Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എഴുത്തുകാരിയുടെ പ്രണയം
കഥ ജീവിതം പ്രണയം ലൈംഗീകത സ്ത്രീ സൗഹൃദം

എഴുത്തുകാരിയുടെ പ്രണയം

By Neethu V. RNovember 15, 2023Updated:December 8, 20238 Comments3 Mins Read88 Views
Girl sitting alone on a the wooden bridge on the sea. (frustrated depression)
Bookmark Now
Please login to bookmark Close

No account yet? Register

” ഓൺലൈനിൽ പുരോഗമനവും ഫെമിനിസവും തള്ളിവിടുന്ന നിന്നെപ്പോലുള്ള എല്ലാ അവളുമാരും ഇങ്ങനെത്തന്നാ, അവളുടെ ഒരു പ്രണയകവിതകൾ ത്ഫൂ.. “

അയാളുടെ നോട്ടത്തിൽ വല്ലാത്തൊരു പുച്ഛഭാവം നിറഞ്ഞു.

അവൾ അയാളെ തെല്ലൊന്നു നോക്കി. ചെറു ചിരിയോടെ കാൽപാദങ്ങളെ തഴുകി മടങ്ങുന്ന തിരകളിലേക്ക് തന്നെ മിഴികൾ കൊരുത്തിട്ടു.

തന്റെ ആരാധകന് വല്ലാതെ ദേഷ്യം വന്നിരിക്കുന്നെന്ന് അവൾക്ക് മനസ്സിലായിരുന്നു, അല്ലെങ്കിലും പുറമേ ആട്ടിൻതോലണിഞ്ഞ ചെന്നായ്കളാണ് ഓൺലൈനിലെ ചില ആണുങ്ങളെങ്കിലുമൊന്ന് താൻ എന്നാണ് മനസ്സിലാക്കുക എന്നവൾ തെല്ലുദുഃഖത്തോടെ ഓർത്തു.

ഇയാളെത്തന്നെ പരിചയപ്പെട്ടത് തന്റെ കഥക്കു കീഴിൽ വന്ന കമന്റ്‌ ബോക്സിൽ വച്ചായിരുന്നു. താൻ ചിന്തിച്ചതിനേക്കാളപ്പുറം തന്റെ കൃതികളെ പ്പറ്റി അയാൾ എഴുതിയപ്പോൾ അവൾ വല്ലാതങ്ങു പൂത്തുലഞ്ഞു.  ഒരു “താങ്ക്സ് ”  നിന്നും തുടങ്ങിയ ബന്ധം പതിയെ ഇൻബോക്സിലേക്കും അവിടെനിന്നും വാട്സ്ആപ്പിലേക്കും പതിയെ വഴിമാറുകയായിരുന്നു.

തുടർന്ന് അവളുടെ കഥകളുടെ ആദ്യവായനക്കാരൻ അയാൾ തന്നെയായിമാറുകയായിരുന്നു. പ്രത്യേകിച്ച് തിരുത്തലുകളൊന്നും ആവശ്യമില്ലെങ്കിലും അയാളുടേതായ ചില മിനുക്കുപണികളും പൂർത്തിയാക്കിക്കൊണ്ടായിരുന്നു അവളുടെ മിക്ക എഴുത്തുകളും പുറംലോകം കണ്ടത്.

അയാൾ പറയുന്നതുപോലെ അവളുടെ എഴുത്തുകളുടെ ഒരു’ പ്രണയിതാവ് ‘ തന്നെ ആയിരുന്നല്ലോ അയാൾ..

അവളുടെ ആദ്യചെറുകഥാസമാഹാരത്തിന്റെ പുസ്തകപ്രകാശനച്ചടങ്ങിൽ അയാളും അവളുടെ അതിഥിയായിരുന്നു, ആദ്യപേജിൽത്തന്നെ അവൾ കുറിച്ചിട്ടത്

”ആദ്യസമർപ്പണം

 എന്റെ അക്ഷരങ്ങൾക്ക് എന്നും പ്രോത്സാഹനമായിരിക്കുന്ന എന്റെ പ്രിയകൂട്ടുകാരന്..”

 എന്നുപോലുമായിരുന്നു.

മാസത്തിലൊരിക്കൽ കടൽസന്ദർശനം പതിവാക്കിയിരുന്നപ്പോഴായിരുന്നു അയാളും വിശേഷിച്ചൊരറിയിപ്പും കൂടാതെ അവൾക്കരികിലെത്തിയത്. ആ സന്ദർശനം അവളെ ഏറെ അത്ഭുതപ്പെടുത്തിയെങ്കിലും അയാൾ അവിടെത്തന്നെയങ്ങിരുന്നു കളഞ്ഞത് അവളിൽ നേരിയ നീരസം ഉളവാക്കി.

മറ്റൊന്നുമായിരുന്നില്ല കാരണം ഏറെ നേരം തിരകളിലേക്ക് കാലുകൾ നീട്ടിവച്ചു ഏതൊക്കെയോ ലോകങ്ങളിൽ കറങ്ങിത്തിരിയാൻ അത്രമേൽ കൊതിക്കുമ്പോഴാണ് ഈ കടൽ സന്ദർശനം പോലും, അതിനിടയിൽ മറ്റൊരാളെ അവൾ ഒട്ടും പ്രതീക്ഷിച്ചതേയില്ല.

എങ്കിൽ പോലും തന്റെ നീരസം പുറത്തുകാണിക്കാതെ അയാളോട് അവൾ പതിയെ സംസാരിക്കാൻ തുടങ്ങി. വലിയ താല്പര്യം ഇല്ലെന്ന് അറിയിക്കാനെന്നവണ്ണം പലപ്പോഴും ഒരു മൂളലിൽ മറുപടികൾ ഒതുക്കിക്കളഞ്ഞു.

ഒരുവേള താനിന്ന് ഇവിടേക്ക് വരുന്നുവെന്ന കാര്യം അയാളെ അറിയിച്ചതിൽ പോലും അവൾ വല്ലാതെ പശ്ചാത്തപിച്ചു. എങ്കിൽ പോലും അയാളുടെ സൗഹൃദം നഷ്ടപ്പെടുന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല .

അയാൾ അവളുടെ പുസ്തകവർണനയ്ക്ക് ശേഷം അവളെന്നെ സ്ത്രീയുടെ ആകാരവടിവിനെക്കുറിച്ചും സൗന്ദര്യത്തേക്കുറിച്ചും വാതോരാതെ സംസാരിക്കാൻ തുടങ്ങി. അവളിൽ വല്ലാത്തൊരു മടുപ്പനുഭവപ്പെടാനാരംഭിച്ചു.

” എന്റെ ഒരു ഫ്രണ്ടിന് ഇവിടെ അടുത്തൊരു ഗസ്റ്റ്ഹൗസ്  ഉണ്ട് നമുക്കവിടെയിരുന്ന് സംസാരിച്ചാലോ “

അയാളുടെ കണ്ണിൽ മുളപൊട്ടിയ കൗശലത്തിലേക്ക് നോക്കാൻ മടിച്ചവൾ. “ഏയ്‌ ഞാനില്ല ” എന്ന് തുറന്നങ്ങു പറഞ്ഞു.

”ഏഹ് അതെന്താ എന്നെ വിശ്വാസമില്ലേ, നമ്മൾ തമ്മിലുള്ള ബന്ധം അങ്ങനെയല്ലേ.”

”ഏയ്‌ അതല്ല എനിക്കീ തിരകളെ വിട്ടുവരാൻ കഴിയില്ല അവ എന്നെ പിടിച്ചു വച്ചിരിക്കുന്നു “

”ഓ നീ നിന്റെ കഥകളിൽ വാരിക്കോരി വിടുന്നതുപോലെ എന്നോട് സാഹിത്യം വിളമ്പാൻ നിക്കല്ലേ “

പെട്ടെന്ന് അയാളുടെ തനിസ്വഭാവം പുറത്തു വന്നതുകൊണ്ട് അവളാകെ അന്തം വിട്ട് നിൽക്കേ പറ്റിയ അബദ്ധം മറയ്ക്കാനെന്നവണ്ണം അയാൾ “പേടിച്ചു പോയോ ഒരു തമാശ പറഞ്ഞതല്ലേ “

എന്നും പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിച്ചു. അവൾക്ക് അവളോട് തന്നെ വല്ലാത്തൊരു പരിഭവം തോന്നി.

ഓൺലൈൻ ലോകത്തിൽ മനുഷ്യന് എത്ര നിസ്സാരമായാണ് മറ്റൊരു മനുഷ്യനെ തന്റെ സ്വഭാവത്തിൽ കൃത്രിമത്വം കാട്ടി പറ്റിക്കാൻ സാധിക്കുന്നത്.

അയാളുമായുള്ള ആ സമയം ഒന്ന് തീർന്നുകഴിഞ്ഞിരുന്നെങ്കിലെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.

പെട്ടെന്ന് അവളെ ഞെട്ടിച്ചുകൊണ്ട് അയാളവളുടെ കൈ തന്റെ കൈകളിലേക്കൊതുക്കി ” നിന്റെ പ്രണയകഥകളൊക്കെയും എന്നോടുള്ള പ്രണയമല്ലേ.. “

കൈപൊടുന്നനേ വലിച്ചു മാറ്റിക്കൊണ്ടവൾ പറഞ്ഞു “ഒരിക്കലുമല്ല, നിങ്ങളോട് ഒരിക്കൽ പോലും  പ്രണയമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല പിന്നെ നിങ്ങൾക്കിങ്ങനെയൊക്കെ പെരുമാറാൻ എങ്ങനെ മനസ്സുവരുന്നു?”

ദേഷ്യത്താൽ മുഖം ചുവന്ന് കണ്ണുകൾ വല്ലാതെ നിറഞ്ഞു വന്നു “നിങ്ങൾ നല്ലൊരു സുഹൃത്താണെന്ന് നിനച്ചിരുന്നു, ഇനി നിങ്ങളുടെ സൗഹൃദം പോലും എനിയ്ക്കാവശ്യമില്ല ” ഒഴുകിക്കൊണ്ടിരുന്ന മിഴികൾ അയാളിൽ നിന്ന് മറയ്ക്കാനെന്നാവണ്ണം അവൾ വീണ്ടും കടലിലേക്ക് കണ്ണ് നട്ടു.

” നീയൊക്കെ ഓൺലൈനിൽ വന്ന്  പുരോഗമനവും ഫെമിനിസവും വിളമ്പാനേ പറ്റൂ.. ജീവിതത്തിൽ ഒന്നുമില്ല അവളുടെ ഒരു പ്രണയകവിതകൾ ത്ഫൂ..” അയാളാകെ രോഷം കൊണ്ടു.

” താങ്കളിനിയും ഇവിടെ കാത്തുനിൽക്കേണ്ടതില്ലാ, പുരോഗമനവും ഫെമിനിസവും “വിളമ്പുന്ന” പെണ്ണുങ്ങൾ ആർക്കോ വേണ്ടി സദാസമയവും ശരീരം പങ്കിടാൻ തയ്യാറായി നിൽക്കുന്നവരല്ല, അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ അങ്ങ് മാറ്റിയേര്.. “

” പിന്നെ  പ്രണയത്തിന് ഈയൊരാർത്‌ഥമേ  നിങ്ങൾക്ക് കാണാൻ കഴിയുള്ളോ..

ഈ കടലിനെ നോക്കിയിരിക്കുബോൾ പോലും എന്നിൽ വന്ന് നിറയുന്ന പ്രണയത്തിന്റെ ആഴം മറ്റൊരാളോട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. നിങ്ങൾക്കൊരു സ്ത്രീ ശരീരത്തോട് മാത്രമേ പ്രണയം  തോന്നുകയുള്ളു വായിരിക്കും എനിക്കങ്ങനെയല്ല “

അവളുടെ സ്വരമാകെ വിറപൂണ്ടു.

” ഒന്നുപോടീ  *#*& നീ വലിയ ശീലാവാതിയൊന്നും ചമയണ്ട നട്ടപ്പാതിരക്ക് പോലും നീയെനിക്ക് മെസ്സേജ് അയച്ചിട്ടില്ലേടീ മറ്റവളേ .. “

അവൾ പൊടുന്നനെ വെട്ടിത്തിരിഞ്ഞു. അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി.

” എന്താടോ താൻ കരുതിയേ എന്നെപ്പറ്റി?

താൻ നല്ലൊരു സുഹൃത്ത് ആണെന്ന് കരുതിപ്പോയത് മാത്രമാണ് എന്റെ തെറ്റ്.

ഇനി മേലാൽ.. ഇനിമേലാൽ എനിക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യാൻ നിൽക്കരുത്. “

ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അയാൾ പതിയെ രക്ഷപ്പെടാൻ ചുവടുകൾ വച്ചു.അവൾ വിടാതെ പിടിമുറുക്കി.

”ഇതും കൂടി കേട്ടിട്ട് പോടോ. എന്റെ പങ്കാളിയെ,  ഭർത്താവിനെ ഞങ്ങളൊരുമിച്ചു ജീവിക്കുന്നിടത്തോളം കാലം വഞ്ചിക്കാൻ എനിക്ക് കഴിയില്ല, ഒരു തരത്തിലും. തനിക്കുമുണ്ടല്ലോ തന്നെ കണ്ണും പൂട്ടി വിശ്വസിക്കുന്നൊരു ഭാര്യ, നാണമില്ലല്ലോ വിശ്വാസവഞ്ചന കാണിയ്ക്കാൻ “

പറഞ്ഞതും കോളറിൽ നിന്നും പിടിവിട്ട് വീണ്ടും തിരകളിലേക്ക് തന്നെ നോട്ടം മാറ്റി.ഫോണെടുത്തു അയാളുടെ നമ്പർ block ചെയ്യുമ്പോൾ അവളോർക്കുകയായിരുന്നു.

എത്ര മാത്രം പ്രണയം ഉള്ളിൽകൊണ്ട് നടക്കുന്നവളാണ് താനെന്ന്, മനുഷ്യനോട് മാത്രമല്ല ഈ പ്രപഞ്ചത്തോട് ഒട്ടാകെയും.

ഉള്ളിൽ പ്രണയം നിറഞ്ഞു തുളുമ്പുമ്പോഴാണ് തന്റെ പ്രണയവും കവിതയുടെ രൂപത്തിലായ് മാറുന്നതെന്ന്..

Post Views: 20
7
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

8 Comments

  1. Nishiba M on November 23, 2023 10:52 PM

    മനോഹരം

    Reply
    • Neethu V. R on December 1, 2023 1:53 PM

      ❤️

      Reply
  2. Sunandha Mahesh on November 23, 2023 4:09 PM

    👍👍

    Reply
  3. Shreeja R on November 23, 2023 3:18 PM

    True 👍

    Reply
  4. Sabira latheefi on November 15, 2023 11:31 PM

    ❤️❤️

    Reply
    • Neethu V. R on November 15, 2023 11:38 PM

      🥰

      Reply
  5. Seena Navaz on November 15, 2023 4:24 PM

    മനോഹരം 🥰❤️

    Reply
    • Neethu V. R on November 15, 2023 7:40 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.