Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഏഴാം പൗർണമി
പുസ്‌തകം

ഏഴാം പൗർണമി

By Anju RanjimaNovember 26, 2023No Comments2 Mins Read27 Views
Bookmark Now
Please login to bookmark Close

No account yet? Register

പക.. പ്രതികാരം.. പ്രണയം.

എല്ലാറ്റിനും സാക്ഷിയായ കണിയാർ ദേശത്തിന്റെയും അവിടെ ജീവിക്കുന്ന കുറെയേറെ മനുഷ്യരുടെയും കഥ.

ആ ദേശം പകർന്ന് വച്ച വിശ്വാസങ്ങളുടെയും പഴംകഥകളുടെയും വേരറുത്ത് പുനർജ്ജന്മം നൽകാൻ എത്തിയ പൂർണിമ അയ്യർ എന്ന കോടതി റിസീവറുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന കുറേ ദിനങ്ങൾ നമ്മുക്ക് അനുഭവവേദ്യമായ രീതിയിൽ എഴുതി വച്ചിരിക്കുന്നു അഖിലേഷ് പരമേശ്വർ എന്ന യുവ എഴുത്തുകാരൻ.

അന്യം നിന്ന് പോകുന്ന ആചാരങ്ങളെയും മറക്കപ്പെടേണ്ടതായ ദുരാചാരങ്ങളെയും ഒട്ടും മടുപ്പിക്കാതെയുള്ള കഥാ ഭാഗങ്ങളിലൂടെ എത്ര ഭംഗിയായാണെന്നോ അഖിലേഷ് ഈ നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ദുർമരണങ്ങൾ തുടർക്കഥയാകുന്ന ദേശത്തിലെ നിലച്ച് പോയ ജീവനാഡിയെ  പുനരുജ്ജീവിപ്പിക്കാൻ പൗർണമി എന്ന യക്ഷിയെ കൂട്ട് പിടിച്ച് പൂർണിമ നടത്തുന്ന ജീവിത യുദ്ധം.

വിജയത്തിലേക്ക് അവളെ നയിക്കാൻ സഹായിച്ചവരും പിറകിൽ നിന്ന് ചതിച്ചവരും ആര്?

പ്രണയം കൊണ്ട് അവളെ ആവാഹിച്ചവൻ ആരാണ്?

യുദ്ധത്തിനൊടുവിൽ മുഖത്തേക്ക് തെറിച്ച് വീണ രക്തം ആരുടേത്? കൂട്ടിയിട്ട കബന്ധങ്ങൾ ചേർത്തെരിച്ച് സംഹാര താണ്ഡവം ആടുന്നവനാര്?

നായകനും പ്രതിനായകനും നായികയും തമ്മിലുള്ള യുദ്ധത്തിൽ ബന്ധങ്ങൾ ഏൽപ്പിച്ച പ്രഹരത്തിന്റെ ശേഷിപ്പിൽ സർവം ചുട്ടെരിക്കാൻ തക്ക കനലുകൾ ഹൃദയത്തിൽ പേറി നമുക്ക് ചുറ്റും മുരണ്ട് കൊണ്ട് കുറെയേറെ ആത്മാക്കൾ.

അവർക്ക് പറയാനുള്ള കഥയെന്താണ്?മൊത്തത്തിൽ ഒരു ത്രില്ലർ- ഹൊറർ മിസ്റ്റീരിയസ് നോവൽ ആണ് ഏഴാം പൗർണമി. ഒരു സുനിൽ പരമേശ്വരൻ തിരക്കഥ പോലെ മനസ്സ് കൊണ്ട് മായാ തിരശ്ശീല വിരിച്ച് ഒരു ചലച്ചിത്രമെന്ന വണ്ണം കണ്മുന്നിൽ അഴിഞ്ഞാടുന്ന ജീവനുള്ള കഥാപാത്രങ്ങൾ. ഈ നോവൽ നാളെ അഭ്രപാളികളിൽ പതിഞ്ഞ് കാണേണ്ടി വന്നാൽ പോലും അത്ഭുതമില്ല. കാരണം അത്രമാത്രം ദൃശ്യാനുഭവ സങ്കലിതമാണീ നോവൽ. മാന്ത്രികതയുടെ വിരൽപ്പാടുകൾ പതിഞ്ഞ ഒരു മികച്ച സൃഷ്ടി.

സ്വതവേ ഹൊറർ – ത്രില്ലർ നോവലുകളിൽ കൈ വയ്ക്കാത്ത എനിക്ക് മുന്നിലേക്ക് ഈ പുസ്തകം വച്ചു നീട്ടിയതിന് എന്റെ സുഹൃത്തിനു നന്ദി.

നല്ലൊരു വായനാനുഭവം മിസ്സായി പോകാതെ ഇരുന്നതിനും..

കല്ലടിക്കോട് കാളിയൻ എന്ന വില്ലൻ മുഖത്തെ മറക്കാനാവുന്നില്ല.

പൂർണിമയുടെ സൗന്ദര്യവും അഴകുള്ള ഉടലും ബുദ്ധിയും സായ് യുടെ പ്രണയവും..

മുൻജന്മ സുകൃതങ്ങൾ പേറി ഒരു നാടിന്റെ രക്ഷയ്ക്കായി അവിടെ നടക്കുന്ന കൺകെട്ട് വിദ്യകളുടെ ഉറവിടം തേടി ഒരുവളുടെ യാത്ര..

ലാഗ് അടിക്കാതെ ഇരുന്ന് കാണുന്ന ഒരു സിനിമാഫീൽ തരുന്ന അനുഭവമാണ് ഈ നോവലിലൂടെ കിട്ടുന്നത്.

ഇഴ കീറിയെടുത്ത ചില ആചാരങ്ങളുടെയും അന്ധ വിശ്വാസങ്ങളുടെയും നൂൽ പാലത്തിലൂടെ പഴമയെയും ഇന്നിനെയും ബന്ധിപ്പിച്ച് മാന്ത്രിക കഥകളിലെ മാന്ത്രികതയെ സന്നിവേശിപ്പിച്ച ഒരുഗ്രൻ ത്രെഡ്.

അതിന്റെ ആവിഷ്കരത്തിന്, ശൈലിക്ക്, എഴുത്തുകാരന് നന്ദി.

Post Views: 45
1
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.