Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മദ്യം, മാംസം, പിന്നെ…
കഥ ജീവിതം ബന്ധങ്ങൾ

മദ്യം, മാംസം, പിന്നെ…

By Nisha PillaiNovember 25, 20231 Comment6 Mins Read43 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു മാസം മുൻപ് വരെ ആകാശിന്റെ ഇഷ്ടങ്ങൾ മദ്യവും മാംസവും മൈഥുനവുമായിരുന്നു. ഇത് മൂന്നും തരപ്പെട്ടാൽ എന്തിനും തയാറാകുമെന്ന അവസ്ഥയിലായിരുന്നു അയാൾ. സ്വരയെ കല്യാണം കഴിച്ചതോടെ ശീലങ്ങൾ മാറി വന്നു. 

 

ജനലിലൂടെ ഉദയ സൂര്യന്റെ വെട്ടം ആകാശിന്റെ മുഖത്തടിച്ചു. സ്വര ആയിരിക്കും കർട്ടൻ മാറ്റിയിട്ടത്. മുൻപൊന്നും അവന് ഈ സമയത്ത് ഉണരുന്ന ശീലമുണ്ടായിരുന്നില്ല. പാതിരാവ് വരെ നീണ്ടു നിൽക്കുന്ന പാർട്ടികൾ കഴിഞ്ഞു വീട്ടിൽ വരുമ്പോൾ വളരെ വൈകും. അവന്റെ പ്രഭാതങ്ങൾ പത്തുമണിക്ക് ആരംഭിച്ചു, പതിനൊന്നുമണിക്കാണ് പതിവായി ഓഫീസിൽ എത്തി ചേർന്നിരുന്നത്. ഇപ്പോൾ ഒരു മാസമായി എല്ലാം മാറി. 

 

രാവിലെ ഏഴു മണിക്ക് ഉണരുമ്പോൾ കയ്യിൽ ചായ കപ്പുമായി സ്വര അടുത്തുണ്ടാകും. നേരത്തെ തന്നെ ഓഫീസിൽ എത്തും. വൈകി വന്നു കൊണ്ടിരുന്ന, സ്ഥാപനം കട്ട് മുടിച്ചു കൊണ്ടിരുന്ന ജീവനക്കാർക്ക് സ്വരയെ ഇഷ്ടമായില്ല. അനാഥമായി കിടന്ന ആകാശ് എക്സ്പോർട്ട്സ് എന്ന സ്ഥാപനത്തിന് അതിന്റെ, ഉത്തരവാദിത്വമുള്ള മുതലാളിയെ തിരിച്ചു കിട്ടാൻ കാരണം സ്വരയുടെ വരവാണ്. 

 

കുഞ്ഞുനാളിലെ തന്നെ അമ്മയെ നഷ്ടപ്പെട്ട ആകാശിന്‌ എല്ലാം അവന്റെ അച്ഛനായിരുന്നു. തന്റെ ബിസിനസ്സ് സാമ്രാജ്യം വലുതാക്കാൻ, തന്റെ ഏക മകനെ ബന്ധുക്കളെയും ജോലിക്കാരെയും ഏല്പിച്ചു നരസിംഹൻ യൂറോപ്പിലേക്ക് പോയി. അവിടെ വച്ച് വിധവയായ ഒരു ഗുജറാത്തി സ്ത്രീയെ സ്നേഹിച്ച് വിവാഹം കഴിച്ചതോടെ അയാൾക്ക് മകനൊരു അധിക പറ്റായി. തന്റെ പഴയ ഡ്രൈവർ കുമാരനെ മകന്റെ പേർസണൽ മാനേജർ ആക്കി മാറ്റിയതാണ്, ആകെ നരസിംഹം മകന് വേണ്ടി ചെയ്ത പുണ്യം. അന്നും ഇന്നും ആകാശിനോടൊപ്പം വിശ്വസ്തനായി കുമാരേട്ടൻ മാത്രം. അയാൾ എത്ര കിണഞ്ഞ് പരിശ്രമിച്ചിട്ടും അവനെ നല്ല നടപ്പിലേയ്ക്ക് കൊണ്ട് വരാൻ സാധിച്ചിരുന്നില്ല. 

 

കോളേജിൽ ചേർന്നതോടെ ആകാശ് മദ്യപാനം ആരംഭിച്ചു. വീട്ടിൽ സ്ത്രീകളെ പണിയ്ക്ക് നിർത്താൻ നിവൃത്തിയില്ലാതായി. മദ്യപിച്ച് അവരെ ഉപദ്രവിക്കുന്നതിൽ അവൻ ഹരം കൊള്ളാൻ തുടങ്ങി. നല്ല ഭക്ഷണത്തിനും പെണ്ണിനും വേണ്ടി എത്ര പൈസ ചെലവാക്കാനും അവൻ മടിച്ചില്ല. ചീത്ത കൂട്ടുകെട്ടിൽ പെട്ട് തല തെറിച്ചവനായി നടന്ന ആകാശിനെ എല്ലാവരും വെറുത്തപ്പോളും, ഒരു അച്ഛനെ പോലെ കൂടെ നടന്നു കുമാരേട്ടൻ സ്നേഹിച്ചു. അയാൾ കീഴ്പ്പെടുത്തിയിട്ടുള്ള പെണ്ണുങ്ങളുടെ പേരെഴുതിയ ഡയറി കണ്ടു കുമാരേട്ടൻ ഞെട്ടി പോയി. 

 

“ഇതൊക്കെ എന്ത് വൃത്തികേടാണ് കുഞ്ഞേ. ഈ ശീലങ്ങൾ ഒക്കെ നിർത്തിക്കൂടെ. “

 

“ഞാൻ അതൊക്കെ നിർത്തി, ആദ്യമൊക്കെ കൗതുകം കൊണ്ട് എഴുതി തുടങ്ങിയതാണ്, ഒരു ഹോബിക്ക്, ഇപ്പോൾ പെണ്ണെനിക്കൊരു ടൈം പാസ്സാണ് കുമാരേട്ടാ. “

 

“മോൻ എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിക്കണം. നമ്മുടെ കമ്പനി ഏറ്റെടുത്തു നല്ല നിലയിൽ നടത്തണം. ബിസിനസ് നോക്കണം, അല്ലെങ്കിൽ നമ്മുടെ കടം കൂടി കൂടി വരും, ആകാശ് എക്സ്പോർട്ടേഴ്സിൻ്റെ പ്രൗഢി വെറുമൊരു മുത്തശ്ശി കഥയായി മാറും. എൻ്റെ കാലശേഷം മോന് ആരാ കൂട്ടായിട്ടുള്ളത്. “

 

“കുമാരേട്ടൻ എന്താ പറയുന്നേ, കല്യാണം കഴിച്ചാൽ ഞാൻ ആള് മാറുമോ. ഞാൻ എത്ര പെണ്ണുങ്ങളെ കണ്ടിരിക്കുന്നു, എന്നെ മാറ്റാൻ കഴിയുന്ന ഒരുത്തിയേയും ഞാൻ ഇത് വരെ കണ്ടിട്ടില്ല. എൻ്റെ പഴയ കഥകളൊക്കെ കേട്ട് എനിയ്ക്കാര് പെണ്ണ് തരും”

 

“എല്ലാ സ്ത്രീകളും മോൻ കണ്ടിട്ടുള്ള ഗണത്തിൽ പെടുന്നവരല്ല. നല്ലവരും ഉണ്ട്, മോന്റെ അമ്മയെ പോലെയുള്ള സ്ത്രീകൾ. മോന്റെ മനസ്സിൽ അങ്ങനെ ആരെങ്കിലുമുണ്ടോ ? “

 

“എനിക്ക് ആഗ്രഹമുള്ളൊരു മുതലുണ്ട് ഈ നാട്ടിൽ, കുറച്ച് അഹങ്കാരിയാണ്. ഒൻപതാം ക്ലാസ്സിൽ കണക്ക് പഠിപ്പിച്ച വാസുദേവൻ മാഷിന്റെ മോൾ, ഇപ്പോൾ അവളേതോ ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുന്നു. “

 

“നമ്മുടെ വാസുദേവൻ മാഷിന്റെ മോളോ, ആരാ, സ്വര കുഞ്ഞോ? തങ്കം പോലത്തെ കുഞ്ഞാണ്, പക്ഷെ മാഷ് സമ്മതിക്കുമോ എന്നാണ്, ഈ നാട്ടീന്നു കല്യാണം വേണ്ട മോനെ. “

 

“കല്യാണം എന്നൊന്ന് ഉണ്ടെങ്കിൽ ഈ നാട്ടീന്നു മതിയെനിക്ക്. സ്വര കുഞ്ഞെങ്കിൽ സ്വര കുഞ്ഞ്. എനിക്കവളുടെ പേരൊന്നുമറിയില്ല. പണ്ടേ നോട്ടമിട്ടതാണ് അവളെ, കൊത്തിയിട്ടില്ല ഇത് വരെ. പണ്ട് മലയാളം പുസ്തകത്തിലെ സ്ത്രീ വർണ്ണനകൾ അവളെ ഓർത്താണ് ഞാൻ പഠിച്ചിരുന്നത്. തടിച്ച നിതംബം, കനത്ത ജഘനം, മുഴുത്ത മാറിടം, മുട്ടറ്റം വളർന്ന മുടി എന്നൊക്കെ, പിന്നെ അവള് ഈ നാട്ടീന്നു പുറത്തു പോയി പഠിച്ചു. ഞാനാകട്ടെ വഴി പിഴച്ചു നടന്നു. കെട്ടുവാണെങ്കിൽ അവളെ കെട്ടണം. കല്യാണം കഴിഞ്ഞു നന്നാകുമെന്നെനിക്കൊരു ഉറപ്പുമില്ല, ശ്രമിക്കാം, അവളെ ഞാൻ വല്ലാണ്ട് മോഹിച്ചു പോയി. “

 

“മോനെ നീ കരുതുന്ന പോലെയൊരു പെൺകുട്ടിയല്ല അവൾ, എന്നാലും ഞാൻ പോയി മാഷിനെ ഒന്ന് കാണാം. “

 

രണ്ടു ദിവസം കഴിഞ്ഞൊരു വൈകുന്നേരത്താണ് കുമാരേട്ടൻ മാഷിന്റെ വീട്ടിൽ എത്തിയത്. സ്വരയാകട്ടെ വിളക്കിൽ ചാർത്താനുള്ള തുളസി മാല കോർക്കുകയായിരുന്നു. 

 

“ആഹ് ആരിത് കുമാരനോ, കണ്ടിട്ട് കുറെ നാളായല്ലോ. ഈ വഴിയൊക്കെ തനിക്ക് അറിയുമോ, എന്താ ഇപ്പോൾ വിശേഷിച്ച്. “

 

കുമാരേട്ടൻ ആകാശിൻ്റെ കല്യാണാലോചനയുടെ കാര്യം ലേശം ശങ്കയോടെ അച്ഛനോടും മകളോടും അറിയിച്ചു. “

 

“ആരാ കുമാരാ പയ്യൻ, ആ നരസിംഹന്റെ മകനോ? ഞങ്ങൾക്ക് ലേശം പണത്തിന്റെ കുറവുണ്ട് എന്നേയുള്ളു. ഇവളുടെ ചേട്ടനെ കാനഡയിൽ വിട്ടു പഠിപ്പിക്കാൻ വീടും സ്ഥലവും പണയം വച്ചു കുറച്ചു ലോൺ എടുത്തു. ജോലി കിട്ടിയപ്പോൾ ഒരു മദാമ്മയെ കല്യാണം കഴിച്ചു അവനവിടങ്ങ് കൂടി. സൗദാമിനിയുടെ ചികിത്സയും ലോണിൻ്റെ അടവും എല്ലാം കൂട്ടി കെട്ടാൻ എന്റെ പെൻഷൻ കൊണ്ട് ആവില്ല. അതാണ് എന്റെ മോള് ട്യൂട്ടോറിയലിൽ പോകുന്നത്. ദാരിദ്രമുണ്ട്, അത് സത്യാണ് എന്നാലും അവനെ പോലൊരുവന്റെ കൂടെ എന്റെ മകളെ വിടാൻ പ്രയാസമുണ്ട്. അവൾക്കിപ്പോൾ വയസ്സ് ഇരുപത്തേഴ് കഴിഞ്ഞു. കാര്യങ്ങൾ തീരുമാനിക്കാൻ കെൽപ്പുള്ള പെൺകുട്ടിയാണവൾ. “

 

മാഷ് സ്വരയെ നോക്കി. സ്വര എഴുന്നേറ്റ് കുമാരേട്ടൻ്റെ അടുത്ത് വന്നു. 

 

“കുമാരേട്ടാ, എനിക്ക് രണ്ട് കണ്ടീഷനുണ്ട്. അത് നിങ്ങളുടെ മുതലാളിയ്ക്ക് സമ്മതമാണെങ്കിൽ, എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്. “

 

” മോള് പറയൂ, എന്താ കണ്ടീഷൻസ്. “

 

“കല്യാണത്തിന് മുൻപ് പത്ത് ലക്ഷം ബാങ്കിലടച്ച് വീടിന്റെ ആധാരം എൻ്റെ അച്ഛന് നൽകണം. രണ്ട് കല്യാണം കഴിഞ്ഞാലും എനിക്ക് എൻ്റെ സ്വാതന്ത്ര്യത്തിന് ജീവിയ്ക്കാൻ കഴിയണം. “

 

“മോളേ ഞങ്ങൾക്ക് ഇനി നീ മാത്രമേയുള്ളൂ എടുത്ത് ചാടി ഒരു തീരുമാനം എടുക്കേണ്ട.”,  മാഷ് വെപ്രാളപ്പെട്ടു. 

 

“അച്ഛൻ പേടിയ്ക്കണ്ട. “

 

സ്വര മാഷിന്റെ കയ്യിൽ പിടിച്ചമർത്തി. കുമാരേട്ടൻ മാഷിനെ ആശ്വസിപ്പിച്ചു. 

 

“ആദ്യത്തേത് നാളെ തന്നെ നടത്താം. രണ്ടാമത്തേത് ആകാശിൽ നിന്നും ഉറപ്പ് വാങ്ങിയ്ക്കണം. “

 

“എനിക്ക് മുദ്ര പേപ്പറിൽ എഴുതി തരേണ്ടി വരും. നിങ്ങളുടെ മുതലാളിയുടെ എഗ്രിമെന്റ്. “

 

ആകാശ് അവളെ സ്വന്തമാക്കാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ഈ കല്യാണത്തോടെ എല്ലാം ശരിയാകുമെന്ന് കുമാരേട്ടനും തോന്നി. 

 

ആദ്യമായി ആകാശിൻ്റെ വീട്ടിൽ കയറിയപ്പോൾ എന്തോ ഒരു ഭയം അവളുടെ മനസ്സിൽ തോന്നി. സന്ധ്യയോടെ കുമാരേട്ടൻ യാത്ര പറഞ്ഞയാളുടെ വീട്ടിൽ പോയി. പല പെൺകുട്ടികളുടേയും പേടി സ്വപ്നമായ ആകാശിനൊപ്പം ഒറ്റയ്ക്കൊരു രാത്രി ചെലവിടുന്നതോർത്തവൾ ആകുലചിത്തയായി. 

 

ചടങ്ങിനായിട്ട് ഒരു ഗ്ലാസ്സ് പാലുമായി അവൻ്റെ മുന്നിൽ സ്വര ചെല്ലുമ്പോൾ, ആദ്യമായി, മദ്യപിയ്ക്കാതെ ഒരു പെണ്ണിനെ നേരിടുന്നതിൻ്റെ ഭയത്തിലായിരുന്നു അയാൾ. 

 

സ്വരയുടെ സാമീപ്യത്തിൽ പ്രജ്ഞ നഷ്ടപ്പെട്ടത് പോലെ അയാൾ കിടന്നു. മറ്റ് പെൺകുട്ടികളുടെ മുന്നിൽ കാണിച്ചിരുന്ന ആണഹങ്കാരം അയാളിൽ ആ നിമിഷം ഉണർന്നതുമില്ല. അവളുടെ സൗന്ദര്യത്തിന് മുൻപിൽ അയാൾ പരാജയപ്പെട്ടു കിടന്നു. ആ സമയത്ത് മാനസികമായ മേൽക്കോയ്മ അയാൾക്കല്ലായിരുന്നു. അവൾ കുറെ നേരം കാത്തിരുന്നു. 

 

“സ്വന്തം മുറിയും കിടക്കയും ആരും ഉപയോഗിക്കുന്നത് ഇഷ്ടമല്ലായെന്ന് കുമാരേട്ടൻ പറഞ്ഞിരുന്നു. ഞാൻ അടുത്ത മുറിയിലുണ്ട്. ആവശ്യം എന്താണെന്ന് വെച്ചാൽ വിളിച്ചാൽ മതി. “

 

തുടർച്ചയായി മൂന്ന് രാത്രികൾ മദ്യപിയ്ക്കാതെ, സ്വരയെന്ന പെണ്ണിന്റെ മുന്നിൽ പരാജയപ്പെട്ടപ്പോൾ, അയാൾ പൊട്ടിക്കരഞ്ഞു പോയി. പൊക്കിക്കെട്ടിയ എടുപ്പുകൾക്ക് ആയുസ്സ് കുറവായിരുന്നുവെന്ന തിരിച്ചറിവ്. അവളുടെ സ്ഥാനത്ത് മറ്റൊരു പെണ്ണായിരുന്നെങ്കിൽ പുച്ഛിച്ച് ഇറങ്ങി പോയേനെ. 

 

അവനെ ആശ്വസിപ്പിച്ചു കൊണ്ട് ആ മുറിയിൽ തങ്ങിയ അവളുടെ ഭാവമാറ്റം അവനെ അമ്പരപ്പെടുത്തി. അമ്മയുടെ വാൽസല്യത്തോടെ, കാമുകിയുടെ പ്രണയത്തോടെ അവളവനെ ആശ്വസിപ്പിച്ചു. വന്യമായ സൗന്ദര്യത്തോടെ, തീഷ്ണമായ ചലനങ്ങളോടെ, അവനിൽ ഒരഗ്നിയായി അവൾ പടർന്ന് കയറി. ഒരു പെണ്ണിൻ്റേയും മേൽക്കോയ്മ അനുവദിക്കാതിരുന്നവൻ അവളുടെ കീഴിൽ ഉരുകിയൊലിച്ചു. 

 

“ഇവളാണ് പെണ്ണ്. ” എന്നവൻ്റെ ആത്മഗതം അവളെ ചിരിപ്പിച്ചു. അവളുടെ കൈ പിടിച്ച് “ഇനി മുതൽ ഇതാണ് നിന്റെ മുറിയെന്ന്” പറഞ്ഞു. 

 

ഒരു മാസത്തെ വിശേഷങ്ങൾ ഒരു ഫ്ലാഷ് ബാക്ക് മൂവി പോലെ അവൻ്റെ മനസ്സിൽ ഓടിയെത്തി. സ്വരയെ എന്ത് കൊണ്ട് നേരത്തെ സ്വന്തമാക്കാൻ കഴിഞ്ഞില്ല. അവന് നഷ്ടബോധം തോന്നി. 

 

അവളെ കണി കണ്ടുണരുന്നത് ഒരു ഐശ്വര്യമാണ്. അവളടുത്തു വരുന്നത് വരെ കണ്ണടച്ച് കട്ടിലിൽ തന്നെ കിടക്കും. 

 

“ഇന്നെന്താ നേരത്തെ ഉണർന്നോ? പല്ല് തേച്ച് വന്നാൽ ചൂട് ചായ തരാം. “

 

സ്വരയാണ് ചായകപ്പുമായി മുന്നിൽ. ആകാശ് മടിയോടെ എഴുന്നേറ്റു. ഇപ്പോൾ അവളാണ് ഭരണം. ഓഫീസ് കാര്യങ്ങളിൽ വരെ അഭിപ്രായം പറയാൻ തുടങ്ങിയിരിക്കുന്നു. 

 

“താൻ ഇന്നലെ പറഞ്ഞ കാര്യം ഞാനൊന്ന് നന്നായി ആലോചിച്ചു. പർച്ചേസ് ഡിപ്പാർട്ട്മെന്റിൽ ആളിപ്പോഴേ കൂടുതലാണ്. അവിടെ നിന്ന് രണ്ട് പേരെ അക്കൗണ്ട്സിൽ കൊണ്ട് വന്നാൽ പുതിയ റിക്രൂട്ട്മെന്റ് ഒഴിവാക്കാം. താനാരാ…. താൻ മിടുക്കിയല്ലേ. ” അവനവളുടെ കവിളിൽ തലോടി. 

 

സ്വര വന്നതോടെ വീട്ടിലും ഓഫീസിലും മൊത്തത്തിൽ ഒരു അടുക്കും ചിട്ടയും വന്നു. 

 

ഒരു സായാഹ്നത്തിൽ വീട്ടിൽ കയറി വന്ന ആകാശ് കാണുന്നത് പൂമുഖത്ത് പ്രത്യേകം തയാറാക്കിയ പീഠത്തിൽ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നതാണ്. 

 

“സ്വര എനിക്കിത്തരം അന്ധവിശ്വാസങ്ങളൊന്നും ഇഷ്ടമല്ല. “

 

“എൻ്റെ വിശ്വാസമാണ് ആകാശ്. കുട്ടികൾ നമ്മുടെ സംസ്കാരവും ആചാരവുമൊക്കെ കണ്ട് വളരട്ടേ. “

 

“ഏത് കുട്ടികൾ, എന്ത് ആചാരം. “

 

ആകാശ് സ്വരയെ ചൊടിപ്പിച്ചു. 

 

“വിതച്ച വിത്തുകൾ പലതും മുളച്ചിട്ടുണ്ടാകും. ചില ബുദ്ധിമതികൾ അതിനെ മുളയിലേ നുള്ളി നശിപ്പിച്ചിട്ടുണ്ടാകും. ചില കൂർമ്മബുദ്ധികൾ നാളേയ്ക്കായി കരുതി വളർത്തുന്നുണ്ടാകും. പിതൃത്വം ഉന്നയിച്ച് നാളെ ആരെങ്കിലും വന്നാലോ. “

 

ആകാശിൻ്റെ കുനിഞ്ഞ മുഖം അവൾ വിരൽ തുമ്പ് കൊണ്ട് ഉയർത്തി. അവൻ്റെ ഇടത് കൈത്തലം അവളുടെ അടിവയറ്റിൽ ചേർത്ത് വച്ചു. അമ്പരന്ന് നിന്ന് പോയ അവനോട്, ചെവിയിൽ എന്തോ മന്ത്രിച്ചു. 

 

“നമ്മുടെ കുഞ്ഞ്. “

 

അതേയെന്നവൾ തലയാട്ടി. അവൻ്റെ മുഖത്ത് ലോകം കീഴടക്കിയ സന്തോഷം കണ്ടപ്പോൾ തൻ്റെ തീരുമാനം തെറ്റായിരുന്നില്ലയെന്നവൾക്ക് മനസ്സിലായി. 

 

✍️✍️✍️നിഷ പിള്ള

Post Views: 23
1
Nisha Pillai

1 Comment

  1. SRUTHI K C on December 2, 2023 5:02 PM

    👌🏻👌🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.