Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പിരിയില്ല നാം
കഥ പ്രണയം ബന്ധങ്ങൾ വിവാഹം സൗഹൃദം

പിരിയില്ല നാം

By Manju SreekumarDecember 1, 2023Updated:December 5, 202312 Comments3 Mins Read172 Views
Bookmark Now
Please login to bookmark Close

No account yet? Register

“എടാ വല്ലതും കഴിച്ചിട്ട് പോ, എന്താ ഇന്നിത്ര ധൃതി നിനക്ക്?”

അമ്മ വിളിച്ചത് കൊണ്ട് മാത്രം അടുക്കളത്തളത്തിലേക്ക് ചെന്ന് കൈ കഴുകി പ്ലേറ്റും എടുത്ത്ഇരുന്നു. സാധാരണ ഇല്ലാത്ത വിധം അമ്മ ചിരിച്ചു കൊണ്ട് കാസ്സറോൾ ആയി വന്നു. “ഇന്ന് സ്പെഷ്യലാടാ. അവൾ കുട്ടിയേം കൊണ്ട് വരുവല്ലേ, “

പ്ലേറ്റിലേക്കിട്ട നൂൽപ്പുട്ടും മുട്ടക്കറിയും കണ്ടതേ എഴുന്നേറ്റു. ചോദ്യഭാവത്തിൽ നിൽക്കുന്നഅമ്മയെയും പേപ്പർ വായനക്കിടയിൽ തല ഉയർത്തി നോക്കുന്ന അച്ഛനെയും കണ്ടില്ലെന്ന് നടിച്ച് ലാപ്ടോപ്പ് ബാഗ് തൂക്കി ബൈക്ക് സ്റ്റാർട്ട് ആക്കി. എത്രയും പെട്ടെന്ന് അവിടന്ന് പോകണം എന്നെ ഉണ്ടായുള്ളൂ.

നേരെ പോയത് കുന്നിൻ ചെരിവിലേക്കാണ്. മനസ്സ് നേരെ നിൽക്കുന്നില്ല. മൊബൈൽതുറന്ന് ലീവ് മെയിൽ അയച്ച് നെറ്റ് ഓഫ് ചെയ്ത് വെച്ച് കാറ്റേറ്റ് പുൽത്തകിടിയിൽ നീണ്ട് നിവർന്ന് കിടന്നു. പതിയെ കണ്ണടഞ്ഞു പോകുമ്പോൾ അവളുടെ മുഖമാണ് മനസ്സിൽ.

നെറ്റിയിൽ ആരുടെയോ കൈ. കണ്ണ് തുറന്ന് നോക്കുമ്പോൾ മനുവാണ്. “അമ്മ വിളിച്ചേർന്നു. നീയ് ഭക്ഷണം കഴിക്കാതെ നേരത്തെ ഇറങ്ങിയെന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നി ഇവിടെ ഉണ്ടാവുമെന്ന്.”

അവന്റെ നിർബന്ധത്തിന് വഴങ്ങി അവന്റെ വീട്ടിലേക്ക് പോകുമ്പോൾ മനസ്സിൽ പണ്ടത്തെ മൂവർ സംഘത്തിന്റെ ഓർമ്മകൾ.. മറക്കാൻ കഴിയില്ലല്ലോ ആ കൂട്ടുകെട്ട്. ഞാനും മനുവും പിന്നെ .. അവനും. അവൻ, യദു. എന്തിനും ഏതിനും അവനായിരുന്നു ഞങ്ങളിൽ മുൻപിൽ. ആദ്യം ജോലി കിട്ടിയതും അവന് തന്നെ. തനിക്ക് ജോലി കിട്ടാൻ കുറച്ചു വൈകിയപ്പോൾ കൂടുതൽ വിഷമം അവനായിരുന്നു. മനുവിന് പി എസ് സി എഴുതി ജോലി കിട്ടിയതോടെ നിരാശനാവാൻ തുടങ്ങിയ തന്നെ എന്നും ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് കണ്ട് സംസാരിച്ചിട്ടേ യദു സ്വന്തം വീട്ടിൽ പോവാറുള്ളു. ഒടുവിൽ അവന്റെ സുഹൃത്ത് വഴി നല്ല ഒരു ജോലി ശരിയാക്കിയതും അവൻ തന്നെ. ഒക്കെ തന്നോടുള്ള സ്നേഹമാണെന്ന് കരുതിയ തനിക്കാണ് തെറ്റിയത്.

അവൾക്ക്, തന്റെ വാലായി പതുങ്ങി നടന്ന അനിയത്തി പ്രിയക്ക്, അവനെ ഇഷ്ടമാണെന്ന് പറഞ്ഞ ദിവസം. എത്രയോ തവണ യദുവും മനുവുമായി അവളുടെ കല്യാണക്കാര്യം ചർച്ച ചെയ്തിരിക്കുന്നു. ആലോചനകൾ വരുമ്പോഴൊക്കെ അവൾക്ക്അതൊന്നും ഇഷ്ടമാവുന്നില്ലെന്ന് തന്നോട് വന്ന് പറഞ്ഞിരുന്നതും അവളുടെ മനസ്സിലെഭാവിവരന്റെ ചിത്രവും ഒക്കെ താൻ അവരോട് പറയുമ്പോൾ, അവൻ – യദു അതെല്ലാം കേട്ട് മനസ്സിൽ ചിരിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം.. ദിവസവും തന്നെ കാണാനുള്ള വീട്ടിൽ വരവിന്റെ പിന്നിൽ പോലും തന്നോടുള്ള ഇഷ്ടമല്ലെന്ന് അറിഞ്ഞനിമിഷം. വെറുത്ത് പോയി ഇരുവരെയും. കല്യാണത്തിന് ചോദിച്ചു വാങ്ങിയ ഫീൽഡ് വർക്കുമായി വയനാടിലേക്ക് പോയി രണ്ടാഴ്ച കഴിഞ്ഞാണ് മടങ്ങിയത്. അമ്മയ്ക്കും അച്ഛനും സന്തോഷമാണ്, അറിയുന്ന പയ്യൻ, വീട്ടുകാർ , നല്ല ജോലി , ദൂരെയല്ലാതെ വീട് . പക്ഷെ ചതിച്ചത് തന്നെയാണല്ലോ.

ഇന്നവൾ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് വരികയാണ്. യദു കുറച്ചു ദിവസം നാട്ടിലുണ്ടാവില്ല. അതുകൊണ്ട് താമസത്തിനുള്ള വരവ്. അവളുടെ പ്രസവസമയത്ത് താൻ ജോലി ആവശ്യങ്ങൾ പറഞ്ഞ് നേരത്തെ വീട്ടിൽ നിന്ന് മാറിയിരുന്നു. ഇത്തവണ എല്ലാവരുംകൂടി മനപൂർവം നേരത്തെ തന്നെ ഒന്നും അറിയിച്ചില്ല. തലേന്ന് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് അമ്മ വിവരം പറഞ്ഞത്. വൈകീട്ട് ചെല്ലുമ്പോൾ അവളുടെ മുഖംകാണേണ്ടി വരുമെന്നോർക്കുമ്പോൾ.. തന്നോടാണ് അവൾക്ക് ഏറ്റവും അടുപ്പം എന്ന് കരുതിയത് ഒറ്റ ദിവസം കൊണ്ടാണ് അവൾ തിരുത്തിയത്. അതും തന്റെ ആത്മാർത്ഥസുഹൃത്തിനെ തന്നെ പ്രണയിച്ചുകൊണ്ട്. അവനും അഭിനയിക്കുകയായിരുന്നു, എന്ന് മുതൽക്കാണെന്ന് പോലും അറിയില്ല!

ജനലിലൂടെ വെയിൽ മുഖത്ത് വീണ് വിയർത്താണ് എഴുന്നേറ്റത്. കറന്റ് പോയിരിക്കുന്നു, ഫാൻ ഓഫ് ആണ്. ഇന്ന് ഞായറല്ലേ, പെട്ടെന്നാണ് ഇന്ന് അവധി ആണല്ലോ എന്നോർത്തത്. കാലത്തെ എഴുന്നേറ്റ് പുറത്തിറങ്ങണം എന്ന് കരുതിയതാണ്, ഉറങ്ങിപ്പോയി. അവൾക്കുംകുഞ്ഞിനും മുഖം കൊടുക്കാതെ ഒരാഴ്ച കഴിഞ്ഞു. കോണി ഇറങ്ങി വരുമ്പോൾ അടുക്കളയിൽ ശബ്ദം ഒന്നുമില്ല. ഉമ്മറത്ത് അച്ഛന്റെയും ഒച്ച ഇല്ലല്ലോ. പല്ല് തേച്ച് ഇറയത്തേക്ക് കയറുമ്പോൾ അവൾ മൊബൈലിൽ ആരോടോ ഉറക്കെ സംസാരിക്കുന്നുണ്ട്. അമ്മയും അച്ഛനും കല്യാണം കൂടാൻ പോയിരിക്കുകയാണത്രെ.

അടുക്കളയിൽ ഇഡ്ഡലിയും ചമ്മന്തിയും ഇരിപ്പുണ്ട്. പ്ലേറ്റിൽ ഇട്ട് നോക്കുമ്പോൾ ചായ ഇല്ല. അടുപ്പത്ത് വെള്ളം വെച്ച് തിരിയുമ്പോൾ അവൾ കുഞ്ഞുമായി. “ചേട്ടാ, മോനെ ഒന്ന് പിടിക്ക് , ഞാൻ ചായയിടാം.” പറഞ്ഞതും അവൾ കുഞ്ഞിനെ കൈയിൽ വെച്ച് കഴിഞ്ഞു. കുഞ്ഞ് ഷർട്ടിടാത്ത തന്റെനെഞ്ചിലെ രോമങ്ങൾ കുഞ്ഞു കൈ കൊണ്ട് പിടിച്ചു വലിച്ചു കൊണ്ട് ഒന്ന് കുറുങ്ങി. സൂക്ഷിച്ചു നോക്കുമ്പോൾ ഒരു കുഞ്ഞു സുന്ദരൻ തന്നെ നോക്കി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന പോലെ. ഒരു കൈ കൊണ്ട് ഇടക്ക് നെഞ്ചിൽ ഇടിക്കുന്നുണ്ട്. കുറുമ്പൻ തന്നെ. അറിയാതെ, ഏതോ സ്വപ്നത്തിലെന്ന വണ്ണം അവനെ മുഖത്തോട് ചേർത്തു. കുഞ്ഞിക്കൈകൾ ഇപ്പോൾ തന്റെ മുടി പിടിച്ചു വലിക്കുകയാണ്. കുട്ടിക്കുറുമ്പൻ തന്നെ.

“അമ്മാവന്റെ മുടി പിഴുതെടുക്കല്ലേടാ കുറുമ്പാ, എന്റെ അളിയന് വേദനിക്കും.”പിന്നിലൂടെ അടക്കം പിടിച്ചത് യദുവാണെന്ന് നോക്കാതെ തന്നെ മനസ്സിലായി. അവൻ ഇരു കൈകളുംകൊണ്ട് വട്ടം പിടിച്ചിരിക്കുകയാണ്. അവന്റെ കുട്ടിക്കുറുമ്പൻ തന്റെ മുടിയിലും. അവന്റെകണ്ണീര് തന്റെ പുറം നനച്ചപ്പോഴാണ് അവനും തനിക്കൊപ്പം കരയുകയാണെന്ന്മനസ്സിലായത്. എനിക്കും കൂടി ചായ എടുക്ക് പ്രിയേ എന്ന് ഇടറിയ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് മനുവും തങ്ങൾ മൂവരെയും കെട്ടിപ്പിടിച്ചു. കണ്ണീരിനിടയിൽ ചിരിക്കുന്ന പ്രിയയുടെ മുഖം അടുപ്പിലെ തീയിൽ തിളങ്ങി.

Post Views: 28
3
Manju Sreekumar

12 Comments

  1. Sunandha Mahesh on December 6, 2023 9:54 AM

    ഞാൻ joy സിക്ക് ഇട്ട കമന്റ്‌ ഇതിൽ കിടക്കുന്നു..
    ഇതെങ്ങനെ സംഭവിച്ചു.. 🙄

    മഞ്ജു ഈ പോസ്റ്റ്‌ ഞാൻ ഇപ്പഴാണ് വായിച്ചത് സൂപ്പർ സൂപ്പർ

    Reply
    • Manju sreekumar on December 6, 2023 4:52 PM

      എന്റെ ഓൾ ടൈം വായനക്കാരി ❤️❤️❤️

      Reply
    • Shreeja R on December 17, 2023 6:18 PM

      ബ്യൂട്ടിഫുൾ 👌

      Reply
  2. Sunandha Mahesh on December 4, 2023 9:26 AM

    എളുപ്പമല്ല ഒന്നും.. പ്രത്യേകിച്ച് കൈയിൽ ഒന്നുമില്ലാത്തവർക്ക്.

    മടുപ്പിന്റെ ദുർഗന്ധം ആ വാക്കിന് 👌👌👌👌👌👌👌👌

    Reply
  3. Shiju KP on December 3, 2023 11:05 PM

    സുഹൃദ്ബന്ധങ്ങൾ എത്ര കാലം കഴിഞ്ഞാലും മുറിക്കാൻ കഴിയാത്ത ഒന്നാണ്

    Reply
    • Nisha Srijith on December 6, 2023 9:42 AM

      സൂപ്പർ മഞ്ജു 😍😍😍 നല്ല രസം വായിക്കാൻ ❤️

      Reply
      • Manju sreekumar on December 6, 2023 4:51 PM

        താങ്ക്യൂ നിഷാ

        Reply
  4. Sabira latheefi on December 1, 2023 3:21 PM

    ജീവിതത്തിൽ ബന്ധങ്ങൾ എത്ര വേണ്ടെന്ന് വെച്ചാലും നടക്കില്ല.കുഞ്ഞു ചിരിയിൽ മയങ്ങി പോവാത്തത് ആരാണ്

    Reply
    • Suma Jayamohan on December 6, 2023 9:06 AM

      നന്നായിരിക്കുന്നു👌❤️

      Reply
      • Manju sreekumar on December 6, 2023 4:50 PM

        നന്ദി

        Reply
    • Manju sreekumar on December 6, 2023 4:50 PM

      നന്ദി ഡിയർ

      Reply
    • Manju sreekumar on December 6, 2023 4:51 PM

      വായനക്ക് താങ്ക്സ്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.