Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ധ്യാനപ്രവാസം
പുസ്‌തകം

ധ്യാനപ്രവാസം

By Lekha JustinNovember 16, 2023No Comments2 Mins Read109 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രവാസം ! ജനിച്ചിടത്തു നിന്ന്, വസിച്ചിടത്തു നിന്ന് ദേശവും ഭാഷയും മറികടന്നൊരിടം അന്നത്തിനും അർത്ഥത്തിനുമായി തെരഞ്ഞെടുത്തു കൊണ്ടു തുടരുന്ന ജീവിതം. പ്രവാസത്തിലേക്കൊരുവൻ കാലെടുത്തു വയ്ക്കുമ്പോൾ മുതൽ അവന്റെ ഉറ്റവരും ഉടയവരുമടക്കം പ്രിയപ്പെട്ട ഓരോ മനുഷ്യരും ഇടങ്ങളും അവനിൽ ഹൃദയപ്രവാസം ആരംഭിക്കുകയായി. അവനു മാത്രം കാണാവുന്ന, സംവദിക്കാവുന്ന വേറിട്ട പ്രവാസികൾ. സദാസമയവും അവൻ അവരെ ചേർത്തു പിടിച്ചു കൊണ്ട്, അവർക്കായി കരുതിക്കൊണ്ട്, സ്വയം മറന്ന് ജീവിച്ചു തുടങ്ങുകയാണ്. അത്‌ മനസിലാക്കാൻ മറ്റൊരു പ്രവാസിക്കേ കഴിയൂ.

കഴിഞ്ഞ അവധിക്കാലത്ത്, ഒരു സുഹൃത്തിനെ കണ്ടപ്പോൾ പഴയ ഒരുപാട് കാര്യങ്ങൾ സംസാരത്തിലേക്ക് വന്നു. “നിനക്കെങ്ങനെയാണ് ജീവിതത്തെ ഇത്രകണ്ട് ഓർത്തു വയ്ക്കാൻ കഴിയുന്നത്?” അതിശയപ്പെടലിന്റെ ആ കൺവെളിച്ചത്തെ സ്നേഹത്താൽ ഞാൻ കോരിയെടുത്തു.

ഇരുപത് വയസിൽ തുടങ്ങിയ പ്രവാസമാണ്. അന്നു മുതൽ ഇന്നേ വരെ ഓരോ ദിവസത്തെയും എന്റെ ജീവിതം ഇന്നുകളിലേ അല്ല… അതിനും മുൻപത്തെ അന്നുകളിലാണ്. എന്റെ നാലു ചുവരുകൾക്കുള്ളിൽ, ഓഫീസ് മുറിയിൽ ഒക്കെ ഞാൻ പേറി നടന്നിരുന്ന, ഇന്നും അതേപടി കൂടെയുള്ള പ്രിയപ്പെട്ടവർ, എന്നിടങ്ങൾ അവയൊക്കെ ഞാനെങ്ങനെ അവളെ പറഞ്ഞു മനസ്സിലാക്കുമെന്ന ആശയക്കുഴപ്പത്തിൽ മറുപടി ഒരു പുഞ്ചിരി മാത്രമായി.

അല്പം വൈകിയ വായനയായിരുന്നു ശ്രീ.E.K. ദിനേശൻ ഓർക്കാട്ടേരി എഴുതിയ “ധ്യാനപ്രവാസം.”വായനയുടെ ഒഴുക്കിൽ ഈ മരുഭൂമിയിൽ തനിച്ചു ജീവിതം തുടരുന്ന, ഇടയ്ക്ക് വച്ച് കൊഴിഞ്ഞു വീണ എത്രയെത്ര പ്രവാസജീവിതങ്ങളെ ഞാൻ വീണ്ടും തൊട്ടു… അനുഭവിച്ചു… സഹതപിച്ചു… ആശ്വസിപ്പിച്ചു. തീക്ഷ്ണഭാഷയുടെ അനിതരസൗന്ദര്യത്തിൽ കോറിയ അനുഭവശ്രേണിയാണ് ധ്യാനപ്രവാസം. വല്ലാത്തൊരു വീർപ്പുമുട്ടലിലൂടെയാണ്, അസ്വസ്ഥതകളിലൂടെയാണ് ഓരോ അദ്ധ്യായവും കടന്നത്. ആർത്തവപ്രവാസം, പ്രവാസം തരിശാക്കിയ രതിസ്ഥലികൾ, മരിച്ചവന്റെ പാസ്പോർട്ട്, ബഞ്ചിലിരിക്കുന്ന ദുഃഖങ്ങൾ ഇവയുടെയൊക്കെ വായന കുറേനേരം ആഴമേറിയൊരു നിശ്ശബ്ദതയിലേക്കു മനസിനെ കുരുക്കിയിട്ടു കളഞ്ഞു. സ്വപ്നവാഹകരായി കടന്നു വന്ന് പലവിധ പ്രാരാബ്ധങ്ങളെ മുറുകെപ്പിടിച്ച്, എന്നാൽ എപ്പോഴും തിരികെ നാടണയാൻ കൊതിച്ച് പ്രതീക്ഷയോടെ വീണ്ടും വീണ്ടും തുടർന്നുകൊണ്ടേയിരിക്കുന്ന പ്രവാസം. ഒരുവിധത്തിൽ അത്‌ അവസാനിപ്പിച്ചവരോ? സാഹചര്യവശാൽ തിരികെ വണ്ടി കയറാൻ പിന്നെയും നിർബന്ധിതരാവുകയാണ്. അവർ തന്റെ നാടിനെ തന്നെ ഹൃദയത്തിലടച്ച് കൂടെ കൊണ്ടുപോകുന്നു.

സ്ഥിരമായി കണ്ടുവരുന്ന അതിസാധാരണത്വം നിഴലിക്കും നിർവ്വചനങ്ങൾക്കുമപ്പുറത്തേക്ക്, എഴുത്തുകാരൻ പ്രവാസത്തിന്റെ വിവിധങ്ങളായ സൂക്ഷ്മസ്പന്ദനങ്ങളെ ശ്രദ്ധാപൂർവ്വം ചേർത്തു വയ്ക്കുമ്പോൾ ഒപ്പം സഞ്ചരിക്കുന്നവനും അവനവന്റെയും ചുറ്റുമുള്ളവരുടെയും ജീവിതം കൂടി വാരിപ്പിടിച്ചല്ലാതെ യാത്ര തുടരാനാവില്ല. അതെ. വല്ലാത്തൊരനുഭവമാണ്. അനുഭവിപ്പിക്കലാണ് “ധ്യാന പ്രവാസം.” കണ്ടിട്ടില്ലാത്ത, പരിചയപ്പെട്ടിട്ടില്ലാത്ത പ്രിയ എഴുത്തുകാരാ… സ്നേഹപ്പെടുന്നു.

രചയിതാവ് : E K ദിനേശൻ ഓർക്കാട്ടേരി
പ്രസാധകർ : കൈരളി ബുക്ക്സ്

Post Views: 42
0
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.