ആദ്യം പുഴുവാകും
പിന്നെ നീ വണ്ടാകും
പിന്നെ നിൻ ചിറകുകൾ ഭംഗിയാവും.
നിൻ ഭംഗി കണ്ടു ഞാൻ
മോഹിച്ചു നിൽക്കവേ
നീയെന്നെ നോക്കി പറന്നു പോയി.
എവിടുന്ന് കിട്ടിയീ അഴകെല്ലാമോമനേ..
ചിറകിനീ ചന്തമിതാരു തന്നു..
എല്ലാമറിയുന്നൊരീശനീ ഭൂമിയിൽ..
ചന്തമേറെ തന്നെനിക്ക് പക്ഷെ,
ഏറെയിഷ്ടത്തോടെ കൊണ്ടുപോയീടുമെൻ
സുന്ദരമീയുടൽ തെല്ലു വേഗം!
(✍️Nashwa Shamsudeen at her age of 10)


2 Comments
👍🏻👍🏻
❤️👏🏻