോൾ തന്റെ കുടിയാത്തി അയൽവാസികൾക്ക് ചക്കപ്പുഴുക്കും ചോറും മുളകരച്ചതും വിളമ്പുകയായിരുന്നു, ഒപ്പം ഇല്ലത്തു നിന്ന് മങ്ങലം പ്രമാണിച്ച് തമ്പുരാട്ടി നൽകിയ ചായപ്പൊടി ഇട്ട വെള്ളവും!

ആ പാവങ്ങൾ അതീവസന്തോഷത്തിലായിരുന്നു. ഭക്ഷണത്തിന് ശേഷം ഒരുക്കിയ തീയ്ക്ക് ചുറ്റും നിന്നവർ സന്തോഷനൃത്തം ചവിട്ടി.  നിഷ്കളങ്കരായ ആ മനുഷ്യരുടെ പാട്ടിനും നൃത്തത്തിനുമൊപ്പം സർവ്വജീവജാലങ്ങളും പങ്കെടുക്കുകയാണോ എന്ന് സംശയം തോന്നിക്കും വിധം മിന്നാമിനുങ്ങുകൾ ആ നിശാവിരുന്നിൽ മിന്നിത്തിളങ്ങി, ആ വൈകിയ വേളയിലും കുയിലുകൾ തങ്ങളുടെ സംഗീതമാഹാത്മ്യം  വിളിച്ചു കൂവി.

പൊടുന്നനെയാണ് കോമന് ഇടനെഞ്ചിൽ ഇടിവെട്ട് പോലെ ആ ഓർമ വന്നത്. “മോനേ, ചാത്താ.. “

ആൾക്കൂട്ടത്തിനിടയിൽ പെടാതെ ഒരോരത്തിരുന്നു പ്രണയം കൈമാറുകയായിരുന്ന  യുവമിഥുനങ്ങൾ അപ്പന്റെ വിളികേട്ട് വല്ലാത്ത ഞെട്ടലോടെ അങ്ങോട്ടൊടിയെത്തി.

” എന്താണപ്പാ “

” തമ്പുരാൻ അന്നോടും ഓളോടും അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞീനും ബേം ചെല്ല്, ന്നാ ഈ ചൂട്ടും പിടിച്ചോ “

ഈ നേരത്ത് തങ്ങളുടെ പ്രണയസലാപങ്ങൾക്ക് വിരാമമിട്ട് പോവാൻ അവർക്കൊട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും തമ്പുരാന്റെ കോപം ഭയന്ന് അവനാ ചൂട്ടുകറ്റ കയ്യിലെടുത്ത് തന്റെ പ്രണയിനിയേയും കൂട്ടി നടന്നു.

”ആരാണാവോ ഈ സന്ധ്യാസമയത്ത് ” എന്ന് നിനച്ചാണ് തമ്പുരാട്ടി തമ്പുരാനെ വിളിച്ചത് . നോക്കുമ്പോൾ വെളിച്ചം പറമ്പിലെത്തിയിട്ടുണ്ട്, നിൽക്കുന്ന സ്ഥലം വച്ചു നോക്കുമ്പോൾ അടിയാന്മാരാരെങ്കിലും തന്നെ ആവണം.

”ആരാ അത് “

”അടിയനാണേ ചാത്തു..”

”അ, ആ നീയ്യോ നെന്റെ മംഗലമൊക്കെ കഴിഞ്ഞൂന്ന് കേട്ടു, നിന്റെ അടിയാത്തി വന്നിട്ടുണ്ടോ “

” ഉണ്ട് തമ്പ്രാ.. “

ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കറുകറെയുള്ള ചീരുവിന്റെ മുഖം വെട്ടിത്തിളങ്ങി, ആ പെണ്ണിന്റെ സൗന്ദര്യത്തിൽ തമ്പുരാൻ അന്തിച്ചു നിന്നുപോയി. അൽപനേരം കഴിഞ്ഞു ശ്വാസം എടുത്തശേഷം അയാൾ അവരോട് നാളെ പുലർച്ചെ തന്നെ പണിക്കെത്താൻ കല്പിച്ചു.

” ഓൾക്കിവിടെ പുറമ്പണിയാവാലോ “

അതും സമ്മതിച്ചാണായിണക്കുരുവികൾ തിരിഞ്ഞു നടന്നത്.

”ഈ ജാത്യോൾക്കൊന്നും ഒരു നാണോമില്ല”

തമ്പുരാട്ടി പരാതിയുടെ കെട്ടഴിച്ചു.

” ചെറുപ്പം മുതൽ ആൺ -പെൺ ഭേദമില്ലാതെ ഉണ്ണുകേം ഉടുക്കുകേം കുളിക്കുകേം ഒക്കെ ചെയ്യുന്നോരാ ന്റെ സുഭദ്രേ അവറ്റോൾക്കെന്ത് നാണം “.

തമ്പുരാൻ തന്റെ മേൽമുണ്ടെടുത്ത് തോളിലിട്ട് കാര്യസ്ഥനെയും കൂട്ടി അങ്ങ് നടന്നു.

”ഈ നേരത്തിതെവിടാണോ..” എന്നും ചോദിച്ച് തമ്പുരാട്ടി വാതിൽക്കൽ നിലകൊണ്ടു.

കല്യാണം പ്രമാണിച്ച് കോമൻ തന്റെ ഭാര്യയേയും കൂട്ടി അയല്പക്കത്തെ വീട്ടിലേക്ക് താൽക്കാലികമാറ്റം നടത്തി. തങ്ങളുടെ ഒറ്റമുറി വീട്ടിൽ ഇണക്കുരുവികൾ സ്വൈര്യമായി പ്രണയം പങ്കുവെച്ചോട്ടെയെന്ന് കരുതിക്കാണണം!

ചാത്തനും ചീരുവും വയൽവക്കിലൂടെ കളിചിരികളുമായങ്ങനെ മെല്ലെ മെല്ലെ കുടിയിലേക്കെത്തി. അകത്തേക്ക് കയറാൻ നേരമാണ് കുറച്ചകലെ നിന്നാസ്വരം കേട്ടത്.

”പൂയ് ചാത്തോയ്..”

ഇല്ലത്തെ കാര്യസ്‌ഥന്റെ സ്വരമാണ്.

അകത്തേക്ക് കടക്കാനൊരുങ്ങിയ ചാത്തൻ അവിടെനിന്നു.

”ഇങ്ങോട്ട് വര്വാ”

അല്പം ശങ്കിച്ചു നിന്ന ശേഷം ചാത്തൻ അങ്ങോട്ട്‌ നടന്നു. അടുത്തെത്തിയപ്പോഴാണ് തമ്പുരാനും ഒപ്പമുണ്ടെന്ന് മനസ്സിലാക്കിയത്. ഞെട്ടലോടെ പിന്നോട്ട് മാറാനൊരുങ്ങേ തമ്പുരാൻത്തന്നെ ” ഏയ്‌ ചാത്താ, പോവല്ലേ നീയ്യിവിടെ നില്ല് ഞാൻ അന്റെ കുടിയാത്തിയെ ഒന്ന് പരിചയപ്പെട്ട് ശടേന്നങ്ങ് വരാം “.

ചാത്തന്റെ മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞ് അയാൾ അവന്റെ കുടിയിലേക്ക് നടന്നു .

ചാത്തന് തന്റെ സർവ്വ നാഡിയും തളർന്ന് താനൊരു പടുകുഴിയിലേക്ക് വീഴുന്നതുപോലെ തോന്നി. ആ പാവം ചെളിയും കല്ലും നിറഞ്ഞ  വഴിയിലേക്ക് കമിഴ്ന്നു വീണു.

കുടിയിൽ നിന്ന് തമ്പുരാന്റെ ചിരി മുഴങ്ങി.

കാര്യസ്ഥൻ വല്ലാത്ത ഒരു സഹതാപത്തോടെയും അതിലേറെ പുച്ഛത്തോടെയും അവന്റെ ചെയ്തികൾ വീക്ഷിച്ചു കൊണ്ടിരുന്നു  .

പെട്ടെന്നാണ് വെടികൊണ്ട പന്നിയെപ്പോലെ തമ്പുരാൻ ഓടിക്കിതച്ചു വന്നത്.

കാര്യസ്ഥൻ സംശയത്തോടെ നോക്കിനിൽക്കേ “പെട്ടെന്നൊന്നു വാടോ”

എന്നും പറഞ്ഞ് ഇരുട്ടിനെ വകവെക്കാതെ മുൻപോട്ട് നടന്നു.

നടത്തത്തിൽ നിലത്തു കമിഴ്ന്നു കിടക്കുകയായിരുന്നചാത്തന്റെ ദേഹത്തു തട്ടിയപ്പോൾ “ആശ്രീകരം ഇനി കുളിച്ചിട്ടു കേറണല്ലോ ഇല്ലത്ത് ” എന്ന് പുലമ്പി ഒരു തട്ടുകൂടി വച്ചുകൊടുത്തു.

ചാത്തൻ നടക്കുകയോ ഓടുകയോ അല്ലായിരുന്നു, പറക്കുകയായിരുന്നു.

ചീരു ഒരു പുതിയ പനമ്പായ നിലത്തുവിരിക്കുകയാണ്. പനമ്പായുടെ നറുമണം ആ കുടിലിനെ പൊതിഞ്ഞു നിന്നു.

അവൾ ചിരിച്ചു.

”അമ്മ മെടഞ്ഞതാ, നമ്മക്ക് മാണ്ടി “

ചാത്തന് ചിരിക്കാൻ കഴിഞ്ഞില്ല.

അവൾ വീണ്ടും ചിരിച്ചു.

” ഈടത്തെ തമ്പ്രാൻമാരൊക്കെ ഇമ്മളെ കുടീല്ക്ക് കേറും ല്ലേ, ന്ത്‌ മണാ തമ്പ്രാന് ഏടെന്നോ കൊണ്ടോന്ന സുകന്തതൈലം മേല് പെരട്ടീതാണ് പോലും!”

അവൻ ശ്വാസമടക്കി.

ചീരു തുടർന്നു.

”തമ്പ്രാൻ ന്നെ ചേർത്ത് പിടിക്കാൻ നോക്കി “

അവന്റെ കണ്ണുകൾ തുറിച്ചു വന്നു.

” ഇക്കീ മണം ഇശ്റ്റല്ല”

തമ്പുരാൻ പൊട്ടിച്ചിരിച്ചു.

”ആദ്യായിട്ടാ ഒരു പെണ്ണ് ഈ മണം ഇഷ്ടല്ലാന്ന് പറയുന്നേ. നമുക്ക് ബഹുത്തിഷ്ട്ടായിരിക്കണു, ഹായ് “

ചീരു അയാളോട് ചേർന്നിരുന്നു.

” ഇങ്ങക്കെന്താ ഞാളെ ജാതിക്കാരോട് അയിത്തല്ലേ “

”ഉണ്ട് നെന്നെ പോലെത്തെ സുന്ദരികളോടൊഴിച്ച് ” അയാൾ കുംഭ കുലുക്കി.

” അപ്പോ ഇല്ലത്തെ തമ്പ്രാട്ടിക്കോ, ഓല്ക്ക് ആരോടാ അയിത്തല്ലാത്തെ, ഓല്ക്ക് ഏത് മണാ ഇശ്റ്റം?

ഓല് ഏത് ആണിന്റെട്ത്താ ഇങ്ങനെ കുത്തിരിക്ക്യാ “

തമ്പുരാന്റെ കണ്ണുകളിൽ സംശയത്തിന്റെ വിത്തുകൾ മുളച്ചു. അയാളവളെ തട്ടി മാറ്റി പുറത്തേക്കോടി.

ചാത്തൻ ചിരിച്ചു, വീണ്ടും വീണ്ടും..

ചീരു ചോദിച്ചു.

” ന്തിനാ ഇങ്ങനെ ചിരിക്കണേ “

അവനവളെ ചേർത്തു പിടിച്ചുമ്മ വച്ചു.

”ഇങ്ങളെ ചളി മണക്ക്ണ് “

”ഇതാ ന്റെ മണം, മണ്ണിന്റെ..

ചളീന്റെ.. അനക്കിശ്റ്റല്ലേ “

അവൾ മൂക്ക് വിടർത്തി.

”ഊം…

ഈ മണാ ഇക്കിശ്റ്റം, ഇങ്ങളെ മണം..”

ചാത്തൻ അവളെ ചേർത്തു പിടിച്ചു.

അവരുടെ മൂക്കുകൾ വിടർന്നു, പ്രണയത്തിന്റെ ഗന്ധം ശ്വസിച്ചു..

ചുണ്ടുകൾ പ്രണയത്തിന്റെ രുചി നുകരാനൊരുങ്ങി.

അവർ പതിയേ ആ പനമ്പായിലിരുന്നു.

Post Views: 27
15
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

31 Comments

  1. മിനി സുന്ദരേശൻ on January 13, 2025 11:13 AM

    അന്നുമുണ്ടായിരുന്നു ഇതുപോലൊരു തീയിൽ കുരുത്ത പെണ്ണ്…… നന്നായെഴുതി👍🌹

    Reply
  2. Shafia Shamsudeen on January 12, 2025 10:23 PM

    നന്നായിട്ടുണ്ട് 👍❤️

    Reply
  3. Canoli canalinte puthri on November 18, 2023 7:26 PM

    പഴയ കാലത്തേക്കൊരു തിരിച്ചു പോക്ക്. നന്നായി എഴുതി👍🏻👍🏻

    Reply
    • Neethu V. R on November 19, 2023 8:51 AM

      Thank you❤️

      Reply
  4. Silvy Michael on November 17, 2023 5:07 PM

    ആഹാ… എത്ര മനോഹരമായി തിരസ്കരിച്ചു തമ്പ്രാനെ… കിടു എഴുത്ത് 👌👌👌

    Reply
    • Neethu V. R on November 17, 2023 8:37 PM

      ❤️❤️

      Reply
    • Someone on November 21, 2023 10:30 AM

      മനോഹരമായ എഴുത്ത്, യാഥാർത്ഥ്യത്തിന്റെ ചരിത്രം .. 🔥🔥

      ഉടയവന്റെയും അടിയാന്റെയും സമ്പ്രദായങ്ങൾ .

      Reply
      • Neethu V. R on November 21, 2023 11:12 AM

        Thank you❤️

        Reply
  5. Nishiba M on November 16, 2023 4:24 PM

    മനോഹരം

    Reply
    • Neethu V. R on November 16, 2023 5:13 PM

      ❤️

      Reply
  6. Saleena Beevi on November 16, 2023 12:43 PM

    നല്ലെഴുത്ത്. അങ്ങനെയുള്ള കാലങ്ങളിലേയ്ക്ക് വായനക്കാരെയും കൊണ്ട് പോയി.

    Reply
    • Neethu V. R on November 16, 2023 1:22 PM

      🥰❤️

      Reply
  7. Reshma Lechus on November 14, 2023 10:07 PM

    ഞാനും ആ കാലത്തിലൂടെ കണ്ണ് ഓടിക്കുകയായിരുന്നു. ചരിത്രം പഠിക്കുമ്പോൾ ഓർക്കുന്ന ഒരു കാര്യമുണ്ട് അയിത്തം ഉള്ള വരുടെ പെണ്ണിനോട് എന്ത് വേണമെങ്കിലും രാത്രി കാലങ്ങളിൽ ചെയ്യാം. പകൽ ആയാൽ അശ്രീകാരം. പകൽ മാത്രം അയിത്തം. എന്നാലും, ചീരുവിന്റെ ബുദ്ധി കൊള്ളാം. ഇത് പോലെ ചിന്തിക്കുന്ന പെണ്ണ് ഉണ്ടായിരുന്നെങ്കിൽ അവരുടെ മാനം തമ്പുരാക്കന്മാർ കൊണ്ട് പോകില്ലായിരുന്നു. അയിത്തം. അവന്റെ പകൽ മാത്രം മാന്യൻ രാത്രി. പാലേരി മാണിക്യം പാതിരാ കൊലപാതകത്തിന്റെ കഥ അങ്ങനെയും കൊറേ മനുഷ്യർ. ചരിത്രം സൃഷ്ടികൾ ഇത് പോലെ ധാരാളമുണ്ട്. കഥ കുറച്ചു കൂടി എഴുതാം എന്ന് തോന്നി.. ആശംസകൾ 🥰💞

    Reply
    • Neethu V. R on November 14, 2023 11:15 PM

      ❤️🥰

      Reply
    • Suma Jayamohan on January 12, 2025 2:01 PM

      പണ്ട് ഇതുപോലുള്ള കഥകൾ വായിച്ചിട്ടുണ്ട്. ആ ഓർമ്മകളിലേക്കൊന്നു പോയി.
      നന്നായിരിക്കുന്നു❤️👌🌹

      Reply
  8. Neethi Balagopal on November 14, 2023 8:38 PM

    നേരിൽ കണ്ടപോലെ തോന്നി. നല്ല അവതരണം..നന്നായിട്ടുണ്ട്..ചെറിയ ഒരു suggestion.. ഒത്തിരി സ്ഥലത്ത് “ആ ” എന്ന് ആവർത്തിച്ചുകണ്ടു. ശരിയാക്കുമല്ലോ..

    Reply
    • Sreeja Ajith on November 14, 2023 9:17 PM

      മനോഹരം 👍👍

      Reply
      • Neethu V. R on November 14, 2023 9:35 PM

        ❤️

        Reply
    • Neethu V. R on November 14, 2023 9:34 PM

      വായനക്ക് ഒരുപാട് നന്ദി ❤️ തീർച്ചയായും ശരിയാക്കും 🥰

      Reply
  9. Sunandha Mahesh on November 14, 2023 8:11 PM

    അയിത്തം സ്ത്രീകളോട് ഇല്ല.. അതും ഇരുട്ടിൽ മാത്രം.

    നാണംകെട്ട വർഗ്ഗങ്ങൾ…

    എഴുത്ത് 👍👍👍

    Reply
    • Neethu V. R on November 14, 2023 9:36 PM

      ആ കാലമൊക്കെ കഴിഞ്ഞു നമ്മളെത്ര മുന്നേറിയല്ലേ ❤️
      വായനക്കും അഭിപ്രായത്തിനും ഒരുപാടൊരുപാട് സ്നേഹം 🥰

      Reply
  10. Neethu V. R on November 14, 2023 6:31 PM

    ❤️❤️സ്നേഹം ഒരുപാടൊരുപാട് 🥰

    Reply
    • Sreeja Ajith on November 14, 2023 9:18 PM

      പെണ്ണുങ്ങളെ കയറിപ്പിടിക്കുമ്പോൾ മാത്രം ഒരു അയിത്തവുമില്ല.

      Reply
      • Jasna on November 15, 2023 10:03 AM

        കാലമെതായാലും പ്രായമേതായാലും
        പെണ്ണേ നിന്നുടലിൻ
        സുരക്ഷ നിന്റെ
        കൈകളിൽ ❤️

        Reply
        • Neethu V. R on November 15, 2023 10:49 AM

          ❤️

          Reply
  11. Nafs nafs on November 14, 2023 6:23 PM

    വായിക്കുകയായിരുന്നില്ല, നേരിൽ കാണുകയായിരുന്നു. uff🔥🔥🔥🔥

    Reply
  12. Seena Navaz on November 14, 2023 5:59 PM

    എത്ര മനോഹരം എഴുത്ത്. മറ്റേതോ കാലത്തേക്ക് കൂട്ടീട്ട് പോയി👌❤️

    Reply
    • Neethu V. R on November 14, 2023 6:32 PM

      വായിച്ചഭിപ്രായം കുറിച്ചതിന് ♥️❤️🥰

      Reply
  13. Sabira latheefi on November 11, 2023 3:05 PM

    പണ്ട് എന്തെല്ലാം നടന്നിരുന്നു. മുൻ തലമുറ എന്തെല്ലാം സഹിച്ചു. ഇപ്പോളും പലർക്കും ഈ ജാതി വിചാരം ഉണ്ട്. ഇല്ലാത്തത് ഇത് പോലെ സ്ത്രീകലടുത്തു മാത്രവും. നന്നായി എഴുതി

    Reply
    • Neethu V. R on November 11, 2023 4:30 PM

      ഒരുപാട് തിക്താനുഭവങ്ങൾ താണ്ടിയെത്തിയവർ ❤️

      Reply
    • Seena Navaz on November 14, 2023 5:59 PM

      എത്ര മനോഹരം എഴുത്ത്. മറ്റേതോ കാലത്തേക്ക് കൂട്ടീട്ട് പോയി👌❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.