Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അറ്റുപോകാത്ത ഓർമ്മകൾ
പുസ്‌തകം സാമൂഹ്യപ്രശ്നങ്ങൾ

അറ്റുപോകാത്ത ഓർമ്മകൾ

By Lekha JustinDecember 4, 2023Updated:December 6, 202310 Comments2 Mins Read73 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു മനുഷ്യജീവിതത്തിന്റെ ദുരിതകാല ഓർമ്മകൾ അതിന്റെ അനുഭവസ്ഥനെക്കാൾ ഒരുപക്ഷേ ചുറ്റുമുള്ളവരെ കൂടുതൽ ഭാരപ്പെടുത്തുന്ന അവസ്ഥയിലെത്തിക്കുക അത്രകണ്ട് സ്വാഭാവികമല്ല. പ്രൊഫ. ടി ജെ ജോസഫിന്റെ “അറ്റു പോകാത്ത ഓർമ്മകൾ” എന്ന പുസ്തകം സമ്മാനിക്കുന്നത് അത്തരം ഒരു മനസികാവസ്ഥയാണ്. വായനാവസാനം കണ്ണുകൾ ആകാശത്തേക്കുയർത്തി “ഇത്ര നീചരോ മനുഷ്യർ” എന്നു വിലപിച്ചു പോകാത്ത മനുഷ്യരുണ്ടാവില്ല എന്നത് നിസ്തർക്കമായ വസ്തുതയാണ്.

നിഷ്ഠകളോടെ ജീവിതത്തെ പരിപാലിക്കുക എന്ന ഉദ്ദേശ്യത്തിൽ പിറന്ന മതങ്ങൾ പിൽക്കാലത്ത് മനുഷ്യനെ എത്രത്തോളം അന്ധരാക്കി മാറ്റി എന്നതിന് ലോകത്തിൽ നടന്നിട്ടുള്ള അല്ലെങ്കിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധസംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മതഗ്രന്ഥങ്ങൾ പൊതുവേ ഉയർത്തിപ്പിടിക്കുന്ന പരസ്പരം സ്നേഹിച്ചു വർത്തിക്കുക എന്ന ആത്യന്തിക സന്ദേശത്തിനു വിപരീതമായി തങ്ങളുടെ മതവിശ്വാസസംരക്ഷണത്തിനായി മറ്റൊരു മനുഷ്യനെ പൂർണ്ണമായും തച്ചുടയ്ക്കുക എന്നത് എത്രയോ വേദനാജനകമാണ്. ഇവിടെ മതമൗലികവാദികളുടെ ക്രൂരതയെക്കാൾ ഏറെ ദുഃഖിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം മതത്തിലെ തന്നെ പുരോഹിതപ്രമാണിമാരുടെയും സഭയുടെയും പ്രവൃത്തികളാണ്. വേട്ടയാടപ്പെടുന്നവനെ ചേർത്തു പിടിക്കുക എന്നതിനേക്കാൾ അവനെ ഒറ്റപ്പെടുത്തി ക്രൂശിക്കുക എന്ന നയം ഇവരൊക്കെ എവിടെ നിന്നാവും പഠിച്ചിട്ടുണ്ടാവുക? നീതി യാചിക്കുന്നവനെ, അവന്റെ കുടുംബത്തിനെ ക്രൂരതയുടെ മുൾക്കുരുക്കുകളിൽ കുടുക്കി വേദനിപ്പിച്ചു രസിക്കുന്ന നമ്മുടെ നിയമപാലകർ. മനുഷ്യസംരക്ഷണം എന്ന കടമ ഇനി ഇവർ എന്നാവും പഠിക്കുക? ഇങ്ങനെ കുറേ ചോദ്യങ്ങളാൽ മനസ് കുരുങ്ങിപ്പോകുന്ന വായനയാണ് “അറ്റു പോകാത്ത ഓർമ്മ”കളിലൂടെ ശ്രീ. ടി ജെ ജോസഫ് സർ നമുക്ക് മുൻപിൽ പകർന്നു വയ്ക്കുന്നത്.

സമൂഹത്തിൽ അദ്ദേഹം നേരിട്ട, ഇന്നും നിലനിൽക്കുന്ന പലവിധ അസമത്വങ്ങൾക്കും, നീതിനിഷേധങ്ങൾക്കും മുൻപിൽ മനസ് വിങ്ങുമെങ്കിലും തന്റെ അനുഭവങ്ങളിലൂടെ, തിരിച്ചു വരവിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്ന ആർജ്ജവം, താൻപോരിമ, മനഃസ്ഥൈര്യം ഇവയൊക്കെ വളരെ ശ്രദ്ധേയമാണ്. വീണു കിടക്കുകയല്ല, നമുക്ക്‌ നേരെ നീളുന്ന കച്ചിത്തുരുമ്പുകളെ ഇരുമ്പുചങ്ങലയോളം ബലപ്പെട്ടതെന്നു വിശ്വസിച്ച് പിടിച്ചു കയറുക എന്ന പാഠം ഏറെ ഹൃദ്യമായി അദ്ദേഹം വരച്ചിട്ടിട്ടുണ്ട്. ജീവിതത്തിലെ നുറുങ്ങു തമാശകൾ, അദ്ധ്യാപനകാലഘട്ടത്തിലെ മറക്കാനാവാത്ത ഏടുകൾ എല്ലാം വളരെ ഭംഗിയായി ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന പുസ്തകം കൂടിയാണ് അറ്റു പോകാത്ത ഓർമ്മകൾ. ഇവിടെ പ്രബുദ്ധ കേരളക്കര എത്ര നിന്ദ്യമായാണ് ഒരു മനുഷ്യനെ കേൾക്കാൻ പോലും തയ്യാറാവാതെ ശിക്ഷ വിധിച്ചത് എന്നതോർത്ത് ലജ്ജിക്കുകയേ നിർവാഹമുള്ളൂ. അറ്റു പോകാത്ത ഓർമ്മകൾ എന്ന അനുഭവസാക്ഷ്യം പറയുന്ന ഈ പുസ്തകത്തിലൂടെ മതാന്ധത ബാധിച്ച ഒരുപറ്റം മനസുകൾക്ക് മേൽ ചെറുവെളിച്ചമെങ്കിലും പകരാതിരിക്കില്ല എന്ന കാര്യത്തിൽ സംശയമില്ല. വായിക്കുക…

മനുഷ്യൻ നേർചിന്തയാൽ ഔന്നത്യമുള്ളവരായി തീരട്ടെ.
മനുഷ്യൻ ജാതി, മതം, നിറം, ദേശം ഈവക സ്പർദ്ധകളില്ലാതെ കൂടെയുള്ള മനുഷ്യനെ ചേർത്തു പിടിക്കാൻ മനസുള്ളവനായി തീരട്ടെ!

പുസ്തകം – അറ്റുപോകാത്ത ഓർമ്മകൾ
രചന : പ്രൊഫ. ടി.ജെ. ജോസഫ്
പ്രസാധകർ : DC Books
Pages : 431

Post Views: 49
5
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

10 Comments

  1. Nafs nafs on December 4, 2023 10:35 PM

    നല്ല കിടുക്കാച്ചി റിവ്യൂ. 👌👌വായനാ പ്രേരകം.

    Reply
    • Canoli canalinte puthri on December 4, 2023 10:55 PM

      👌🏻👌🏻

      Reply
    • lekha on December 5, 2023 9:40 PM

      Thank you my dear 💞

      Reply
  2. Sunandha Mahesh on December 4, 2023 7:46 PM

    മനോഹരമായ റിവ്യൂ..
    മതം മനുഷ്യത്വത്തെ ഇല്ലാതാക്കി..

    Reply
    • Sabira latheefi on December 4, 2023 10:47 PM

      നന്നായി എഴുതി. ഇത്തിരി കൂടി വേണ്ടിയിരുന്നു എന്ന് തോന്നുന്നു. പെട്ടെന്ന് തീർന്ന പോലെ.

      Reply
      • lekha on December 5, 2023 9:42 PM

        അതെ. എഴുതാൻ ഒരുപാടുള്ള book ആണ്. സമയക്കുറവാണ് ചുരുങ്ങാൻ കാരണം. ഇനി ശ്രദ്ധിക്കാം ❤️

        Reply
        • Shreeja R on December 18, 2023 12:49 PM

          നല്ല റിവ്യൂ

          Reply
    • lekha on December 5, 2023 9:45 PM

      സത്യം. മതം മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു.
      Thnx Dear

      Reply
  3. Silvy Michael on December 4, 2023 7:27 PM

    ഞാൻ ഇതിന്റെ ഓഡിയോ ബുക്ക് ആണ് കേട്ടത്. അത് അവശേഷിപ്പിച്ച നോവ് ഇന്നും ഹൃദയത്തിൽ ഭാരം തീർക്കുന്നുണ്ട്. നല്ല റിവ്യൂ😘😘😘

    Reply
    • lekha on December 5, 2023 9:44 PM

      എന്നും ഉള്ളിൽ നൊമ്പരം നിറയ്ക്കുന്ന എഴുത്താണ് ♥️. Thank you dear Silvy 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.