Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വല്യ കുട്ടി
അനുഭവം ഓർമ്മകൾ സ്ത്രീ

വല്യ കുട്ടി

By Ummu HabeebaNovember 24, 2023Updated:November 28, 20233 Comments3 Mins Read157 Views
Bookmark Now
Please login to bookmark Close

No account yet? Register

ദിവസമോ തീയതിയോ അറിയില്ല. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്… അകാരണമായി ഉമ്മ എന്തിനോ വഴക്ക് പറഞ്ഞു. എന്നത്തേയും പോലെയല്ല, എനിക്കന്ന് ഭയങ്കരമായി വിഷമം തോന്നി.

 ഉമ്മറപ്പടിയുടെ അടുത്തുള്ള വരാന്തയുടെ മൂലക്കിരുന്ന് ഞാൻ സങ്കടം കടിച്ചമർത്തി. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികളെ തുടച്ചു തുടച്ചകറ്റി.

ആദ്യത്തെ കോപം ശമിച്ച ഉമ്മ എന്നെ വിളിയോട് വിളി…

“ബേബിമ്മാ… “

സ്നേഹം കൂടുമ്പോഴാണ് ആ വിളി വരുന്നത്. ഞാൻ കേൾക്കാത്ത മട്ടിലിരുന്നു.

നെഞ്ചിന്റെയുള്ളിലെ പെടപ്പ് മാറിയിട്ടില്ല. മനസ്സിനാണോ ശരീരത്തിനാണോ അസ്വസ്ഥത എന്ന് മനസ്സിലാകുന്നില്ല.

ഉമ്മയുടെ വിളി ഉച്ചത്തിലായി. ഇനിയും ഉമ്മയെ ദേഷ്യത്തിലാക്കേണ്ടാന്ന് കരുതി ഞാൻ പതിയെ എണീറ്റു.

അടുക്കളയിൽ ചെന്നു.

“അനക്ക് ചോറ് വേണ്ടേ “

“ഇൻക്ക് വേണ്ട”

“അതെന്താ?”

“വേണ്ട… അതെന്നെ!”

സങ്കടം വന്നാലും ദേഷ്യം വന്നാലും എന്റെ മുഖം ഏതാണ്ട് കടന്നൽ കുത്തേറ്റ പോലിരിയ്ക്കും. കാണുന്നവർക്ക് എന്റെ മുഖത്ത് നിന്ന്, മനസ്സിലുള്ള വികാരങ്ങളെ വായിച്ചെടുക്കാൻ പറ്റില്ല. അത് കൊണ്ട് തന്നെ ധാർഷ്ഠ്യക്കാരി എന്ന മുഖമുദ്ര കൂടെയുള്ളത് കൊണ്ട്, കൂടുതലൊന്നും പറയാൻ നിന്നില്ല. ഞാൻ പോയി കട്ടിലിൽ കിടന്നു.

     പുറത്ത് വട്ട മരത്തിൽ വലിഞ്ഞ് കയറിയ മുല്ലവള്ളിയിൽ നിറയെ മുല്ല പൂത്തിട്ടുണ്ട്. തൊടിയിലെവിടെയോ കാപ്പി പൂത്തിട്ടുണ്ട്. വേലിക്കരികിലെ കൈതക്കൂട്ടങ്ങൾക്കിടയിലെ മാളങ്ങളിലെ പാമ്പുകളുടെ മുട്ട വിരിഞ്ഞ മണം, പുഴുങ്ങിയ മരച്ചീനിയുടെ ഗന്ധം പോലെ.. എല്ലാ ഗന്ധങ്ങളും മൂക്കിലടിച്ച് എനിക്ക് ഓക്കാനിക്കാൻ വന്നു.

എവിടെയോ കുറ്റിച്ചുളാന്റെ കൂവലും കേൾക്കുന്നു. അപശകുനം !

 ഉമ്മാക്ക് എന്നോടുള്ള സ്നേഹക്കുറവിനെക്കുറിച്ചും ഉമ്മുവിന് (ജ്യേഷ്ഠത്തി ) എന്നോടുള്ള കരുതൽ കുറവിനെക്കുറിച്ചുമൊക്കെ ഓർത്തോർത്ത് സങ്കടപ്പെട്ട് ഞാൻ കിടന്നുറങ്ങി.

സാധാരണ ഉറക്കമെണീക്കുമ്പോൾ ചെറിയ സങ്കടങ്ങളെല്ലാം മാറുന്നതാണ്. ഇതെന്തോ… ശരിയായില്ല. ശരീരത്തിന്റെ അസ്വസ്ഥതക്കും കുറവില്ല. പനി വരുന്ന പോലെ .

കാര്യമാക്കിയില്ല. സ്ക്കൂളിൽ പോയി. കുറച്ച് ദിവസങ്ങളായി തുടങ്ങിയ മ്ലാനത അന്നും തുടർന്നു.

 ഉച്ച വരെയാണ് സ്ക്കൂൾ. അത് കഴിഞ്ഞ് പ്രതിഭയിൽ ട്യൂഷനുമുണ്ട്. ചിന്നമണിയും സൈനബയും മഞ്ജുവും രേശ്മയും സോനയും എല്ലാം കളിതമാശകളിൽ മുഴുകിയിരിക്കുന്നു. എനിക്കെന്തോ അവരുടെ കൂടെ കൂടാൻ തോന്നിയില്ല.

എന്താണെന്നറിയാൻ പറ്റാത്ത തരം ഒരു വികാരം എന്നെ മൂടപ്പെട്ടിരിക്കുന്നു. ക്ലാസ് കഴിഞ്ഞ ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തി. വയറ് നന്നായി വേദനിക്കുന്നു. അത് മാത്രമല്ല, കാലിൽ കൂടി എന്തോ അരിച്ചിറങ്ങുന്ന പോലെയും ഒരു തോന്നൽ! ഞാൻ ബാത്ത്റൂമിൽ കയറി ഇട്ടിരിക്കുന്ന ഉടുപ്പൊക്കെ ഒന്നുലച്ച് നോക്കി. ഒന്നേ നോക്കിയുള്ളൂ…

കാലിലൂടെ ചോരയൊലിക്കുന്നു.

 പേടിച്ച് പോയ ഞാൻ ഉമ്മയെ വിളിച്ചു. എന്റെ പന്തിയില്ലായ്മ കണ്ട് ഉമ്മ ഉമ്മുവിനേ വിളിച്ചു.

കാര്യം അറിഞ്ഞ അവരുടെ രണ്ട് പേരുടേയും മുഖത്ത് ഒരു കള്ളച്ചിരി. അവരെന്നെ ആശ്വസിപ്പിച്ചു. ഞാൻ വലിയ കുട്ടി ആയതാത്രെ. ഇങ്ങനെ വന്നാൽ എന്താ ചെയ്യേണ്ടത് എന്നൊക്കെ അവരെനിക്ക് പഠിപ്പിച്ച് തന്നു. ആൺകുട്ടികളോടൊന്നും ഇനി സംസാരിക്കാൻ പാടില്ലാത്രെ. നല്ല അടക്കത്തിലും ഒതുക്കത്തിലും നടക്കണമത്രെ.

        ഞാൻ കണ്ണാടിയിൽ പോയി നോക്കി. ഒരു തരി പോലും വലിപ്പം വെക്കാത്ത എന്നെ വലിയ കുട്ടി ആയി എന്ന് പറഞ്ഞതിലുള്ള വിരോധാഭാസം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

        ഉമ്മ ഇതിനോടകം തന്നെ മൂത്തമ്മമാരെയൊക്കെ ഫോൺ വിളിച്ച്, ബേബി വലിയ കുട്ടി ആയ വിവരം അറിയിച്ച് കഴിഞ്ഞിരുന്നു. മൂത്തമ്മമാരൊക്കെ ഏന്തൊക്കേയോ എനിക്ക് കഴിക്കാനായി വാങ്ങിക്കൊണ്ട് വന്നു. എന്തായാലും വലിയ കുട്ടി ആയ കാര്യം എനിക്ക് മനസ്സിലായില്ലെങ്കിലും അവര് കൊണ്ട് വന്ന സാധനങ്ങളൊക്കെ ഞാനാസ്വദിച്ച് കഴിച്ചു.

     പിറ്റേ ദിവസം സ്ക്കൂളിൽ ചെന്ന് ഞാൻ വലിയ കുട്ടി ആയ കാര്യം സൈനബയോട് പറഞ്ഞപ്പോ അവള് പറയാ..

“ആഹാ…  നീ ഇപ്പോഴാണോ വലുതായത്. ഞാനെന്നോ ആയല്ലോ എന്ന് “

ഓഹോ എന്നെ പോലെ ഇത്തിരി പീക്കിരി ആയ ‘ഓളും ‘ വലുതായീ ത്രെ ! എന്നിട്ട് എന്നോട് പറഞ്ഞില്ല. ഒരു വ്യത്യാസവും ‘ഓൾക്കും’ കാണുന്നില്ല. ഇനിയിപ്പൊ ക്ലാസിലുള്ള എല്ലാവരും എന്നെ പോലെ വല്യ കുട്ടികളായിരിക്കോ? ഞാൻ അന്തിച്ചിരുന്നു.

      എന്തായാലും ആകാംക്ഷകൾക്ക് വിരാമമിട്ട് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ജോർജ്ജ് സാറിന്റെ ബിയളജി  ക്ലാസിൽ സ്ത്രീകളുടെ ശരീര മാറ്റത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് ശരിക്കും വലിയ കുട്ടി എന്നാൽ എന്താണെന്ന് ഞാൻ മനസ്സിലാക്കുന്നത്. ക്ലാസിലെ ഏതാണ്ടെല്ലാ കുട്ടികളും എന്നെ പോലെ തന്നെ ആയിരുന്നു എന്ന് ഇതിനോടകം അറിഞ്ഞതിൽ ഞാനതിയായി ആഹ്ലാദിച്ചു. ഗേൾസ് സ്ക്കൂളിലെ അത്രയും പെൺകുട്ടികളെ വലിയ കുട്ടി ആകുക എന്ന് പറഞ്ഞാൽ എന്താണെന്ന് മനസ്സിലാക്കി തന്നതിന്റെ ക്രെഡിറ്റ് ജോർജ് സാറിന് തന്നെ ഇരിക്കട്ടെ.

ഉമ്മു ഹബീബ

Post Views: 44
2
Ummu Habeeba

3 Comments

  1. Ajitha A S on November 25, 2023 11:01 AM

    Nice dear…..

    Reply
  2. Sabira latheefi on November 25, 2023 8:51 AM

    👍🏻👍🏻

    Reply
    • Nafs nafs on November 30, 2023 11:47 AM

      ആഹാ… നല്ല രസകരമായ വായന👌💞

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.