Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ ജീവിതമാണ് എന്റെ സന്ദേശം
അനുഭവം ഓർമ്മകൾ ജീവിതം ജോലി പ്രചോദനം സ്ത്രീ

എന്റെ ജീവിതമാണ് എന്റെ സന്ദേശം

By കാർത്തു കാവുംപടിക്കൽDecember 8, 2023Updated:December 11, 202334 Comments4 Mins Read924 Views
Bookmark Now
Please login to bookmark Close

No account yet? Register

എല്ലാവരുടെയും ആദ്യത്തെ ശമ്പളം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്‌ കണ്ടു.

ആദ്യത്തെ അധ്വാനത്തിന്റെ കൂലി അതെത്ര ചെറിയ തുകയാണെങ്കിലും നമ്മൾ ഓർത്തുവെയ്ക്കും…

ഒരു ജോലി ചെയ്തിട്ട് അതിന്റെ കൂലി എനിക്ക് കിട്ടുന്നത്, എന്റെ ഏഴോ എട്ടോ വയസ്സിലാണ്.

നാട്ടിലെ വലിയൊരു വീട്ടിൽ അതിരാവിലെ ചെന്ന് മുറ്റമടിച്ചു കൊടുക്കും. മുറ്റമടിക്കുമ്പോൾ അവിടുത്തെ വല്യമ്മച്ചി കൂടെ നിൽക്കും.

ചരലും കല്ലും അടിച്ചു കൂട്ടാതെ ഇലമാത്രം അടിച്ചു വാരാൻ ശകാരിക്കും.. കിഴുക്കും…. ഒച്ചവെയ്ക്കും…

തലേന്ന് രാത്രി കഴിച്ച പാത്രങ്ങൾ വലിയൊരു ചെരുവത്തിൽ ഇട്ടുവെച്ചിട്ടുണ്ടാകും. പുറകുവശത്തെ കയ്യാലയിൽ എടുത്തു വെച്ചുതരും.

അവിടിരുന്നു ചാരവും സബീനപ്പൊടിയും ചേർത്തു പാത്രങ്ങളൊക്കെ ഞാൻ കഴുകിയെടുക്കും.

പാത്രത്തിലെ ഭക്ഷണാവശിഷ്ടങ്ങളൊക്കെ പന്നിയ്ക്കുള്ള ബക്കറ്റിലേയ്ക്ക് ഇട്ടുവെയ്ക്കും. കഴുകലെല്ലാം കഴിഞ്ഞ് ആ ബക്കറ്റും ഏന്തിവലിച്ച് പന്നിക്കൂട്ടിലേയ്ക്ക് വിടും.

അതുങ്ങളെ എനിക്ക് പേടിയാണ്.

വല്ലാത്തൊരു ശബ്ദവും….

മൂക്കുതുളയ്ക്കുന്ന നാറ്റവും.

പുറത്തു നിന്ന് അതിന്റെ പാത്രത്തിലേയ്ക്ക് ബക്കറ്റിലെ തീറ്റ മറിച്ചിട്ടേച്ചും ഒറ്റ ഓട്ടമാണ് ഞാൻ. പിന്നെ തെങ്ങിൻചോട്ടിലെ കൊതുമ്പും ചൂട്ടുമൊക്കെ വലിച്ചു വിറകുപുരയിൽ കൊണ്ടിടും. താറാവിനെ അഴിച്ചു തോട്ടിൽ നീന്താൻ വിടും.

അങ്ങനെ ചില്ലറപണികളൊക്കെ കഴിയുമ്പോൾ അവരെനിക്ക് അഞ്ചു രൂപയുടെ ഒരു തുട്ട് തരും.

അതാണ്‌ ആദ്യത്തെ ശമ്പളം.

അത് കൂട്ടിക്കൂട്ടിവെച്ചാണ് അക്കൊല്ലത്തെ അരുവിത്തുറ പെരുന്നാളിന് വല്യമ്മച്ചിക്ക് ഒരു കള്ളി മുണ്ടും വെള്ളതോർത്തും വാങ്ങി കൊടുത്തത്.

നാലാം ക്ലാസിൽ വെള്ളിലാപ്പിള്ളി മഠത്തിൽ കൊണ്ടുവിട്ടു. അവിടെനിന്നും കുറെയൊക്കെ പഠിച്ചു…. ജീവിതം🙂

നാലുവർഷത്തെ അതിഭീകരമായ അനുഭവങ്ങൾക്കും ഒറ്റപ്പെടലുകൾക്കും ശേഷം 8th മുതൽ വീടിനടുത്തെ സ്കൂളിൽ.

ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ പോലെ… പിന്നീടുള്ള ജീവിതം എങ്ങനാവും എന്നോർത്ത് വിഷമിക്കുമ്പോഴൊക്കെ മഠത്തിൽ നിന്നും തിരികെ പോരേണ്ടിയിരുന്നില്ലെന്നു തോന്നും.

പലചരക്കു കടയിൽ പേപ്പർ കവർ ഒട്ടിച്ചു കൊടുത്തും ട്യൂഷൻ എടുത്തും തോട്ടപ്പയറു പൊട്ടിച്ചും പറിച്ചിറങ്ങിയ പറമ്പിലെ വീണുപോയ കാപ്പിക്കുരു പെറുക്കി വിറ്റും ചെറിയ തുകകൾ സമ്പാദിച്ചു. അമ്മ പണിക്ക് പോകുന്ന വീട്ടിലെ ചേച്ചിമാരുടെ ചുരിദാറുകൾ വെട്ടിക്കുറച്ചും തുന്നിപ്പിടിപ്പിച്ചും എനിക്കിടാൻ പാകമാക്കി.

വല്ല്യ അവധികളൊക്കെ എനിക്ക് പിറ്റേ വർഷത്തേയ്ക്കുള്ള ബാഗും ചെരുപ്പും പുസ്തകങ്ങളും വാങ്ങിക്കാനുള്ള പണം സമാഹരിക്കാനുള്ള ദിവസങ്ങളാണ്.

ആ രണ്ടുമാസത്തേയ്ക്ക് ഓരോ വീടുകളിൽ അടുക്കളപ്പണിക്കും കുഞ്ഞുങ്ങളെ നോക്കാനുമൊക്കെ നിന്നു.

മാസം രണ്ടായിരം രൂപയായിരുന്നു ശമ്പളം.

പ്ലസ്ടു  കഴിഞ്ഞാണ് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ മഠത്തിൽ അടുക്കള ജോലിക്ക് നിൽക്കുന്നത്.

അവിടെ രാവിലെ നാലരയ്ക്ക് തുടങ്ങുന്ന ഓട്ടപ്പാച്ചിലാണ്.

മോട്ടർ ഓണാക്കി ടാങ്കിൽ വെള്ളം നിറച്ച്, പാൽപാത്രം ഗെയ്റ്റിൽ പോയെടുത്ത്.. ഒരു ഫ്ലാസ്കിൽ തിളപ്പിച്ച പാലും മറ്റൊരു ഫ്ലാസ്കിൽ ചൂടുവെള്ളവും… വേറൊന്നിൽ കട്ടനും… മേശപ്പുറത്തു  വെച്ച് ശ്വാസം വലിച്ച്, ക്ലോക്കിലേയ്ക്ക് നോക്കുമ്പോൾ മണി 5.15.

വീണ്ടും ഓട്ടമാണ്.

പുട്ടും കടലക്കറിയും.. അപ്പവും സ്റ്റൂവും… ചപ്പാത്തിയും വെജ് കറിയും.. ഒക്കെ അടുക്കള ചാർട്ടിൽ എഴുതിയിരിക്കുന്നതുപോലെ സമയാസമയം അടുപ്പത്തു വേവുകയും കാസറോളുകളിലേയ്ക്കും ഫ്ലാസ്കുകളിലേയ്ക്കും കറിപാത്രങ്ങളിലേയ്ക്കും നിറയ്ക്കുകയും മേശയിൽ നിരത്തുകയും ചെയ്യണം.

ഇഡ്ഡലിയ്ക്കാണെങ്കിൽ സാമ്പാറും…

ദോശയ്ക്ക് പുതിനയില ചേർത്ത വെള്ള ചമ്മന്തി ആണ് കുറച്ചുപേർക്കെങ്കിൽ, മറ്റേ കൂട്ടർക്ക് വറ്റൽ മുളക് ചേർത്തരച്ച്, കടുകും ചെറിയുള്ളിയും കറിവേപ്പിലയും താളിച്ച ചുവന്ന ചമ്മന്തി നിർബന്ധം.

നൂലപ്പവും ചപ്പാത്തിയും ഉണക്ക് കപ്പയും മീൻ കറിയും പാലപ്പവും കള്ളപ്പവും റാഗിപ്പുട്ടും ഒക്കെ മാറിമാറി ഉണ്ടാവും.

ആറരയ്ക്ക് കുർബാന കഴിഞ്ഞു വരുമ്പോഴേയ്ക്കും മേശപ്പുറത്തു ചായയും പലഹാരങ്ങളും ഒക്കെ റെഡി ആവണം. പിന്നെ ചൂലുമെടുത്ത് ഇറങ്ങും. ചുറ്റും അടിച്ചുവാരി ഓടയും വൃത്തിയാക്കി, കയ്യും കാലും കഴുകി വരുമ്പോൾ കഴിക്കാൻ ഉണ്ടെങ്കിലായി. ചോറും നാലുമണി പലഹാരവും അത്താഴവും അടിച്ചുവാരലും കഴുക്കും തുണി അലക്കും തേച്ചെടുക്കലും ഒക്കെ തീർത്ത്, രാത്രി 10മണി കഴിയുമ്പോഴേക്കും നടുവിന്റെ ഭാഗം അനക്കാൻ പറ്റുന്നുണ്ടാവില്ല. ഉറക്കം കണ്ണുകളിലേയ്ക്ക് മൂടുമ്പോഴും രാവിലത്തേയ്ക്ക് അരച്ചുവെച്ച മാവ് പുളിച്ചു പൊന്തി വീണുപോകുമോ എന്നോ, ഉച്ചയ്ക്ക് ഒഴിച്ചുകറിയെന്താക്കണമെന്നോ ഒക്കെയോർത്തു ഉറങ്ങിപോകും.

അന്നെനിക്ക് മാസം കിട്ടുന്നത് 3670 രൂപയാണ്.

പിന്നെ നൂറും അഞ്ഞൂറും ഒക്കെയായി കൂട്ടി തന്നിരുന്നെങ്കിലും ഒരിക്കലും അയ്യായിരം കടന്നിട്ടില്ല.

സിസ്റ്റർ ബ്രിജിത്താമ്മയാണ് ആദ്യമായി ഭരണങ്ങാനം SBI ബാങ്കിൽ എനിക്കൊരു അക്കൗണ്ട് എടുത്തു തന്നതും ശമ്പളം സേവ് ചെയ്യിക്കുന്നതും.

രണ്ടു വർഷം കഴിഞ്ഞപ്പോൾ ആ പണം കൊണ്ട് നഴ്സിംഗ് പഠിച്ചു.

എന്റെ ഈ രണ്ടു വർഷങ്ങൾ… 16മുതൽ 18വരെയുള്ള എന്റെ കൗമാരകാലം ഞാൻ എങ്ങനാണ് ജീവിച്ചതെന്ന് എനിക്കറിയില്ല.

വയറു നിറച്ചുണ്ടിട്ടില്ല. കണ്ണുപൊട്ടുന്ന ചീത്ത വിളിയും പരിഹാസവും കേട്ടിട്ടുണ്ട്. കോരിച്ചൊരിയുന്ന മഴയത്തിരുന്നു പുല്ലു പറിച്ചു കൂട്ടിയിട്ടുണ്ട്. മടുത്തുവന്നു ഉറങ്ങുമ്പോൾ പമ്മിവന്നു ഫാൻ ഓഫാക്കി കടന്നുപോയിട്ടുണ്ട്. രാത്രിമുഴുവൻ കൊതുക് കടിച്ചു കൈകൾ പൊന്തിയിട്ടുണ്ട്.

മുറി കഴുകിയപ്പോൾ ചവിട്ടി നനഞ്ഞതിന്…

Bread ൽ ജാം തേച്ച് കഴിക്കാൻ എടുത്തതിന്…

എണ്ണം കണക്കാക്കി വറുത്തുവെച്ച മീൻ പൂച്ച കൊണ്ടുപോയതിന്,

ഒരു വിളഞ്ഞ പേരയ്ക്ക പറിച്ചു കടിച്ചതിന്..

വെള്ളയ്ക്കൊപ്പം നീലത്തുണിയും ചേർത്തു മുക്കിവെച്ചതിന്…

പുട്ടിനു തേങ്ങ കുറഞ്ഞാൽ..

ചമ്മന്തിക്ക് എരിവ് കൂടിയാലൊക്കെ,

അമ്മ ഒരിക്കൽ മഠത്തിൽ വന്നപ്പോൾ ഇട്ടിരുന്ന ജിമുക്കി കമ്മല് മുതൽ അച്ഛന്റെ കള്ളുകുടി വരെ ഓർമിപ്പിച്ചു കുത്തിപ്പറിച്ചുകൊണ്ടിരുന്നു.

മുകളിലത്തെ ചാപ്പലിന്റെ മൂലയിൽ മരത്തിൽ പണിത ഈശോയുടെ രൂപമുണ്ട്. അതിന്റെ കാലിൽ കെട്ടിപ്പിടിച്ചിരുന്നു കരഞ്ഞതിന് കണക്കില്ല.

അന്നൊക്കെ ഞാൻ വിചാരിച്ചിരുന്നത്, കിടക്കാനൊരിടവും പുതയ്ക്കാനൊരു പുതപ്പും കഴിക്കാൻ ഒരുനേരത്തെ ആഹാരവും കിട്ടിയ ഞാൻ ഭാഗ്യവതി ആണെന്ന് ആയിരുന്നു.

“ദൈവ സ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

നന്ദി ചൊല്ലി തീർക്കുവാനീ ജീവിതംപോരാ..” എന്ന് എത്രയോ തവണ മനസ്സ് നിറഞ്ഞു പാടിയിരിക്കുന്നു.

ഒത്തിരിയൊക്കെ മനപ്രയാസപ്പെട്ടെങ്കിലും അതിലൊന്നു പോലും എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ എനിക്ക് ദോഷമായി ഭവിച്ചിട്ടില്ല.

എവിടെക്കൊണ്ടിട്ടാലും ആ പരിസ്‌ഥിതിയോട് ചേരും….

നല്ല മീൻകറിയും ഇറച്ചിക്കറിയും ഉണ്ടാക്കാൻ….

അരികും മൂലയും കൂട്ടി അടിച്ചുവാരാൻ…

തുണികൾ വൃത്തിയായി അലക്കിയെടുക്കാൻ….

മടക്കി വെയ്ക്കാൻ…

തേങ്ങ നഷ്ടപ്പെടുത്താതെ അരികുചേർത്ത് ചിരവിയെടുക്കാൻ…

ചീരയും വാഴക്കൂമ്പും ചേർത്തു കട്ലറ്റ് ഉണ്ടാക്കാൻ…

രാവിലത്തെ അരിപ്പുട്ടിൽ ഒരു മുറിതേങ്ങയും ലേശം ജീരകവുംചേർത്തു വറുത്തെടുത്താൽ നാലുമണിക്കാപ്പിയിലേയ്ക്ക് ഒരു അവിലോസ് പൊടിയും, മിച്ചം വരുന്നത് ഇഡ്ഡലിയാണെങ്കിൽ കുതിർത്തു പൊടിച്ച്‌, കടുക്‌ താളിച്ചൊരു ഉപ്പുമാവാക്കിയും മിനിമം റിസോഴ്സ് മാക്സിമം യൂട്ടിലിറ്റി  എന്ന തത്വം കടം കൊള്ളാൻ അനുഭവങ്ങൾ പഠിപ്പിച്ചു.

വീട്ടിലേക്ക് അത്യാവശ്യം വേണ്ടുന്ന പച്ചക്കറികൾ നട്ടുവളർത്താനും

വരവറിഞ്ഞു ചിലവാക്കാനും

അതിൽനിന്നു മിച്ചം വെക്കാനും പഠിച്ചു.

ഏത് മീൻ കൊണ്ടുവന്നാലും വേഗത്തിൽ വൃത്തിയായി വെട്ടിയെടുക്കാനും..

ചുമയ്ക്ക്… പനിയ്ക്ക്… വയറുവേദനയ്ക്ക് കഫംക്കെട്ടിനു ഒക്കെ ഓടിച്ചെന്നു പറിച്ചെടുക്കാൻ പാകത്തിന് ഔഷധചെടികളും അതിനുള്ള അടിസ്ഥാന അറിവുകളും…

പൈപ്പിലെ വെള്ളം ലീക്കായാൽ…

ഒരു ബൾബ് മാറ്റിയിടാൻ….

ടാങ്ക് ക്ളീൻ ചെയ്യാൻ…

ഗ്യാസ് connect ചെയ്യാൻ..

അത്യാവശ്യം first aid  പ്രാവർത്തികമാക്കാൻ…

ശരീരവും മുടിയും വൃത്തിയാക്കി വെയ്ക്കാൻ…

പെട്ടെന്ന് ആഹാരം കഴിക്കാനും കുളിച്ചിറങ്ങാനും…

കീറിയ പാവാടയും ബ്ലൗസുമൊക്കെ നിറമുള്ള നൂലിന് പൂക്കൾ തുന്നി മറയ്ക്കാൻ…

അവസരങ്ങളിൽ മിണ്ടാൻ… മിണ്ടാതിരിക്കാൻ… ബഹുമാനം കൊടുക്കാൻ… തിരുത്താൻ…

ഒരാളെ കേൾക്കാൻ…

ഒക്കെ…. ഒരു സ്കൂളിലും യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കാത്ത പലതും… ഞാൻ അറിയാതെതന്നെ മനസിലാക്കി.

നഴ്സിംഗ് ജോലിയിൽ ആദ്യത്തെ ശമ്പളം വാങ്ങിയ അന്ന് എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ഒരു ഇൻവലപ്പിൽ നൂറിന്റെ 50 നോട്ടുകൾ. ആയിരത്തിന്റെ രണ്ടു നോട്ടുകൾ…

ഏഴായിരം രൂപ!!

കഷ്ടപ്പെട്ട ദിവസങ്ങളോർത്തു.

കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വന്നു.

പിന്നെ പതിമൂവായിരമായി…

മുപ്പതിനായിരമായി…

അമ്പതിനായിരമായി…

ഇന്നിപ്പോൾ രണ്ടുലക്ഷം രൂപയടുത്ത് മാസം അക്കൗണ്ടിൽ credit ആവുന്നു.

ഞാൻ വന്ന വഴിയും ജീവിതവുമൊക്കെ ഇടയ്ക്ക് ഓർക്കുമ്പോൾ ഞാനെന്റെ കൈവെള്ളകളിലേയ്ക്ക് നോക്കാറുണ്ട്.

എന്നിട്ട് ആത്മഗതം ചെയ്യും.

ഈ കൈകൾകൊണ്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്ന്ന്… ✌️🧡

എനിക്കറിയാം, ഇതിൽ കൂടുതൽ കഠിനമായ വേദനകളിലൂടെയും വഴികളിലൂടെയും കടന്ന് വന്നവരാണ് പലരും.

എനിക്ക് ഈശ്വരനോട് അന്നും ഇന്നും എന്നും പ്രാർത്ഥിക്കാനുള്ളത്, ജോലിചെയ്തു ജീവിക്കാനുള്ള ആരോഗ്യം മാത്രം തന്ന് അനുഗ്രഹിക്കണേ എന്ന് മാത്രമാണ്.

പഠിച്ച് ഒരു നിലയിലായാൽ പുസ്തകത്തിനും ഉടുപ്പിനും ഒക്കെ വിഷമിക്കുന്നവരെ സഹായിക്കണമെന്ന് മനസിലുറപ്പിച്ചിരുന്നു. പലരിൽ നിന്നും പല പണിയും കിട്ടിയിട്ടുമുണ്ട് ട്ടാ 😒.

ഇപ്പോൾ എന്റെ കൈ എന്റെ തലയ്ക്കു താങ്ങ് എന്ന ചിന്താഗതിയിൽ പോകുന്നു. വളരെ സമാധാനം…

ലീവിന് നാട്ടിലെത്തുമ്പോൾ ജോലിചെയ്ത മഠത്തിൽ പോകാറുണ്ട്.

അവരോടൊക്കെ സ്നേഹത്തോടെ വിശേഷങ്ങൾ പറയാറുണ്ട്.

കരുത്തുള്ളവളാക്കിയതിന്…

സ്വയം മുറിവുണക്കാൻ പഠിപ്പിച്ചതിന്…

കൂടെ ചേർന്നിരുന്നവരോട്…

അകറ്റി നിർത്തിയവരോട്…

സ്നേഹം ഭാവിച്ചു ഹൃദയം മേടിച്ചവരോട്…

മിണ്ടി മിണ്ടി മിണ്ടാതായവരോട്…

എല്ലാവരോടും… എല്ലാത്തിനും നന്ദിയുണ്ട്.

 മുകളിലുള്ളവൻ അറിയാതെ ഒരിലപോലും നമ്മുടെ ദേഹത്ത് പാറി വീഴില്ലന്നേ 🥰

ഓരോരുത്തർക്കും അവരവരുടെ അനുഭവങ്ങൾ ഏറെ പ്രിയപ്പെട്ടതാണ് .

എനിക്കും 🧡inbound2129741136528949

Post Views: 43
28
കാർത്തു കാവുംപടിക്കൽ

I introduce myself through my writings….

34 Comments

  1. Pingback: 2023 ലെ ജനപ്രിയ ബ്ലോഗുകൾ 🏆🤩🏆 - By Editorial Team - കൂട്ടക്ഷരങ്ങൾ

  2. Priya murali on December 9, 2023 10:55 AM

    Respect ❤️

    Reply
  3. ramseena on December 8, 2023 6:11 PM

    respect

    Reply
    • Joyce Varghese on December 9, 2023 12:49 AM

      നല്ലെഴുത്ത്. 👌
      അനുഭവങ്ങൾ കീറി പറിച്ചെടുത്തു എഴുതുമ്പോൾ എഴുത്തിന് വീര്യം കൂടും. കലർപ്പില്ലാത്ത അനുഭവങ്ങളുടെ കണ്ണീരിൽ വായനക്കാരും മുങ്ങിപ്പൊങ്ങി.
      ഇന്ന് നല്ല നിലയിൽ എത്തി എന്ന് വായിച്ചപ്പോൾ ആശ്വാസം, സന്തോഷം.
      അഭിനന്ദനങ്ങൾ എഴുത്തിനും വിജയത്തിനും. ആത്മവിശ്വാസത്തിനും പ്രയത്നത്തിനും hats off ❤👏

      Reply
  4. Nishiba M on December 8, 2023 4:30 PM

    അനുഭവത്തിന്റെ കനൽവഴികൾ. ജീവിതം നൽകുന്ന പാഠങ്ങൾ.

    Reply
    • Sheema on December 8, 2023 7:14 PM

      l respect you. തളരാതെ വീഴാതെ മുന്നോട്ട് പോയതിന്

      Reply
  5. Seena Navaz on December 8, 2023 4:23 PM

    അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തു പാകമായ എഴുത്ത്… ഹോസ്റ്റൽ മെസ്സിലുണ്ടായിരുന്ന, ഞങ്ങളുടെ അത്ര തന്നെ പ്രായമുണ്ടായിരുന്ന കുട്ടികളെ ഓർത്തു പോയി. ദൈവമറിയാതെ ഒരിലപോലും ആരുടെയും ദേഹത്ത് വീഴില്ല… 👏👏👏❤️

    Reply
    • Sajna Abdulla on January 1, 2024 7:46 PM

      എന്റെ കുട്ടീ… നീയൊരു മിടുക്കി തന്നെ… നീ അനുഭവിച്ച വേദനകളിൽ കുറച്ചെങ്കിലും നിന്റെ എഴുത്തിലൂടെ ഞങ്ങളുടെ മനസ്സിലും എത്തി. പല പ്രതികൂല അവസ്ഥകളെയും നേരിട്ട് ഇത്രയും മിടുക്കിയായി തീർന്നതിൽ കാർത്തു നിന്നോട് ഒരുപാട് ബഹുമാനം തോന്നുന്നു. സ്നേഹം മോളേ 💕

      Reply
  6. Someone on December 8, 2023 2:44 PM

    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ! അതുക്കും മേലെയാണ് കാർത്തു 🔥🔥

    Live long blessed life 😍😍

    Reply
  7. Aswathy on December 8, 2023 2:05 PM

    സത്യം പറഞ്ഞാൽ ഇതാണ് ജീവിതം, ഇതാണ് അനുഭവം.
    എത്ര തവണ വീണാലും, മുറിവ് കഴുകി, മുഖം തുടച്ചു പിന്നെയും മുന്നോട്ട്.

    Reply
    • Sobha on December 8, 2023 10:30 PM

      മോളെ ….കാർത്തു ….ഒന്നും പറയാനില്ല ….നമിക്കുന്നു ..ഈ മനക്കരുത്തി മുന്നിൽ ….എഴുത്തു മനോഹരം. എല്ലാ നന്മകളും തന്നനുഗ്രഹിക്കട്ടെ ദൈവം.

      Reply
  8. Jasna on December 8, 2023 1:43 PM

    ❤️❤️❤️

    Reply
  9. Silvy Michael on December 8, 2023 11:42 AM

    കാർത്തൂ ഈ അനുഭവങ്ങൾ ഒരുപക്ഷേ ഒരാളെ ശപിച്ചും കരഞ്ഞും തീർക്കുന്ന ഒരു ജീവിതത്തിലേക്ക് തള്ളി വിടാമായിരുന്നു. പക്ഷേ കാർത്തു അതിനെയെല്ലാം പോസിറ്റിവിറ്റി കൊണ്ട് നിറച്ചു. മാത്രമല്ല മനോഹരമായി അത് അക്ഷരങ്ങളിലേക്ക് പകർത്തുകയും ചെയ്തു. You are indeed blessed dear. So proud of you❤️❤️❤️

    Reply
  10. Subha CT on December 8, 2023 11:41 AM

    ഒന്നും പറയാനില്ല. സമാധാനിക്കാം എവിടെയെങ്കിലും എത്തിയല്ലോ?

    Reply
    • yesoda on December 8, 2023 1:46 PM

      എനിക്ക് ഇത് പുതുതായി തോന്നിയില്ല. കാരണം ഞാനും ഇങ്ങനെയാണ് ജീവിച്ചത്. പക്ഷേ ജോലി ചെയ്യുന്ന വീടുകളിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വന്നിട്ടില്ല കാരണം അമ്മയ്ക്ക് സഹായമാ യിട്ടായിരുന്നു ഞാൻ പോയിക്കൊണ്ടിരുന്നത്. പോരായ്മകൾ അറിയിച്ചത് അമ്മയെ ആയിരുന്നു. ഇന്നത്തെ എന്നെ ഞാൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നതല്ല. അമ്മയ്ക്ക് ഒരാട് ഉണ്ടായിരുന്നെങ്കിൽ എനിക്ക് മൂന്ന് ആട് ഉണ്ടായിരിക്കണം എന്ന സ്വപ്നമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്റെ കഥ അറിഞ്ഞെഴുതിയത് പോലെ എനിക്ക് അനുഭവപ്പെട്ടു. ❤❤

      Reply
      • Manasi on December 13, 2023 11:48 AM

        ❤️❤️🤗🤗

        Reply
  11. Vimitha on December 8, 2023 11:19 AM

    അനുഭവങ്ങൾ തന്നെയാണ് ഏതൊരു മനുഷ്യനെയും ബലവാൻ ആക്കുന്നത്. ബഹുമാനം മാത്രം. 🙏

    Reply
    • കാർത്തു കാവുംപടിക്കൽ on December 8, 2023 11:31 AM

      അതേ 🥰

      Reply
      • Silvy Michael on December 8, 2023 11:42 AM

        കാർത്തൂ ഈ അനുഭവങ്ങൾ ഒരുപക്ഷേ ഒരാളെ ശപിച്ചും കരഞ്ഞും തീർക്കുന്ന ഒരു ജീവിതത്തിലേക്ക് തള്ളി വിടാമായിരുന്നു. പക്ഷേ കാർത്തു അതിനെയെല്ലാം പോസിറ്റിവിറ്റി കൊണ്ട് നിറച്ചു. മാത്രമല്ല മനോഹരമായി അത് അക്ഷരങ്ങളിലേക്ക് പകർത്തുകയും ചെയ്തു. You are indeed blessed dear. So proud of you❤️❤️❤️

        Reply
  12. Neethu V. R on December 8, 2023 11:17 AM

    👏🏻👏🏻🥰❤️

    Reply
    • കാർത്തു കാവുംപടിക്കൽ on December 8, 2023 11:31 AM

      അതേ 🥰 🥰🥰🥰🫂🫂thankyou

      Reply
      • Dr Venus V. V on December 8, 2023 11:56 AM

        വിഷമതകൾ നിറഞ്ഞ ജീവിതവും പ്രചോദനമാക്കിത്തീർക്കുന്ന മനോഭാവത്തിന് ബിഗ് സല്യൂട്ട്.

        അനുഭവത്തിൻ്റെ ചൂടും ചൂരുമുണ്ട് എഴുത്തിന്

        Reply
    • Sreeja Ajith on December 8, 2023 12:04 PM

      True inspiration dear ❤️❤️❤️

      Reply
      • Prajitha on December 8, 2023 12:30 PM

        മിടുക്കിക്കുട്ടി..

        Reply
      • Suma Jayamohan on January 1, 2025 6:32 PM

        ദൈവം ചിലർക്ക് കൂടുതൽ പരീക്ഷണങ്ങൾ കൊടുക്കുന്നത് തീച്ചൂളയിൽ നീറി നീറി പത്തര മാറ്റാവാനാണെന്നു തോന്നുന്നു. മോളേ നീ എല്ലാവർക്കും മാതൃകയാവട്ടെ.
        പ്രാർത്ഥനയോടെ❤️🙏

        Reply
  13. Sunandha Mahesh on December 8, 2023 11:11 AM

    Proud of you dear ❤️

    Reply
    • കാർത്തു കാവുംപടിക്കൽ on December 8, 2023 11:32 AM

      🥰🫂

      Reply
  14. Manna Mereeza on December 8, 2023 11:00 AM

    കാർത്തൂ!!! എനിക്ക് ഏറെ ബഹുമാനവും സ്നേഹവും തോന്നുന്നു, ഇതിലെ ഓരോ വരികളും വായിക്കുമ്പോൾ … ഇനിയും എഴുതണം😘

    Reply
    • കാർത്തു കാവുംപടിക്കൽ on December 8, 2023 11:32 AM

      ബ്ലോഗ് ആദ്യായിട്ടാണ്…. എഴുതാം 🥰

      Reply
      • മിനി സുന്ദരേശൻ on January 2, 2025 1:55 AM

        കനൽ വഴികളിലൂടെയായിരുന്നു യാത്രയെങ്കിലും ഒരു തണലിലെത്തിയല്ലോ….. ഉജ്ജ്വലമായ അവതരണം….. ആശംസകൾ❤️👍

        Reply
  15. Sabira latheefi on December 8, 2023 10:06 AM

    ഒന്ന് hug ചെയ്‌തോട്ടെ 🫂🫂❣️

    Reply
    • കാർത്തു കാവുംപടിക്കൽ on December 8, 2023 11:33 AM

      ബ്ലോഗ് ആദ്യായിട്ടാണ്…. എഴുതാം 🥰🫂🧡

      Reply
  16. Jayasree John on December 8, 2023 7:53 AM

    ബഹുമാനം

    Reply
    • Nafs nafs on December 8, 2023 11:36 AM

      💪💪💪💪💪💪💪💪

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.