Author: remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

 ബ്ലൈൻഡ് ഡേറ്റ് -2  ചുറ്റുമുള്ള ആരോടും, തനിക്ക് അറിയാവുന്ന ആളാണ്‌ ആ മുന്നിലെ ആംബുലൻസിൽ പോകുന്നതെന്ന് പറയാൻ ഹരിക്ക് കഴിഞ്ഞില്ല. മനസ്സ് കാക്കികുപ്പായവുമായി അടികൂടുന്നു. അല്ലെങ്കിൽ തന്നെ, അറിയാമെന്ന് പറഞ്ഞാൽ തന്നെ, എന്തറിയാം? അവളുടെ നമ്പറോ, കുടുംബക്കാരുടെ നമ്പറോ, എന്തിന് ഇപ്പോൾ അവളുടെ വീടെവിടെ എന്ന് പോലും അറിയില്ലല്ലോ. സാധാരണ ഒരു കേസിൽ ചെയ്യാറുള്ളത് പോലെ തന്നെ എല്ലാം അതിന്റെ വഴിക്കു നടക്കട്ടെ. തനിക്ക് ഇവളെ അറിയാം എന്നത് കൊണ്ട് ഇവിടെ മാറ്റങ്ങൾ ഒന്നും വരാനില്ലല്ലോ. സ്റ്റേഷനിൽ വിളിച്ചു ഈ സ്ത്രീ ആരാണെന്നും എന്താണെന്നും അറിയാനുള്ള നടപടികൾ തുടങ്ങാൻ പറയാമെന്നു കരുതി ഹരി, സംഭവസ്ഥലത്തു തന്നെ തുടർന്ന അജയ് യെ വിളിച്ചു. എന്നാൽ ഒരു പടി മുന്നിൽ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു അജയ്. നിർദേശം കിട്ടുന്നതിന് മുന്നേ തന്നെ അജയ് തന്റെ  ജോലികൾ  തുടങ്ങി വെച്ചിരുന്നു. സർവീസിൽ ചേരുന്നതിനു മുൻപ് കുറച്ച്‌  കാലം ഒരു ഓൺലൈൻ മീഡിയയിൽ ജോലിയുണ്ടായിരുന്നു അജയ്‌ക്ക്. ഓൺലൈൻ പത്രപ്രവർത്തനത്തിന്റെ…

Read More

 ബ്ലൈൻഡ് ഡേറ്റ്-1  ഹരിയും അജയ് യും അപകടസ്ഥലത്തു എത്തിയപ്പോളേക്ക് നാട്ടുകാർ അവരുടെ രീതിയിൽ രക്ഷാ പ്രവർത്തനം തുടങ്ങിയിട്ടുണ്ടായിരുന്നു. പാലത്തിനടുത്തു നിന്നാൽ തന്നെ കാണാം കുറച്ചകലെ  പാറയിൽ തങ്ങി നിൽക്കുന്ന കറുത്ത കാറ്. കാറിൽ  ഉണ്ടായിരുന്ന പുരുഷനെ കരക്കടിഞ്ഞ നിലയിൽ ആണ് കണ്ടെത്തിയത്. വണ്ടിയിൽ നിന്നും ചാടിയതാവാം. ഹരി എത്തും മുൻപേ അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരുന്നു. അയാളുടെ തല എവിടെയൊക്കെയോ ഇടിച്ചിട്ടുണ്ട്. നില ഗുരുതരമാകുമെന്നാണ് കണ്ടു നിന്നവരുടെ അഭിപ്രായം. സ്ത്രീ കാറിനുള്ളിൽ തന്നെ കാണുമായിരിക്കും എന്നാണ് നിഗമനം. നാട്ടുകാർ പാറയിൽ കുടുങ്ങി കിടക്കുന്ന കാർ പൊക്കിയെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഫയർ സ്റ്റേഷൻ കുറച്ചകലെ ആയതു കൊണ്ട്  ഫയർ ഫോഴ്സ് വന്നു കൊണ്ടിരിക്കുന്നതേ ഉള്ളൂ. ആരായിരിക്കും വണ്ടിയിൽ ഉള്ള ആ സ്ത്രീ എന്നതാണ് നാട്ടുകാർക്കിടയിലുള്ള ചോദ്യം. അയാളുടെ ഭാര്യയല്ല എന്ന് ഏറെക്കുറെ ഉറപ്പായി. പല തരത്തിലുമുള്ള നിഗമനങ്ങൾ പൊങ്ങി വരുന്നു. അയാളെ പറ്റിയും നാട്ടുകാർക്ക് അധികം അറിവുകളില്ല. ജെയിംസ് എന്നാണ് പേര്. തലമുറകളായി അന്നാട്ടിൽ…

Read More

മഴ അതിന്റെ രുദ്രഭാവത്തിലേക്ക് കടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായതെ ഉള്ളു. ഒരു മാസം മുന്നേ എന്തായിരുന്നു അവസ്ഥ. ചൂട് സഹിക്കാൻ വയ്യാഞ്ഞിട്ട് മനുഷ്യരെല്ലാം കൂടെ മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്നാലോ മഴ വരാനുള്ള ഒരുക്കങ്ങൾ ഒന്നും ചെയ്തതുമില്ല, ഒരാഴ്ച കഴിഞ്ഞപ്പഴക്കും തന്നെ മഴയെ പ്രാകാനും തുടങ്ങി.  ഉയർന്ന പ്രദേശമായതു കൊണ്ട് മഴയുടെ പ്രഭാവം കുറച്ചു കൂടുതലാണ് അവിടെ. കുന്നിൻ ചെരിവിലേക്ക് കയറുന്ന വഴിയുടെ ആദ്യത്തെ തട്ടിൽ ഒരു കുഞ്ഞു വീട്. അതിനകത്ത് ഫോൺ തുടരെ അടിച്ചുകൊണ്ടിരിക്കുന്നു. പുറമേ പെയ്യുന്ന മഴയുടെ ബഹളത്തില്‍ ആ ശബ്ദം തീരെ നേര്‍ത്തു പോകുന്നുണ്ടായിരുന്നു. കലക്ടറുടെ നേതൃത്വത്തിൽ നടന്ന മീറ്റിംഗ് കഴിഞ്ഞു ക്വാർട്ടേഴ്സിൽ വന്നൊന്ന് കിടന്നതേ ഉണ്ടായിരുന്നുള്ളു ഹരി. മഴക്കാലം. മഴയും മഴയെ തുടർന്ന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും, അതിന്റെ പ്രതിവിധികളും, എടുക്കേണ്ടുന്ന മുൻകരുതലുകളും മുന്നൊരുക്കങ്ങളും എല്ലാം ചർച്ച ചെയ്ത്, മണിക്കൂറുകൾ നീണ്ടു പോയൊരു മീറ്റിംഗ്. എല്ലാത്തിനും മുകളില്‍ ഡ്യൂട്ടി ആണല്ലോ. എന്നാല്‍ അതിന്റെ കൂടെ സ്വാസ്ഥ്യം എന്നൊന്നുണ്ടല്ലോ. ഇന്ന്…

Read More

നാളേക്ക് എന്താപ്പോ ചോറിന് കറി ഉണ്ടാക്കാ? കുറച്ചു കൈപ്പക്ക ഇരിക്കുന്നുണ്ട്. കുറച്ചങ്ങോട്ടു ഉപ്പും മുളകും മഞ്ഞളും പുരട്ടി വറുക്കാം. ഒഴിച്ചു കൂട്ടാൻ പരിപ്പും തക്കാളിയും മതി. വേറെ പച്ചക്കറി നുറുക്കാനൊന്നും വയ്യ. വേണേൽ കോഴിമുട്ട പൊരിക്കാം. രാവിലത്തേക്ക് എന്താ? ദോശ മാവ് എല്ലാർക്കും കൂടെ തികയുമോ? ലേശം മൈദ കലക്കി ചേർത്താലോ? വേണ്ട ഇനി ഇപ്പൊ അത് കണ്ടു പിടിച്ചാൽ രാവിലെ തന്നെ അതിനാവും ബഹളം. അപ്പൊ ന്നാ പുട്ടാക്കാം. തേങ്ങാ പൊതിച്ചത് ഉണ്ടാവുമോ? കറിക്ക് കടലയും ചെറുപയറും ഒന്നും വെള്ളത്തിൽ ഇട്ടില്ലല്ലോ. ചെറുപഴം എത്രണ്ണം കാണും? നാലോ അഞ്ചോ? മൂന്നാല് നേന്ത്രപ്പഴം കൂടെ ഉണ്ടായിരുന്നല്ലോ അത് പുഴുങ്ങാം. അതോ കറി എന്തേലും വെക്കണോ? എണീറ്റ് പോയി കടലയോ ചെറുപയറോ വെള്ളത്തിൽ ഇട്ടു വെക്കണോ? കിടന്ന കിടപ്പിലാണ് ചിന്ത. എല്ലാം അടച്ചു ഭദ്രമാക്കി ലൈറ്റും ഓഫ് ആക്കി കിടന്നതിന് ശേഷമുള്ള ചിന്തയാണ്. ഇപ്പോഴെങ്കിലും ചിന്തിക്കാൻ സമയം കിട്ടിയത്…

Read More

ശർമാജി കി ബേട്ടി (ഹിന്ദി – 2024) സംവിധാനം: താഹിറ കശ്യപ് ഖുരാന കണ്ടു കഴിഞ്ഞപ്പോൾ ഇത്രേം സന്തോഷം തോന്നിയ, മനസ്സ് നിറഞ്ഞ ഒരു സിനിമ അടുത്തൊന്നും ഉണ്ടായിട്ടില്ല. ഫീൽ ഗുഡ് സിനിമകളോട് വിരോധമുള്ളവർ ആ വഴി പോണ്ട. സിനിമയെന്നു പറഞ്ഞാൽ ഏതാണ്ടോ വലിയ സംഭവം ആണെന്ന തോന്നൽ ഉള്ളവരും പോണ്ട. അതല്ല, ചിരിക്കാനും ചിന്തിക്കാനും സന്തോഷിക്കാനും ഉള്ള ഒരു ഉപാധിയായി കരുതുന്നവര് നേരേ ആമസോൺ പ്രൈമിൽ കേറി പടം കണ്ടോളു. വളരെ രസകരമായ പേര്. ശർമ എന്ന സർനെയിം ഉള്ള അഞ്ചു പെണ്ണുങ്ങളുടെ കഥ. പെണ്ണുങ്ങൾ എന്ന് പറയുമ്പോൾ മൂന്ന് മുതിർന്ന സ്ത്രീകളും രണ്ടു പെൺകുട്ടികളും. ഒരു സ്പോയിലറും ഇല്ല. ഇനി ഉണ്ടെന്ന് തോന്നിയാൽ തന്നേയും ആസ്വദിച്ചു കാണാനുള്ള വകയുണ്ട് സിനിമയിൽ. കഥ തുടങ്ങുന്നത് ആദ്യത്തെ പെൺകുട്ടിയിൽ നിന്ന്. സ്വാതി ശര്‍മ. അവൾ എട്ടിൽ പഠിക്കാണ്. പക്ഷെ ഇതുവരെ പീരിയഡ്‌സ് വന്നിട്ടില്ല. നിരപ്പായ നെഞ്ചും ചകിരി പോലത്തെ മുടിയും ജോലിയുടെ…

Read More

ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കഥകളും ഐതിഹ്യങ്ങളും കൊണ്ട് എത്ര സമ്പന്നമായിരുന്നു നമ്മുടെ ഒക്കെ കുട്ടിക്കാലം? പറഞ്ഞു കേട്ട കഥകളായിട്ടും കഥാപുസ്തകത്തിൽ വായിച്ച കഥകളായിട്ടും പിന്നീട് റേഡിയോയിലും ടിവിയിലും എല്ലാമായി എത്ര കഥകൾ കേട്ടും കണ്ടും പോയിട്ടുണ്ടാവും നമ്മൾ? നമ്മുടെ തലമുറയ്ക്ക് ഒരിക്കലും മുഖം തിരിച്ചു നില്ക്കാൻ സാധിച്ചിട്ടില്ലാത്തവയാണ് പുരാണ കഥകൾ. ചിത്രകഥകളായും, ചെറുകഥകളായും, ഗുണപാഠകഥകളായും നോവലുകളായും, പാഠപുസ്തകത്തിലെ അധ്യായങ്ങളായും ഭക്തി സീരിയലുകളും സിനിമകളും ആയുമൊക്കെ പുരാണകഥകൾ നമ്മുടെ മുന്നിലേക്ക് നാം വിളിച്ചു കയറ്റാതെ തന്നെ വന്നു കയറിയിട്ടുണ്ട്. ഈ കഥകൾ പലതും പൂർണ്ണ രൂപത്തിൽ വായിച്ചിട്ടുള്ളവർ നന്നേ കുറവായിരിക്കുമെങ്കിലും പുരാണ കഥകളിലെ മുഖ്യ കഥാപാത്രങ്ങളെ നമുക്ക് എല്ലാവര്ക്കും അറിയാം. ഒത്തിരി കഥാപാത്രങ്ങൾ നിരന്നു നിൽക്കുന്ന കഥകളിൽ നമ്മുടെ ശ്രദ്ധ ഇപ്പോഴും നായകനിലും പ്രതിനായകനിലും ആയിരിക്കും. ചുറ്റിനും ഉണ്ടെന്ന് അറിയാമെങ്കിലും ഒരു തരത്തിൽ അവർ അദൃശ്യരാണ്. നമ്മൾ അവരെ പറ്റി ഓർക്കാറില്ല. അങ്ങനെ കണ്ടിട്ടും കാണാതെ പോയത് പോലെ തോന്നിയ…

Read More

ഒരു പുസ്തകം എങ്ങനെയാണ് പ്രിയപ്പെട്ടതാകുന്നത്? ഓരോരുത്തര്‍ക്കും അത് വ്യത്യസ്തമായിരിക്കും. ഒരു പുസ്തകം വായിച്ചു തുടങ്ങാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം. ചിലര്‍ക്ക് പുസ്തകം എഴുതിയ ആളിനോടുള്ള മമതയോ, അതെ ആളുടെ മുന്നേ വായിച്ച കൃതികളുടെ സ്വാധീനമോ ആകാം. അതുമല്ലെങ്കില്‍, നല്ലതെന്ന് മറ്റുള്ളവര്‍ പറഞ്ഞു കേട്ടതിന്‍റെ സ്വാധീനമാകാം. പക്ഷെ ആ പുസ്തകം വായിച്ചു കഴിഞ്ഞും പ്രിയപ്പെട്ടതാകാന്‍ തക്കതായ കാരണങ്ങള്‍ തന്നെ വേണം. സ്വയം അവരവരോട് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം കിട്ടാനുള്ള കാരണം. എന്നെ സംബന്ധിച്ച്, ഒരു പുസ്തകം വായിക്കുമ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ ഉണ്ടാക്കിയ ദൃശ്യങ്ങള്‍ ആണ് ആ പുസ്തകത്തെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്. പുസ്തകം വായിക്കുമ്പോള്‍, ആദ്യ വരി തൊട്ടു മനസ്സില്‍ ഒരു ലോകം ഉണ്ടാക്കിക്കൊണ്ടിരിക്കും. ഒരു സിനിമയിലെന്ന പോലെ ഒരു സീനില്‍ നിന്ന് അടുത്തതിലേക്ക് എന്റെ മനസ്സ് ചലിച്ചു കൊണ്ടേ ഇരിക്കും. ആ പ്രക്രിയയില്‍ എന്നെ ആനന്ദിപ്പിക്കുന്ന പുസ്തകങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതായി തുടരും. എത്ര കാലം കഴിഞ്ഞും ആ…

Read More

സന്ധ്യയാവാറായിരിക്കുന്നു, ആകാശത്തിന്റെ നിറം മാറി തുടങ്ങുന്നു. കിളികള്‍ കലപില കൂട്ടി കൂടും തേടി പറന്നു തുടങ്ങുന്നു. തിരക്കുള്ള തെരുവിലേക്ക് തിരിയുന്ന വഴിയുടെ കവാടമാണ് മുന്നില്‍. മണ്പാത്രങ്ങളുടെ തെരുവ്. മണ്പാത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമല്ല, പ്രതിമകളുണ്ടാക്കുന്നവരുടെ കടകളും ഉണ്ട് ആ തെരുവില്‍. മുന്നില്‍ തിരക്ക് കൂട്ടി നടക്കുന്നവരും വിലപേശുന്നവരും ഉണ്ട്. കുറച്ചു മുന്നിലായി അവന്‍ നടന്നു പോകുന്നു. “അമൽ…”  കഴിയുന്നത്ര ഉറക്കെ വിളിച്ചു. ഇല്ല കേള്‍ക്കുന്നില്ല. തെരുവിലെ ബഹളത്തില്‍ ആ ശബ്ദം മുങ്ങി പോവുകയാണ്. വേഗത്തില്‍ മുന്നോട്ട് നടന്നു വീണ്ടും വീണ്ടും വിളിച്ചു. അവൻ വിളി കേട്ടിട്ടും കേൾക്കാത്തവനെ പോലെ നടക്കുന്നതായി തോന്നി. കാലുകള്‍ വലിച്ചു വെച്ചു നടന്നു. ഇത്ര അടുത്തെത്തിയിട്ടും അവന്‍ വിളി കേള്‍ക്കുന്നില്ല. കൈ നീട്ടി അവനെ തൊടാന്‍ ആഞ്ഞു കൊണ്ട് ഒരു തവണ കൂടെ വിളിച്ചപ്പോൾ അറിയാതെ ഞെട്ടിയുണർന്നു പോയി. സ്വപ്നമാണ്. പതിനാറു വർഷം മുന്നേ ഇതേ മുറിയിൽ കിടന്നുറങ്ങിയ ഒരു രാത്രിയിൽ,  ഏറെക്കുറെ ഇതേ സ്വപ്നം കണ്ടത്…

Read More

പടുത്തുയർത്തുന്ന ജീവിതത്തിനും മിനുക്കിയെടുക്കുന്ന കഴിവുകൾക്കും ശക്തികൊടുക്കുന്ന ആണിക്കല്ലു പോലെയാണ് വ്യക്തിത്വം

Read More

ജീവിതത്തിലെ ചില തിരിച്ചടികൾ, നമ്മളെ അർഹിക്കാത്തവർക്ക് നമ്മൾ കൊടുത്ത, അനർഹമായ സ്ഥാനത്തിനുള്ള മറുപടികൾ ആണ്… യുദ്ധമെന്നു പുറമേക്ക് തോന്നുന്ന പലതും ആഴ്ന്നുപോകുന്ന ചതുപ്പിൽ നിന്നുമൊരു കരകയറലാണ്…

Read More