Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പല്ലിനെ വിറപ്പിച്ച ഉപ്പുമാവ്
അനുഭവം നര്‍മം പാചകം

പല്ലിനെ വിറപ്പിച്ച ഉപ്പുമാവ്

By remya bharathyDecember 8, 2023Updated:December 8, 20237 Comments4 Mins Read105 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉപ്പുമാവ് തിന്നപ്പോൾ പല്ലു പൊട്ടിയ കഥ കേട്ടിട്ടുണ്ടോ?

 

ഉപ്പുമാവ് തിന്നപ്പോൾ പല്ലു പൊട്ടുകയോ? അത് എങ്ങനെയെന്നല്ലേ? പറയാം. ആദ്യം ലേശം മുഖവുര.

 

ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും അധികം ആളുകൾക്ക് വെറുപ്പുള്ള ഭക്ഷണമാണ് ഉപ്പുമാവ്. എനിക്കും എന്റെ മോൾക്കും അടക്കം. പലർക്കും രുചിയാണ് പ്രശ്നമെങ്കിൽ, മര്യാദക്ക് ദഹിക്കില്ല എന്നതാണ് എന്റെ പ്രശ്‍നം. നെഞ്ചരിയാനും പുളിച്ചു തികട്ടാനും തുടങ്ങും. ഇന്ന് അമ്മു കാണിക്കുന്നത് പോലെ, പണ്ടൊക്കെ ഞാനും ഉപ്പുമാവാണേൽ പട്ടിണി എന്നതായിരുന്നു ശാസ്ത്രം. നിവർത്തിയുണ്ടേൽ കഴിക്കില്ല. പിന്നേ അച്ഛൻ വടിയുമായി ഒക്കെ നിൽക്കുന്നത് കണ്ടാൽ സഹിച്ചു കഴിക്കും.

 

എന്നാലും, കഴിക്കണമെങ്കിൽ ഒന്നുകിൽ എന്തേലും കറി വേണം. അല്ലേൽ കുറഞ്ഞ പക്ഷം അച്ചാറോ പപ്പടമോ എങ്കിലും. പഴം കൂട്ടി ഉപ്പുമാവ് കഴിക്കുന്നത് എനിക്ക് ആലോചിക്കാൻ പോലും ഇഷ്ടമല്ല. ഇപ്പൊ നിങ്ങൾ കരുതുന്നുണ്ടാവും അപ്പൊ ഞാനേതോ കറി കൂട്ടി ഉപ്പുമാവ് കഴിച്ചപ്പോൾ അതിൽ നിന്ന് എല്ലിലോ മറ്റോ കടിച്ച് പല്ലു പൊട്ടിയതാവും എന്ന്. അതോ ഇങ്ങനെ അതുമിതുവും കൂട്ടി ഉപ്പുമാവ് കഴിക്കുന്നത് കണ്ട് ആരേലും ചെവിക്കല്ല് നോക്കി പോയിട്ടിച്ചപ്പോൾ അടുത്ത് നിന്ന അണപ്പല്ല് പൊട്ടിയതാവും എന്ന് ല്ലേ … അതുമല്ല കഥ.

 

ഉപ്പുമാവിനോടുള്ള വിരോധം പറഞ്ഞല്ലോ. അപ്പൊ ഉപ്പുമാവ് ഇഷ്ടമുള്ളവരെ പറ്റി കൂടെ പറയണമല്ലോ. അതെ സൂത്രുക്കളെ. എന്റെ കെട്യോൻ തന്നേ. ഏട്ടന് ആരോ ഉപ്പുമാവിലും പൊങ്കലിലും കൈവിഷം കൊടുത്തിരിക്കുന്നതാണോ എന്നായിരുന്നത്രെ മൂപ്പരുടെ ഹോസ്റ്റൽ മേറ്റ്സ്ന്റെ സംശയം. ഹോസ്റ്റലിൽ വേറെ മലയാളികൾ ആരും ആ രണ്ടു ഭക്ഷണവും കഴിക്കില്ല. ഏട്ടനാണെൽ നന്നായി ആസ്വദിച്ചു കഴിക്കും. ഉപ്പുമാവിന് കൂടെ നല്ല മൈസൂർ പൂവൻ ഉണ്ടേൽ പറയേം വേണ്ട.

 

ബാംഗ്ലൂരിൽ മൈസൂർ പൂവൻ (പാളയംകോടൻ ) അങ്ങനെ കിട്ടില്ല. ഞാലിപ്പൂവൻ ആണ് ‘എലാക്കി’ എന്ന പേരിൽ കിട്ടാ. വല്ലപ്പോഴും സ്വിഗി യുടെ instamart ൽ കാണാം പൂവൻ പഴം എന്ന്. ഏട്ടന് ഇഷ്ടമായത് കൊണ്ട്, കണ്ടാൽ ഞാൻ വാങ്ങിക്കുകയും ചെയ്യും. അങ്ങനെ അന്നൊരു ദിവസം പഴം ലിസ്റ്റിൽ കിടക്കുന്നത് കണ്ടപ്പോ ആവേശം മൂത്തു വാങ്ങി.

 

ഏട്ടന് പൊതുവെ ചോറ് കഴിക്കുന്ന ശീലമില്ല. പ്രത്യേകിച്ച് രാത്രി തീരെ കഴിക്കില്ല. മിക്കവാറും ദോശയോ മറ്റോ ആണ് കഴിക്കാ. അതിങ്ങനെ അരി ദോശ, ഗോതമ്പു ദോശ, റവ ദോശ എന്നൊക്കെ കറങ്ങി വരും. അങ്ങനെ അന്ന് രാത്രി ഞാൻ ഏട്ടന് വേണ്ടി സ്പെഷ്യൽ ആയി ഉപ്പുമാവ് ഉണ്ടാക്കാൻ തുടങ്ങി. കുറച്ചധികം വെള്ളമൊക്കെ ചേർത്ത് നന്നായി വേവിച്ചു പഞ്ഞിപോലെ മൃദുലമായ പെട്ടന്ന് ദഹിക്കുന്ന ഉപ്പുമാവ്. അതാണ് ഈ സ്പെഷ്യൽ ഉപ്പുമാവ്. ഇപ്പഴും നിങ്ങൾ ആലോചിക്കും, ഈ പഞ്ഞി തട്ടിയിട്ടാണോ പല്ലു പോയെ ന്ന്. വരട്ടെ… ഇനി കഥയിലേക്ക്.

 

അങ്ങനെ വെളിച്ചെണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു, ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും മൂപ്പിച്ചു, പൊടിയായി അറിഞ്ഞ സവാളയും കാരറ്റും ചേർത്ത് വഴറ്റി ചൂടുവെള്ളമൊഴിച്ചു ഉപ്പും ചേർത്ത് തിളപ്പിച്ചു, തിള വരുമ്പോൾ രണ്ടു സ്പൂൺ നെയ്യും ചേർത്ത് തീ കുറച്ചു, പതിയെ റവ ചേർത്തിളക്കി പാകത്തിന് മുറുക്കം ആവുന്നത് വരേ ഇളക്കി തീയൊരൽപം കൂട്ടി മൂടി വെച്ചു. അഞ്ചു മിനിറ്റ് ചെന്ന് കഴിഞ്ഞു തുറന്നു നോക്കുന്നു, നല്ല അസ്സല് ഉപ്പുമാവ് ഒന്നൂടെ ഇളക്കി കട്ടയുടച്ചു വീണ്ടും മൂടി വെച്ചു തീ ഓഫാക്കുന്നു.

 

ഇവിടെയാണ് ട്വിസ്റ്റ്. ഏതോ കിളി പോയ അവസ്ഥയിൽ തീ ഓഫ് ആക്കുന്നതിനു പകരം നോബ് എതിർ വശത്തേക്ക് തിരിച്ചു തീ സിമ്മിൽ ആക്കുകയാണ് ചെയ്തത്. ഇതറിയാതെ നിഷ്കളങ്കയായ ഞാൻ പതിവ് പോലെ തിരിച്ചു റൂമിൽ വന്ന് ഫോണെടുത്തു തോണ്ടി ഇരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ക്ലബ്ഹൗസിൽ നിന്ന് പാട്ടും പാടി ഇറങ്ങിയ ഏട്ടൻ , എന്താണ് കഴിക്കാൻ എന്ന് ചോദിക്കുന്നു, ഞാൻ ഉപ്പുമാവും പഴവും എന്ന് പറയുന്നു. വിളമ്പി കൊടുക്കാൻ ചെന്നപ്പോഴാണ് തമാശ. എന്റെ നോൺസ്റ്റിക്ക് പാത്രത്തിനുള്ളിൽ മറ്റൊരു പാത്രം പോലെ ഉപ്പുമാവ് കട്ടിപിടിച്ചു നിൽക്കുന്നു. ഭാഗ്യത്തിന് അടി കരിഞ്ഞിട്ടില്ല. പുക കയറിയിട്ടും ഇല്ല. നടുവിലെ ഉപ്പുമാവിനു കുഴപ്പമൊന്നുമില്ല. ഞാനതു പ്ലേറ്റിലേക്ക് മാറ്റി. ഇപ്പോൾ എന്റെ മുന്നിൽ പാത്രത്തിന്റെ ആകൃതിയിൽ, അടിയിൽ ഉണങ്ങി പിടിച്ച ഉപ്പുമാവ്. ഒരു പാത്രം പോലെ.

 

ഉപ്പുമാവ് പാത്രത്തിന്റെ അരികു വശം പൊട്ടിച്ചു കഴിച്ചു നോക്കിയപ്പോൾ നല്ല സ്വാദ്. കൊള്ളാലോ എന്ന് കരുതി അതങ്ങു പൊട്ടിച്ചു കുറച്ചു കഷ്‌ണങ്ങൾ ആക്കി ഒരു പ്ലേറ്റിൽ ഇട്ടു ടിവിയും വെച്ചു ആസ്വദിച്ചു ഞാനങ്ങനെ കഴിച്ചോണ്ടിരുന്നപ്പോൾ ഏട്ടൻ അതുവഴി വന്നു. എന്റെ പാത്രത്തിൽ നിന്ന് ഒരു കഷ്ണം എടുത്തു കഴിച്ച് ഇത് കൊള്ളാമല്ലോ നല്ല ടേസ്റ്റ് ഉണ്ട്‌ എന്ന്. കേട്ടതും, അത് ഏട്ടന് കൊടുത്ത് ‘അതേ ല്ലേ…’ എന്നും പറഞ്ഞു ഞാൻ ആവേശത്തോടെ അടുക്കളയിലേക്ക് പോയി ഉപ്പുമാവ് പാത്രത്തിന്റെ കട്ടിയുള്ള ഭാഗം കൂടെ ഒടിച്ചു പൊട്ടിച്ചു എടുത്തു കൊണ്ടു വരുന്നു, തീറ്റ തുടങ്ങുന്നു.

 

ഇടതു വശത്തെ wisdom teeth ഇത്തിരി പിശകാണ് എന്നറിയാവുന്നത് കൊണ്ട് സൂക്ഷിച്ചാണ് കഴിക്കുന്നത് എങ്കിലും ഇടക്ക് ഏതോ ഒരു ചവയ്ക്കലിനിടെ പണി പാളി എന്നെനിക്ക് മനസ്സിലായി. വായിൽ കയ്യിട്ട് ഒരു കുഞ്ഞു കഷ്ണം പല്ല് വെളിയിൽ എടുത്തപ്പോൾ അത് ഉറപ്പിക്കുകയും ചെയ്തു.

 

എന്തായാലും ഇത്രേം ആയില്ലേ, ഒരു ട്വിസ്റ്റ് കൂടെ പറയട്ടെ? പൊട്ടിയത് wisdome teeth അല്ല. അതിനും ഒരു പല്ലു മുൻപത്തെ, ഒരു അണപ്പല്ല്. ഇന്നേ വരേ ഒരു വേദനകൊണ്ട് പോലും എന്നേ ഒരു ബുദ്ധിമുട്ട് അറിയിച്ചിട്ടില്ലാത്ത എന്റെ ഒരു സുന്ദരി പല്ല്, ഒരു ഭാഗം വെട്ടി പൊളിച്ചു ഓട്ടയാക്കിയിട്ട് ദേ ഉള്ളിലോട്ട് നോക്ക് അവിടെ മുഴുവൻ പൊള്ളയാണ് എന്ന് പറഞ്ഞു കൊണ്ട് നിന്ന് ഇളിക്കുന്നു.

 

എന്തായാലും ഡോക്ടറെ കണ്ട് കണ്ടമാനം കാശ് എണ്ണി കൊടുത്തു അവളെ വീണ്ടും സുന്ദരിയാക്കാനുള്ള കൊട്ടേഷൻ കൊടുത്തിട്ടുണ്ട്. ഒരു സിറ്റിങ് ഇന്ന് കഴിഞ്ഞു. ന്നാലും ഫുഡ് വേസ്റ്റിലേക്ക് തട്ടേണ്ടിയിരുന്ന ഉപ്പുമാവിനെ വാശിക്ക് തിന്ന എനിക്ക് കിട്ടിയത് നല്ല ഫസ്റ്റ് ക്ലാസ് പണിയായിപ്പോയി. ഒരു പല്ലുവേദനയുടെ കുറവേ എനിക്കുണ്ടായിരുന്നുള്ളു. അതും ആയി. എല്ലാം തികഞ്ഞു.

Post Views: 35
5
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

7 Comments

  1. Sunandha Mahesh on December 14, 2023 8:24 PM

    ഉപ്പമാവ് ഒരു ഹേതു 😄

    Reply
  2. മീര അനുമോദ് on December 14, 2023 10:24 AM

    ഇഷ്ടായി 🥰

    Reply
  3. Jalajanarayanan on December 8, 2023 6:45 PM

    രസകരം

    Reply
    • RBK on December 8, 2023 6:45 PM

      Thank you 😍

      Reply
  4. Jayasree John on December 8, 2023 7:17 AM

    എങ്ങനെ സാധിക്കുന്നു ഇതൊക്കെ 🙂

    Reply
    • RBK on December 8, 2023 8:32 AM

      ആഴ്ചയിൽ രണ്ടു ദിവസം പ്രത്യേക ട്യൂഷന് പോകുന്നുണ്ട്. ട്യൂഷൻ ടീച്ചർമാർ വേർഡ് വാരിയറും അബ്രാമിന്റെ പെണ്ണും. എല്ലാം ഗുരു കൃപ.

      Reply
    • Shreeja R on December 18, 2023 12:47 PM

      🤓🤓

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.