Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉള്ളറകൾ തുറക്കുന്നേരം
കഥ ബന്ധങ്ങൾ

ഉള്ളറകൾ തുറക്കുന്നേരം

By Dr Venus V. VNovember 18, 2023Updated:November 24, 20238 Comments3 Mins Read164 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇപ്പോൾ അച്ഛൻ കണ്ണടച്ചുകിടക്കുകയാണ്. പൂട്ടിയകണ്ണിമകൾക്കിടയിൽ  കണ്ണുനീരിൻ്റെ ഈർപ്പമുണ്ടോ?

‘അച്ഛാ, എന്തുപറ്റി?’ എന്ന് ചോദിക്കാനാണ് ആദ്യം മനസ്സുപറഞ്ഞത്. അച്ഛൻ്റെ തോളിന്നരികിലേയ്ക്ക് എൻ്റെ കൈനീളുകയും ചെയ്തു. പിന്നെ ഞാൻതന്നെ അതുവിലക്കി; കാരണം വേദനകൾ അൽപ്പം ഒഴിഞ്ഞുനിന്ന ഇടവേളയിൽ ഒരുനിമിഷമെങ്കിൽ ഒരുനിമിഷം അച്ഛന്  ഉറങ്ങാനാകുന്നത് ഒരു ഭാഗ്യമല്ലേ?

എത്രപെട്ടെന്നാണ് അച്ഛൻ്റെ ജീവിതം മാറിമറിഞ്ഞത്? തിരക്കുനിറഞ്ഞ ഉദ്യോഗപർവ്വത്തിൽനിന്ന് വിശ്രമജീവിതത്തിൻ്റെ  സുഖാനുഭവങ്ങളിലേയ്ക്ക് മാറേണ്ടിവന്നപ്പോൾ അച്ഛൻ കൂട്ടുപിടിച്ചത് വായന, യാത്ര, സൗഹൃദം എന്നിവയോട്. 

സ്നേഹത്തിൻ്റെനിറകുടം എന്നും അച്ഛൻ്റെ മനസ്സിലുണ്ടായിരുന്നു.അത് ഞങ്ങൾ ആൺമക്കൾക്കു രണ്ടുപേർക്കും മാത്രമല്ല, പുത്രവധുക്കൾക്കും ഒരേപോലെയാണ് പങ്കുവച്ചത്. അതുകൊണ്ടുതന്നെ സന്തോഷംനിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം. ഞാൻ രാകേഷ്, അനിയൻ സുകേഷ് – രണ്ടുപേരുടേയും പേരുകളിൽ സാമ്യമുണ്ടായിരുന്നതു പോലെ തന്നെയായിരുന്നു എൻ്റെയും സുകേഷിൻ്റെയും ഭാര്യമാരുടെ പേരുകൾ രമ്യയും സൗമ്യയും. അവർക്കു രണ്ടുപേർക്കും തോന്നിയിട്ടില്ല, നാട്ടുകാരുടെ രാമുണ്ണി മാഷ് അവരുടെ സ്വന്തം അച്ഛനല്ലയെന്ന്.

അച്ഛന് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞത് തികച്ചും യാദൃശ്ചികമായിട്ടാണ് . ശരീരത്തിൽ പലയിടത്തും രോഗംപിടിമുറുക്കിയതുകൊണ്ട് ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും പലതുംപരീക്ഷിച്ചു, ഒരു ഭാഗ്യപരീക്ഷണമെന്നപോലെ.

വയസ്സ്അറുപത്തിരണ്ടിലേയ്ക്ക് കടന്നിട്ടും ഇടതൂർന്നുവളർന്നുനിന്ന അച്ഛൻ്റെ നരവീഴാത്തമുടി, പിഴുതുവീണുപോയത് എത്ര പെട്ടെന്ന്! തലമുടി പൊഴിഞ്ഞു പോയപ്പോൾ പ്രകടമായിക്കണ്ട അച്ഛൻ്റെ നെറ്റിയിലെ മുറിവുണങ്ങിയ പഴയ വടുവിലേക്ക് എൻ്റെ വിരൽ നീണ്ടപ്പോൾ അച്ഛൻ ഉറക്കത്തിൽ പതിയെയൊന്നു ഞെട്ടിയോ?

” ഏട്ടാ പോയി കിടന്നോളൂ, ഇനി ഞാനിരിക്കാം.” -സുകേഷിൻ്റെ അടക്കിപ്പിടിച്ച സ്വരം. അച്ഛനെ ഉണർത്താതിരിക്കാൻവേണ്ടിയാണ് അവൻ്റെയീ ശ്രദ്ധ.

” വേണ്ട, എനിക്കേതായാലും ഉറക്കം വരുന്നില്ല. നീ പോയ് ഉറങ്ങിക്കോളൂ, ഞാനച്ഛന് കൂട്ടിരുന്നോളാം.”

അവൻ്റെ പദസ്വനങ്ങൾ അകന്നുപോയതും അച്ഛൻ്റെ ഇമകളകന്നു. കൈനീട്ടി അച്ഛനെൻ്റെ കരംകവർന്നു. മിഴികളിലിപ്പോൾ അടരാൻ തുടങ്ങുന്നൊരു കണ്ണീർക്കണം ഉരുണ്ടുകൂടിയിട്ടുണ്ട്.

“മോനേ ….”

എന്താ എന്ന ഭാവത്തിൽ ഞാൻ മിഴികളുയർത്തി.

” അച്ഛന് മോനോടൊരു രഹസ്യം പറയാനുണ്ട്, ഇതുവരെ മറച്ചുവച്ച ഒരു രഹസ്യം.

സരളയുടേത് എല്ലാവരും വിശ്വസിക്കുന്നതുപോലെ അപകടമരണമല്ല. അവൾ ആത്മഹത്യ ചെയ്തതാണ്. അന്ന് നീ പത്താം ക്ലാസ്സിലായിരുന്നു. അമ്മയുടെ മരണം അന്നു നിന്നെ വല്ലാതുലച്ചുകളഞ്ഞു. അതിനുശേഷമാണ് ഞാൻ വിദേശത്തെ ജോലിയുപേക്ഷിച്ചതും നിങ്ങൾ മക്കൾ രണ്ടുപേരേയും വളർത്തിയെടുക്കാൻവേണ്ടി ഇവിടെ നാട്ടിൽത്തന്നെ താമസമാക്കിയതും.”

അച്ഛൻ ഒന്നുനിർത്തി. ദാഹിക്കുംപോലെ തോന്നിയതിനാൽ ഞാനച്ഛനെ ചാരിയിരുത്തി, ഫ്ലാസ്ക്കിൽ നിന്നൽപ്പം ചായ പകർന്നുനൽകി.

“മോനറിയണ്ടേ, മോൻ്റെയമ്മ എന്തിനാണത് ചെയ്തതെന്ന്? അവളുടെ മരണത്തിന് രണ്ടുദിവസംമുൻപാണ് അവൾ സത്യം തിരിച്ചറിഞ്ഞത്. ഞാനവളോട് പറഞ്ഞത് നുണയാണെന്ന് അവൾ കണ്ടുപിടിച്ചതന്നാണ്. ജോലിസ്ഥലത്തുനിന്ന് ഒരു മാസത്തെ ലീവിന് വീട്ടിലേയ്ക്ക് തിരിച്ചുവന്നപ്പോൾ എൻ്റെ കൂടെയുണ്ടായിരുന്ന സുകേഷ് അപകട മരണമടഞ്ഞ സുഹൃത്തിൻ്റെ മകനാണെന്നായിരുന്നു എൻ്റെഭാഷ്യം. 

മരിക്കുംമുൻപ് അവളെഴുതി അലമാരയിലെ എൻ്റെ വസ്ത്രങ്ങൾക്കിടയിൽ തിരുകിവച്ച കത്തിൽ അവളുടെ സങ്കടം മുഴുവനുണ്ടായിരുന്നു. പുഴയിൽ കുളിക്കുന്നതിനിടെ കാൽവഴുതി വീണായിരിക്കും മരണമടഞ്ഞത് എന്ന എൻ്റെ ധാരണ തെറ്റായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്

മരണാവശ്യങ്ങളുടെ തിരക്കുകഴിഞ്ഞ് തുണികൾക്കിടയിൽനിന്ന് കിട്ടിയ കത്തു വായിച്ചപ്പോഴാണ്. പക്ഷേ അച്ഛനത് മറച്ചുവച്ചത് മോൻ്റെ സ്നേഹം നഷ്ടപ്പെടുമോ എന്ന് ഭയന്നിട്ടാണ്. പക്ഷേ, ഇനി പറയാതെ വയ്യ; മരണത്തിലേയ്ക്ക് നടന്നടുക്കുന്ന നേരമെങ്കിലും എനിക്കെൻ്റെ മനസ്സിലെ ഭാരം കുറയ്ക്കണം .”

അച്ഛൻ്റെ വാക്കുകൾ എന്നെ തെല്ലും ഞെട്ടിച്ചില്ല. കാരണം ഒരു മാസംമുൻപ് അച്ഛൻ്റെ ഹോസ്പിറ്റൽവാസത്തിനിടെ, അലമാരയിൽ നിന്ന് അച്ഛൻ്റെ ഡ്രസ് എടുക്കുമ്പോൾ ഞാൻ ആ കത്തു കണ്ടിരുന്നു.

‘ പറഞ്ഞത് നുണയാണെന്നറിഞ്ഞിട്ടും നിങ്ങളെ വെറുക്കാനെനിക്കു കഴിയുന്നില്ല. വിട പറയാതെയാണെൻ്റെ യാത്ര; അത് മറ്റൊന്നും കൊണ്ടല്ല, മറ്റൊരു സ്ത്രീയുമായി നിങ്ങളെ എനിക്കു പങ്കുവയ്ക്കാൻ പറ്റാഞ്ഞിട്ടാണ്.”

അമ്മയുടെ വടിവൊത്ത കയ്യക്ഷരത്തിന് അതിൽ ഭംഗികുറവായിരുന്നു, മാനസിക വിക്ഷോഭങ്ങൾ കരങ്ങൾക്ക് വിറയൽ പകർന്നിരിക്കാം.

കത്തിൽ എഴുതിവച്ച അക്ഷരങ്ങളിൽ അമ്മയുടെ നോവിൻ്റെയാഴം ഞാൻ കണ്ടു, പക്ഷേ അച്ഛനെ വെറുക്കാനെനിക്കു കഴിഞ്ഞില്ല. കാരണം അമ്മയുടെ മരണം തളർത്തിയ പതിനഞ്ചുവയസ്സുകാരനെ അന്നുമുതൽ താങ്ങി നിർത്തിയതച്ഛനാണ്. വൻനഗരത്തിലെ വലിയ ജോലിയുപേക്ഷിച്ച് നാട്ടിലെ ചെറിയ ജോലിയിലേയ്ക്ക് ഒതുങ്ങിക്കൂടിയതും അച്ഛനാണ്. നാൽപ്പതുവയസ്സു മുതൽ ഞങ്ങൾ മക്കൾക്കുവേണ്ടി മാത്രം ജീവിച്ചതും അച്ഛനാണ്. അച്ഛൻ്റെ സ്നേഹത്തിനു മുന്നിൽ എൻ്റെ ദേഷ്യത്തിനും വെറുപ്പിനും സ്ഥാനമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.

“മോന് ദേഷ്യമുണ്ടോ അച്ഛനോട്? മോൻ്റെ അനിയൻതന്നെയാണ് സുകേഷ്. എന്നെ  വെറുത്താലും അവനെ വെറുക്കരുത്. അവനൊരു പാവമാണ്.”

മനസ്സിൻ്റെ ഉള്ളറകൾ എനിക്കു മുന്നിൽ തുറന്നിട്ടതിൻ്റെ ആശ്വാസം ഇപ്പോൾ അച്ഛൻ്റെ മുഖത്തുണ്ട്, നീണ്ടവർഷങ്ങൾ ഉള്ളിലടക്കി ആരോടും പറയാതെ സൂക്ഷിക്കേണ്ടിവന്ന രഹസ്യം പുറത്തുപറഞ്ഞ് മനസ്സിൻ്റെ ഭാരമൊഴിവാക്കിയതിൻ്റെ ആശ്വാസം .

അച്ഛൻ്റെ കണ്ണുനീർത്തുള്ളികൾ ഒപ്പി മാറ്റി, പൊഴിഞ്ഞുവീഴാനായി ഉയർന്നു നിൽക്കുന്ന അവശേഷിക്കുന്ന മുടിയിഴകൾ മാടിയൊതുക്കുമ്പോൾ അച്ഛൻ എൻ്റെ മുഖത്തു നിന്ന് വായിച്ചെടുത്തു കാണും, എൻ്റെയുള്ളിലെ സ്നേഹം.

ഡോക്ടർ വീനസ്

Post Views: 17
2
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

8 Comments

  1. Vimitha on November 21, 2023 4:35 PM

    വായിച്ചിട്ടും ആ അച്ഛനോട് ദേഷ്യം തോന്നുന്നില്ല 🥰

    Reply
    • drvenus on November 21, 2023 11:16 PM

      താങ്ക് യൂ

      Reply
  2. Lali suresh on November 20, 2023 11:54 PM

    നല്ലെഴുത്ത്

    Reply
    • Sunandha Mahesh on November 21, 2023 2:58 PM

      👌👌👌👌

      Reply
    • drvenus on November 21, 2023 11:18 PM

      താങ്ക് യൂ

      Reply
  3. Shreeja R on November 20, 2023 9:36 PM

    മനോഹരം 👌

    Reply
    • drvenus on November 21, 2023 11:18 PM

      താങ്ക് യൂ

      Reply
  4. Suma Jayamohan on November 20, 2023 9:17 PM

    മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ💐👌❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.