Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ‘ഈട’യിലെ ജീവിതം.
അനുഭവം ഓർമ്മകൾ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ സിനിമ

‘ഈട’യിലെ ജീവിതം.

By Nima SDecember 4, 2023Updated:December 7, 202316 Comments3 Mins Read188 Views
Bookmark Now
Please login to bookmark Close

No account yet? Register

വർഷങ്ങൾക്ക് മുന്നേ, ‘ഈട’ എന്ന സിനിമ കണ്ടപ്പോൾ മനസ്സിൽ ഇരച്ചു കയറി വന്ന അനുഭവങ്ങളെ ചേർത്ത്  അന്നെഴുതിയതായിരുന്നു. (അതിന് മുമ്പേ യും ശേഷവും കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ സിനിമകൾ ഒരുപാട് ഇറങ്ങിയിരുന്നു. ഇപ്പോഴും ഇറങ്ങുന്നു.) ഇതു വായിക്കുന്ന എത്രപേർക്ക് ആ സിനിമ ഓർമ്മയുണ്ടെന്ന് എനിക്കറിയില്ല. എന്നാൽ, എനിക്ക് ഇന്നും ‘ഈട’യിലെ കഥയും കഥാപാത്രങ്ങളും യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളോളം തന്നെ കണ്മുന്നിലുണ്ട്. കണ്ട് തീർക്കാനാവാതെ കണ്ണ് നിറഞ്ഞ് നിറഞ്ഞൊഴുകിയത് ഇന്നും ഓർമയുണ്ട്. നാടിന്റെ അവസ്ഥയ്ക്ക് ഇന്ന് കുറച്ചൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഞങ്ങൾ കണ്ടതും കേട്ടതും ഇല്ലാതാവുന്നില്ലല്ലോ! അന്നനുഭവിച്ചത്, അനുഭവം അല്ലാതാവുന്നില്ലല്ലോ!

നല്ലൊരു പ്രണയ സിനിമ ആയിട്ടുപോലും എന്റെ മനസ്സിൽ പതിഞ്ഞത് ‘ഈട’ യിലെ രാഷ്ട്രീയമാണ്. ഞാൻ കണ്ടുവളർന്ന, പകയുടെയും അക്രമത്തിന്റെയും കൊലയുടെയും രാഷ്ട്രീയം. അതേ, അതുതന്നെയാണ് കണ്ണൂരിന്റെ ഞാൻ കണ്ട രാഷ്ട്രീയം. വെറുപ്പിന്റെയും പകയുടെയും മുഖമണിഞ്ഞ രാഷ്ട്രീയം. അക്രമം കണ്ടുമടുത്ത്, എന്നെപ്പോലുള്ള പലരെയും അരാഷ്ട്രീയവാദികളാക്കിയ അതേ രാഷ്ട്രീയം.

സമത്വ സുന്ദര മനോഹരമായ ഞങ്ങളുടെ നാടിനെ, കൊലപാതകത്തിന്റെ പേരുപറഞ്ഞ് പലരും കളിയാക്കുമ്പോൾ, പേടിയോടെയും വെറുപ്പോടെയും നോക്കുമ്പോൾ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. ജാതിയും മതവും വേർതിരിക്കാത്ത, സ്ത്രീധനം കൊടുക്കാത്ത/ വാങ്ങിക്കാത്ത, നിഷ്കളങ്കരായ കുറെ മനുഷ്യരുള്ള ഞങ്ങളുടെ കണ്ണൂർ. ആ നിഷ്കളങ്കത തന്നെയാണ് പലരും മുതലെടുക്കുന്നത് എന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. താൻ വിശ്വസിക്കുന്നവർക്കുവേണ്ടി, സ്നേഹിക്കുന്നവർക്കുവേണ്ടി സ്വന്തം ജീവൻ വരെ ബലി കൊടുക്കാൻ മടിയില്ലാത്തവർ! അതിപ്പോൾ സൗഹൃദമായാലും താൻ വിശ്വസിക്കുന്ന പ്രസ്ഥാനമായാലും അങ്ങനെ തന്നെ. എന്തിന്റെ പേരിലായാലും ക്രൂരതയെ ന്യായീകരിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ കഴിയില്ല. എങ്ങനെ മനുഷ്യന് അത്രയ്ക്കും ക്രൂരന്മാരാവാൻ പറ്റുന്നു? ഇന്നലെ വരെ തോളത്തു കൈയിട്ടു നടന്നവർ തന്നെ നാളെ കൊലക്കത്തി കയ്യിലെടുക്കുന്നു.

അതേ ആദർശം തന്നെയാണ് അധ്യാപകനെ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് കുത്തിക്കൊന്നത്. അക്രമം നടക്കുമ്പോൾ ബോംബ് പൊട്ടി, ഐശ്വര്യ തളർന്നു വീണ അതേ അവസ്ഥയിലൂടെ ഞങ്ങൾ ഓരോരുത്തരും ഒരിക്കലെങ്കിലും കടന്നു പോയിട്ടുണ്ട്. അധ്യാപകൻ കൊല ചെയ്യപ്പെട്ട ആ ദിവസം, ഏറെ നേരം കാത്തു നിന്ന് കിട്ടിയ ബസിലിരുന്നു പേടിച്ചലറിക്കരയുന്ന കൂട്ടുകാരിയെ ചേർത്തുപിടിച്ച്, വിങ്ങലടക്കി കണ്ണടച്ചിരുന്ന ഒരു പതിനാറുകാരി ഇന്നും ഇടയ്ക്കിടെ എന്റെയുള്ളിൽ ഉയിർത്തെഴുന്നേൽക്കാറുണ്ട്. അന്ന് അവരുടെ വടിവാൾ വെച്ച് ബസിന്റെ കമ്പിയിലടിച്ച ആ ശബ്ദം ഇന്നും എന്നെ ഭയപ്പെടുത്താറുണ്ട്. സൈക്കിൾ ചെയ്‌നിന്റെ കിലുക്കം എന്നിൽ ഒരു വിറയൽ പടർത്താറുണ്ട്. കയ്യിലെ കത്തിയുടെ തിളക്കം എന്റെ കണ്ണുകളെ അന്ധമാക്കാറുണ്ട്. അവരുടെ ശബ്ദത്തിലെ ആ ഭീകരത ഇന്നും എന്റെ ചെവിയിൽ മുഴങ്ങാറുണ്ട്. അതുകണ്ടിരുന്ന് ബോധം പോയ എന്റെ കൂട്ടുകാരിയുടെ ഓർമ്മ ഇന്നും എന്നെ അലോസരപ്പെടുത്താറുണ്ട്. ബസിൽ തല കുനിച്ചിരുന്ന ഓരോ പുരുഷന്മാരുടെയും തല പൊക്കി നോക്കി അവർ അന്വേഷിച്ചുവന്ന ആളല്ലെന്ന് ഉറപ്പിച്ച് അലറി വിളിച്ച് അവർ ഇറങ്ങിപ്പോയ ആ പോക്ക്, എന്നെ ഇന്നും ഈ നിമിഷവും, ഭയപ്പെടുത്തുന്നുണ്ട്. അവർ അന്വേഷിച്ചുവന്ന, മാഷിന്റെ എതിർ പാർട്ടിയിൽ പെട്ട ഒരാളെങ്കിലും അന്നാ ബസിൽ ഉണ്ടായിരുന്നെങ്കിൽ, ഇന്നിതെഴുതുവാൻ പറ്റിയ മാനസികനിലയിലേക്ക് ചിലപ്പോൾ ഞാൻ തിരിച്ചുവരില്ലായിരുന്നു.

അത്രമാത്രം മുന്നിൽ കണ്ടതിന്റെ ഭീകരാവസ്ഥ ഇന്നും ഒരു തരി പോലും മറക്കാൻ എനിക്ക് പറ്റിയിട്ടില്ലെങ്കിൽ, സ്വന്തം അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ ആ കാഴ്ച മുന്നിൽ കണ്ട കുഞ്ഞുങ്ങളുടെ അവസ്‌ഥ എന്തായിരിക്കും? സാധാരണ പോലെ ജോലിക്കു പോയ ആൾ വഴിയിലിട്ട് വെട്ടിക്കീറപ്പെട്ടെന്നറിയുന്ന വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും? കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടി നാട്ടിലെത്തിയ സ്വന്തം അച്ഛനെ/ ഭർത്താവിനെ/ മകനെ കൊലപ്പെടുത്തുന്നതു കാണേണ്ടി വന്ന പ്രിയപ്പെട്ടവരുടെ അവസ്‌ഥ എന്തായിരിക്കും? അതും, ഒരുകാലത്ത് കൂടെ നടന്ന് സൗഹൃദം പങ്കു വെച്ചിരുന്ന കൂട്ടുകാരുടെ കൈ കൊണ്ട്!

പല ‘ഉപേന്ദ്രന്മാരും’ ഞങ്ങളുടെ കണ്മുന്നിൽ ജീവിച്ചിട്ടുണ്ട്. മരിച്ചാലും, കുടുംബത്തെ സ്വന്തം പാർട്ടി നോക്കിക്കൊള്ളും എന്നും പറഞ്ഞ്, അക്രമത്തിലേക്ക് ഇറങ്ങിത്തിരിച്ചവർ. ‘ആനന്ദി’നെപ്പോലെ, അറിയാതെ ഇരയായവർ വേറെയുമുണ്ട്. എന്റെ അയൽവാസിയായ സമപ്രായക്കാരൻ, ഇന്നും കേസും കോടതിയുമായി നാട്ടിൽ അലഞ്ഞു നടക്കുന്നുണ്ട്. അറിയാത്ത പ്രായത്തിൽ ആരുടെയൊക്കെയോ വാക്കുകൾ വിശ്വസിച്ച് ഇറങ്ങിത്തിരിച്ചതിന്റെ കുറ്റബോധം ഇന്നവനുണ്ട്. പക്ഷേ, വളരെ വൈകിപ്പോയിരിക്കുന്നു. ‘മോഹന’നെപ്പോലെ, ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ ഇനിയുമുണ്ട് എന്റെ അയൽപ്പക്കത്ത്. ശരീരം മുഴുവൻ വെട്ടുകൊണ്ട് രക്തം വാർന്ന്, ആരുടെയോ കനിവുകൊണ്ട് ജീവൻ തിരിച്ചു കിട്ടി ജീവച്ഛവമായി കഴിയുന്ന ചിലർ. ഒരു കക്ഷിരാഷ്ട്രീയത്തിലും പെടാതെ, ആളുമാറിയും അറിയാതെ ബോംബ് പൊട്ടിയും രക്തസാക്ഷികൾ ആയവർ വേറെ.

ഓരോ അക്രമക്കാലവും ഞങ്ങൾക്ക് ഭയമാണ്. ഇന്നലെ മുന്നിൽ കണ്ടവർ, സംസാരിച്ചവർ, നാളെ വെട്ടേറ്റെന്ന വാർത്ത കേൾക്കേണ്ടി വന്നേക്കാം. കക്ഷിരാഷ്ട്രീയത്തിൽ ഇറങ്ങിപ്പുറപ്പെട്ട മക്കളുള്ള ഓരോ അമ്മമാരുടെയും മനസ്സിൽ കനലാണ്. ഓരോ രാത്രിയിലും വെളിയിൽ ആളനക്കം കേൾക്കുന്നുണ്ടോ എന്ന പേടിയാണ്. പിന്നെയെങ്ങനെ ഞങ്ങൾ ഏതെങ്കിലും പാർട്ടിയിൽ വിശ്വസിക്കും? തൊട്ടടുത്തുനിന്ന് ബോംബ് പൊട്ടി വീടാകെ കിടുങ്ങിയിട്ടുണ്ട്; ഒരിക്കലല്ല, പലവട്ടം! ശപിച്ചിട്ടുണ്ട് നാടിന്റെ ശാപമായ പാർട്ടികളെ. എന്തിനു വേണ്ടിയാണിതൊക്കെ? ആർക്കു വേണ്ടി? ഇന്നും ആർക്കും ഉത്തരം കിട്ടാത്ത ചോദ്യം.

’ഈട’ പറഞ്ഞതു തന്നെയാണ് കണ്ണൂരിന്റെ ശരി. വേറെ വേറെ ജാതിയാണെങ്കിലും, മതം ആണെങ്കിൽ പോലും കല്യാണം കഴിക്കാം. എന്നാൽ, എതിർപാർട്ടിക്കാർ ആണെങ്കിൽ ചോരപ്പുഴ ഒഴുകും!

ഈ അന്ധമായ രാഷ്ട്രീയം ഉപേക്ഷിച്ചാൽ, അങ്ങേയറ്റം നല്ലവരായ മനുഷ്യരാണ് അവിടെ ഏറെയും. എന്നെങ്കിലും ഞങ്ങളുടെ നാടിന് ഇതിൽനിന്നൊക്കെ ശാപമോക്ഷം കിട്ടുമെന്ന് ആത്മാർത്ഥമായി പ്രത്യാശിക്കുന്നു.

ഒരു പാർട്ടിയെയും പുകഴ്ത്താനോ ഇകഴ്ത്താനോ വേണ്ടിയല്ല ഈ കുറിപ്പ്. സിനിമ കണ്ടപ്പോൾ മനസ്സിൽ തികട്ടി വന്ന, കണ്മുന്നിൽ കണ്ട ചില കാര്യങ്ങൾ കുറിച്ചു, അത്രമാത്രം.

 

NB : കണ്ണൂർ രാഷ്ട്രീയം എന്നും കൊലപാതകങ്ങൾ എന്നും കേൾക്കുമ്പോൾ ജില്ല മുഴുവൻ അതുപോലെ ആണെന്ന് പൊതുവെ ഒരു തെറ്റിധാരണയുണ്ട്. എന്നാൽ കണ്ണൂരിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ഇത്രയും രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. നിർഭാഗ്യവശാൽ ഞങ്ങളുടെ മനോഹരമായ നാടും അതിൽ പെട്ടുപോയി. 

Pic courtesy: Google.

Post Views: 28
5
Nima S

വായിക്കാനും വായിക്കപ്പെടാനും ഇഷ്ടമുള്ള ഒരുവൾ . വെർച്വൽ ലോകത്തിന് ജീവൻ കൊടുക്കുന്നവൾ. An animator by profession. അയ്‌നാണ് 😁 കണ്ണൂരുകാരി. ഭർത്താവിനും ഒരേ ഒരു മകൾക്കും ഒപ്പം ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്നു .

16 Comments

  1. Shreeja R on December 18, 2023 9:12 PM

    നല്ലെഴുത്ത്. കണ്ണൂർ കുറച്ചു കാലം ജോലി ചെയ്തപ്പോൾ മനസ്സിലായി വളരെ കുറച്ചു ഭാഗങ്ങളിൽ മാത്രമുള്ള ഈ അക്രമം ഒഴിച്ചു നിർത്തിയാൽ മനോഹരമാണ് ഈ നാടെന്ന്. നല്ല ആളുകളും പ്രകൃതിയും. പക്ഷേ വിഷം കലർന്ന രാഷ്ട്രീയം ചിലപ്പോൾ ചോരപ്പുഴയൊഴുക്കുന്നു.

    Reply
  2. Divya Sreekumar on December 5, 2023 11:49 AM

    വായിച്ചു. പൊള്ളുന്ന അനുഭവങ്ങളുടെ ഓര്‍മ്മകള്‍ മനസ്സില്‍നിന്ന് മായ്ച്ചുകളയാന്‍ എന്നെങ്കിലും സാധിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു🙏🙏🥰.

    Reply
    • Nima Faizal on December 5, 2023 11:58 AM

      നന്ദി, സ്നേഹം ഡിയർ❤️

      Reply
  3. Nafs nafs on December 5, 2023 10:36 AM

    അനുഭവങ്ങളോരോന്നും വായനക്കാരന്റെ കാഴ്ചയാകുന്ന വിധത്തിൽ തീവ്രമായിട്ടെഴുതി നിമ . ഞടുക്കം വിട്ടുമാറാത്ത ഓർമ്മകളിൽനിന്നു പുറത്തുവരാൻ നിമയ്ക്കു കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.💞💞💞

    Reply
    • yesoda on December 5, 2023 11:49 AM

      വളരെ വിലയേറിയ കുറിപ്പ്. ഇഇനിയെങ്കിലും നിങ്ങളുടെ എല്ലാ നമ്മുടെ കണ്ണൂരിനെ ആ ഇനത്തിൽ പെടുത്താതിരിക്കാൻ അവിടെയുള്ള പൗരന്മാർക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കണ്ണൂരിനെ സ്നേഹിക്കുന്ന നിമയ്ക്ക് ആശംസകൾ ❤❤

      Reply
    • Nima Faizal on December 5, 2023 11:59 AM

      സ്നേഹം ഹഫ്സോ❤️🥰

      Reply
  4. Pavithra Unni on December 5, 2023 10:17 AM

    നന്നായി എഴുതി നിമ 👌

    Reply
    • Nima Faizal on December 5, 2023 12:01 PM

      നന്ദി, സ്നേഹം പവിത്രാ❤️🥰

      Reply
    • Reshma Lechus on December 5, 2023 1:14 PM

      എങ്ങനെ പറഞ്ഞു thusanganam എന്നറിയില്ല. രാഷ്ട്രീയം സ്നേഹബന്ധങ്ങളിൽ പോലും വിള്ളൽ വരുത്തുന്നുണ്ട്. ചില സിനിമകളും രാഷ്ട്രീയ കൊലപാതകങ്ങളും കാണുമ്പോൾ മനസ്സ് വല്ലാതെ നോവായി തീരാറുണ്ട്. അവർ എന്തു നേടി എന്ന് ചോദിച്ചാൽ? അതിനു ഉത്തരം എവിടുന്ന് കണ്ടെത്തും. രാഷ്ട്രീയ കൊലപാതകത്തിൽ മുന്നോട്ട് നില്കുന്നത് കണ്ണൂർ ആണ്.എനിക്ക് ഇഷ്ടം കൂടുതൽ തോന്നിയ സ്ഥലം കണ്ണൂർ തന്നെയാണ്. അവിടുത്തെ മനുഷ്യരുടെ സ്നേഹവും പരിഗണനയുമാണ് അവരുടെ മുതൽ കൂട്ട്. ശാന്തം എന്ന സിനിമയിൽ അമ്മയുടെ വേദന പറഞ്ഞു തരുന്ന പാട്ടുണ്ട്. ചിത്ര ചേച്ചി പാടിയ പാട്ട് കുഞ്ഞു മക്കൾക്ക് താരാട്ട് ആണെങ്കിലും അതിലെ ഓരോ വരിയിലും അവർക്കുള്ള സന്ദേശമാണ്.*വീടോളം നീ തെളിഞ്ഞുണരുണ്ണി
      നാടോളം നീ വളര്‌
      മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണി
      അമ്മയോളം നീ സഹിക്ക്‌
      സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌
      കാലത്തിനറ്റത്തു പോകാൻ[ആറ്റുനോറ്റുണ്ടായൊരുണ്ണി* ഈ വരികൾ അമ്മയുടെ വേദനയെ തുറന്നു കാട്ടുന്നു. സഹോദരന്മാരെ പോലെ സ്നേഹിച്ച കൂട്ടുകാർ തെറ്റി പിരിഞ്ഞതും രാഷ്ട്രീയം കൊണ്ട് തന്നെയാണ്. ആർക്കും ഒരു ജീവൻ കൊണ്ട് ഒന്നും നേടാൻ ആവില്ല എന്നറിയാം. എന്നിട്ടും..

      Reply
  5. Sabira latheefi on December 5, 2023 9:31 AM

    ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ, ഇരുവട്ടം മണവാട്ടി എന്ന ഫിലിമിലും അന്ധമായ പാർട്ടി കുടിപക കാണിച്ചിരുന്നു. കണ്ണൂർ പശ്ചാതലമാക്കിയ അധികസിനിമകളിലും കാണാം. രാഷ്ട്രീയം രാജ്യ സേവനവും മനുഷ്യരുടെ കണ്ണുനീർ ഒപ്പലും ആണെന്ന് പാർട്ടികൾ എന്നാണ് തിരിച്ചറിയുക

    Reply
  6. Sunandha Mahesh on December 5, 2023 8:17 AM

    മതം വേണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. പക്ഷേ പിന്നെ ആഴത്തിൽ ചിന്തിക്കാൻ തുടങ്ങിയപ്പോൾ മതമല്ല വിഷ വിത്ത് പാകുന്നത്, അതിന്റെ മറ പിടിച്ചു രാഷ്ട്രീയക്കാർ കാണിക്കുന്ന ഭീകരതയാണ് ഈ നാടിന്റെ ശാപം…. മനുഷ്യനിലെ മനുഷ്യത്തത്തെ ഇല്ലാതാക്കിയവർ .

    വരും തലമുറ എന്തുകൊണ്ട് ഇത് മനസ്സിലാക്കുന്നില്ല എന്ന ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു.

    Reply
    • Silvy Michael on December 5, 2023 9:15 AM

      മാറാടിന്റെയും ജയകൃഷ്ണൻ വധത്തിന്റെയും പശ്ചാത്തലത്തിൽ സുഗതകുമാരി ടീച്ചർ പറഞ്ഞ വരികൾ ഞാൻ ഇന്നും ഓർക്കുന്നു- ‘ അത്രയേറെ നിഷ്കളങ്കരാണ് അവിടുത്തെ ജനം.അതുകൊണ്ടാണ് മുൻപിൻ നോക്കാതെ കുടുംബം നോക്കാതെ ബന്ധങ്ങളെ കുറിച്ച് ചിന്തിക്കാതെ ആയുധമെടുത്ത് തെരുവിലിറങ്ങുന്നത് ‘എന്ന്. അത് മാത്രമാണ് സത്യം എന്ന് എനിക്ക് ഇപ്പോഴും തോന്നാറുണ്ട്. ജയരാജിന്റെ ‘ശാന്തം’ എന്ന സിനിമ പറയുന്നതും ഇതുതന്നെയാണ്. ഹൃദയത്തിൽ തട്ടുന്നതുപോലെ എഴുതി നിമ 😘😘😘

      Reply
      • Nima Faizal on December 5, 2023 11:53 AM

        നന്ദി. സ്നേഹം❤️

        Reply
    • Nima Faizal on December 5, 2023 11:55 AM

      ഇനിയുള്ള തലമുറ എങ്കിലും അന്ധമായ രാഷ്ട്രീയവും മതവും ഉപേക്ഷിച്ച് കണ്ണു തുറന്ന് മനുഷ്യരായി ജീവിക്കട്ടെ❤️❤️

      Reply
    • Nima Faizal on December 5, 2023 12:20 PM

      ഇനിയുള്ള തലമുറ എങ്കിലും അന്ധമായ മതവും രാഷ്ട്രീയവും ഉപേക്ഷിച്ച് മനുഷ്യരായി ജീവിക്കട്ടെ എന്ന് പ്രത്യാശിക്കാം ചേച്ചീ❤️

      Reply
    • Someone on December 8, 2023 3:15 PM

      പൊള്ളുന്ന അനുഭവമാണല്ലോ .. 😢😢

      ഈട കണ്ട് ഒരാഴ്ച കരഞ്ഞവളാണ് ഞാൻ .. പിന്നീട് ഒരുവട്ടം പോലും കാണാൻ ആഗ്രഹിച്ചിട്ടില്ല ആ സിനിമ ☹️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.