പൂവുകൾ തോറും പാറി നടക്കും
വർണ്ണ പൂമ്പാറ്റേ
നിന്നുടെ ചിറകിൽ ചായം
പൂശിയതാരാ പൂമ്പാറ്റേ?
തൊടിയിൽ കാണും
നിറയെ പൂക്കും
പല വർണ്ണത്തിലെ പൂവുകളോ
ചായം വിതറിയ പോലെ കാണും
മാനത്തുള്ളൊരു മഴവില്ലോ
പറയൂ പറയൂ പൂമ്പാറ്റേ
നിന്നുടെ മേനിയിലെങ്ങനെ വന്നൂ
പല വർണ്ണങ്ങൾ പൂമ്പാറ്റേ?
വൈഗ. ആർ. നായർ
ക്ലാസ്സ് – 6


1 Comment
മനോഹരം