Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനാഥ
കഥ

അനാഥ

By Jalaja NarayananNovember 12, 20237 Comments3 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

രാവിലെ അടുക്കളയിൽ ഉള്ള തിരക്കിനിടയിൽ ആണു സുമതിയമ്മായിയുടെ ഫോൺ വന്നത്.

“സിന്ധു, അന്നു നമ്മൾ കണ്ടപ്പോൾ നീ വീട്ടു ജോലിക്കു ഒരാളെ വേണമെന്ന് പറഞ്ഞിരുന്നില്ലേ? ഇവിടെ ഹേമഡോക്ടറുടെ വീട്ടിൽ നിൽക്കുന്ന ഒരാൾ ഉണ്ടത്രേ. ഡോക്ടറും കുടുംബവും മൂന്നുമാസത്തേക്ക് അമേരിക്കയിലേക്ക് പോവുന്നതുകൊണ്ട് അവൾക്കു ഇപ്പോൾ ജോലിയില്ല. അങ്ങോട്ടു വരാൻ പറയട്ടെ?”

‘നാളത്തന്നെ ഇങ്ങോട്ടു വരാൻ പറഞ്ഞോളൂ അമ്മായി’ എന്നു പറഞ്ഞു ഫോൺ
വെക്കുമ്പോൾ എനിക്കു ഒരു ആശ്വാസമായിരുന്നു.

ഞാനും ഭർത്താവും രണ്ടു കുട്ടികളും അടങ്ങിയ എന്റെ കുടുംബത്തിൽ ഇതു വരെ വീട്ടു പണികൾ ചെയ്തു സഹായിക്കാൻ ഒരാളുടെ ആവിശ്യം ഉണ്ടായിരുന്നില്ല. രാവിലെ കുട്ടികളെ ഒരുക്കി അയക്കാനും ചെറിയ അടുക്കള പണികളിലും വിനുവേട്ടന്റെ
സഹായം ഉണ്ടാവും. പിന്നെ വിനുവേട്ടൻ ഓഫീസിലും മക്കൾ സ്കൂളിലും പോയ ശേഷം ഞാൻ സാവധാനം മറ്റു ജോലികളൊക്കെ ചെയ്തു തീർക്കും. എന്നാൽ ഇപ്പോൾ ഏട്ടനും ഏടത്തിയമ്മയും മോളുടെ പ്രസവത്തിനായി ദുബായിൽ പോവുകയാണ്. ഏട്ടന്റെ കൂടെ ഉള്ള ഞങ്ങളുടെ അമ്മയെ അവർ തിരിച്ചുവരുന്നതു വരെ എന്റെ കൂടെ
ആക്കാനാണു അവരുടെ തീരുമാനം. അമ്മക്ക് കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലെങ്കിലും എപ്പോഴും കൂടെത്തന്നെ ഒരാൾ മിണ്ടാനും പറയാനും ഉണ്ടാവുന്നതാണ് ഇഷ്ടം. എന്റെ തിരക്ക് അല്പം കുറഞ്ഞാൽ എനിക്കു എപ്പോഴും അമ്മയുടെ കൂടെ ഇരിക്കാമല്ലോ എന്നാണ് എന്റെ ചിന്ത.

പിറ്റേ ദിവസം തുണികൾ വാഷിംഗ്‌മെഷീനിൽ ഇടുമ്പോൾ ആയിരുന്നു പുറത്തു നിന്നു ഒരു വിളി കേട്ടത്. പുറത്തേക്കു പോയി നോക്കുമ്പോൾ ചിരിയോടെ ഒരാൾ നിൽക്കുന്നു. നൈറ്റിയാണ് വേഷം. കഴുത്തിലൂടെ ഒരു തോർത്തു ഷാൾ പോലെ ഇട്ടിട്ടുണ്ട്. കൈയിൽ നീണ്ട കാലുള്ള ഒരു പുള്ളികുടയും ഉണ്ട്‌.

“ഞാൻ വിമല. പണിക്കു ഒരാൾ വേണമെന്ന് പറഞ്ഞിരുന്നില്ലേ മോള്
അതാ വന്നത്”, അതേ ചിരിയോടെ അവർ പറഞ്ഞപ്പോൾ ഞാൻ അവരെ ഉള്ളിലേക്ക് വിളിച്ചു.

“എങ്ങും പട്ടി ശല്യമാണ് മോളെ അതുകൊണ്ടാ ഈ വലിയ കുട എടുത്തു നടക്കുന്നത് ”

ആ കുട ചുവരിൽ ചാരി വച്ചു കൊണ്ടാണ് അവർ പറഞ്ഞത്. പിന്നെയും കുറച്ചു നേരം മക്കളെയും വിനുവേട്ടനെയും കുറിച്ചൊക്കെ അന്വേഷിച്ചശേഷം അവർ ജോലികളിലേക്ക് കടന്നു.

നല്ല വൃത്തിയോടെയും വെടിപ്പോടെയും ആയിരുന്നു അവരുടെ ജോലികൾ. പെരുമാറ്റവും വളരെ സ്നേഹം നിറഞ്ഞതു തന്നെ. സാധാരണ കാണുന്ന ജോലിക്കാരിൽ നിന്നും അവർക്കുള്ള വ്യത്യാസം ഒന്നിനോടും ഒരു ഒരു പാടു ആഗ്രഹമില്ല എന്നതു തന്നെയായിരുന്നു. അമ്മക്കും അവരെ നന്നായി ഇഷ്ടപ്പെട്ടു. കാലുകൾ അമ്മ പറയാതെ കുഴമ്പിട്ടു കൊടുക്കാനും ഒഴിവുനേരത്തു അമ്മയോട് സംസാരിച്ചു ഇരിക്കാനും അവർക്കു താല്പര്യമായിരുന്നു.

പച്ചക്കറികൾ അരിയുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഒക്കെ ആയിരിക്കും എന്നോട് വീട്ടുകാര്യങ്ങൾ പറയുക. ഭർത്താവിന്റെ കരുതലും ഗൾഫിൽ ജോലി ചെയ്യുന്ന മോന്റെയും കുടുംബത്തിന്റെയും സ്നേഹവും ഒക്കെ ആയിരിക്കും വിഷയം. ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല എന്നു തോന്നിക്കുന്ന അവരുടെ സംസാരം
കേൾക്കുമ്പോൾ ഞാൻ ആലോചിക്കും. പിന്നെ എന്തിനാണ് ഇങ്ങിനെ ഒരു ജോലിക്കു വരുന്നത്‌.

വിരുന്നുകാർ വന്നു പോവുന്ന വൈകുന്നേരങ്ങളിൽ ബാക്കി വരുന്ന പഴമോ ഹൽവയോ കൊടുത്താൽ പറയും “വേണ്ട മോളെ എന്റെ ഭർത്താവ് എന്തെങ്കിലും വാങ്ങി വച്ചിട്ടുണ്ടാവും. ഞങ്ങൾ രണ്ടു പേരല്ലേ ഉള്ളു “.

ചിലപ്പോൾ പേരക്കുട്ടിയുടെ കുസൃതികളെക്കുറിച്ചാവും സംസാരം. അല്ലെങ്കിൽ പിറന്നാളിന് അവനു കൊടുത്തയക്കേണ്ട സമ്മാനത്തെ കുറിച്ചാവും പറയുക.

ഒരു ഉച്ച നേരം ഊണു കഴിഞ്ഞു പാത്രങ്ങൾ കഴിക്കുമ്പോൾ അവർ എന്നോട് പറഞ്ഞു. “ഇന്നു അല്പം നേരത്തെ പോയിക്കോട്ടെ മോളെ?”

“എന്താ കാര്യം ചേച്ചി “എന്നു ഞാൻ ചോദിച്ചപ്പോൾ അവർ ചെറിയ നാണത്തോടെ കാര്യം പറഞ്ഞത്.

വിവാഹവാർഷികമാണ് അടുത്ത ദിവസം. ഒരു സാരി വാങ്ങിക്കാൻ ഭർത്താവിന്റെ കൂടെ ടൗണിൽ പോവാൻ അദ്ദേഹം നിർബന്ധിക്കുന്നു. ഞാൻ അവരെ നോക്കിയത് അതിശയത്തോടെ ആണ്.ഇവിടെ വിനുവേട്ടൻ ഞാൻ ഓർമ്മപ്പെടുത്തിയാലേ പിറന്നാളും വിവാഹ വാർഷികവും ഒക്കെ ഓർക്കാറുള്ളു. പലപ്പോഴും ഗിഫ്റ്റ്
ഞാൻ ചോദിച്ചു വാങ്ങിക്കാറാണ് പതിവ്.

പിറ്റേ ദിവസം വന്നപ്പോൾ തന്നെ അവർ പറഞ്ഞത് തലേ ദിവസം പുറത്തു പോയതിനെക്കുറിച്ചായിരുന്നു. വാങ്ങിയ സാരിയുടെ കളറിനെ കുറിച്ചും കഴിച്ച ഭക്ഷണത്തെ കുറിച്ചും ഒന്നിച്ചു കണ്ട സിനിമയെ കുറിച്ചും അവർ വാ തോരാതെ പറയുന്നത് ഞാൻ കേട്ടിരുന്നത് ഒരു ചെറിയ അസൂയയോടെ ആണ്.

ഒരു ഞായറാഴ്ച വൈകുന്നേരം അവർ ചെടികൾ നനച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഞങ്ങളുടെ ഒരകന്ന ബന്ധുവായ സുധേച്ചി അമ്മയെ കാണാൻ വേണ്ടി വന്നത്. കുറച്ചു നേരം സംസാരിച്ച ശേഷം ഞാൻ ചായഎടുക്കാനായി അടുക്കളയിലേക്ക് പോയി. പിന്നാലെ വന്ന ചേച്ചി എന്നോട് ചോദിച്ചു.

” ഓ നിനക്ക് സഹായത്തിനു ഇവിടെ വിമലയാണ് അല്ലേ? നല്ലവളാ. എല്ലാം
നല്ല അടുക്കിലും വൃത്തിയിലും ചെയ്യും. അമ്പലത്തിന്റെ അടുത്താണ് വീട്. എനിക്കു കുറേക്കാലമായി അറിയാം. പാവം ആരൂല്ലല്ലോ ”

ഞാൻ അത്ഭുതത്തിൽ സുധേച്ചിയെ നോക്കി. എന്നിട്ടു പറഞ്ഞു, “ചേച്ചിക്ക്
ആളു തെറ്റി കേട്ടോ.. ഇവർക്ക് ഭർത്താവും മോനും ഉണ്ട്‌. മോനും ഭാര്യയും കുഞ്ഞും ഗൾഫിൽ ആണ്.”

അപ്പോഴേക്കും അവർ ചെടി നനച്ചു കഴിഞ്ഞു അടുക്കളയിൽ എത്തിയിരുന്നു. സുധേച്ചിയെ കണ്ടതും ആ മുഖത്തു ഒരു പരിഭ്രമം ആയിരുന്നു.

” വിമലേ നീ എന്തൊക്കെ കള്ളങ്ങൾ ആണു സിന്ധുവിനോട് പറഞ്ഞത്. ഭർത്താവ്,
മോനും ഭാര്യയും, പേരക്കുട്ടി, ഇതൊക്കെ ആരാ ബോധിപ്പിക്കാൻ വേണ്ടി ആയിരുന്നു?ആരും ഒരിക്കലും ഇതൊന്നും കണ്ടു പിടിക്കില്ല ഇന്നു വിചാരിച്ചു അല്ലേ?”

എന്നിട്ടു തിരിഞ്ഞു എന്നെ നോക്കിക്കൊണ്ട് പറഞ്ഞു. “ഇവൾക്ക് ഉണ്ടായിരുന്നതു ഒരു അമ്മയാണ്. പത്തു കൊല്ലം മുൻപേ അവരു മരിച്ചു. പൊട്ടി വീഴാറായ ഒരു വീട്ടിൽ ഒറ്റക്കാണ് ഇവളുടെ താമസം. ആരോരുമില്ലാത്തവളായി.”

പെട്ടന്നു പൊട്ടിക്കരഞ്ഞു കൊണ്ടു അവർ എന്റെ കൈയിൽ പിടിച്ചു.

“മോള് ക്ഷമിക്കണം. അനാഥയായി ജീവിച്ചു മതിയായി എനിക്ക്.. ഞാൻ പറഞ്ഞതൊക്കെയും എന്റെ ആഗ്രഹങ്ങൾ ആയിരുന്നു. എല്ലാവരും ഉള്ള നിങ്ങൾക്കൊക്കെ ബന്ധങ്ങളുടെ വില മനസ്സിലാവില്ല മോളെ.”

പിന്നെ പതുക്കെ നിലത്തേക്ക് ഇരുന്നു.

“ഞാൻ അനാഥ തന്നെയാണ്. ആരും ഇല്ലാത്തവൾ.”
പതുക്കെ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു അവരെ നെഞ്ചോടു ചേർത്തു പിടിച്ചു. ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ മനസ്സിൽ അവർ എന്റെ ആരൊക്കെയോ ആയിമാറിയിരുന്നു.

ജലജ

Post Views: 46
5
Jalaja Narayanan

7 Comments

  1. Shreeja R on November 20, 2023 9:51 PM

    പാവം. നല്ല കഥ 👌

    Reply
    • Jalajanarayanan on November 20, 2023 11:55 PM

      ❤️❤️❤️

      Reply
  2. Divya Sreekumar on November 20, 2023 11:45 AM

    സങ്കൽപ്പത്തിലെങ്കിലും വിമല സനാഥയായി ജീവിക്കട്ടെ. ഹൃദ്യമായി പറഞ്ഞു👌👌💜

    Reply
  3. അനാമിക s on November 20, 2023 8:50 AM

    👌👌👍

    Reply
    • Jalajanarayanan on November 20, 2023 11:54 PM

      Thanks dear

      Reply
  4. Sabira latheefi on November 12, 2023 9:48 PM

    😥❤️❤️

    Reply
    • Shreeja R on November 20, 2023 10:42 PM

      Super 👍👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.