Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പേരിലുമുണ്ട് “സ്വാതന്ത്ര്യം”
കഥ സമത്വം

പേരിലുമുണ്ട് “സ്വാതന്ത്ര്യം”

By Neethu V. RNovember 22, 2023Updated:November 25, 202310 Comments3 Mins Read94 Views
Bookmark Now
Please login to bookmark Close

No account yet? Register

“പാറൂട്ടി മതി “

ദേവുവിന്റെ സ്വരം ഉയർന്നു കേൾക്കാം. അല്ലേലും അവൾക്കിത്തിരി വാശി കൂടുതലാണ്. നിനച്ചത് നടത്തുന്നവൾ, അവളുടെ മുതുമുത്തച്ഛനെ പോലെ..

“മുത്തശ്ശീ “

അവളുടെ കൊഞ്ചലോടുകൂടിയ സ്വരത്തിൽ വിളിച്ചുകൊണ്ടു അകത്തേക്ക് കയറി വന്നു. ഞാൻ എണീക്കാൻ ശ്രമിച്ചതും ” എന്തിനാപ്പോ എണീക്കണത് ഞാനും ഇവിടെ കിടക്കാണ് ” എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. എന്റെ ചുളിഞ്ഞു തൊലി മാത്രമായ കൈകളിൽ അവൾ തലോടിക്കൊണ്ടിരുന്നു.

” മുത്തശ്ശീ ” അത്രമേൽ സ്നേഹത്തോടെ ഈ അടുത്താരും എന്നെ വിളിച്ചിരുന്നില്ല.

ഞാൻ അവൾക്ക് നേരെ തിരിഞ്ഞു.

“മുത്തശ്ശീടെ പേരല്ലേ പാറൂട്ടി, ന്നിട്ട് ഇവിടെയാർക്കും ബോധിക്കുന്നില്ല ആ പേര് “

അവൾ തെല്ല് സങ്കടത്തോടെ പറഞ്ഞു.

“അതിന് ന്റെ പേര് പാറൂട്ടീന്നല്ലല്ലോ “

“പാർവതി കുട്ടീന്നല്ലേ, നിക്കറിയാം ന്റെ പാറൂട്ട്യേ ” പറഞ്ഞു കൊണ്ടവൾ എന്റെ മൂക്ക് പിടിച്ചൊന്നുലച്ചു.

“അതല്ല ഞാൻ ചോയ്ക്കണേ, അന്നത്തെ കാലത്ത് നെല്ലായി, മണ്ണായി, ചിരുതേയി എന്നൊക്കെ പേരിട്ടവരിൽ നിന്ന് വ്യത്യസ്തരായി നിങ്ങൾ പേരിട്ടല്ലോ, പിന്നെ ഇപ്പൊ കൊറച്ച് വ്യത്യസ്തമായി പേരിടുന്നതോണ്ടെന്താ കൊഴപ്പം? “

അവളുടെ ചോദ്യം എന്നെ തെല്ലൊന്നുമല്ല പുറകോട്ട് വലിച്ചത്,70 വയസ്സുള്ള എന്നെ 60 വർഷം പുറകിലേക്ക് ചോദ്യം വലിച്ചിഴച്ചുകൊണ്ടുപോയി.

 എന്റെ അച്ഛൻ, ചാത്തൻ അച്ഛൻ എന്ന് പറയാമോ അപ്പൻ എന്ന് പറയണം.അന്ന് ജന്മിയുടെ പറമ്പിലെ തൊഴിലാളികളായിരുന്നു അച്ഛൻ ചാത്തനും അമ്മ കാളിയും. പള്ളിക്കൂടത്തിലെ പടിപോലും കണ്ടിട്ടില്ലാത്തവർ, അല്ല എങ്ങനെ കാണാനാണ്. ഒരുനേരത്തെ കഞ്ഞിക്കുള്ള വക പോലും ഇല്ലാത്തവരാണ്. അധ്വാനത്തിന്റെ ചെറിയ അംശം പോലും വരുമാനമായി ലഭിക്കാത്തവർ. അപ്പോഴാണ് കേരളത്തിലെ ആദ്യ ഇലക്ഷന്റെ വരവ്, ഒപ്പം കമ്മ്യൂണിസത്തിന്റെയും!

കമ്മ്യൂണിസ്റ്റുകാർ എന്ന് അതിന് മുൻപേ കെട്ടിട്ടുണ്ടെങ്കിലും അന്ന് അപ്പനും അമ്മയും ഒരു ചെങ്കൊടിയുമായി കയറി വരുമ്പോൾ തന്റെ ഉള്ളിൽ നിറഞ്ഞ വികാരം എന്തായിരുന്നു?

വല്ലാത്തൊരാവേശത്തോടെ താൻ അത് പിടിച്ചു വാങ്ങി അപ്പൻ വീടിന് മുൻപിൽ ആ കൊടി നാട്ടി.

കേട്ടറിഞ്ഞ ആ പറമ്പിന്റെ ജന്മിയായ രാമകൃഷ്ണ പൊതുവാൾ ഓടിവന്നു,

അവരുടെ വീട്ടിലേക്ക് കടക്കുന്നതിനേ അവർക്ക് അയിത്തം ഉണ്ടായിരുന്നുള്ളു തിരിച്ചുണ്ടായിരുന്നില്ല.

” ഡാ ചാത്താ “

അയാൾ ക്രോധപൂർവം വിളിച്ചു.

അപ്പൻ പുറത്തിറങ്ങി. കൈകെട്ടി അയാളെ നോക്കി നിന്നു. എന്നിട്ട് പറഞ്ഞു ” ഞാൻ മൂത്തൊരെ ഒന്ന് കാണാനിരിക്കുകയായിരുന്നു. നാളെ മുതൽ ഞാൻ പണിക്ക് വരുന്നില്ല, അഥവാ ഞാൻ വരണമെന്ന് മൂത്തോർക്കുണ്ടെങ്കിൽ കൃത്യമായ കൂലി കിട്ടണം “

ജന്മി തുറിച്ചു നോക്കി. അപ്പൻ ‘ഞാൻ’ എന്ന് പറഞ്ഞതൊന്നും അയാൾക്കത്രക്ക് പിടിച്ചിട്ടൊന്നുമില്ല. പക്ഷേ അപ്പന്റെ കൈക്കരുത്തിനും കണ്ണുകളിൽ തിളങ്ങിയ നിശ്ചയദാർഢ്യത്തിനും മുൻപിൽ അയാൾക്ക് പിടിച്ചു നിൽക്കാനായില്ല.

ഇലക്ഷന് ശേഷം ഞങ്ങളുടെ വീട്ടിൽ ( കുടിയിൽ എന്ന് പറഞ്ഞിരുന്ന ഞങ്ങളെ തിരുത്തി വീട് എന്ന് പറയണം എന്ന് പറഞ്ഞു തന്നു അപ്പൻ ) സന്തോഷപൂർവമായ ദിനങ്ങളായിരുന്നു,

ഞങ്ങൾക്ക് മാത്രമല്ല ഞങ്ങളെപ്പോലെ നിരവധി കുടിയാന്മാർക്ക്..

കുറച്ചു ദിവസങ്ങൾക്ക് ശേഷം അപ്പൻ സന്തോഷത്തോടെ ഓടി വന്നു ” നമ്മുടെ വീട് നമുക്ക് സ്വന്തമാവാൻ പോവുന്നു, ഭൂപരിഷ്കരണ നിയമം പാസായിരിക്കുന്നു..’ വീണ്ടും ഞങ്ങളുടെ വീട്ടിൽ സന്തോഷം കളിയാടി. അധ്വാനത്തിന് കൃത്യമായ കൂലി കിട്ടിയതോടെ ഞങ്ങൾക്ക് നാളേക്കുള്ള സ്വപ്നങ്ങൾക്കായ് കൂട്ടി വെക്കാൻ തുടങ്ങി..

” ഇനി നമ്മളെ ആരും ഒഴിക്കൂല, നമുക്ക് ഇവിടെ ഉറപ്പുള്ള വീട് വെക്കണം ” ഓരോ നാണയത്തുട്ടും എടുത്തു വെക്കുമ്പോൾ അമ്മ പറയും.

അടുത്ത വർഷം എന്നെ പള്ളിക്കൂടത്തിൽ അയക്കാൻ അപ്പനും അമ്മയും തീരുമാനിച്ചു. അങ്ങനെ ആ സുദിനം വന്നെത്തി അപ്പന്റെയും അമ്മയുടെയും കൈ പിടിച്ച് പച്ചതത്തയെപ്പോലെ ഞാൻ വയൽ വരമ്പിലൂടെ തുള്ളിച്ചാടി നടന്നു.

മറക്കുടക്കുള്ളിൽ നിന്ന് തമ്പുരാട്ടിമാർ  “എങ്ങോട്ടാ കാളിയേ കുട്ടിയേം കൊണ്ട് “

എന്ന് വിളിച്ചു ചോദിച്ചു. “ഉസ്കൂളിലേക്കാണ്..” ഞാൻ വിളിച്ചു പറഞ്ഞു.

അവർ മൂക്കത്തു വിരൽ വെച്ച് കാണണം.

അപ്പനും അമ്മയും ചിരിച്ചു.

പള്ളിക്കൂടത്തിന്റെ മുറ്റത്ത്‌ എത്തിയപ്പോൾ അല്പം പേടി തോന്നിയെങ്കിലും അപ്പനും അമ്മയും ഒപ്പം ഉള്ള ധൈര്യത്തിൽ ഓഫീസിലേക്ക് കയറി.

വല്ലാത്തൊരു ചിരിയോടെ ഹെഡ്മാസ്റ്റർ അവരെ വരവേറ്റു.

” ന്തേയ്‌ സ്കൂളിൽ ചേരാനൊക്കെ ഒരു പൂതി? ” അയാൾ മുറുക്കാൻ ചവച്ചു ചോന്ന ചുണ്ടാൽ ചോദിച്ചു.

ആരും ഒന്നും മിണ്ടിയില്ല.

രജിസ്റ്റർ ബുക്ക്‌ എടുത്തു അയാൾ വീണ്ടും ചോദിച്ചു. ” ന്താ കുട്ടീടെ പേര് “

ഞാൻ അപ്പന്റെ മുഖത്തേക്ക് നോക്കി.

അമ്മയാണ് മറുപടി പറഞ്ഞത്.

” പാർവതി, പാർവതി കുട്ടി “

ഹെഡ്മാസ്റ്റർ തീപ്പൊള്ളലേറ്റപോലെ ഞങ്ങളെ തുറിച്ചു നോക്കി.

“നിങ്ങളെ രണ്ടാളേം പേരെന്താ?”

അപ്പനോടും അമ്മയോടുമാണ്.

അവർ പേര് പറഞ്ഞു.

“ചാത്തനും കാളിയും ” അയാളുടെ നെറ്റിയും ചുണ്ടും ഒരുപോലെ പുച്ഛം കൊണ്ട് ചുളിഞ്ഞു.

“ഇതുപോലെ നല്ല പേരിട്ടാ പോരെ ചാത്താ എന്തിനാ ഇങ്ങനത്തെ അതിമോഹം?

എന്ത് മാത്രം പേരുണ്ട്, ചീരു, ചിരുത,വെള്ളായി, നെല്ലായി.. ഏതെങ്കിലും  ഒന്നിടരുതോ?”

അതുവരെ ഒന്നും മിണ്ടാതിരുന്ന അപ്പന്റെ സ്വരം ഉയർന്നു.

” മാസ്റ്ററെ നിങ്ങടെ മക്കൾക്ക് എന്ത് പേരിടണമെന്ന് തീരുമാനിക്കുന്നത് നിങ്ങൾ തന്നെ അല്ലേ, അത് പോലെ ഞങ്ങടെ കുട്ടിക്ക് എന്തു പേര് വേണം ന്ന് ഞങ്ങൾ തീരുമാനിച്ചോളും, മാസ്റ്റർ എഴുതിക്കോളൂ “

അയാൾ ഒന്ന് തുറിച്ചു നോക്കി രജിസ്റ്ററിൽ എഴുതി ചേർത്തു.

അപ്പനും അമ്മയും എന്നെ ചേർത്തു പിടിച്ചു മാസ്റ്റർ ചൂണ്ടിക്കാണിച്ച ക്ലാസ്സിലേക്ക് നടന്നു.

ആ ക്ലാസ്സിൽ വേറെ ഒരു പാർവതി കൂടി ഉണ്ടായിരുന്നു.

അത് കൊണ്ട് മാഷുമാർ തന്നെ ‘പാറൂട്ടി ‘ എന്ന് ചുരുക്കി വിളിച്ചു.

“ന്നെ അങ്ങനെ വിളിക്കണ്ട ഞാൻ പാർവതി കുട്ടി ആണ്, വേണേൽ അവളെ അങ്ങനെ വിളിച്ചോ ” എന്ന് താൻ വീറോടെ പറയുമായിരുന്നു..!

പിന്നെ ആരും തന്നെ ചുരുക്കി വിളിച്ചിട്ടില്ല എവിടെയും താൻ ‘പാർവതി കുട്ടി ‘തന്നെ ആയി.

 പഠിപ്പിച്ച സ്കൂളുകളിൽ ഒക്കെയും കുട്ടികളുടെ പ്രിയപ്പെട്ട പാർവതി കുട്ടി ടീച്ചറായി.

  “മുത്തശ്ശീ എന്താ ഒന്നും പറയാത്തെ, ഞാൻ പേര് മാറ്റുന്നതിന് മുത്തശ്ശിയുടെ അഭിപ്രായം?”

ഞാൻ ഒന്ന് ചിരിച്ചു.

“നിന്റെ ഇഷ്ടം പോലെ ചെയ്യൂ കുട്ടീ.”

Post Views: 41
6
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

10 Comments

  1. Shreeja R on December 3, 2023 10:19 AM

    പഴയ കാലം നന്നായി എഴുതി

    Reply
    • Neethu V. R on December 4, 2023 7:14 AM

      Thank you❤️🥰

      Reply
  2. Sunandha Mahesh on December 1, 2023 1:17 PM

    നല്ലെഴുത്ത്…
    അന്നത്തെ രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയായിരുന്നു, അവരുടെ അവകാശങ്ങളെ കുറിച്ച്ഇ അവരിൽ ബോധം ഉണ്ടാക്കുന്ന നേതാക്കൾ
    ഇന്ന്…..

    Reply
    • Neethu V. R on December 1, 2023 1:51 PM

      ❤️❤️

      Reply
  3. Seenanavaz on December 1, 2023 10:43 AM

    സ്വാതന്ത്ര്യം🔥

    Reply
    • Nafs nafs on December 1, 2023 12:52 PM

      അയിത്തവും സ്വാതന്ത്രന്ത്ര്യവും👌👌👌

      Reply
      • Neethu V. R on December 1, 2023 1:51 PM

        🥰

        Reply
    • Neethu V. R on December 1, 2023 1:51 PM

      ❤️

      Reply
  4. Sabira latheefi on November 23, 2023 10:01 AM

    പേരിൽ പോലും അയിത്തം ഉണ്ടായിരുന്ന കാലം. നന്നായി എഴുതി നീതു

    Reply
    • Neethu V. R on November 24, 2023 6:10 AM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.