Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആ ചുവന്ന ചാമ്പക്കുലകൾക്കിടയിലൂടെ..
കഥ സൗഹൃദം

ആ ചുവന്ന ചാമ്പക്കുലകൾക്കിടയിലൂടെ..

By Neethu V. RNovember 18, 2023Updated:November 23, 202317 Comments3 Mins Read156 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇത്രയും ചുവന്നു തുടുത്തു മധുരിക്കുന്ന ചാമ്പക്കായകൾ മറ്റെവിടെനിന്നും ഞങ്ങൾ കഴിച്ചിരുന്നില്ല, ഞങ്ങൾ എന്ന് വെച്ചാൽ ഞങ്ങൾ നാല് പെൺകുട്ടികൾ. ഞങ്ങൾ കോളേജിലേക്ക് പോകുന്ന വഴിയിൽ ഓലമേഞ്ഞ ഒരു വീടുണ്ട് വീടിന്റെ മുൻവശത്താണ് ഞങ്ങൾ പറഞ്ഞ സംഗതിയുടെ കിടപ്പ്, അതേ ചാമ്പക്കാ…

അതും വെറും ചാമ്പക്കയല്ല നല്ല ചുവന്നു തുടുത്തു, തേൻ തോൽക്കും മധുരമൂറുന്ന പഞ്ചാരച്ചാമ്പക്ക!

വീടിന്റെ മുൻവശത്ത് എന്നും രണ്ട് മൂന്ന് ആടുകളെ കാണാം, കുറച്ചു കുട്ടികൾ മുറ്റത്ത്‌ സദാസമയം ഓടിക്കളിക്കും.

ഞങ്ങൾ വരുന്നത് കണ്ടാൽ കാച്ചിത്തുണിയും കുപ്പായവും ഉടുത്തു തലയിലെ തട്ടം നേരെയാക്കിക്കൊണ്ട് ഒരു പ്രായമായ ഉമ്മ ഞങ്ങൾക്ക് നേരെ നടന്നു വരും, അപ്പോൾ ഞങ്ങളുടെ കയ്യിലെ പൈസ, മിക്കവാറും അത് ഒരണയാവാനാണ് സാധ്യത,  അവർക്ക് നേരെനീട്ടുമ്പോൾ അവരുടെ മുഷിഞ്ഞ മടിശീലയിൽ നിന്നും ചോരയിറ്റു വീഴുന്നതുപോലുള്ള ഇരുപത് ചാമ്പക്കായകൾ ഞങ്ങളുടെ കയ്യിലേക്ക് വച്ചുതരും.

അവരുടെ തുണിയുടെ കോലം കാണുമ്പോൾ അറപ്പുതോന്നുമെങ്കിലും ചാമ്പക്കയുടെ രുചിക്ക് മുന്നിൽ ആ അറപ്പൊക്കെ പമ്പ കടക്കും..

ഞങ്ങളങ്ങനെ കായ്ച്ചുനിൽക്കുന്ന ചാമ്പമരത്തെ നോക്കി ആസ്വദിച്ച് ആ ഇരുപത് ചാമ്പക്കായകളും പങ്കിട്ടു കഴിക്കും.

ഞങ്ങൾ ആ വീടിന് പോലും “ചാമ്പവീട് ” എന്ന് പേര് നൽകി.

പെട്ടെന്നൊരു ദിവസം ആ വീട്ടിൽ പുതിയൊരു മനുഷ്യൻ പ്രത്യക്ഷപ്പെട്ടു..

പാതി കയറിയ കഷണ്ടിയും കണ്ണിൽ എന്തോ ഒരു തീക്ഷണതയും ഒറ്റ നോട്ടത്തിൽ നിഷ്കളങ്കനെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ!

മിക്കവാറും അയാൾ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു  പുസ്തകവായനയിലാവും മറ്റുചിലപ്പോൾ പാട്ട് കേട്ട് കണ്ണടച്ചാസ്വദിച്ചിരിപ്പാവും.

എവിടെയോ കണ്ടു നല്ല പരിചയം തോന്നുന്ന മുഖം.

ആ ഉമ്മയുടെ മകനാണത്രേ,ഏറെക്കാലം മറ്റേതോ നാട്ടിലായിരുന്നു.

എന്തായാലും മൂപ്പർ കാരണം ഞങ്ങളുടെ ചാമ്പക്കച്ചവടത്തിന് വല്ലാതെ വിഘ്നം നേരിട്ടു.

ഞങ്ങൾ വളരെ വിഷമത്തോടെ, അതിലുമപരിയായി അടക്കിവച്ച കൊതിയോടെ ചാമ്പമരത്തെ നോക്കി.

അതിന്റെ കീഴെ തുടുത്ത ചാമ്പകൾ കടിച്ചു തിന്ന് ആടുകൾ ഞങ്ങളെ നോക്കി കളിയാക്കി.

ചാമ്പക്കുലകൾക്കിടയിലൂടെ ആ മനുഷ്യൻ ഞങ്ങളെ തുറിച്ചു നോക്കി.

ഒരു ദിവസം എന്തും വരട്ടെയെന്ന ഭാവത്തിൽ ഞങ്ങൾ അങ്ങോട്ട് കയറിച്ചെന്നു.ഉമ്മ ഞങ്ങളെക്കണ്ടതും അടുത്തേക്ക് വന്നു.

കുറേ ദിവസമായല്ലോ കണ്ടിട്ടെന്ന് കുശലം ചോദിച്ച്. ഞങ്ങൾ ഉള്ള കാര്യം പറഞ്ഞു.

” ആ മനുഷ്യനെ കണ്ടിട്ടാണ് “

”ഏത്, ബസീറിനെയോ ഓൻ ഒറ്റാന്തടി മുച്ചാൺ വയറ് ഓനൊരു പാവാണ്‌ ഓനെ പേടിച്ച് ഇങ്ങള് ബരാണ്ടിക്കണ്ട “

അത് കേട്ടപ്പോൾ ഞങ്ങൾക്ക് വളരെ ആശ്വാസം തോന്നി. കയ്യിലെ ഒരണ ഉമ്മാക്ക് കൊടുത്ത് പകരം ചാമ്പക്ക വാങ്ങി ഞങ്ങൾ പതിവ് പോലെ അവിടെത്തന്നെ നിന്ന് ആസ്വദിച്ചു കഴിച്ചു.

ആ മനുഷ്യൻ അത്രയും നേരം ഞങ്ങളുടെ ചെയ്തികൾ എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു അതൊന്നും ഗൗനിക്കാതെ ഞങ്ങൾ ഞങ്ങളുടെ പരിപാടി തുടർന്നു കൊണ്ടേയിരുന്നു.

അന്നൊരു ദിവസം പക്ഷേ ഉമ്മയെ മുറ്റത്തെങ്ങും കണ്ടില്ല. ഉമ്മറത്തിരുന്ന ആ മനുഷ്യൻ വല്ലാത്തൊരു പുച്ഛത്തോടെ ഞങ്ങളെ നോക്കി ” ഊം എന്തുവേണം?

ഞങ്ങൾ ചാമ്പക്ക ചൂണ്ടിക്കാണിച്ചു.

ആ മനുഷ്യൻ ഞങ്ങളോട് കാശ് വാങ്ങി ചാമ്പമരത്തിനടുത്തേക്ക് പോയി. കൂട്ടത്തിൽ ഏറ്റവും ചെറിയ ചാമ്പക്കകൾ തന്നെ നോക്കി പറിച്ചു തന്നു.

ഞങ്ങൾക്ക് വല്ലാത്തൊരരിശം വന്നു.

”ഇതെന്താ എല്ലാം ചെറുതാണല്ലോ ആ വല്യമ്മയായിരുന്നെങ്കിൽ വലുത് തന്നേനെ”

”ആ വല്ല്യമ്മക്ക് ഈ വൃക്ഷത്തിൽ വലിയ അവകാശമൊന്നുമില്ല, അതുകൊണ്ടാ അവരങ്ങനെ തരുന്നത് “

”എന്നാപ്പിന്നെ ഒന്നുകൂടെ താ “

”ഈ വൃക്ഷം അധ്വാനിച്ചു നട്ടു പിടിപ്പിച്ച ആൾക്ക് അതിഷ്ടമില്ല “

”വല്ലാത്തൊരു മനുഷ്യൻ തന്നെ “

ഞങ്ങൾ ശപിച്ചു കൊണ്ട് തിരിഞ്ഞു നടന്ന്.

പിന്നീട് ദിവസവും അയാൾ തന്നെയാണ് ചാമ്പക്ക തന്നുകൊണ്ടിരുന്നത്. ഒരു വലിയ കായപോലും അയാളുടെ കൈകൊണ്ട് കിട്ടില്ലെന്നറിഞ്ഞിട്ടും ഞങ്ങൾ കൊതിച്ചികൾ വീണ്ടും വീണ്ടും ചാമ്പക്കായയ്ക്കായി ആ വീട്ടിൽ കയറിച്ചെന്നു.

 കാശ് കൊടുത്തിട്ടല്ലേ വാങ്ങുന്നത്? നല്ലത് തന്നൂടെ..

ഇങ്ങനെ ചിന്തിച്ചെങ്കിലും ഞങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല.

അങ്ങനെയിരിക്കെ ഒരുദിവസം ഒരു വല്ലാത്ത കാഴ്ച കണ്ട് ഞങ്ങൾ അമ്പരന്ന് നിന്ന് പോയി.

എന്റെ അയൽവാസിയായ മാധവേട്ടന്റെ മകൾ സുഹാസിനി ഒരു കടലാസുപൊതി നിറയെ ചുവന്നുതുടുത്ത ചാമ്പക്കയുമായി വരുന്നു.

ഈ കാഴ്ചകണ്ട് ഞങ്ങളുടെ കണ്ണ്തുറിച്ചു പോയി. “ഇതെവിടുന്നാ “

”ഇതോ ഇതെനിക്ക് സുൽത്താൻ തന്നതാ.”

അവൾ ചെറുചിരിയോടെ പറഞ്ഞു.

”കളിക്കല്ലേ പെണ്ണേ ഏത് സുൽത്താൻ?”

”ഞാൻ കളിച്ചതൊന്നുമല്ല, നമ്മുടെ ബേപ്പൂർ സുൽത്താൻ സാക്ഷാൽ വൈക്കം മുഹമ്മദ്‌ ബഷീർ തന്നതാ ഇത്.

മാത്രമല്ല അദ്ദേഹം നട്ടുപിടിപ്പിച്ച ചാമ്പമരത്തിൽ നിന്ന് നേരിട്ട് പറിച്ചു തന്നതാ “

ഇത് കേട്ട് ഞങ്ങൾക്ക് അമ്പരന്ന് നിൽക്കാനെ കഴിഞ്ഞുള്ളു.

 ചുമട്ടുതൊഴിലാളി യൂണിയന്റെ നേതാവായ അവളുടെ അച്ഛനോടൊപ്പം  അവളെയും ഏത് നേരവും വായനശാലയിൽ കാണാം. പുസ്തകം അലർജിയായ ഞങ്ങളാരും തന്നെ ആ പരിസരത്തോട്ടൊന്നും അടുക്കാറുമില്ല.

എങ്കിലും വൈക്കം മുഹമ്മദ്‌ ബഷീറിനെപ്പറ്റിയൊക്കെ ഒരുപാട് കേട്ടിരിക്കുന്നു. അവൾ പറഞ്ഞത് വച്ചു നോക്കുകയാണെങ്കിൽ ആ ഉമ്മയുടെ മകൻ, ഇത്രയും ദിവസം തങ്ങൾക്ക് ചാമ്പക്ക പറിച്ചുതന്ന ആ മനുഷ്യൻ അത് സാക്ഷാൽ വൈക്കം മുഹമ്മദ്‌ ബഷീർ ആയിരുന്നെന്നോ…

ഞങ്ങൾ അന്തംവിട്ട് നിൽക്കേ സുഹാസിനി അവളുടെ കയ്യിലെ ഓട്ടോഗ്രാഫ് ഞങ്ങൾക്ക് നേരെ നീട്ടി

” സുഹാസിനിയ്ക്ക് സർവ്വമംഗളങ്ങളും നേരുന്നു “

വൈക്കം മുഹമ്മദ്‌ ബഷീർ (ഒപ്പ് )

ഇതും കൂടിയായപ്പോൾ ഞങ്ങൾ നിന്നനിൽപ്പിൽ ഉരുകിപ്പോയി.

ഇത്രയും അറിവില്ലാത്ത ഞങ്ങളെക്കുറിച്ച് അദ്ദേഹം എന്ത് കരുതിക്കാണും..?

ഒരുപക്ഷേ ഈ നാല് കൊതിച്ചിപ്പെണ്ണുങ്ങളെപ്പറ്റി ഒരു കഥ പോലും എഴുതിയേക്കും..!

Image credit:google

Post Views: 28
10
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

17 Comments

  1. മിനി സുന്ദരേശൻ on January 23, 2025 2:02 AM

    വായനാശീലം ഇല്ലാത്തതുകൊണ്ടുള്ള കുഴപ്പം……. നന്നായെഴുതി👍❤️

    Reply
  2. മിനി സുന്ദരേശൻ on December 18, 2024 1:34 AM

    ചെറുതെങ്കിലും ആ കൈയ്യിൽ നിന്ന് ചാമ്പക്ക വാങ്ങാൻ കഴിഞ്ഞല്ലോ…… നല്ല രചന👍🌹

    Reply
  3. Joyce on December 17, 2024 7:03 PM

    ങേ… അതു സുൽത്താൻ ബഷീർ ആയിരുന്നോ?
    നല്ല രചന 👌
    😍

    Reply
    • Suma Jayamohan on December 18, 2024 11:59 AM

      ആഹാ……കൊള്ളാല്ലോ പുസ്തകങ്ങളും വായനയും അലർജിയായാൽ ഇങ്ങനെ ചില കുഴപ്പങ്ങളുണ്ട്. അല്ലേ?
      ❤️🌹👌

      Reply
  4. Mani on December 7, 2023 11:46 PM

    👌

    Reply
  5. Jasna Basheer on November 27, 2023 3:20 PM

    ഞങ്ങൾക് സ്കൂളിനടുത്ത് ഒരു നെല്ലിക്ക വീടുണ്ടായിരുന്നു.

    Reply
    • Neethu V. R on November 29, 2023 6:09 PM

      അതെയോ 🥰

      Reply
  6. Vaidhehi on November 22, 2023 2:36 PM

    🥰

    Reply
    • Neethu V. R on November 22, 2023 3:29 PM

      ❤️❤️

      Reply
  7. Sabira latheefi on November 19, 2023 5:00 PM

    ബഷീറിന്റെ ഉമ്മാന്റെ കയ്യിന്നു ചാമ്പക്ക വാങ്ങി തിന്നാൻ ഭാഗ്യം കിട്ടിയ ആ നാലുപേർ ആരൊക്കെയാ.. 😆😆

    Reply
    • Neethu V. R on November 19, 2023 5:22 PM

      പാത്തുമ്മയുടെ ആടിലെ ഒരു part ആണ് 😄❤️

      Reply
      • Sabira latheefi on November 20, 2023 2:33 PM

        മനസിലായി. ഈ ചാമ്പക്ക കഥ നേരെത്തെ വായിച്ചിട്ടുണ്ട്

        Reply
        • Neethu V. R on November 20, 2023 7:00 PM

          ഇത് ഞാൻ momsil post ചെയ്തിരുന്നു മുൻപ് 😄

          Reply
    • Divya Sreekumar on November 27, 2023 12:09 PM

      ന്നാലും ചാമ്പക്കയ്ക്ക് പൈസ വാങ്ങീത് ശരിയായില്ല 😃😃

      Reply
      • Neethu V. R on December 1, 2023 1:53 PM

        അതെയതെ 😂❤️

        Reply
  8. Seena Navaz on November 18, 2023 5:04 PM

    മനോഹരം 👌❤️

    Reply
    • Neethu V. R on November 18, 2023 5:28 PM

      🥰❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.