Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്ത്രീധനം- മുക്തി നേടേണ്ട വിപത്ത്!
സാമൂഹ്യപ്രശ്നങ്ങൾ

സ്ത്രീധനം- മുക്തി നേടേണ്ട വിപത്ത്!

By Lekha JustinDecember 7, 2023Updated:December 7, 20235 Comments3 Mins Read106 Views
Bookmark Now
Please login to bookmark Close

No account yet? Register

നിശബ്ദതയുടെ ആഴങ്ങളിലേക്ക് മനസ് കൂപ്പുകുത്തിയ ദിവസങ്ങളാണ് കടന്നു പോകുന്നത്‌. വിസ്മയ, ഉത്ര, അർച്ചന, സുചിത്ര എന്നിവർക്കു പിന്നാലെ ഇന്ന് ഡോക്ടർ ഷാഹ്‌ന. ഇങ്ങനെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ പൊലിഞ്ഞ എത്രയോ പെൺകുട്ടികളെ നാം കണ്ടുകഴിഞ്ഞു. അവർക്കു വേണ്ടി ഘോരഘോരം എഴുതിയും ഉച്ചത്തിൽ ആക്രോശിച്ചും പ്രതികരിച്ചു. എന്നിട്ടും ഇന്നും സ്ത്രീധനം എന്ന ഭീകരത അതേ വീര്യത്തോടെ പെൺകുട്ടികളുടെ ജീവനു നേരെ ഭീഷണി ഉയർത്തി നിലകൊള്ളുന്നു. എന്തുകൊണ്ടെന്ന ചോദ്യത്തിലൂന്നിത്തന്നെ മുന്നോട്ടു പോകണം. ഡോക്ടർ ഷഹന സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കും മുൻപ് അവൾക്കു വേണ്ടി, അല്ലെങ്കിൽ ഇത്തരം മാനസികപീഡ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി നാം എന്തു ചെയ്യുന്നുണ്ട് എന്നത് ഇനിയെങ്കിലും ചിന്തിക്കേണ്ട വിഷയമാണ്. പെൺകുട്ടികൾ ആത്മാഭിമാനത്തോടെ പഠിച്ച്, മറ്റാരുടെയും ആശ്രയത്തിലല്ലാതെ തലയുയർത്തി നിന്നു ജീവിക്കണം എന്ന വീറ് ഓരോ അദ്ധ്യാപകരും വീട്ടുകാരും കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കണം. കാമ്പില്ലാത്ത പ്രണയങ്ങളിൽ തകർന്നു പോകേണ്ടതല്ല അവരുടെ മനസ് എന്ന് പഠിപ്പിച്ചു കൊടുക്കണം. ടോക്സിക് ആയ ബന്ധങ്ങളിൽ നിന്ന്‌ ഇറങ്ങി നടക്കാൻ ധൈര്യം കൊടുക്കണം. എപ്പോഴും കൂടെയുണ്ടെന്ന ധൈര്യം കൊടുത്ത് മാതാപിതാക്കളും ബന്ധുക്കളും ഒപ്പമുണ്ടാകണം. ഇനി ഇതൊന്നുമില്ലെങ്കിലും പ്രിയപ്പെട്ട പെൺകുട്ടികളേ, നിങ്ങൾ വിദ്യാഭ്യാസത്തിലൂടെ, വായനയിലൂടെ, അറിവിലൂടെ, സാമൂഹിക ഇടപെടലുകളിലൂടെ സ്വയം ആർജ്ജവമുള്ളവരായിത്തീരുക.

ആൺകുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾ ഇന്നും പുലർത്തുന്ന സങ്കൽപ്പങ്ങളും രീതികളും എന്തുകൊണ്ട് മാറുന്നില്ല എന്നു മനസിലാവുന്നേയില്ല. മനുഷ്യന് ജീവിക്കാൻ പണം ആവശ്യമാണ്. പക്ഷേ, അത്‌ നേടുന്നത് കുറേ ജീവിതങ്ങൾ വച്ച് വിലപേശി, മറ്റൊരാളുടെ അദ്ധ്വാനഫലം തട്ടിയെടുത്തു കൊണ്ടാവരുത്. ആൺമക്കൾ അവരുടെ മനസിനിണങ്ങുന്ന പെൺകുട്ടിയെ കണ്ടെത്തി സന്തോഷമായി ഒന്നിച്ച് അദ്ധ്വാനിച്ച് അവരുടെ കുടുംബം പുലർത്തട്ടെ. ഏതു സമയത്തും വിലയില്ലാതായി പോകാവുന്ന പണം പോലെയല്ല സ്നേഹവും മൂല്യങ്ങളും. നിറയെ പണവും സ്വർണ്ണവുമായി വന്നു കയറി, വീട്ടിൽ ആരോടും സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത എത്രയോ പെൺകുട്ടികളെ നാം കാണുന്നു. ഇതെല്ലാം വാങ്ങി വിവാഹം കഴിച്ചിട്ടും വീണ്ടും ആർത്തി തീരാത്ത പുരുഷന്മാരെയും കാണുന്നുണ്ട്. മനുഷ്യന് എന്നേക്കും കൂടെ വേണ്ടത് സ്നേഹവും കരുതലുമുള്ള വ്യക്തിത്വങ്ങളെയാണ്. അതു മനസിലാക്കാതെയുള്ള വില പേശലുകളിലൂടെ ഒരാളും ഒന്നും നേടുകയില്ല. ജീവിതം ഒന്നേയുള്ളൂ. അത്‌ അതിന്റെതായ ഭംഗിയോടെ കൊണ്ടുപോവുക, ആസ്വദിക്കുക.

ഇനി മറ്റൊന്ന്, പ്രണയവും വിവാഹവും കൊണ്ടു മാത്രം പൂർണ്ണത കൈവരുന്ന ഒന്നല്ല ജീവിതം. പെണ്ണാവട്ടെ, ആണാവട്ടെ നല്ല വിദ്യാഭ്യാസം നേടുക. അദ്ധ്വാനിച്ച്, ആത്മാഭിമാനമുള്ളവരായി ജീവിക്കുക. നിങ്ങളുടെ ജീവിതം ഒരുത്തനും തേയ്ക്കാനും മായ്ക്കാനും വിട്ടു കൊടുക്കേണ്ടതല്ല. ഡോക്ടർ എന്ന തലം വരെ വിദ്യാഭ്യാസം നേടിയ പെൺകുട്ടിക്ക് സ്വന്തം നിലനില്പ് മറ്റുള്ളവന്റെ കയ്യിലല്ല എന്ന ആർജ്ജവം നേടാൻ എന്തുകൊണ്ട് കഴിയാതെ പോയി എന്നതാണ് ഇപ്പോഴും മനസിനെ നോവിക്കുന്ന വലിയ സങ്കടം.

സ്ത്രീധനം എന്ന (ദുര) ആചാരത്തിനു മുൻപിൽ നിസ്സഹായരായി നിന്ന അച്ഛനമ്മമാരുടെ മകൾ എന്ന നിലയിൽ ഇന്നും അഭിമാനിക്കുന്നതിൽ ഒന്നാമത്തെ കാര്യം സ്ത്രീധനം ചോദിച്ചു വന്ന ഒരുത്തന്റെയും മുൻപിൽ, യാതൊരു വിധ കടമയുടെയും അനുസരണയുടെയും പേരിൽ തല കുനിച്ചു കൊടുത്തില്ല എന്നതാണ്. രണ്ടാമത്തേത്, ഒരു തരി പൊന്നോ പണമോ വിവാഹത്തിന്റെ പേരിൽ എനിക്കു വേണ്ട എന്നു പറഞ്ഞവന്റെയൊപ്പം, ജാതിയോ മതമോ സ്നേഹത്തിന്റെ അടിസ്ഥാനമല്ല എന്നു വിശ്വസിക്കുന്നവനൊപ്പം, ഇന്നും പൊന്നു പോലെ കരുതി കൂടെ നിൽക്കുന്നൊരുത്തന്റെയൊപ്പം ജീവിക്കാൻ ഭാഗ്യമുണ്ടായി, അല്ലെങ്കിൽ സ്വയം അങ്ങനെയൊന്നു തെരഞ്ഞെടുത്തു എന്നതും. കൂടെ നിന്ന ഓരോ മനുഷ്യരുടെയും ഔന്നത്യത്തെയും അതേപോലെ മാനിക്കുന്നു. ഇത്രയൊക്കെയേ ഉള്ളൂ ജീവിതം. അതിനെ ഒരുപാട് ചിന്തിച്ചും കണക്കു കൂട്ടിയും സമ്പത്തിന്റെ തുലാസിലേക്കു ചേർത്ത് വില കളയുന്ന മനുഷ്യരെ വിഡ്ഢികൾ എന്നേ വിളിക്കാൻ കഴിയൂ. സമ്പത്ത് ഒരുവന്റെ അധ്വാനത്തിലും, ഭാഗ്യത്തിലും, അച്ചടക്കവും ചിട്ടയുമുള്ള ജീവിതത്തിലും നിന്ന് ഉരുവായി വരുന്ന ഒന്നു മാത്രമാണ് എന്ന് മനസിലാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും മാത്രമാണ് വേണ്ടത്.

പ്രിയപ്പെട്ട പെണ്മക്കളേ, വിവാഹം എന്ന സ്വപ്നത്തിൽ മനസൂന്നി ജീവിക്കാതിരിക്കുക. മാതാപിതാക്കളേ…പെണ്മക്കളെ വല്ല വീട്ടിലും പറഞ്ഞു വിടേണ്ടതാണെന്ന, അവർ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്ന പല്ലവിയിലും ചിന്തയിലും വളർത്താതിരിക്കുക. അവരെ സ്വയം നല്ല തീരുമാനങ്ങളെടുക്കാൻ, പ്രതിസന്ധികളെ തരണം ചെയ്തു ജീവിക്കാൻ ധൈര്യമുള്ളവരായിരിക്കാൻ പ്രാപ്തരാക്കുക. ആൺമക്കളെ വിശാലചിന്തയും ചുറ്റുപാടുകളോട് കരുതലും ശ്രദ്ധയുമുള്ള നല്ല വ്യക്തിത്വങ്ങളാക്കുക. പെൺകുട്ടികളെ സഹജീവികളായി കണ്ട് സ്നേഹിക്കാൻ, അവരോട് മര്യാദ പാലിക്കാൻ പഠിപ്പിക്കുക. ജീവിതത്തിന്റെ ഏതു വഴിത്തിരിവിലും സമാധാനവും സന്തോഷവും ലക്ഷ്യം കണ്ട് ജീവിക്കുക. ആർത്തിയും, സ്വാർത്ഥതയും കൊണ്ട് നേടിയെടുക്കുന്ന ജീവിതത്തിന് അർത്ഥമില്ല തന്നെ.

ഇനിയെങ്കിലും സ്ത്രീധനത്തിന്റെ പേരിലുള്ള പാതകങ്ങളാൽ നാം തല കുനിക്കാനിടയാകാതിരിക്കട്ടെ. നമ്മുടെ കുടുംബങ്ങൾ, സമൂഹം, നിയമവ്യവസ്ഥ എല്ലാം കുട്ടികളിലും മുതിർന്നവരിലും ഇക്കാര്യങ്ങളിൽ നല്ല ബോധവൽക്കരണ നടപടികളുമായി മുന്നോട്ടു വരട്ടെ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നിരിക്കെ ആത്മഹത്യാ പ്രേരണയ്ക്ക് ശക്തമായ നിയമനടപടികൾ ഉണ്ടാകുക തന്നെ വേണം. ഇനിയും റുവൈസ് എന്ന അധമനെ പോലെ, അയാളുടെ വീട്ടുകാരെ പോലെ ഒരാളും ഉണ്ടാവാതെയിരിക്കാൻ ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടാവട്ടെ. ഷഹന എന്ന നിസ്സഹായയായ പെൺകുട്ടിക്ക് പകരം ആത്മവീര്യത്തിന്റെ ജ്വാല തീർക്കുന്ന പെൺകുട്ടികൾ ഉയർന്നു വരട്ടെ.

ഡോക്ടർ ഷഹനയ്ക്ക് ആദരാജ്ഞലികൾ🙏🏼

Post Views: 31
3
Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

5 Comments

  1. Sunandha Mahesh on December 8, 2023 3:05 PM

    പെൺകുട്ടികൾ മാതാപിതാക്കളോട് ഡിമാൻഡ് ചെയ്യുന്ന അവസ്തിയിലേക്ക് കാര്യങ്ങൾ പോയ്കൊണ്ടിരിക്കുന്നു.
    കടം എടുത്താലും എനിക്ക് ഇത്ര വേണം…

    പണം ആണ്‌ ഇപ്പൊ താരം.
    ഭംഗിയായി എഴുതി ലേഖാ 👍

    Reply
    • lekha on December 8, 2023 3:40 PM

      അതു സത്യം. ഇന്നലെക്കൂടി വീട്ടിൽ ഈ വിഷയം സാംസാരിച്ചേയുള്ളൂ.. പെൺകുട്ടികൾ ഇതിൽ നിന്നും സ്വയം പിന്‍തിരിയേണ്ടതും വളരെ ആവശ്യമാണ് .
      സ്നേഹം നന്ദേച്ചി 💞🙏

      Reply
      • Sreeja Ajith on December 19, 2023 8:52 AM

        നന്നായി എഴുതി ❤️. മാറ്റം പെൺകുട്ടികളിൽ നിന്ന് തുടങ്ങട്ടെ.

        Reply
  2. sabira latheefi on December 7, 2023 10:35 PM

    കാലിക പ്രസ്കതം. പറയാനുള്ളത് ഭംഗിയായി പറഞ്ഞു ❤️❤️

    Reply
    • Lekha Justin on December 8, 2023 1:47 AM

      സ്നേഹം sabira 💞. നല്ല മാറ്റങ്ങൾ വരട്ടെ 👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.