Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മധുരിക്കും ഓർമ്മകളേ..
അനുഭവം ഓർമ്മകൾ കഥ കുട്ടികൾ ജീവിതം സ്‌കൂൾ / കോളേജ്

മധുരിക്കും ഓർമ്മകളേ..

By Sheeba PrasadNovember 11, 2023Updated:November 15, 20232 Comments5 Mins Read201 Views
Bookmark Now
Please login to bookmark Close

No account yet? Register

“എല്ലാവരും കുമ്മായം കൊണ്ട് വരച്ച വരയിലേക്ക് കയറി നില്ക്കു…” രാജപ്പൻ സാർ ചൂരൽ വീശി, കുട്ടികളെ കൃത്യമായി വരയിൽ നിർത്തി. സ്കൂളിലെ സ്പോർട്സ് ദിനമാണ്.

സ്പോർട്സ് ദിനം എന്നൊക്കെ ഞാനൊരു ഗുമ്മിന് പറഞ്ഞതാണ്. ആകെ അറുപതോ എഴുപതോ കുട്ടികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണ്. എല്ലാ വർഷവും ഒരു ദിവസം, അവസാനത്തെ രണ്ട് പിരീഡുകൾ അധ്യാപകരും കുട്ടികളും റോഡിൽ ഇറങ്ങി, റോഡിൽ തന്നെ അൻപതു മീറ്റർ ദൂരം കുമ്മായം വിതറി അളന്നു തിരിച്ച് ഓട്ടമത്സരം നടത്തും. അതാണ് ഞങ്ങളുടെ സ്പോർട്സ് ഡേ ആഘോഷം.

കുട്ടികളെ, അതും പ്രൈമറി ക്ലാസ്സിലെ പിഞ്ചു കുട്ടികളെ, ഒരു പൊതു റോഡിലിറക്കി സ്പോർട്സ് മത്സരം നടത്തുന്ന അധ്യാപകരോയെന്ന് ആരും ധാർമിക രോഷം കൊള്ളരുത്.

എൺപതുകളുടെ പകുതിയാണ് കാലം. സ്കൂളിന്റെ മുന്നിലെ ചെമ്മൺ പാതയിലൂടെ അക്കാലത്തു ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങൾ ചെട്ടിയാരുടെ കാളവണ്ടിയും ഒന്നാം സാറിന്റെയും രാജപ്പൻ സാറിന്റെയും രണ്ടു സൈക്കിളുകളും മാത്രമാണ്. സൈക്കിളുകൾ രണ്ടും സ്കൂളിലെ കഞ്ഞിപ്പുരയുടെ പിറകിൽ ഭദ്രമായി ഉണ്ടെന്നതിനാലും ചെട്ടിയാരുടെ കാളവണ്ടി രാവിലെ ടൗണിൽ പോയി രാത്രിയിലെ മടങ്ങി വരൂ എന്നുറപ്പുള്ളത് കൊണ്ടുമാണ് എല്ലാ വർഷത്തെയും പോലെ അക്കൊല്ലവും സ്പോർട്സ് ദിനം റോഡിൽ തന്നെ നടത്തിയത്.

എന്നോട് അന്ന് രാവിലെ തന്നെ അമ്മ പറഞ്ഞിരുന്നു, “നീയിപ്പോ വലിയ കുട്ടിയായി.. സ്കൂളിൽ എന്ത് മത്സരം നടത്തിയാലും പങ്കെടുക്കണം. ജയമോ തോൽവിയോ നോക്കരുത്…”

രാവിലെ തന്നെ പുട്ടും പഴവും ഉരുട്ടി വായിൽ വെച്ചു തന്ന കൂട്ടത്തിൽ കിട്ടിയ മോട്ടിവേഷൻ ഉച്ചയായിട്ടും ദഹിച്ചില്ല! പോരാഞ്ഞു ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന വലിയ കുട്ടിയുമാണ്!

“ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള നാല് പേർ വരൂ…” റോഡിൽ ഇറങ്ങി കളം വരപ്പൊക്കെ കഴിഞ്ഞു രാജപ്പൻ സാർ വിളിച്ചു പറഞ്ഞു.

“സാർ ഞാനുമുണ്ട്.” ഞാൻ ഓടി മുന്നിൽ ചെന്നു.. എന്നിട്ട് ഞാൻ അമ്മയെയും കുഞ്ഞമ്മയെയും അമ്മാമ്മയെയും എത്തി നോക്കി.

ഒരു കാര്യം പറയാൻ മറന്നു പോയി. ഞങ്ങളുടെ സ്കൂളിന്റെ എതിർ വശത്താണ് അമ്മാമ്മ വീട്. അമ്മാമ്മ, അപ്പൂപ്പൻ, വല്യമ്മമാർ, കുഞ്ഞമ്മ, ചേച്ചി, അണ്ണൻമാർ അങ്ങനെ എല്ലാവരും അവിടെ കാണും.

സ്കൂളിൽ ഇതുപോലെ പരിപാടികൾ ഉണ്ടെങ്കിൽ വീടിന്റെ മുറ്റത്തു നിന്നാൽ തന്നെ കാണാം.

ചീമാമന്റെ വീടു മുതൽ സ്കൂളിന്റെ മുൻവശം വരെയുള്ള അൻപതു മീറ്റർ ആണ് മത്സരം. അങ്ങോട്ടും ഇങ്ങോട്ടും ആയി രണ്ട് വശത്തേക്കും ഓടണം. അപ്പൊ നൂറ് മീറ്ററായി.

റോഡിന്റെ ഇരുവശത്തുമായി ചീമാമൻ, ഉരുപ്പടി, വാസു അപ്പുപ്പൻ, ചേന തണ്ടൻ, പാലുമ്മ, അങ്കിടി, പുട്ടി ചേച്ചി തുടങ്ങിയ ആളുകൾ നോക്കി നിൽക്കുന്നു.

ഞങ്ങൾ നാല് കുട്ടികൾ, കുമ്മായം കൊണ്ടു അടയാളപ്പെടുത്തിയ വരയിൽ ഓടാൻ തയ്യാറായി നിന്നു.

“എല്ലാവരും വലതു കാൽ മുന്നോട്ട് വെച്ചു റെഡിയാകൂ…” രാജപ്പൻ സാർ വിളിച്ചു പറഞ്ഞു.

ഞാൻ അമ്മയെ ഒന്ന് കൂടി നോക്കി. പി ടി ഉഷ, ഒളിമ്പിക്സിൽ ഓടാൻ നിന്നപ്പോൾ ഉഷയുടെ അമ്മ എത്ര അഭിമാനിച്ചിട്ടുണ്ടോ, അതേ പോലെ എന്റെ അമ്മ, വീട്ടിലുള്ള എല്ലാവരെയും കടന്ന് മുന്നിൽ കയറി നിൽക്കുന്നു.

എനിക്കും തോന്നി, ഒരു പൊടിയ്ക്ക് അഭിമാനം. എന്റെ കുടുംബത്തിൽ അണ്ണൻമാരോ ചേച്ചിമാരോ ആരും തന്നെ ഇന്ന് വരെ സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുത്തു സോപ്പ്‌ പെട്ടി സമ്മാനം കിട്ടിയിട്ടില്ല.

“റെഡി… വൺ.. ടു… ത്രീ…സ്റ്റാർട്ട്‌…”

“ചീതമ്മോ ഓടെടീ…” എന്നൊരു വിളി പിറകിൽ കേട്ടു. അമ്മാമ്മേടെ വീട്ടിലെ കറവക്കാരൻ ചീമാമൻ എന്നെ പ്രോത്‌സാഹിപ്പിച്ചതാ.

ഞാൻ ഓടി… ഓടിയിട്ടും ഓടിയിട്ടും തീരുന്നില്ല. എങ്ങനെയോ ആഞ്ഞു ഓടി സ്കൂളിന്റെ മുന്നിലെത്തി.

അപ്പോഴാ ഞാൻ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത് എന്റെ മുന്നിൽ പോയ മൂന്ന് പേരും അവിടെ എങ്ങും ഇല്ല!

കൂടെ ഓടിയ നാല് പേരും അന്നേരം തിരികെയുള്ള ദൂരം ഓടിക്കഴിഞ്ഞിരുന്നു!

ഞാൻ ഇനി എന്ത് വേണം എന്ന് വിഷമിച്ച് അമ്മയെയും മറ്റുള്ളവരെയും നോക്കി.

“മക്കൾ ഇങ്ങ് കയറി പോരെ… എന്റെ പുള്ള ഓടി ക്ഷീണിച്ചു. സമ്മാനം ഒക്കെ മറ്റെ പിള്ളേർ കൊണ്ടു പോയി.”

അമ്മാമ്മ വിളിക്കാൻ കാത്തു നിന്നത് പോലെ ഞാൻ ഓടി വീട്ടിൽ കയറി.

ആ മത്സരത്തോടെ എന്നിലെ കായികതാരം വിരമിച്ചു! അങ്ങനെ അതെന്റെ വിരമിക്കൽ മത്സരം കൂടിയായി.

കുട്ടിക്കാലത്തെ ആയാസരഹിതമായ, നിറമുള്ള ഓർമ്മകൾ ഒരു ആറേഴു ക്ലാസുകൾ വരെയാണ്.

അതിന് ശേഷമുള്ള കാലം ഹൈസ്കൂൾ കാലമല്ലേ. പഠനത്തിന്റെ പിരിമുറുക്കങ്ങൾ… ആർക്ക്? എനിക്കോ? ചുമ്മാന്നെ… ട്യൂട്ടോറിയിലെ സാറൻമാർക്കും സ്കൂളിലെ ടീച്ചർമാർക്കും പിന്നെ കുറെ പഠിപ്പികൾക്കും. അതിന്റെ എല്ലാം അനന്തരഫലം ഞാനും കൂടിയല്ലേ അനുഭവിച്ചത്.

വാങ്ങിക്കൂട്ടിയ അടിയ്ക്ക് വല്ല കണക്കുമുണ്ടോ? എഴുതിക്കൂട്ടിയ ഇമ്പോസിഷന് വല്ല കണക്കുമുണ്ടോ? എവിടുന്ന്…. ഹോ.. പീഡനകാലം!

ഇന്നത്തെ കൊട്ടെഷൻകാര് പോലും അന്നത്തെ സാറന്മാരെക്കാൾ എത്രയോ ഭേദമായിരുന്നു. അടി കിട്ടി എന്ന് വീട്ടിൽ പറയാൻ പറ്റുമോ? അതും പറ്റില്ല. പറഞ്ഞാൽ വീട്ടിൽ നിന്നും അടി കിട്ടും. ഇപ്പൊ മനസ്സിലായി കാണുമല്ലോ ഞാനൊരു തല്ലുകൊള്ളി ആയിരുന്നു.

എന്നെ സംബന്ധിച്ച് പത്തു കൊല്ലം സ്കൂളിൽ പഠിച്ചിട്ട് ആകെ കിട്ടിയ പ്രയോജനം എഴുത്തും വായനയും പഠിച്ചത് മാത്രമാണ്. അതിന് ഒരു അഞ്ചാം ക്ലാസ്സ്‌ വരെ ഒക്കെ പഠിച്ചാൽ മതിയായിരുന്നു എന്നാണ് എന്റെ ഒരിത്. വെറുതെ എന്റെ എത്ര വർഷങ്ങൾ പാഴായി!

ഞാനൊരിക്കലും ഒരു മിടുക്കിയായ വിദ്യാർത്ഥിനി ആയിരുന്നില്ല. അതുകൊണ്ട് തന്നെ അധ്യാപകരുടെ കണ്ണിലുണ്ണിയുമായില്ല. ഒരിക്കലും തലയിൽ കയറാത്ത കണക്കും ഹിന്ദിയും സയൻസും.. അപ്പൊ ബാക്കി വിഷയങ്ങൾ എളുപ്പമായിരുന്നോ എന്ന് ചോദിക്കരുത്. ഞാൻ പറയൂല…. പത്തു കൊല്ലം ഞാൻ ആസ്വദിച്ചു പഠിച്ചത് മലയാളം മാത്രമാണ്. ക്ലാസ്സ്‌ റൂമിൽ ആകെ മൊത്തം ബോറടി. അധ്യാപകരുടെയും പഠിപ്പികളുടെയും പുച്ഛം.

അപ്പൊ പിന്നെ എന്റേതായ ആഹ്ളാദങ്ങൾ കുരുത്തം കെട്ട പിള്ളേരുടേത് ആകുമല്ലോ. ഞാനാ കാലമെല്ലാം പരമാവധി ആസ്വദിച്ചിട്ടുണ്ട്. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ നഷ്ടബോധം ഇല്ലാതെ ഓർക്കാൻ അതേയുള്ളൂ.

തോട്ടിൽ പെരുമഴ പെയ്തു നിറയുന്ന വെള്ളത്തിൽ ആർത്തു കളിച്ചത്… മാനത്തു കണ്ണിയെ തോർത്തിട്ട് പിടിച്ച് കുപ്പിയിലടച്ചു, കിണറ്റിൽ ഇട്ട് വളർത്താൻ ശ്രമിച്ചത്…

നട്ടുച്ച വെയിലിൽ വിശപ്പ്‌ ആളുമ്പോൾ, കിളിചുണ്ടൻ മാങ്ങാ എറിഞ്ഞു വീഴ്ത്തി, വീട്ടിൽ നിന്ന് പൊതിഞ്ഞു കൊണ്ട് പോകുന്ന ഉപ്പ് കൂട്ടി തിന്ന്, തോട്ടിലെ ഉറവകളിൽ നിന്ന് തെളിനീർ വെള്ളം കുടിച്ച് ദാഹം വറ്റിച്ചത്… ആർത്തു പെയ്യുന്ന ഇടവപ്പാതി മഴയിൽ പുത്തൻ ഉടുപ്പുകൾ നനയാതെ, പുസ്തകങ്ങൾ നനയാതെ, കാൽ വഴുക്കാതെ നടന്നു തീർത്ത വയൽ വരമ്പുകൾ. ഇന്നും മണക്കുന്നു. അന്നറിഞ്ഞയാ ചേറിൻ സുഗന്ധം.

സ്കൂൾ വരാന്തയിൽ തൂവാനമേറ്റിരുന്ന്, വട്ടയിലയിൽ പകുത്തു വാങ്ങി കഴിച്ച ഉപ്പുമാവിന്റെ രുചി. ഓരോ മഴക്കാലത്തും ഓർമയിൽ തികട്ടി വരും.

ഇന്നത്തെ കുട്ടികൾക്ക് അന്യമായ എന്തെല്ലാം രുചികൾ…ഉപ്പിലിട്ട കാരയ്ക്ക ആണ് അന്നും ഇന്നും ഏറെ പ്രിയം.

സ്കൂളിലെ അടി വീരൻ കണക്കു സാറിന്റെ ക്ലാസ്സിൽ ഇരുന്നു കടിച്ചു പൊട്ടിച്ച് തിന്ന വറുത്ത പുളിങ്കുരുവിന്റെ രുചി.

ഈ വറുത്ത പുളിങ്കുരുവിനു ഒരു കുഴപ്പമുണ്ട്. കടിച്ചു പൊട്ടിച്ച് ചവച്ചു തുടങ്ങുമ്പോൾ ഒരു മണം പരക്കും. കണക്ക് സാർ കൃത്യം ആ മണം പിടിച്ചു ഓരോ മുഖത്തും സൂക്ഷിച്ചു നോക്കും. സാറിങ്ങനെ നോക്കി നിൽക്കുമ്പോ ചവക്കാനും പറ്റില്ല, വിഴുങ്ങാനും പറ്റില്ല. കണ്ണും തള്ളി ശ്വാസം പിടിച്ചു ഒരിരുപ്പുണ്ട്. പിടി വീഴും എന്നുറപ്പായ ഒരുവട്ടം സേതു, ബോധം കെട്ടുവീണു ഞങ്ങളെ രക്ഷിച്ചു!

പുളിങ്കുരു ചവക്കുന്ന കുട്ടികളെ സാർ തുറിച്ചു നോക്കാൻ തുടങ്ങിയപ്പോൾ, എന്റെ അരികിലിരുന്നു, പുളിങ്കുരുവിന്റെ ഹോൾ സെയിൽ ഡീലർ ജോളി പറഞ്ഞ ഒരു മാസ്സ് ഡയലോഗ് ഉണ്ട്. “കൊതിപിടിച്ചു വെള്ളമിറക്കി, ഈ മൂരി ഇന്ന് പിള്ളേരുടെ വയർ കേടാക്കും.” ജോളി എല്ലാ ക്ലാസ്സിലും രണ്ടു കൊല്ലം വീതം സമയമെടുത്തു എല്ലാം പഠിച്ചു തീർത്തിട്ടേ അടുത്ത ക്ലാസ്സിലേക്ക് പോകൂ.

എനിക്കും ശ്രീജയ്ക്കും അന്ന് കണ്ട്രോൾ പോയി. ചിരി പിടിച്ചു നിർത്താൻ കഴിഞ്ഞില്ല…വള്ളി ചൂരലിന് കാൽ മുട്ടിന് താഴെ ഈരണ്ട് അടി. ഹോ കണ്ണിൽ കൂടി പൊന്നീച്ചകൾ വട്ടമിട്ടു പറന്നു!

കാണിച്ചു കൂട്ടിയ വികൃതികൾക്കൊന്നിലും കുറ്റബോധം തോന്നിയിട്ടില്ല. ആ കുരുത്തക്കേടുകളാണ് ഇന്നെന്റെ ഏറ്റവും മധുരമുള്ള, വിലപ്പെട്ട ഓർമ്മകൾ…

നഷ്ടപ്പെട്ട രുചികൾ…ബാല്യത്തിന്റെ നിഷ്കളങ്കതകൾ…പോയ് മറഞ്ഞ ദിനങ്ങൾ ഒക്കെയും എന്നിലേക്ക് ഇന്നീ രാത്രിയിൽ ഒഴുകി നിറയുന്നു.

എന്റെ ഓർമകളിലെ… എന്റെ ജീവിതത്തിലെ ഏറ്റവും ചേതോഹരമായ കാലം…

ഒരായുഷ്കാലത്തിന്റെ മുഴുവൻ വസന്തങ്ങളും വിരുന്ന് വന്നു പോയ കാലം… ഇങ്ങിനി തിരിച്ചു കിട്ടാത്ത നല്ല കാലം… എന്റെ കുട്ടിക്കാലം..

Post Views: 18
1
Sheeba Prasad

Reader, Writer, Teacher

2 Comments

  1. Shreeja R on November 26, 2023 6:58 PM

    ❤️❤️

    Reply
  2. Vaidhehi on November 21, 2023 8:24 PM

    ❤️🥰w👏🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.