Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരുത്തിയെഴുത്തുകൾ
കഥ ജീവിതം ബന്ധങ്ങൾ

തിരുത്തിയെഴുത്തുകൾ

By Nishiba MDecember 7, 2023Updated:April 28, 20256 Comments2 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റേയും ജയേട്ടന്റേയും ജീവിതത്തിലെ വില്ലത്തി അവളായിരുന്നു. ആ പ്രിയ. പറഞ്ഞുവരുമ്പോൾ എന്റെ കസിനാണ്. എന്നാൽ എല്ലായിടത്തും അവൾക്കായിരുന്നു ഒന്നാം സ്ഥാനം. എവിടേയും എന്നെ തരംതാഴ്ത്താൻ എല്ലാവർക്കും ഒരു കാരണവും അവളുടെ മികവായിരുന്നു.

ജയേട്ടന്റെ കാര്യം വന്നപ്പോഴും അവർ രണ്ടുപേരെയാണ് എല്ലാവരും മികച്ച ജോഡികളെന്നു പറഞ്ഞത്. ജയേട്ടന് എന്നെയാണ് ഇഷ്ടമെന്നു പറഞ്ഞതുകൊണ്ട് ഞങ്ങളുടെ കല്യാണം നടന്നു. അതിൽ ഞാൻ അഹങ്കരിച്ചു. എന്നാൽ പിന്നീടാണ് അറിഞ്ഞത് അതു പ്രിയയുടെ ഔദാര്യമായിരുന്നു. അവളുടെ ഇഷ്ടം എനിക്കു വേണ്ടി ത്യജിച്ചു എന്ന്. അതറിഞ്ഞതുമുതൽ എന്റെ മനസ്സിൽ പ്രതി സ്ഥാനത്തായി അവളും ജയേട്ടനും. കലഹങ്ങൾക്കൊടുവിൽ തമ്മിൽ പിരിഞ്ഞപ്പോഴും വേദന തോന്നിയില്ല. പക്ഷെ ജയേട്ടൻ വീണ്ടും അവൾക്കു സ്വന്തമായതറിഞ്ഞപ്പോൾ സമനില തെറ്റി. ഒടുവിൽ എല്ലാത്തിൽ നിന്നുമകന്ന് അജ്ഞാതവാസമായിരുന്നു. വർഷങ്ങൾ കൊഴിഞ്ഞു പോയി. ഇന്ന് അവളുടെ മുന്നിൽ പോവണം. ജീവനറ്റ ജയേട്ടന്റെ ജഡത്തിനുമുന്നിൽ എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന അവളുടെ മുഖം കാണണം. എങ്കിലേ മനസ്സ് ശാന്തമാകൂ.

……………..

തറവാട്ടിൽ കാലെടുത്തു കുത്തിയതുമുതൽ മനസ്സ് അശാന്തമാവാൻ തുടങ്ങി. അകത്തു കയറുന്നതിനു മുൻപ് ആൾത്തിരക്കിൽ നിന്നൊഴിഞ്ഞു ഇവിടെ കുറച്ചു നേരമിരിക്കാം. ആരോ വിളിക്കുന്ന ഉണ്ടല്ലോ. പരിചയമുള്ള ശബ്ദം പോലെ.

……………….

“ശ്രേയ, ഇനിയും എന്നോടുള്ള വെറുപ്പ് മാറിയില്ലേ. എന്തിനാണ് സ്വയമിങ്ങനെ മുറിവേൽപ്പിക്കുന്നത്. എന്നെങ്കിലും നീ അതു ചിന്തിക്കാൻ ശ്രമിച്ചിട്ടുണ്ടോ. നിന്റെ പതനത്തിന്റെയെല്ലാം കാരണം സ്വയം നീയായിരുന്നു. അതൊരിക്കലും നീ തിരിച്ചറിഞ്ഞില്ല. പ്രിയയിലും എന്നിലും കുറ്റാരോപണം നടത്തി സ്വയം ന്യായീകരണം നടത്തുകയായിരുന്നു നീ. അവളൊരിക്കലും നിന്നെ എതിർസ്ഥാനത്ത് കണ്ടില്ല. ഞാനാണവളോട് ഇഷ്ടം പറഞ്ഞത്. അവൾ മറ്റൊരാളെ ഇഷ്ടപ്പെടുന്ന കാരണം എന്നോട് എതിർപ്പ് പറഞ്ഞു. ആ ആൾ ഒരു ആക്സിഡന്റിൽ മരിച്ചത് നമ്മുടെ കല്യാണത്തിനു തൊട്ടു മുൻപുള്ള ദിവസമായിരുന്നു. അവളുടെ ദു:ഖത്തെ എല്ലാവരും നമ്മുടെ കല്യാണം കാരണമാണെന്നു വ്യാഖ്യാനിച്ചു. പിന്നീട് കല്യാണത്തോട് വൈമുഖ്യം പ്രകടിപ്പിച്ചപ്പോൾ ആരോപണത്തിന് ആക്കം കൂടി. ഇതൊന്നും പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്തവിധം നിന്റെ മനസ്സിൽ വിഷം നിറഞ്ഞിരുന്നു.

നിന്നെ ഞാനേറെ സ്നേഹിച്ചിരുന്നു. പ്രിയയെ ആദ്യം കണ്ടപ്പോൾ ഒരിഷ്ടം തോന്നി. അതൊരിക്കലും പ്രണയം ആയിരുന്നില്ല. അവൾ നിരാകരിച്ചതുകൊണ്ടു മാത്രമല്ല നിന്നെ വിവാഹംകഴിച്ചത്. എന്റെ ഗുരുവായ നിന്റെ അച്ഛനോടും ഈ കുടുംബത്തോടുമുള്ള അടുപ്പവും ഇവിടുന്നു തന്നെ ഒരു ബന്ധത്തിനെന്നെ പ്രേരിപ്പിച്ചു. പക്ഷേ നിന്റെ മനസ്സിൽ വിദ്വേഷത്തിന്റെ അന്ധത ബാധിച്ചിരുന്നു. നമ്മുടെ ബന്ധം പിരിഞ്ഞപ്പോൾ നിന്റെ അച്ഛൻ തന്നെയാണ് പ്രിയയുമായി എന്നെ ചേർത്തുവെച്ചത്. എന്റെ പേരിന്റെ കളങ്കവും പേറി അവളെന്തിനു ജീവിതം തുലയ്ക്കണമെന്ന ചോദ്യം കൊണ്ടെന്റെ വായടപ്പിച്ചു. ഇപ്പോൾ ഈ അവസാന നിമിഷമെങ്കിലും നീയറിഞ്ഞു തിരുത്തപ്പെട്ടില്ലെങ്കിൽ എന്റെ ഭൂമിയിലെ കർമ്മം പൂർത്തിയാവില്ല. എന്റെ കൂടെ പ്രിയയേയും ഞാൻ കൊണ്ടുപോവുന്നു. ഞാനുമവളും രണ്ടല്ലല്ലോ. ഞങ്ങൾ യാത്ര ചോദിക്കുന്നു. നിന്റെ കർമ്മപഥം നിന്നെ കാത്തിരിക്കുന്നു.”

ജയേട്ടാ എന്നു വിളിച്ചു കണ്ണു തുറക്കുമ്പോഴാണ്, അകത്തു നിന്നൊരു കൂട്ട നിലവിളിയുയർന്നത്. ഓടിയെത്തുമ്പോൾ, പ്രിയയുടെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞുമുഖമാണ് കണ്ടത്. അവളെ കോരിയെടുത്ത് മാറോട് ചേർത്തപ്പോഴാണ് ജയേട്ടന്റെ വാക്കുകൾ ഉള്ളിൽ മുഴങ്ങിയത്, “നിന്റെ കർമ്മപഥം നിന്നെ കാത്തിരിക്കുന്നു”. അതേ ഇതാണെന്റെ കർമ്മപഥം, എന്റെ പ്രായശ്ചിത്തം, ജീവിതം. സ്വരമോളുടെ മൂർദ്ധാവ് നനച്ചൊഴുകിയ കണ്ണുനീർ പ്രവാഹത്തിൽ സകലപാപങ്ങളുമൊഴുക്കിക്കളഞ്ഞ് പുനർജ്ജനിക്കുകയായിരുന്നു ശ്രേയ.

★★★നിഷിബ എം നിഷി★★★

Post Views: 24
4
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

6 Comments

  1. Divya Sreekumar on January 24, 2024 4:12 PM

    മനോഹരം. ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്. നിയോഗം പോലെ വന്നുചേർന്ന ഉരവാദിത്തം …പശ്ചാത്താപത്തിനുള്ള അവസരമായിത്തീരട്ടെ.

    Reply
  2. Shreeja R on December 17, 2023 9:50 PM

    Nice story 👌👌

    Reply
  3. Jasna Basheer on December 16, 2023 3:48 PM

    👍👍❤️

    Reply
    • Nishiba M on December 16, 2023 5:21 PM

      സ്നേഹം ❤️

      Reply
  4. Sunandha Mahesh on December 16, 2023 2:26 PM

    Good 👍

    Reply
    • Nishiba M on December 16, 2023 2:36 PM

      സ്നേഹം ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.