Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെരിയാർ
കവിത

പെരിയാർ

By Dr Venus V. VDecember 7, 20236 Comments1 Min Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

മണൽത്തിട്ടയെ പുൽകി അലസം ഒഴുകുമീ പെരിയാർ അണിയുന്നോ

ശാന്തിതൻ മൂടുപടം?

മനസ്സിൽ ഒതുക്കീട്ടുമൊതുക്കാൻ കഴിയാത്ത

ചിന്തതൻ ഭാരമുണ്ടോ മനസ്സിൻ ഉൾത്തടത്തിൽ?

ജനലക്ഷങ്ങളുടെ പാദങ്ങൾ പതിഞ്ഞൊരീ മണൽതിട്ട പറഞ്ഞു,

ശിവരാത്രി തൻ കഥ .

സശ്രദ്ധം ശ്രവിച്ചൊരു പെരിയാറിൻ്റെയുള്ളിൽ ഗദ്ഗദമുയർത്തുന്നോ ഗതകാലത്തിന്നോർമ്മ ?

അരിയും പൂവുമെള്ളും ദർഭയുമിലച്ചീന്തും

 അലകളിലായന്ന് നിറങ്ങൾ ചേർത്തിരുന്നു,

പൂർവ്വാംബരത്തിൽ രഥചക്ര മുരുട്ടിയെത്തും

അർക്കനെ സ്വീകരിക്കാൻ കുങ്കുമ രേണു മിന്നി.

ചെന്നിറമാർന്ന വാനം ജലോപരിതലം

നിറയും 

അലകളിൽ നിറയെ ചെഞ്ചായം പൂശുന്നേരം.

ബലിയർപ്പിക്കും മുൻപേ കാൽപ്പാദം നനയ്ക്കുമ്പോൾ

ഏകയായിരുന്നവൾ,നോവിലുരുകുമമ്മ 

കണ്ണീരണിഞ്ഞ സ്വന്തംമുഖത്തിൻ പ്രതിബിംബം 

ഓളത്തിൽ നിറഞ്ഞതും,കണ്ടീലാ, പാവം അമ്മ!,

സർവ്വംസഹയാം പുഴ, തൻ വായിലൊതുക്കുമ്പോൾ

വാവിട്ടു കരഞ്ഞതൻ പുത്രിയെ മാത്രം കണ്ടു,

കർണ്ണപുടത്തിൽ നോവിൻ ശ്രുതികൾ മാത്രം കേട്ടു,

ഉൾവേവിൽ ഉരുകുന്ന ഉള്ളം മാത്രമറിഞ്ഞു.

വിടപറഞ്ഞിടാതെ, മൃത്യുവിൻ കരം പിടി –ച്ചകലെ മറഞ്ഞൊരാ പുത്രിതൻ ചാരുരൂപം

അമ്മമനസ്സിനുള്ളിൽ നിറയും ദു:ഖത്തിൻ്റെ

നനവാർന്നുവോ, അടരും കണ്ണീരിൻ കണങ്ങളാൽ.

നദിതൻ അലകളാൽ ദേഹം പൊതിയുന്നേരം

അച്ഛൻ തൻ മുഖവുമാ ജലത്തിൽ ഒളിപ്പിക്കേ,

ഓളങ്ങളിൽകലരുംഅടരാക്കണ്ണീരിൻ്റെ

താപത്താൽ ഉരുകിയോ, പുഴ തൻനെഞ്ചകവും.

അച്ഛനു വേണ്ടി, സ്വന്തം അമ്മയ്ക്കു വേണ്ടി,

ഏഴു ജന്മങ്ങൾക്കപ്പുറവുമുള്ള പൂർവ്വികർക്കായ്,

സഖിക്കായ്, ഗുരുവിനായ്, അറിയാജന്മങ്ങൾക്കായ് ,

ബലിത്തറയിൽ വീണു, കണ്ണീരു, മെ ള്ളും പൂവും.

ആശതൻ കൊട്ടാരങ്ങൾ മനസ്സിൽ പണിതീർത്തു,

ചുറ്റി നടക്കും നൂറു കച്ചവടക്കാരുടെ .

സ്വപ്നങ്ങൾക്കു മേൽ പേമഴയായി പെയ്തിറങ്ങി,

ആകാശക്കോണിൽ കൂട്ടം കൂടിയ കാർമേഘങ്ങൾ.

പ്രാർത്ഥനയും കണ്ണീരും, നെഞ്ചിലെ വേവും നോവും

ഏറ്റുവാങ്ങിസാഗരംതേടുന്നൊരലകളെ,

നോക്കിശയിപ്പു പുഴ, തീരത്തെ പുണർന്നിട്ട് ,

സർവ്വസാക്ഷിയായ് മേവും കാലത്തിൻ കണ്ണാടിയായ്.

ഡോക്ടർ വീനസ്

ചിത്രത്തിന് കടപ്പാട് : ബ്രിട്ടാനിക്ക

Post Views: 20
4
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

6 Comments

  1. Nishiba M on December 29, 2023 6:09 PM

    മനോഹരം

    Reply
  2. Sunandha Mahesh on December 29, 2023 5:24 PM

    നല്ല വരികൾ 👍

    Reply
  3. Jasna on December 7, 2023 7:47 PM

    ❤️❤️🌹

    Reply
    • Dr Venus V. V on December 7, 2023 9:18 PM

      താങ്ക് യൂ

      Reply
      • Sreeja Ajith on December 29, 2023 2:42 PM

        ❤️❤️

        Reply
  4. Sabira latheefi on December 7, 2023 6:58 PM

    ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.