Author: remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും കഫേയുടെ ബോർഡ് കണ്ടു പിടിച്ചു. ഒന്നുകിൽ ഇനിയങ്ങോട്ട് ഈ നഗരത്തിലാണ് ജീവിതം. അല്ലെങ്കിൽ നാളത്തോടെ ഇവിടം വിടും. രണ്ടായാലും ഈ കഫെയിൽ ഇന്ന് തന്നെ വരണമെന്നത് വിധിയല്ല, തീരുമാനമാണ്. കയറി ചെന്നപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ മനോഹരമായ വിശാലമായ ഒരിടം. നിറയെ കൃത്രിമ മഴകണങ്ങൾ പൊഴിഞ്ഞു വീഴുന്ന, ഇലകളും പൂക്കളും വള്ളിപ്പടർപ്പുകളും നിറഞ്ഞ, അതിനിടയിൽ പ്രൈവസിക്ക് മുൻ‌തൂക്കം കൊടുക്കുന്ന ഇരിപ്പിടങ്ങളും. നഗരത്തിന്റെ തിരക്ക് കൂടെ കാണാവുന്ന ഒരിടത്ത് ടേബിൾ കണ്ടുപിടിച്ച് ഇരുന്നു. മുന്നിലെ ഫ്ലയറിലെ കോഡ് സ്കാൻ ചെയ്തപ്പോൾ മെനുവും മറ്റു നിർദ്ദേശങ്ങളും തെളിഞ്ഞുവന്നു. അത് സ്ക്രോൾ ചെയ്തിരിക്കുമ്പോഴാണ് മിത്രയുടെ കാൾ വരുന്നത്. “നീയെവിടെ? എന്തായി ഇന്റർവ്യൂ? ” “എന്താവാൻ? പ്രതീക്ഷിച്ച ചോദ്യവും പ്രാക്ടീസ് ചെയ്ത ഉത്തരവും. അവർ മെയിൽ അയക്കാമെന്ന് പറഞ്ഞു.” അവൾ തണുപ്പൻ മറുപടി പറഞ്ഞു. “അതൊക്കെ ഒരു ഫോർമാലിറ്റിക്ക്. അടുത്ത ആഴ്ച തന്നെ നിനക്ക് ജോയിൻ ചെയ്യാൻ പറ്റും. നോക്കിക്കോ.” മിത്ര അവളെ ആശ്വസിപ്പിച്ച് ഫോൺ വെച്ചു.…

Read More

ചില വിഷയങ്ങൾ ചില സമയങ്ങളിൽ അടുക്കിപ്പെറുക്കി പറയാനാവില്ല. പ്രത്യേകിച്ച് ഞാൻ എന്തിലെങ്കിലും ഒന്നിൽ മുഴുകി ഇരിക്കുമ്പോൾ. ഈ പുസ്തകം വായിച്ചു തീർന്നിട്ടും ഞാനെവിടെയോ മുഴുകി ഇരിപ്പാണ്. ഈ പുസ്തകം അടച്ചു വെച്ചപ്പോൾ ബാക്കി നിൽക്കുന്നത് ഒരു തരം വിങ്ങലാണ്. എന്നേ സംബന്ധിച്ചിടത്തോളം ഒരു സൃഷ്ടി എന്ന നിലയിൽ അതീ പുസ്തകത്തിന്റെ വിജയമായി ഞാൻ കരുതുന്നു. ചിലർ ഈ പുസ്തകത്തിന്റെ അവസാന ഭാഗത്തു തന്നേ നിൽപ്പാവും. അതിനെ അപ്രതീക്ഷിതമെന്നോ മനോഹരമെന്നോ ഒക്കെ പറയാനാവും തോന്നുക. ഞാനതിനെ തണുപ്പൻ മട്ടിൽ വ്യത്യസ്തമെന്നോ thrilling എന്നോ brilliant എന്നോ creativity എന്നോ ഒക്കെ പറഞ്ഞിട്ട്, ഇറങ്ങി നടക്കും. നായകനായ ശിവന്റെ ഉള്ളിലെ, കരയാൻ പോലുമറിയാത്ത കുഞ്ഞു ശിവന്റെ കയ്യും പിടിച്ച്, ഇനിയും ഇറങ്ങി പോകാതെ എന്റെ തലയിൽ ചുറ്റിക്കറങ്ങി കൊണ്ടിരിക്കുന്ന ചിന്തകളിലേക്ക് തിരികെ നടക്കും. അവന് അവന്റെ വേദനകൾ പറയാൻ അറിയില്ലെന്നറിഞ്ഞിട്ടും അവനെ മുന്നിലിരുത്തി ഞാൻ വീണ്ടും വീണ്ടും അവനെ കേട്ടുകൊണ്ടിരിക്കും. പറഞ്ഞു തുടങ്ങിയാൽ തീരാത്തത്ര…

Read More

ടൈം പാസ് എന്ന ഗണത്തിൽ പെടുത്താവുന്ന ഒത്തിരി സൃഷ്ടികൾ നമ്മൾ കാണാറുണ്ട്. അതിപ്പോ reels ആവാം shorts ആവാം ചില വെബ് സീരീസുകളോ സിനിമകളോ soap എന്ന് പറയുന്ന സീരിയലുകളോ ആവാം. മാസികകളിലെ തുടർക്കഥകൾ ആവാം. ഈയിടെയായി വല്ലാതെ പ്രചരിക്കുന്ന ഷോർട് റീൽസ് ഗണത്തിൽ പെടുന്ന തുടർ റീലുകൾ ആവാം. മിക്കവാറും മനുഷ്യരുടെ യുക്തി വല്ലാതെയൊന്നും ഉപയോഗിക്കേണ്ടി വരാത്ത, തൊലിപ്പുറത്തുകൂടെയുള്ള ആസ്വാദനം എന്ന് ഞാനതിനെ പറയും. അതിൽ ഭാവനാത്മകമായ സന്ദർഭങ്ങൾ തൊട്ട് പൈങ്കിളിയെന്നും ലോലമെന്നും പറയുന്ന മൃദുവികാരങ്ങളും മനുഷ്യർ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ചപല വികാരങ്ങളായ അസൂയ, കുശുമ്പ്, പിടിവാശി, racism, bullying, ego fights അങ്ങനെ പലതുമാകാം ഉള്ളടക്കം. അതിനും പുറമെ ഭൂതപ്രേത പിശാചുക്കളോ, യുക്തിയ്ക്ക് നിരക്കാത്ത സാങ്കൽപ്പിക ലോകങ്ങളോ പ്രതിഭാസങ്ങളോ ഒക്കെ വിഷയമായേക്കാം. ഒരു പക്ഷെ പലരും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അത്തരം സൃഷ്ടികൾ ആസ്വദിക്കാനല്ലേ എന്നും തോന്നാറുണ്ട്. അപ്പോൾ അത്തരം സൃഷ്ടികളിലൂടെ ഒത്തിരി പേരുടെ ശ്രദ്ധ ആകർഷിക്കുന്നവർ…

Read More

അറ്റുപോകാനാവാത്ത അകലത്തിൽ ചേർന്നിരിക്കാം. വെറുക്കാതിരിക്കാനായി സ്നേഹിക്കാതിരിക്കാം. ഇന്നലെകളിലും സ്വപ്നങ്ങളിലും കണ്ടുമുട്ടിക്കൊണ്ടേയിരിക്കാം നാളെകളിലെ യാഥാർഥ്യങ്ങളിൽ അപരിചിതരായിരിക്കാം ഓർമകളുടെ നിധി പേറുന്ന പ്രിയപ്പെട്ട അപരിചിതർ.

Read More

തോളിൽ തൂക്കിയ ബാഗിന്റെ സ്ട്രാപ്പിൽ മുറുകെ പിടിച്ച് അവൾ മുന്നോട്ട് നടന്നു. ആ ബാഗിൽ മുഴുവൻ അവനാണ്. അവനെ ഉപേക്ഷിക്കാനാണ് ഈ പോക്ക്‌. എവിടെ എങ്ങനെ ഉപേക്ഷിക്കുമെന്ന് അവൾക്കറിയില്ലായിരുന്നു. ഉപേക്ഷിക്കാനാവുമോ എന്ന് പോലും. റോഡ് മുറിച്ച് കടക്കാൻ തുടങ്ങുമ്പോഴാണ് അവൾക്ക് ശ്വാസം മുട്ടിയത്. അടുത്തുകൂടെ കടന്നു പോയ ഏതോ ഒരു അപരിചിതന് ഇന്ന് വരെ കാണാത്ത അവന്റെ മണം. ഈ ശ്വാസം മുട്ടൽ സഹിക്കാൻ വയ്യാതെയാണ് അവൾ വീട്ടിൽ നിന്ന് ഇറങ്ങി നടന്നതെന്ന്, അനക്കാനാവാത്ത അവളുടെ കാലുകൾ ഓർമ്മിപ്പിച്ചു. കണ്ണടച്ചാലും തുറന്നാലും കണ്ടിരുന്ന അവന്റെ ചിരി വീണ്ടും തെളിഞ്ഞു വന്നവളുടെ കണ്ണുകൾ മൂടുന്നു. അവന്റെ ശബ്ദം ചെവിയിൽ വന്നലച്ച് ചെവിയടഞ്ഞു പോകുന്നു. വേദനയുണ്ട്. നല്ല വേദനയുണ്ട്. നെഞ്ച് പൊളിയുന്ന വേദന. ശ്വാസം കിട്ടാതെ പിടയുന്ന വേദന. കൂടെയുള്ളപ്പോഴും ഇത് തന്നേ ആയിരുന്നു. അതുകൊണ്ടാണത് വേണ്ടെന്ന് വെച്ചത്. ഇപ്പോൾ നഷ്ടത്തിന്റെ ചോര വാർന്നൊഴുകുന്ന വേദനയയേ ഉള്ളു. അപമാനത്തിന്റെ ചതവിന്റെയും പൊട്ടലിന്റെയും…

Read More

യാദൃശ്ചികമായി കണ്ട ഒരു റീലിലെ ഉള്ളടക്കത്തെ പറ്റി പറയാൻ വേണ്ടി വന്നതാണേ. ഏറെക്കുറെ അതിങ്ങനെ പറയുന്നു. ‘ഒരാള് യഥാർത്ഥത്തിൽ എന്താണെന്നതും, അയാളുടെ വാക്കുകൾ പ്രവൃത്തികൾ പ്രതികരണങ്ങൾ നമുക്കെന്ത് തോന്നിപ്പിക്കുന്നു എന്നും വേവ്വേറെ കാണാൻ സാധിക്കണം’ എന്ന്. നിങ്ങളുടെ ജീവിതത്തിലും ഇങ്ങനേ സംഭവിച്ചിട്ടുണ്ടോ എന്ന് പറയണേ. നിങ്ങൾക്ക് ഒത്തിരി ഇഷ്ടമുള്ള, ബഹുമാനമുള്ള, താൽപ്പര്യമുള്ള ഒരു വ്യക്തി. നിങ്ങൾ ആഗ്രഹിക്കുന്നതോ ആരാധിക്ക വണ്ണമോ കഴിവുകളോ സ്വഭാവമോ ഉള്ള ഒരു വ്യക്തി. ആ വ്യക്തിക്ക് നിങ്ങളോടുള്ള 90% ഇടപാടുകളും നിങ്ങൾക്ക് വളരെയധികം ഇഷ്ടമാണ്. പക്ഷെ ചില കാര്യങ്ങളിൽ ആ വ്യക്തിയുടെ പെരുമാറ്റമോ സംസാരമോ പ്രതികരണമോ നിങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു, വേദനിപ്പിക്കുന്നു, നിങ്ങൾക്ക് അവഗണനയോ അപമാനമോ തോന്നുന്നു. നിങ്ങൾക്ക് കിട്ടേണ്ട വില കിട്ടുന്നില്ലെന്ന തോന്നൽ ശക്തമായി വരുന്നു. എന്നാൽ കൃത്യമായ കാരണം അറിയുന്നില്ല. തുറന്നു സംസാരിക്കാൻ ശ്രമിച്ചാലോ അല്ലെങ്കിൽ കാര്യങ്ങളെ അവലോകനം ചെയ്യാൻ ശ്രമിച്ചാലോ അപ്പുറത്തെ വ്യക്തിയ്ക്ക് അവരുടെ ന്യായം ഉള്ളത് പോലെയും, നിങ്ങളുടെ…

Read More

ഋതുക്കളില്ലാത്ത ഒരിടത്തേക്ക് എനിക്കൊരു യാത്ര പോകണം. ഒരു വേനലിന്റെ ഒടുക്കമായിരുന്നു നമ്മൾ പരിചയപ്പെട്ടത്. വേനലിനൊടുക്കം പെയ്യുന്ന അപ്രതീക്ഷിത മഴപോലെ ചുറ്റുമുള്ളതിനെയെല്ലാം മാറ്റി മറിച്ചു ആ വരവ്. തിമിർത്തു പെയ്ത്തും ഇലകൊഴിഞ്ഞും വർഷവും ശരത്കാലവും നമ്മെ കടന്നുപോയി. ഹേമന്തത്തിൽ കുളിർത്തും ശിശിരത്തിൽ തണുത്തും ഇഴകളടുത്തപ്പോൾ നിന്നിൽ ചുരുണ്ടുകൂടാനാണ് തോന്നിയത്. വസന്തം വീണ്ടും കടന്നു വന്നു. അന്ന് ഞാനറിഞ്ഞിരുന്നില്ല, പുറകേ ഇനിയും വേനലിന്റെ വേവും വർഷത്തിന്റെ പേമാരിയുമാവുമെന്ന്. ഒരിക്കലുമവസാനിക്കാത്ത ഋതുക്കളുടെ ചുരുളിയിൽ ഞാൻ വീണു പോകുമെന്ന്. എനിക്കൊരു യാത്ര പോണം… ഋതുക്കളില്ലാത്ത ഒരിടത്തേക്ക് എനിക്കൊരു യാത്ര പോകണം…

Read More

കൗതുകമുണർത്തുന്ന മുഖ ചിത്രവും ആ തലക്കെട്ടും. കയ്യിലെത്തും വരെ ആ പുസ്തകം ഏത് ശ്രേണിയിൽ പെട്ടതാണെന്ന് ഞാൻ ആലോചിച്ചിരുന്നില്ല എന്നതാണ് സത്യം. എന്റെ മനസ്സിൽ ഒരു നോവൽ ആയിരുന്നു. ഇസബെല്ലയെന്ന പേരിനോളം നിഗൂഡത നിറഞ്ഞ നായികാ കഥാപാത്രമുള്ള ഒരു നോവൽ . എന്തുകൊണ്ട് അങ്ങനെയൊരു മുൻവിധി വന്നുവെന്ന് എനിക്കറിയില്ല. ഉള്ളടക്കം നോക്കിയപ്പോൾ പത്തു കഥകൾ ആണെന്ന് മനസിലായി. അപ്പോഴും കഥകളെ പറ്റി ഒരു ഊഹമോ ചിന്തയോ ഉണ്ടായില്ല. ഈ ആളുകള്‍ എങ്ങനെയാണ് കഥകള്‍ ഉണ്ടാക്കുന്നത്? എനിക്കു തോന്നുന്നത് എല്ലാ കഥകളും അറിവ്, ഭാവന, അനുഭവം എന്നീ മൂന്നു ഘടകങ്ങളുടെ വിവിധ അളവിലുള്ള മിശ്രണത്തില്‍ ആണ് ഉണ്ടാക്കുന്നത് എന്നാണ്. ചിലതു അറിവ് മാത്രമോ ഭാവന മാതമോ ആവാം. വേറെ ചിലത് സ്വന്തമോ അല്ലേല്‍ ബോധ്യമുള്ളതോ ആയ അനുഭവം ആവാം. ഇതിന് പുറമെ വേണ്ടത് ആസ്വാദകർക്ക് മനസ്സിലാവുന്ന ഒരു ഭാഷയാണ്. പിന്നെ എന്തു വേണം? വായിക്കുന്നവരെ പിടിച്ചിരുത്താന്‍ പറ്റുന്ന കൌതുകമുണര്‍ത്തുന്ന കഥ പറച്ചില്‍…

Read More

നിനക്ക്, നമ്മുടെ ബാല്യത്തിൽ നമ്മൾ കണ്ടുമുട്ടിയില്ല. നമ്മുടെ ടീനേജിലും ഇരുപതുകളിലും ഇങ്ങനെ ഒരു സാധ്യത കരുതീട്ടു കൂടെയുണ്ടാവില്ല. അക്കാലങ്ങളിലൊക്കെയും നമ്മള്‍ നമ്മുടെതായ വെവ്വേറെ ലോകങ്ങളില്‍, ഇപ്പോള്‍ പാതിയും മറന്നുപോയ പേരുകളുടെയും മുഖങ്ങളുടെയും കൂടെ നമ്മുടെ ശരികളും തെറ്റുകളും തിരുത്തലും തിരിച്ചറിവുകളുമായി തിരക്കിലായിരുന്നു. ഓര്‍മ വെച്ചപ്പോള്‍ തൊട്ട് ഓരോന്നോരോന്നായി പഠിച്ചുമറിഞ്ഞും നമ്മള്‍ നമ്മളെ ഉരുത്തെടുത്തിരുന്ന കാലങ്ങളിലൊന്നും നമ്മള്‍ കണ്ടുമുട്ടിയില്ല. ശരീരികവും മാനസികവും സാമൂഹികവുമായി നമ്മള്‍ പക്വത നേടാന്‍ തുടങ്ങിയ കാലത്തും നമ്മള്‍ പരസ്പ്പരം അറിഞ്ഞിരുന്നില്ല. നീയും ഞാനും കാമുകനും കാമുകിയും ഭര്‍ത്താവും ഭാര്യയും അച്ഛനും അമ്മയും കുടുംബസ്ഥനും കുടുംബിനിയും ആയ കാലത്തും, ആ വേഷങ്ങളില്‍ ഇഴുകി ചേരാന്‍ ശ്രമപ്പെട്ടു നടക്കുമ്പോഴും നമ്മള്‍ കണ്ടുമുട്ടിയില്ല. ഒടുക്കം മുപ്പതുകളുടെ അവസാനം, നമ്മുടെ അസ്തിത്വത്തെ ഏറെക്കുറെ നമ്മള്‍ തിരിച്ചറിഞ്ഞുവെന്ന് കരുതിയിരുന്ന സമയത്ത്, സ്ഥിരമായ തിരക്കുകളിലും പ്രശ്നങ്ങളിലും ഇരിക്കുന്ന സമയത്ത്, ചിന്തകളും ആശയങ്ങളും വിശ്വാസങ്ങളും അറിവുകളും പക്വതയില്‍ എത്തിയെന്ന് നമ്മള്‍ വിശ്വസിച്ചിരുന്ന ഒരു കാലത്ത്, നമുക്കുവേണ്ടി നമ്മള്‍ ആരെയും…

Read More

ആദ്യഭാഗം ഹിമയുടെ കണ്ണുകൾ ശാന്തമായി അടഞ്ഞു കിടന്നു. കൈകൾ കൂപ്പി അവൾ എന്തോ ജപിക്കുന്നത് ആരവ് താല്പര്യമില്ലായ്മയോടെ അവഗണിച്ചു. പക്ഷെ മുന്നിലെ ആ ദൃശ്യം മനോഹരമായിരുന്നു. നിലയ്ക്കാത്ത മണിമുഴക്കങ്ങളും ആരവങ്ങളും ധൂപത്തിന്റെ മണവും വെളിച്ചവും കാറ്റും തണുപ്പും നിറഞ്ഞു നിൽക്കുന്ന ആകാശവും ഗംഗയും, ആ അന്തരീക്ഷം മുഴുവൻ മത്ത് പിടിപ്പിക്കുന്ന എന്തോ ഉള്ളതായി അവനും തോന്നി. ഇങ്ങനെയായിരിക്കും മനുഷ്യർ ഭക്തിയുടെ ഒരു ട്രാൻസിലേക്ക് പോകുന്നത്. ഹിമയെ നോക്കിയപ്പോൾ അവളുടെ അടഞ്ഞ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. “ഇത്രേം മനോഹരമായ ദൃശ്യങ്ങൾ കണ്ണടച്ച് കണ്ട് കരയാനാണോ നീയിങ്ങോട്ട് വന്നത്?” പാതി പുച്ഛത്തിൽ അവൻ ചോദിച്ചു. കണ്ണുനീര് തുടയ്ക്കാതെ അവൾ ചിരിച്ചു. “കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ അധികം അനുഭവിക്കാൻ സാധിക്കും കണ്ണടയ്ക്കുമ്പോൾ. ചിലതെല്ലാം കാണാനും കേൾക്കാനും തൊടാനും മണക്കാനും ഉള്ളതല്ല. അവയിൽ ഒതുങ്ങി നിൽക്കാതെ മുന്നോട്ട് ചെന്ന് അനുഭവിക്കാൻ ഉള്ളതാണ്.” “ആണോ. എന്നിട്ട് നീ ഇപ്പൊ ആരെ ആലോചിച്ചിട്ടാണ് കരഞ്ഞത്? ഗൗതമിനെയോ? അതോ അശോകിനെയോ?” അവൾ അവനെ രൂക്ഷമായി…

Read More