Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കരയിലേക്ക് ഇനി കടൽദൂരം
കഥ ജീവിതം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

കരയിലേക്ക് ഇനി കടൽദൂരം

By Anju RanjimaNovember 29, 2023Updated:December 1, 202310 Comments3 Mins Read175 Views
Bookmark Now
Please login to bookmark Close

No account yet? Register

അടുക്കളപ്പുറം വഴി കയറിയാൽ വീടിനകത്ത് വെള്ളം ആവില്ലല്ലോ എന്ന് കരുതിയാണ് കിണറ്റിൽ നിന്ന് കോരിയ ഒരു കുടം വെള്ളം ഒക്കത്ത് വച്ച് പിന്നാമ്പുറത്തൂടെ വന്നത്.

ഇട്ടിരുന്ന സ്ലിപ്പറിന്റെ വള്ളി പൊട്ടി കാലു വഴുതി ഉണ്ടായിരുന്ന വെള്ളം മുഴുവൻ അടുക്കളയിലും പുറത്തും.

സങ്കടമതല്ല, കഴിഞ്ഞ തൈപൂയത്തിന് തമിഴൻ കച്ചവടക്കാരനോട് വിലപേശി വാങ്ങിച്ച അലൂമിനിയം കുടമാണ് താഴെ വീണ് പൊട്ടിച്ചളുങ്ങിയത്.

ഇനി അത് പോലെയൊരെണ്ണം മേടിക്കാൻ ഇനി അടുത്ത ഓണത്തിന് ബോണസ് കിട്ടിയെങ്കിലേ നടക്കൂ.

അല്ലെങ്കിൽ തന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ താൻ പെടുന്ന പാട് ഓടേതമ്പുരാനു മാത്രമറിയാം.

ഇന്ന് ഞായറാഴ്ച ആയത് കാര്യമായി അല്ലെങ്കിൽ ഉള്ള ജോലിയുടെ കൂടെ അടുക്കള വൃത്തിയാക്കലും കഴിഞ്ഞു പോയാൽ വൈകി ചെല്ലുന്നതിന് സൂപ്പർവൈസറുടെ ചീത്ത കൂടി കേൾക്കേണ്ടി വന്നേനെ.

നഗരത്തിലെ പേരുകേട്ട ടെക്സ്റ്റൈൽസ് ഒക്കെയാണ്. പക്ഷേ അയാളുടെ പെരുമാറ്റം കണ്ടാൽ ഞങ്ങളൊക്കെ സെയിൽസ് ഗേൾ അല്ല മറിച്ച് അയാളുടെ വീട്ടിലെ പണിക്കാരികൾ ആണെന്ന് തോന്നും.

മൂത്രം മുട്ടി ബാത്‌റൂമിൽ പോകാനായി ഓടുമ്പോൾ പോലും ഒരായിരം ചോദ്യങ്ങൾ ചോദിച്ചു വെറുതെ ആൾ കളിക്കും.

കണ്ണന്റെ കീറിയ ഒരു ബനിയൻ എടുത്തോണ്ട് വന്ന് സിമന്റ് തറ മുഴവൻ ഒരു തുള്ളി വെള്ളമില്ലാതെ തുടച്ചെടുത്തു. ഇനി വെള്ളത്തിൽ ചവിട്ടി വീണ് നടുവുളിക്കി കിടന്നാൽ ഒരു കുടുംബം മുഴുവൻ പട്ടിണിയാകും.

അകത്ത് നിന്ന് അച്ഛന്റെ ഞരക്കം കേൾക്കുന്നു.

ഒന്നുകിൽ ഉറക്കം ഉണർന്നതിന്റെയാകും.

അല്ലെങ്കിൽ കിടന്ന കിടപ്പിൽ തന്നെ കാര്യം സാധിച്ചിട്ടുണ്ടാകും.

സാധാരണ വിളിക്കുന്നതാണ്.

ഇപ്പോൾ ഉറക്കത്തിൽ എങ്ങാനും അറിയാതെ പോയതാകും.

ചളുങ്ങിയ കുടം ആക്രിക്കാരൻ വരുമ്പോൾ കൊടുക്കാൻ കൂട്ടിയിട്ടേക്കുന്ന പാത്രങ്ങൾക്ക് ഇടയിലേക്ക് കേറ്റി വച്ചു.

ഇതും കൊടുത്തിട്ട്, രമണി ചേച്ചിയുടെ കയ്യിലുള്ള ചിട്ടിയും പിടിച്ചിട്ട് കുറേ പാത്രങ്ങൾ വാങ്ങണം.

കണ്ണന്റെ സ്കൂളിൽ കൊണ്ട് പോകുന്ന ചോറ്റു പാത്രത്തിന്റെ വക്ക് കീറി ഇരിക്കുകയാണ്.

അടച്ചു വച്ചാൽ നല്ലത് പോലെ ഇരിക്കുക പോലുമില്ല.

രസമോ മോരോ ഒഴിച്ചു കൂട്ടാനോ കൊടുത്ത് വിടുന്നതിന്റെ അന്ന് വൈകിട്ട് നനഞ്ഞ പുസ്തകങ്ങൾ ഒക്കെയും എടുത്ത് ഉണങ്ങാൻ വയ്ക്കുന്നത് കരൾ പിളരുന്ന കാഴ്ചയാണ്.

ദേവേട്ടൻ ഉണ്ടായിരുന്നപ്പോൾ ഒന്നും അറിയേണ്ടതില്ലായിരുന്നു. ഉള്ളത് കൊണ്ട് ഓണം പോലെ ആവശ്യത്തിനുള്ളതൊക്കെ വാങ്ങി തന്ന് സന്തോഷത്തോടെ ജീവിച്ചിരുന്നു.

കാവിലെ പൂരത്തിന് തന്നെ കണ്ട് ഇഷ്ടപ്പെട്ട് കൂടെ കൂട്ടുമ്പോൾ എന്തോ നേടിയ സന്തോഷമായിരുന്നു ഉള്ള് നിറയെ.

തടിപ്പണിക്ക് ഇടയിൽ ലോറിയിൽ നിന്ന് വീണ് തല പൊട്ടി രക്തം വാർന്ന് മരിക്കുന്നിടം വരെ ദേവേട്ടൻ ഒന്നിനും പുറത്ത് വിട്ടിട്ടില്ല.കണ്ണനെയും അച്ഛനെയും തന്നെയും കൈവെള്ളയിൽ വച്ച് നോക്കുമ്പോലെ ആണ് നോക്കിയിരുന്നത്.

ഒറ്റ മകൻ പോയ വാർത്ത അറിഞ്ഞയന്ന് വീണതാണ് അച്ഛൻ. പിന്നെ അദ്ദേഹം എണീറ്റിട്ടില്ല.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ദേവേട്ടൻ തന്ന സ്നേഹത്തിന്റെ ഓർമകളും ആ നെഞ്ചിലെ ചൂരും ഇപ്പോഴും മനസ്സിലുള്ളത് കൊണ്ട് പടിവാതിൽക്കൽ വന്ന് എത്തി നോക്കുന്ന ഒരു ആൺ നിഴലുകൾക്കും നേരെ കണ്ണുകൾ പായിച്ചിട്ടില്ല.

അത്യാവശ്യം കൊള്ളാവുന്ന വിധവയായ ഒരു സ്ത്രീ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത് കണ്ട് മനമലിഞ്ഞ് പലരും സഹായത്തിനു അടുത്ത് കൂടിയിട്ടുണ്ട്.

അപ്പോഴും ദേവേട്ടൻ അടുത്ത് നിന്ന് തന്ന ധൈര്യത്തിന്റെ പുറത്താണ് ഇത്രയും കാലം ഇങ്ങനെ ജീവിച്ചത്.

ഒരു ആവശ്യങ്ങളും പറയാത്ത കണ്ണനെ ഓർക്കുമ്പോൾ മാത്രമാണ് വിഷമം.

ദേവേട്ടൻ ഉണ്ടായിരുന്നപ്പോൾ എന്തെല്ലാം വേണമെന്ന് വാശി പിടിക്കുമായിരുന്നു മോൻ.

അവനും ജീവിതം പഠിച്ചു തുടങ്ങിയിരിക്കുന്നു.

അച്ഛനില്ലാത്ത കുട്ടിയാണ് താനെന്ന ബോധം അവനുണ്ട്.

സ്കൂൾ വിട്ട് വരുമ്പോൾ ഓരോ വിശേഷങ്ങൾ പറയുന്നത് ചുണ്ടത്ത് ഒരു ചിരിയോടെയാണ് കേൾക്കുക.

തിരിച്ച് താനും പറയുന്ന വിശേഷങ്ങൾ എന്ത് ശ്രദ്ധയോടെയാണ് അവൻ കേൾക്കുന്നത്.

പണ്ടൊക്കെ ദേവേട്ടൻ തന്റെ കാര്യങ്ങൾ കേൾക്കാൻ ഇരിക്കുന്നത് പോലെ.

അച്ഛനും അമ്മയും ഉരുൾ പൊട്ടലിൽ മരിച്ചു പോയപ്പോൾ അരീപ്രയിലേക്ക്  കൂട്ടിക്കൊണ്ട് പോന്നതാണ് കൊച്ചച്ചൻ. മക്കളില്ലാത്ത അവർക്ക് മകൾ തന്നെ ആയിരുന്നു. ദേവേട്ടന്റെ പെണ്ണായി കഴിഞ്ഞാണ് കൊച്ചച്ചനും കുഞ്ഞയും മരിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ന് തന്റെ ദുരിതങ്ങൾ കേൾക്കാനോ ഒരു താങ്ങാവാനോ ഉറ്റവരായി ആരുമില്ല.

ഈ ലോകത്ത് ആർക്കും വേണ്ടാത്ത മൂന്ന് ജന്മങ്ങൾ.

കണ്ണനെ നന്നായി പഠിപ്പിക്കണം. നാളെ അവന്റെ നൽഗതി കാണാൻ താനില്ലെങ്കിലും അവൻ നല്ല നിലയിൽ ജീവിക്കാൻ വിദ്യാഭ്യാസം അത്യാവശ്യമാണ്. അതിന് വേണ്ടിയാണ് ഈ പാട് പെടുന്നതൊക്കെയും.

നേർത്ത നൂലിഴയിലൂടെയാണ് ഈ ജീവിതം കടന്ന് പോകുന്നത്.ഒരു അശ്രദ്ധ കൊണ്ട് പോലും ജീവൻ ഇല്ലാതായി പോകരുതേ എന്ന ഒറ്റ പ്രാർത്ഥനയിലാണ് ഓരോ ദിവസങ്ങളിലും പ്രാർത്ഥിക്കുക. താൻ ഇല്ലാതായി പോയാൽ അച്ഛനും കണ്ണനും അനാഥാരായി പോകുമല്ലോ എന്ന് ഓർത്താണ് റോഡ് പോലും നോക്കി നോക്കി ക്രോസ്സ് ചെയ്യുന്നത്.

ഇനി എത്ര ദുരിതപർവങ്ങൾ താണ്ടിയാലാകും ഈ കടത്ത് ഒന്ന് ഒഴിഞ്ഞു കിട്ടുക?

അങ്ങോട്ടും ഇങ്ങോട്ടും തുഴഞ്ഞ് തുഴഞ്ഞ് ദേഹത്തിന്റെയും മനസ്സിന്റെയും ശക്തി ഒക്കെ ചോർന്ന് തുടങ്ങി.

ആരോ തെളിക്കുന്ന വെളിച്ചത്തിന്റെ മറ പറ്റി ഓരോ കടമ്പകളും താണ്ടി താണ്ടി ഇനി എത്ര നാൾ? എത്ര ദൂരം?

അച്ഛനെ കുളിപ്പിച്ച് വൃത്തിയാക്കി ആഹാരവും കൊടുത്ത് പുതപ്പിച്ചു കിടത്തുമ്പോഴേക്കും കണ്ണൻ കൂട്ടുകാരോടൊത്തുള്ള കളി കഴിഞ്ഞു വന്നു.

നിർബന്ധിക്കാതെ തന്നെ അവൻ കുളിച്ച് വൃത്തിയായി വന്ന് ഉമ്മറത്ത് വിളക്ക് കത്തിച്ചു നാമം ജപിച്ചു.

നാളെ തിരക്കിലേക്ക് ഇറങ്ങുന്ന ദിവസമാണല്ലോ എന്നോർത്ത് ഒരു ദിവസത്തെ അവധിയിൽ കഷ്ടപ്പാടുകളുടെ മാറാപ്പ് പൂട്ടിക്കെട്ടി ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ഒട്ടേറെ പേരുടെ നിഴലെന്ന പോലെ മയക്കം കണ്ണുകളെ തഴുകുന്നു.

ആ കൊച്ചു വീട്ടിലെ അവസാന ലൈറ്റും അണയുമ്പോൾ പുതിയൊരു പുലരിക്കായ് കാത്തിരുപ്പുകൾ നീളുന്നു.

ലോകം ഇരുട്ടിലാഴുമ്പോൾ നന്മയുടെയും പ്രത്യാശയുടെയും നേർത്ത പ്രതീക്ഷകൾ നെഞ്ചിലൊളിപ്പിച്ച് ഓരോ മനുഷ്യജന്മങ്ങളും ഈ ഭൂമിയിൽ ബാക്കിയാകുന്നു.

Post Views: 27
5
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

10 Comments

  1. Ajeesh Kavungal on November 30, 2023 8:22 PM

    എന്ത് എഴുത്താണ്… ❤️❤️❤️

    നന്നായിട്ടുണ്ട് ട്ടോ

    Reply
    • anjuranjima on November 30, 2023 8:58 PM

      താങ്ക്സ് അജീഷ്..💜💜

      Reply
      • Joyce on January 15, 2025 5:40 AM

        ഒറ്റയ്ക്കു കുടുബഭാരം ചുമക്കുന്ന സ്ത്രീകൾ നമ്മുടെ ചുറ്റിലുമുണ്ട്. അവരുടെ വ്യഥകളുടെ ഇരുട്ടും പ്രതീക്ഷകളുടെ പുലരിയും നന്നായി എഴുതി
        എന്നത്തേയും പോലെ മനോഹരം❤
        👏

        Reply
    • Nafs nafs on December 1, 2023 1:20 PM

      നെഞ്ചുരുക്കങ്ങളും പ്രതീക്ഷകളും സമം ചേരുമ്പോൾ …..
      എഴുത്ത്👌👌👌👌💔💔 അഞ്ചുകുഞ്ചൂസ്

      Reply
    • Seenanavaz on December 1, 2023 2:20 PM

      ❤️🥰

      Reply
    • Shreeja R on December 3, 2023 1:53 PM

      😍😍

      Reply
  2. Sunandha Mahesh on November 30, 2023 3:09 PM

    നന്നായി എഴുത് അഞ്ചു ❤️

    Reply
  3. sabira latheefi on November 29, 2023 8:34 PM

    😥😥നന്നായി എഴുതി.

    Reply
    • anjuranjima on November 30, 2023 8:59 PM

      thanks dear

      Reply
    • Divya Sreekumar on December 1, 2023 10:25 AM

      നാളെയെന്ന പ്രതീക്ഷയില്‍ കണ്ണുംനട്ട് ജീവിക്കുന്നവര്‍ ❤️നന്നായി എഴുതി അഞ്ജു 🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.