Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇസബെല്ല – പുസ്തകസ്വാദനം
ജീവിതം പുസ്‌തകം

ഇസബെല്ല – പുസ്തകസ്വാദനം

By remya bharathyJanuary 9, 2025No Comments3 Mins Read40 Views
Bookmark Now
Please login to bookmark Close

No account yet? Register

കൗതുകമുണർത്തുന്ന മുഖ ചിത്രവും ആ തലക്കെട്ടും. കയ്യിലെത്തും വരെ ആ പുസ്തകം ഏത് ശ്രേണിയിൽ പെട്ടതാണെന്ന് ഞാൻ ആലോചിച്ചിരുന്നില്ല എന്നതാണ് സത്യം. എന്റെ മനസ്സിൽ ഒരു നോവൽ ആയിരുന്നു. ഇസബെല്ലയെന്ന പേരിനോളം നിഗൂഡത നിറഞ്ഞ നായികാ കഥാപാത്രമുള്ള ഒരു നോവൽ . എന്തുകൊണ്ട് അങ്ങനെയൊരു മുൻവിധി വന്നുവെന്ന് എനിക്കറിയില്ല. ഉള്ളടക്കം നോക്കിയപ്പോൾ പത്തു കഥകൾ ആണെന്ന് മനസിലായി. അപ്പോഴും കഥകളെ പറ്റി ഒരു ഊഹമോ ചിന്തയോ ഉണ്ടായില്ല.

 

ഈ ആളുകള്‍ എങ്ങനെയാണ് കഥകള്‍ ഉണ്ടാക്കുന്നത്? എനിക്കു തോന്നുന്നത് എല്ലാ കഥകളും അറിവ്, ഭാവന, അനുഭവം എന്നീ മൂന്നു ഘടകങ്ങളുടെ വിവിധ അളവിലുള്ള മിശ്രണത്തില്‍ ആണ് ഉണ്ടാക്കുന്നത് എന്നാണ്. ചിലതു അറിവ് മാത്രമോ ഭാവന മാതമോ ആവാം. വേറെ ചിലത് സ്വന്തമോ അല്ലേല്‍ ബോധ്യമുള്ളതോ ആയ അനുഭവം ആവാം. ഇതിന് പുറമെ വേണ്ടത് ആസ്വാദകർക്ക് മനസ്സിലാവുന്ന ഒരു ഭാഷയാണ്. പിന്നെ എന്തു വേണം? വായിക്കുന്നവരെ പിടിച്ചിരുത്താന്‍ പറ്റുന്ന കൌതുകമുണര്‍ത്തുന്ന കഥ പറച്ചില്‍ രീതിയോ, മനസ്സിനെ തൊടുന്ന പശ്ചാത്തലമോ വികാരങ്ങളോ അതുമല്ലെങ്കില്‍ ഭാഷാസങ്കേതങ്ങളുടെയും വാക്കുകളുടെയും മാജിക്കോ. ചില കഥകളില്‍ ഇതെല്ലാം ഉണ്ടാവും. ചില കഥകളില്‍ എന്തുണ്ടെന്ന് ചിന്തിക്കാനോ അറിയാനോ പോലും നില്‍ക്കാതേ വായനക്കാര്‍ കഥക്കൊപ്പം ഒഴുകി നീങ്ങും.

 

ഈ പുസ്തകത്തിലെ പത്തു കഥകളിൽ ഏറെക്കുറെ ഇതെല്ലാം തന്നെ ഒരു സന്തുലനാവസ്ഥയിൽ ഉണ്ടെന്ന് പറയാം. ഒരു പുസ്തകത്തിലെ പത്തു കഥകൾ പത്തു തരത്തിൽ ഉള്ളതായിരിക്കുക, പത്തു തരം പശ്ചാത്തലങ്ങൾ, പത്തു തരം വായന അനുഭവങ്ങൾ.

 

വെറും കഥയെഴുത്ത് എന്ന സാങ്കേതികയ്ക്കും അപ്പുറം സൂക്ഷ്മമായ ചാരുതയോടെയുള്ള കഥയൊരുക്കലും തിരഞ്ഞെടുപ്പും നടന്നിട്ടുണ്ടെന്ന് വ്യക്തം. പൊതുവായ ഒരു നയമോ ആശയമോ ചിട്ടയോ ആഖ്യാന രീതിയോ കഥകളിൽ അവലംബിച്ചിട്ടില്ല. ഓരോ കഥയുടെയും രേഖപ്പെടുത്തൽക്കിടയിൽ കാലങ്ങളുടെ അന്തരം കാണുമായിരിക്കും എന്ന് ചിന്തിക്കാൻ ആണ് എനിക്കിഷ്ടം. അത്രത്തോളം വ്യത്യസ്തമാണ് പത്തു കഥകളും.

 

മിക്ക കഥകളിലും സമൂഹത്തിലെ അപചയങ്ങളുടെ നേർക്കാഴ്ചകൾ ലവലേശം നേർപ്പിക്കാതെ കാണിച്ചിട്ടുണ്ട്. ചിലതിൽ കാലത്തെയും ദേശത്തെയും പറ്റിയുള്ള സൂചനകൾ ഇല്ല. ചിലതു ഇന്നിന്റെ പച്ചയായ യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ, ചിലതു തികച്ചും മാജിക്കൽ റിയലിസം നിറച്ചാണ് എഴുതിയിരിക്കുന്നത്. ചിലകഥകൾ ശ്വാസമടക്കിപ്പിടിച്ചു നമ്മൾ വായിക്കുമ്പോൾ , ചിലതു വായിക്കുമ്പോൾ നമുക്ക് അസ്വസ്ഥത തോന്നും. വേറെ ചിലതിൽ നമ്മൾ നിസ്സംഗർ ആവും. വേറെ ഒന്നിൽ കഥാപാത്രത്തിനൊപ്പം ആ നിരാശയിൽ നമ്മളും അനുതാപപ്പെടും. ചിലതു നേർരേഖയിൽ പറഞ്ഞു പോകുമ്പോൾ, വേറെ ചിലത് പോകുന്ന വഴിയേ നമ്മൾ പിന്തുടരും. ചിലതിൽ സംഭവങ്ങൾ അടുക്കിവെച്ചപോലെ കാണപ്പെടുമ്പോൾ , വേറെ ചിലതിൽ ചില മനസ്സുകൾ പോലെ നിര തെറ്റിയും കഥ പോകുന്നുണ്ട്. ചിലതിൽ കാഴ്ചപ്പാടുകൾ വളരെ തെളിമയുള്ളതും ഉറച്ചതും ആവുമ്പോൾ , വേറെ ചിലതിൽ ചപലതകളും ദൗർബല്യങ്ങളും നിഷ്കളങ്കതയും കുറ്റബോധങ്ങളും കഥയെ നയിക്കുന്നു.

 

ചില കഥകൾ വായിക്കുമ്പോൾ വ്യക്തമായി കാലം രേഖപ്പെടുത്തി വെക്കാത്ത ഒരു നാടും നാട്ടുകാരും ഗ്രാമവും അനുഷ്ടാനങ്ങളും വിശ്വാസങ്ങളും എല്ലാം ചേർന്നൊരു മായിക ലോകം ഉണ്ടാവുന്നു. ഓരോ കഥയും പൂർണ്ണമായ രീതിയിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 

സാധാരണ പുസ്തകങ്ങൾ വായിക്കുമ്പോൾ എത്രയൊക്കെ വ്യത്യസ്തതകൾ ഉള്ള കഥകൾ ആണേലും ഒരാള് തന്നെ എഴുതിയത് എന്ന് തോന്നിപ്പിക്കുന്ന ഒരു വിരലടയാളം നമുക്ക് കാണാൻ കഴിയും വാക്കുകളുടെ പ്രയോഗങ്ങളിലോ ഭാഷയുടെ ശൈലിയിലോ, പശ്ചാത്തലത്തിലോ കഥാപാത്രങ്ങളുടെ സാമ്യതയിലോ ഒക്കെ. പക്ഷെ ഇതിൽ അത്തരം ഘടകങ്ങൾ തീരെ കുറവാണെന്ന് പറയേണ്ടി വരും.

 

കഥകളെ പറ്റി പറഞ്ഞാലോ എന്നാദ്യം ആലോചിച്ചു, പതിവ് പോലെ മനസ്സ് പറഞ്ഞു, വായിക്കുന്നവരുടെ ആകാംഷയുടെ ഒരു തരി കുറയ്ക്കരുത് എന്ന്, ഒരു മുൻവിധിയുടെ മങ്ങലും ആസ്വാദനത്തിൽ വരുത്തരുതെന്ന്.

 

ഓരോ കഥകളും നമുക്ക് മാത്രം കേൾക്കാൻ സാധിക്കുന്ന ചോദ്യങ്ങൾ നമ്മളോട് ചോദിക്കുന്നുണ്ട്. ഉത്തരങ്ങൾ ചിന്തിക്കാനായി സമയം കൊടുത്തുകൊണ്ട് അടുത്തതിലേക്ക് നീങ്ങുക എന്ന് മാതമേ ചെയ്യാനുള്ളൂ. 10 കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് തിരഞ്ഞെടുക്കുക എന്ന് പറഞ്ഞാൽ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. പുനർവായന ആവശ്യപ്പെടുന്ന ആസ്വാദനനിലവാരമുള്ള കഥകൾ ആണ്. അതുകൊണ്ട് തന്നെ വായന ഇഷ്ടമുള്ളവർ ഒരിക്കലെങ്കിലും വായിക്കണമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

Post Views: 37
1
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.