Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കിണറ്റിലെ പ്രേതം
കഥ ത്രില്ലർ നര്‍മം

കിണറ്റിലെ പ്രേതം

By Manju SreekumarNovember 27, 2023Updated:November 28, 20233 Comments3 Mins Read236 Views
Bookmark Now
Please login to bookmark Close

No account yet? Register

“സതീശാ, സതീശാ.. എണീക്കടാ.”

അമ്മയുടെ വിളിയും ബഹളവും കേട്ടാണ് എഴുന്നേറ്റത്. പുതപ്പ് മാറ്റി ലുങ്കി മുറുക്കിയുടുത്ത് കട്ടിലിന്റെ തലക്കൽ കിടന്നിരുന്ന തോർത്ത്മുണ്ട് തോളിലിട്ട് വാതിൽ തുറന്നു. കോട്ടു വാഇടാൻ പൊളിച്ച വാ അടയ്ക്കാൻ മറന്ന് ഉമ്മറത്തേക്ക് തന്നെ നോക്കി നിന്ന് പോയി. ഈകൊച്ചു വെളുപ്പാൻ കാലത്ത് നാട്ട്കാർ മുഴുവൻ ഉമ്മറത്തുണ്ട്!

“ഇതെന്താമ്മേ ഇവിടെ എല്ലാരും കൂടിയേക്കണേ?”

“മോനെ.. നമ്മടെ കിണറ്റില് എന്തോ വീണ് കിടപ്പുണ്ടെടാ. അപ്പോളാണ് ഉണ്ണിക്കുട്ടനെകാണാനില്ലെന്ന് പറഞ്ഞ് ദേ ആ മിനി കരഞ്ഞോണ്ട് ഓടി വന്നത്. അതാ നിന്നെ വേഗംവിളിച്ചേ..”

ഉണ്ണിക്കുട്ടനെ കാണാനില്ലെന്ന് കേട്ടതും ഞാനൊന്ന് ഞെട്ടി. ലുങ്കി മടക്കിക്കുത്തി കോലായിൽ നിന്ന് കിണറ്റിൻകരയിലേക്ക് പെട്ടെന്ന് എത്താൻ ഉമ്മറത്തെ അരമതിൽ വട്ടം ചാടുമ്പോളെക്ക് ചന്തുവും സാബുവും ബൈക്കിൽ ചീറിപ്പാഞ്ഞ് വന്നു.

“സതീശാ, എന്താടാ പറ്റിയെ..” എന്ന് ചോദിച്ചു കൊണ്ട് സാബു ബൈക്കിൽ നിന്ന്ചാടിയിറങ്ങി. ചന്തു തിരക്കിൽ ബൈക്ക് എങ്ങനെയോ സ്റ്റാൻഡിലിട്ട് ഓടി വന്നപ്പോളേക്കുംഞാനും സാബുവും കിണറ്റിൻ കരയിലെത്തി. കൂടി നിന്ന് എത്തിനോക്കുന്നഅയൽപക്കക്കാരെ ഒരു വിധത്തിൽ മാറ്റി നിരത്തുന്നുണ്ട് മെമ്പർ അശോകേട്ടൻ. അമ്മയും അയലത്തെ ചേച്ചിമാരുമൊക്കെ മിനിയേച്ചിയെ ഉമ്മറത്തെ പടിയിൽ ഒരു വിധത്തിൽ പിടിച്ചിരുത്തി സമാധാനിപ്പിക്കുന്നുണ്ട്.

ഞങ്ങൾ മൂന്ന് പേരും കിണറ്റിലേക്ക് എത്തി നോക്കി. വെളുത്ത എന്തോ സാധനം കിടക്കുന്നതെ കാണാൻ സാധിക്കുന്നുള്ളൂ. ഈശ്വരാ, അത് ഉണ്ണിക്കുട്ടനാവല്ലേ എന്ന പ്രാർത്ഥന അറിയാതെ മനസ്സിൽ ഉയർന്നു. അപ്പോളേക്കും ആരൊക്കെയോ കിണറ്റിൽ ഇറങ്ങലും കഴിഞ്ഞു.

“അയ്യോ ചേട്ടാ, ഇതൊരു വെളുത്ത സാരി ആണല്ലോ“

ഇറങ്ങിയ പയ്യൻ താഴെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ട് ആശ്വാസമായി.

പക്ഷെ ആരാണീ സാരി കിണറ്റിനുള്ളിൽ ഇട്ടത്! ഉണ്ണിക്കുട്ടൻ എവിടെ പോയി? ആശ്വാസം ക്ഷണനേരത്തേക്ക് മാത്രം!

അപ്പോഴാണ് സാബു എന്നെ അകത്തേക്ക് വിളിച്ചത്. സാബുവും ഞാനും ചന്തുവും അകത്തേക്ക് പോയി. മുറിയിൽ ചെന്ന വശം സാബു എന്നെ ചോദ്യം ചെയ്യാനാരംഭിച്ചു.

” സത്യം പറ സതീശാ, ഇന്നലെ പാതിരാത്രി നടന്നത് ശരിക്കും എന്തായിരുന്നു?”

പെട്ടെന്നാണ് എനിക്കതോർമ്മ വന്നത്. സംഭവങ്ങൾ വിശദമായി ഞാൻ ഞങ്ങൾ മൂന്നാളും കൂടിയുള്ള ഗ്രൂപ്പിൽ രാത്രി തന്നെ ഇടുകയും ചെയ്തിരുന്നു.

രാത്രി ഏകദേശം 12 മണി കഴിഞ്ഞു കാണും. ഞാൻ മൊബൈലിൽ ഒരു സിനിമ കണ്ടുകൊണ്ട് കിടക്കുകയായിരുന്നു. ജനൽ എന്നത്തേയും പോലെ തുറന്നും കിടന്നിരുന്നു. ആരോ ജനലിനപ്പുറത്ത് നീങ്ങുന്നത് പോലെ തോന്നിയിട്ടാണ് ഞാൻ തല ചെരിച്ചു നോക്കിയത്. ഒരു സ്ത്രീയും പുരുഷനും, കിണറ്റിനരികത്ത് നിൽക്കുന്നതായാണ് കണ്ടത്. ഞാൻ എഴുന്നേറ്റ് ചെല്ലുമ്പോളേക്ക് ആരുമില്ല.

“നീയ് ഈ ഹൊറർ പടം കണ്ട് കിടന്നിട്ട് തോന്നിയതാവും. ആ ജനാല അടച്ചിട്ട് കെടന്നൊറങ്ങാൻ നോക്കിയെടാ” എന്ന് പറഞ്ഞ് എന്റെ വായടപ്പിച്ചവരാണ് ഇന്നെന്നെ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നത്.

ഇന്നലത്തെ സംഭവം ഓർത്ത് ഒരെത്തും പിടിയും ഇല്ലാതെ തലക്ക് കൈയും കൊടുത്തിരിക്കുമ്പോഴാണ് അമ്മയുടെ വിളിയും ബഹളവും വീണ്ടും. പുറത്ത് ചെന്ന ഞങ്ങൾ അന്തം വിട്ട് നിന്നുപോയി. മിനിയേച്ചിയുടെ മടിയിൽ ഉണ്ണിക്കുട്ടൻ. അടുത്ത് തന്നെ ഒരു ചേച്ചിയും ചേട്ടനും. അവരെ കണ്ട വശം ഇന്നലെ രാത്രി കിണറ്റിൻ കരയിൽ കണ്ടവരല്ലേ എന്നൊരു സംശയം തോന്നി. ആ ചേട്ടൻ മുന്നിലേക്ക് വന്ന് എന്റെ കൈ പിടിച്ചു.

” സതീശാ സംശയിക്കേണ്ട, ഇന്നലെ രാത്രി കണ്ടത് ഞങ്ങളെ തന്നെ. ഞങ്ങൾ മിനിയുടെ ക്ലാസ് മേറ്റ്സ്ആണ്. ഇതെന്റെ ഭാര്യ മീര, ഞാൻ നന്ദൻ. ഞങ്ങൾ മൂന്ന് പേരും ഒരു ക്ലാസ്സിൽ ആയിരുന്നു ഡിഗ്രിക്കും പീ ജിക്കും. ഞങ്ങടെ കല്യാണത്തിന് മിനിയും വീട്ടുകാരും ഒരു പാട് സഹായിച്ചിട്ടുണ്ട്. ഇന്ന് മിനിടെ പിറന്നാൾ ആണ്. മിനിയുടെയും വിശ്വേട്ടന്റെയും പത്താമത്തെ വെഡിങ് ആനിവേഴ്സറിയും. പാതിരാത്രി വന്ന് വെള്ള സാരി ഒക്കെ ഉടൂത്ത്‌ ഇവരെ ഒന്ന് ഞെട്ടിച്ച് ഗിഫ്ട് ഒക്കെ കൊടുക്കാൻ വെള്ള സാരി ഒക്കെ വാങ്ങി വന്ന ഞങ്ങൾക്ക് വീട് മാറി, നിങ്ങളുടെ വീട്ടിന്നടുത്ത് എത്തിയപ്പോളാണ് സതീശൻ ഞങ്ങളെ കണ്ടത്. അപ്പോളാണ് വീട് മാറിയത് മനസ്സിലായത്. വെപ്രാളത്തിൽ കൈയിലിരുന്ന വെള്ളസാരി കിണറ്റിൽ വീണു. അത് മേലാകെ പുതക്കാനായിരുന്നു പ്ലാൻ. എല്ലാം ചീറ്റി പോയപ്പോൾ ഞങ്ങൾ ടൗണിൽ പോയി മുറിയെടുത്തു. വെളുപ്പിനെ ഇങ്ങോട്ട് പോന്ന ഞങ്ങൾ വീടിന് പുറത്ത് ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ അവനെയും കൊണ്ട് ഒന്ന് നാട് കാണാനിറങ്ങിയതാ. ഇത്രക്ക് പ്രശ്നമാവുമെന്ന് കരുതിയില്ല, ക്ഷമിക്കണം.” നന്ദൻ പറഞ്ഞു നിർത്തി.

ആളുകൾ പിറു പിറുത്ത് കൊണ്ട് പിരിഞ്ഞു പോയി. അമ്മ മിനിയേച്ചിയുടെ സ്പെഷ്യൽ ഡേ ആഘോഷിക്കാൻ സദ്യ ഒരുക്കാൻ അടുക്കളയിലേക്കും. ഞങ്ങളുടെ ഫ്ലോപ്പ് ഐഡിയ ഗ്രൂപ്പിലേക്ക് ഒരാളെ കൂടി കിട്ടിയ സന്തോഷത്തിൽ നന്ദനെയും ഉണ്ണിക്കുട്ടനെയും കൂട്ടി ഞങ്ങൾ മിനിയേച്ചിയുടെ വീട്ടിലെക്കും, മീരയും മിനിയേച്ചിയും അമ്മയേ സഹായിക്കാൻഅടുക്കളയിലേക്കും നടന്നു.

#ഒരുഹൊറർഫ്ലോപ്പ്കഥ

മഞ്ജു ശ്രീകുമാർ

Post Views: 31
4
Manju Sreekumar

3 Comments

  1. Nafs nafs on November 30, 2023 11:35 AM

    ഹും😡അവരെ പഞ്ഞിക്കിടാത്ത നാട്ടുകാരെ തല്ലണം.

    Reply
  2. Sunandha Mahesh on November 29, 2023 7:59 PM

    ന്നാലും. ബല്ലാത്ത സർപ്രൈസ് 😄

    Reply
  3. Nisha Pillai on November 29, 2023 4:22 PM

    രസകരമായി

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.