Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹരുചികൾ
ഓർമ്മകൾ കഥ ബന്ധങ്ങൾ

സ്നേഹരുചികൾ

By Nishiba MDecember 6, 2023Updated:December 18, 20235 Comments2 Mins Read134 Views
Bookmark Now
Please login to bookmark Close

No account yet? Register

നിമ്മിയുടെ വീട്ടിൽ നിന്നും കൊണ്ടു വന്ന അച്ചാറിന്റെ മാഹാത്മ്യത്തിൽ അമ്മയും മക്കളും മതിമറന്നിരിക്കുമ്പോഴാണ് മനസ്സ് എന്റെ കൈപിടിച്ചു ബാല്യത്തിലേക്കൊരു യാത്ര നടത്തിയത്. പിടിച്ചപിടിയാലെ ആയതുകൊണ്ട് ഒന്നെതിർക്കാൻ കൂടി പറ്റിയില്ല. അല്ലെങ്കിലും എതിർത്തിട്ടും ഒരു കാര്യവുമില്ലെന്നേ.
…………

വടക്കേ വാര്യത്ത് ഞങ്ങളുടെ അമ്മ വീടിന്റെ അയൽപ്പക്കമായിരുന്നു. മധ്യവേനലവധിക്ക് സ്ക്കൂളടച്ചാൽ ഞാനും ചിന്നൂം പിന്നെയവിടെയാണ്. മുത്തശ്ശിയുടേയും മുത്തശ്ശന്റേയും കുഞ്ഞിമാമന്റേയും അടുത്ത്. മാമന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ഞങ്ങൾ കുട്ടികളുടെ കൂടെ ഒഴിവുസമയങ്ങളിൽ മാമനും കൂടും. അതിനൊരു കാരണമുണ്ട്. തെക്കേതിലെ ദേവിയമ്മയുടെ മകൾ കാവ്യേച്ചി. മാമന് ചേച്ചിയെ ഇഷ്ടമായിരുന്നു. ചേച്ചിക്ക് തിരിച്ചും. വേനലവധിക്കാലത്ത് മാത്രമേ കാവ്യേച്ചിയെ ഇങ്ങനെ അടുത്തുകാണാൻ കിട്ടൂ.

പറഞ്ഞു പറഞ്ഞു വിഷയത്തിൽ നിന്നും മാറിപ്പോയി. വാര്യത്തെ ശ്രീമയി ഞങ്ങളുടെ കൂട്ടുകാരിയാണ്. അവളുടെ വീടിനുചുറ്റും പലതരം മരങ്ങളാണ്. വേനൽക്കാലമായാൽ മാങ്ങയും ചാമ്പക്കയും ഞാവൽപ്പഴവും സപ്പോട്ടയുമൊക്കെ അങ്ങനെ കായ്ച്ചു കിടക്കും. ഞങ്ങൾക്ക് അതൊരു ഉത്സവം തന്നെയാണ്. ശ്രീക്കുട്ടീടെ മുത്തശ്ശിയാണ് നേത്യാരമ്മ. അവർ പലതരം അച്ചാറുകളും ഉപ്പിലിട്ടതുമൊക്കെ ഉണ്ടാക്കി അകത്തെമുറിയിൽ ഉറിയിൽ ഭദ്രമായി തൂക്കിയിടും. ആരേയും അതു സ്പർശിക്കാൻ സമ്മതിക്കില്ല. ആവശ്യക്കാർക്ക് അവർ തന്നെ എടുത്തു കൊടുക്കും. ഉയരം കൂടും തോറും രുചി കൂടുമെന്ന കണ്ണൻദേവന്റെ പരസ്യം കാണുമ്പോൾ ഇതാണ് ഓർമ്മ വരിക. ചിലദിവസങ്ങളിൽ അച്ചാറും കൂട്ടി അവിടെ നിന്നും ചോറുണ്ണാൻ അവസരം കിട്ടാറുണ്ട്. അപാരരുചിയാണ് അവിടത്തെ ഭക്ഷണത്തിന്. ഓരോ പാചകത്തിലും നേത്യാരമ്മയുടെ കൈപ്പുണ്യം അലിഞ്ഞു കിടക്കും ചിലപ്പോൾ വീട്ടിലേക്ക് തന്നു വിടും അച്ചാർ. കരിക്കിന്റെ ചിരട്ട പ്രത്യേകരീതിയിൽ മുറിച്ച് വൃത്തിയാക്കി ഉണക്കി അതിൽ അച്ചാറ് നിറച്ചു, മേലെ നേർത്ത വൃത്തിയുള്ള തുണി പൊതിഞ്ഞു ചിരട്ടയുടെ അഗ്രഭാഗം കൊണ്ട് തന്നെ അടച്ചു വെച്ചു എന്റെ കൈയിൽ തന്നു വിടും. ചിന്നു ചെറുതാണല്ലോ. ഞങ്ങളുടെ മടക്കയാത്രയുടെ സമയത്തും ഒന്നിലധികം ഇത്തരം സ്നേഹപ്പൊതികളുണ്ടാവും നേത്യാരമ്മയുടെ വകയായി. അതിനുള്ള പാത്രങ്ങൾ തയ്യാറാക്കിയിരുന്നത് വാര്യത്തെ പുറംപണിക്കാരനായ കേശവേട്ടനായിരുന്നു. അതിനു പ്രത്യേകകഴിവായിരുന്നു കേശവേട്ടന്.

അച്ചാറു വീട്ടിലെത്തിയാൽ പിന്നെ രാപ്പകലില്ലാതെ അതു കഴിച്ചു തീർക്കാനുള്ള ആർത്തിയായിരിക്കും. എരിവു കഴിച്ചു കണ്ണു നിറയുമ്പോൾ ഉണ്യേമ്മ നീട്ടുന്ന കൽക്കണ്ടത്തുണ്ടിലെ സ്നേഹം ഇന്നും മനസ്സു നിറയ്ക്കുന്നു. മക്കളും കുടുംബവും ഇല്ലാത്ത ഉണ്യേമ്മയ്ക്ക് ഞങ്ങളുടെ വരവ് ആഹ്ലാദദായകമായിരുന്നു. വേനലവധി കഴിഞ്ഞു കൊണ്ടു വരുന്ന അച്ചാറു പൊതികൾ സ്ക്കൂളിൽ ഒരു ഹീറോ പരിവേഷം തന്നെ നൽകിയിരുന്നു. അദ്ധ്യാപകരടക്കം നേത്യാരമ്മയുടെ അച്ചാറിന്റെ ആരാധകരായിരുന്നു.

കാലം കടന്നു പോയി. മുത്തശ്ശനും മുത്തശ്ശിയും നേത്യാരമ്മയും ഉണ്യേമ്മയുമൊക്കെ മൺമറഞ്ഞു. കുഞ്ഞിമാമൻ കാവ്യേച്ചിയെ കല്യാണം കഴിച്ചു. അപ്പുവും മിന്നുവും കുഞ്ഞതിഥികളായി. അമ്മയും മാമനും എന്തോ കാര്യത്തിൽ മാനസികമായി അകന്നു. തറവാട് യാത്രകൾ തീരെയില്ലാതായി. രുചികൾ ഓർമ്മകൾ മാത്രമായി.

ഞാൻ ജോലി സ്ഥലത്തായതുകൊണ്ട് ചിന്നുവും ഭർത്താവും മക്കളായ പൊന്നുവും ചിഞ്ചുവും അവിടെ അമ്മയ്ക്കും അച്ഛനുമൊപ്പമുണ്ട്. നിമ്മിയുടെ വീട്ടിലേക്കും അമ്മയുടെ അടുത്തേക്കും ഇടയ്ക്കിടയ്ക്ക് പോവും. കുട്ടികളുടെ ബന്ധങ്ങളും അവരുടെ സന്തോഷവും അമ്മൂമ്മരുചികളൊന്നും നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല. ഇത്തവണത്തെ അവധി എല്ലാവരേയും കൂട്ടി തറവാട്ടിലേക്കാണ്. അമ്മയുടേയും മാമന്റേയും പിണക്കം തീർക്കണം. ഒരിക്കൽക്കൂടി ഓർമ്മകളിലാടിത്തിമർക്കണം. സ്നേഹരുചികളെ തിരയണം. സൗഹൃദങ്ങൾ ഹൃദയത്തോട് ചേർക്കണം.

★★★നിഷിബ എം നിഷി★★★

Post Views: 37
6
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

5 Comments

  1. Divya Sreekumar on December 25, 2023 6:09 PM

    Ruchiyormmakal👌👌🥰🥰

    Reply
    • Sreeja Ajith on December 26, 2023 3:32 PM

      മധുരമുള്ള രുചിയോർമ്മകൾ

      Reply
  2. Sunandha Mahesh on December 25, 2023 5:25 PM

    നല്ല എഴുത്ത് നിഷിബ.. 😍

    Reply
  3. Sabira latheefi on December 7, 2023 8:14 AM

    😍🫶

    Reply
    • Nishiba M on December 18, 2023 12:05 AM

      സ്നേഹം ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.