Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs »  ബ്ലൈൻഡ് ഡേറ്റ് -2 
തുടർക്കഥ / സീരീസ് പ്രണയം

 ബ്ലൈൻഡ് ഡേറ്റ് -2 

By remya bharathyAugust 17, 2024Updated:August 19, 20243 Comments6 Mins Read126 Views
Bookmark Now
Please login to bookmark Close

No account yet? Register

 ബ്ലൈൻഡ് ഡേറ്റ്-1 

ഹരിയും അജയ് യും അപകടസ്ഥലത്തു എത്തിയപ്പോളേക്ക് നാട്ടുകാർ അവരുടെ രീതിയിൽ രക്ഷാ പ്രവർത്തനം തുടങ്ങിയിട്ടുണ്ടായിരുന്നു. പാലത്തിനടുത്തു നിന്നാൽ തന്നെ കാണാം കുറച്ചകലെ  പാറയിൽ തങ്ങി നിൽക്കുന്ന കറുത്ത കാറ്. കാറിൽ  ഉണ്ടായിരുന്ന പുരുഷനെ കരക്കടിഞ്ഞ നിലയിൽ ആണ് കണ്ടെത്തിയത്. വണ്ടിയിൽ നിന്നും ചാടിയതാവാം. ഹരി എത്തും മുൻപേ അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരുന്നു. അയാളുടെ തല എവിടെയൊക്കെയോ ഇടിച്ചിട്ടുണ്ട്. നില ഗുരുതരമാകുമെന്നാണ് കണ്ടു നിന്നവരുടെ അഭിപ്രായം.

സ്ത്രീ കാറിനുള്ളിൽ തന്നെ കാണുമായിരിക്കും എന്നാണ് നിഗമനം. നാട്ടുകാർ പാറയിൽ കുടുങ്ങി കിടക്കുന്ന കാർ പൊക്കിയെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഫയർ സ്റ്റേഷൻ കുറച്ചകലെ ആയതു കൊണ്ട്  ഫയർ ഫോഴ്സ് വന്നു കൊണ്ടിരിക്കുന്നതേ ഉള്ളൂ.

ആരായിരിക്കും വണ്ടിയിൽ ഉള്ള ആ സ്ത്രീ എന്നതാണ് നാട്ടുകാർക്കിടയിലുള്ള ചോദ്യം. അയാളുടെ ഭാര്യയല്ല എന്ന് ഏറെക്കുറെ ഉറപ്പായി. പല തരത്തിലുമുള്ള നിഗമനങ്ങൾ പൊങ്ങി വരുന്നു. അയാളെ പറ്റിയും നാട്ടുകാർക്ക് അധികം അറിവുകളില്ല. ജെയിംസ് എന്നാണ് പേര്. തലമുറകളായി അന്നാട്ടിൽ പ്രമാണിയായ ജീവിച്ചിരുന്ന ഗീവര്ഗീസിന്റെ മകനാണ് അയാൾ. കുറച്ചു മാറി വലിയൊരു എസ്റ്റേറ്റും അതിനകത്തു കൊട്ടാരം പോലൊരു ബംഗ്ലാവും ഉണ്ട് അയാൾക്ക്. പൊതുവെ നാട്ടുകാരുമായി അത്ര അടുപ്പം സൂക്ഷിക്കുന്ന കുടുംബമല്ല. അയാളുടെ മക്കളൊക്കെ സ്കൂൾ കാലത്തിനു ശേഷം പഠിച്ചതൊക്കെ പുറത്താണ്. അതിൽ മൂത്തവനാണ് ഇവൻ. കുറെ വര്ഷങ്ങളായി ഭാര്യയുമായി വിദേശത്തു ബിസിനസുകൾ നടത്തി വരികയായിരുന്നു. അതെല്ലാം ഉപേക്ഷിച്ചു നാട്ടിൽ വന്നു സ്ഥിരതാമസമാക്കിയിട്ട് അധികം ആയില്ല. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും മക്കളില്ല.

ആ വീട്ടിൽ കുറെയായി  അപ്പനും അമ്മയും ജോലിക്കാരും മാത്രമായിരുന്നു താമസം. കുറെ കാലം വീടെല്ലാം അടച്ചു പൂട്ടി അപ്പനും അമ്മയും  മക്കളുടെ കൂടെ വിദേശത്തൊക്കെ കറക്കം ആയിരുന്നു. മൂന്നു കൊല്ലം മുന്നേ അവർ തിരിച്ചു നാട്ടിലേക്ക് വന്നു. അഞ്ചാറു മാസം മുന്നേ അപ്പൻ എന്തോ അസുഖം വന്നു മരിച്ചു. പിന്നേ ഇവിടം വിട്ടു പോകാൻ അമ്മ സമ്മതിച്ചതുമില്ല. അതിനെ തുടർന്ന് ജെയിംസ്  വിദേശത്തുള്ള  എല്ലാം ഒഴിവാക്കി നാട്ടിലേക്ക് തിരികെ വന്നു. അതിനുള്ള കാരണത്തെ ചൊല്ലിയും നാട്ടുകാർക്കിടയിൽ ഊഹാപോഹങ്ങൾ നടക്കുന്നു.

ഇതിനിടെയാണ് വിവരം കേട്ടറിഞ്ഞു,  സ്കൂളിന് മുന്നിൽ കട നടത്തുന്ന രാജപ്പൻ ചേട്ടൻ അവിടെ ഒരു ഓട്ടോയിൽ വന്നിറങ്ങിയത്. ഇങ്ങനെയൊന്ന് ഇവിടെ നടന്നെന്ന് അറിഞ്ഞിട്ടു പിന്നെ കച്ചവടം നടത്തുന്നതെങ്ങനെ?  അയാളുടെ സംസാരം തന്നെക്കാൾ നന്നായി അജയ് സസൂക്ഷ്മം ശ്രദ്ധിക്കുന്നു എന്ന് തോന്നിയത് കൊണ്ട്, കാറ് പൊക്കി എടുക്കുന്നിടത്തേക്ക് ശ്രദ്ധ തിരിച്ചു ഹരി. 

അജയ്യുടെ മനസ്സിൽ രാജപ്പന്റെ വാക്കുകൾ കഥയുടെ തിരക്കഥ വരച്ചു.  ആ സ്ത്രീ സ്കൂളിന് മുന്നിൽ ബസ് കാത്തു നിൽക്കുകയായിരുന്നു, ജെയിംസ് അവർക്ക് ബസ് സ്റ്റാൻഡിലേക്ക് ഒരു ലിഫ്റ്റ് കൊടുക്കുകയായിരുന്നു എന്നുമാണ് അതിന്റെ രത്ന ചുരുക്കം. 

ആ സ്ത്രീ സ്കൂളിലേക്ക് കേറി പോകുന്നതും ഇറങ്ങി വരുന്നതും രാജപ്പൻ  ശ്രദ്ധിച്ചിരുന്നു. ആസ്വഭാവികമായി എന്തു കണ്ടാലും ശ്രദ്ധിക്കുക എന്നത് ഒരു ചായക്കടക്കാരന്റെ ധർമ്മമാണല്ലോ.

“സാറേ അങ്ങനെ ഒരു പെണ്ണിനെ ഇത്രേം കാലത്തിനിടെ ഇന്നാട്ടിൽ കണ്ടിട്ടില്ല. അത് ഇവിടെ എങ്ങും ഉള്ളതല്ല. സ്കൂളിലേക്ക് എന്തേലും ആവശ്യത്തിനു വന്നതാവും. ആ ജെയിംസും അന്നേരം  സ്കൂളിലേക്ക് പോയിരുന്നു. പോണേനു മുന്നേ എന്റേന്ന് ഒരു ചായയും കുടിച്ചു വർത്തമാനം പറഞ്ഞാ പോയെ. എന്തോ ഡോക്യൂമെന്റിന്റെ കാര്യം അന്വേഷിക്കാണെന്നു പറഞ്ഞാ പോയത്. ഇന്നാണേൽ ശനിയാഴ്ചയല്ലെ, സ്കൂളിൽ ഓഫീസുകാരു മാത്രേ ഉള്ളു.”

ശനിയാഴ്ച എന്തിനാവും ഒരു സ്ത്രീ സ്കൂളിലേക്ക് വന്നത്? ഒരു ചെവി ഇവിടെയും ബാക്കി ശ്രദ്ധ കാറിലും ആക്കികൊണ്ട് ഹരി ഓർത്തു.

ഇതെല്ലം കേട്ടുകൊണ്ടാണ്  പ്യൂൺ കൃഷ്ണൻകുട്ടി തന്റെ സൈക്കിളും ചവിട്ടി അവിടേക്ക് വന്നത്. ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ഇവർ തന്നെ ഈ കേസ്  തെളിയിക്കുമെന്ന രൂപത്തിലുള്ള ആവേശമാണ് നാട്ടുകാർക്കെല്ലാം. 

“സ്കൂളിലേക്ക്  വന്ന പെണ്ണാണോ ഒഴുക്കിൽപെട്ടത്? ഞാൻ സംസാരിച്ചിരുന്നു അവരോട്. ആ സ്ത്രീ പണ്ടെങ്ങോ നമ്മടെ ഹൈസ്കൂളിൽ  പഠിച്ചതാണ്. ഇവിടത്തെ  പഴയ വില്ലജ് ഓഫീസർ ആയിരുന്നു ആ കുട്ടിയുടെ അച്ഛൻ. ആ സ്ത്രീ ഇവിടെ  അടുത്തെവിടെയോ വന്നപ്പോൾ, സ്കൂൾ ഒന്ന് കാണാൻ വന്നതാണെന്ന് പറഞ്ഞു. ഓഫീസിൽ കേറി ആരോടൊക്കെയോ സംസാരിക്കുന്നതും കണ്ടു. പെർമിഷൻ വാങ്ങിയതാവും. ഒരു പതിനഞ്ചു മിനിറ്റ് അതിലൂടെ ഒക്കെ കറങ്ങി നടന്നു പോകാൻ നേരമാണ് നമ്മുടെ ഗീവർഗീസ് മാപ്പിളയുടെ മൂത്ത മകൻ കേറി വന്നത് .”

“അപ്പൊ അവര് തമ്മിൽ പരിചയം ഉള്ളവർ ആണോ?” ഹരി ചോദിച്ചു.

“ഏയ്‌. ഈ പെണ്ണിനോട് അയാള് എന്തോ ചോദിച്ചു… ഹാ ഓര്മ വന്നു .  കാർത്തികയാണോ എന്ന്. ആ പെണ്ണ് അല്ല എന്ന് പറഞ്ഞു പുറത്തേക്ക് പോവുകയും ചെയ്തു.”

രാജപ്പൻ ചേട്ടൻ ഇടയിൽ കേറി പറഞ്ഞു.
“ആ പരിചയം വെച്ചാവും എന്നാൽ  അയാൾ അവൾക്ക് ലിഫ്റ്റ് കൊടുത്തത്.”

“ഇതൊക്കെ നടന്നിട്ട് ഏകദേശം എത്ര സമയം ആയിക്കാണും?” ഹരി അവരോട് ചോദിച്ചു.

“ഇവിടുന്ന് നാല്ഞ്ചു കിലോമീറ്റർ അല്ലേ ഉള്ളു സ്കൂളിലേക്ക്. നല്ല മഴയും റോഡിന്റെ പരുവവും ഒക്കെ കണക്കിൽ എടുത്താലും അവിടെ നിന്ന് പോന്ന് അരമണിക്കൂറിൽ താഴയേ ആയിട്ടുണ്ടാവു ഈ അപകടം സംഭവിച്ചിട്ടു. വല്ല വണ്ടിക്കും സൈഡ് കൊടുത്തപ്പോൾ പാളി  പുഴയിലേക്ക് പോയിക്കാണും. ഇന്ന് നല്ല ഒഴുക്കല്ലേ.അല്ലേൽ പെട്ടെന്ന് കൂടിയ മലവെള്ള പാച്ചിൽ. “

“അയാളുടെ വീട്ടിൽ അറിയിച്ചോ?” ഹരി ചോദിച്ചു.

കൂട്ടത്തിൽ നിന്ന് ഒരാൾ മുന്നോട്ട് വന്നു പറഞ്ഞു, “അവന്റെ കൂട്ടുകാരൻ ജോണി കൂടെ പോയിട്ടുണ്ട്. അവൻ അറിയിച്ചുകാണും.”

“കൂട്ടുകാരൻ എങ്ങനെ ഇവിടെ എത്തി? വണ്ടിയിൽ അവനും ഉണ്ടായിരുന്നോ?” ഹരി ചോദിച്ചു.

“ഇല്ല. അവനെ കാണാൻ ചെല്ലുമെന്നു പറഞ്ഞു ഇറങ്ങിയതാണത്രേ ജെയിംസ് . കാണാതെ ആയപ്പോൾ അവൻ ഇങ്ങോട്ട് വരികയായിരുന്നു. അപ്പഴാ ഇവിടെ ആളെ കണ്ടു നിർത്തിയത്. വണ്ടി കാണപ്പോൾ അവനു ആളെ മനസ്സിലായി.”

“ഈ ജോണി ആരാ?”

“ടൗണിൽ സ്റ്റാൻഡിന്റെ അടുത്തൊരു ഹാർഡ്‌വെയർ കട നടത്തുന്നവനാ. ഇവര് പണ്ട് നമ്മുടെ ഹൈസ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നവരാ. നാട്ടിൽ വന്നാൽ ജെയിംസിന് ഇവനോട് മാത്രമേ കൂട്ടുള്ളു. ഇവര് രണ്ടും കൂടെ നാട്ടിൽ എന്തൊക്കെയോ ബിസിനസ്‌ തുടങ്ങാനുള്ള പരിപാടി ഒക്കെ ആയിരുന്നു. അതിനു ഒരു ഓഫീസൊക്കെ പണിയുന്നുണ്ട് ടൗണിൽ. അങ്ങോട്ടുള്ള പോക്കായിരുന്നു ജെയിംസ്.” രാജപ്പൻ ചേട്ടൻ വിശദീകരിച്ചു.

****************************************************
ആശുപത്രിയിലെ ICU വിനു മുന്നിലെ വരാന്തയിൽ വെരുകിനെ പോലെ ജോണി നടന്നു. ഇടയിൽ എപ്പോഴോ ജെയിംസിന്റെ വീട്ടിലേക്ക് ഫോൺ ചെയ്യാൻ വേണ്ടി ഫോൺ കയ്യിൽ എടുത്തു. വിളിച്ചാൽ തന്നെ എന്ത് പറയും?  അവിടെ അമ്മയും ലില്ലിയും മാത്രമേ കാണു. ആദ്യം ഡോക്ടർ എന്തേലും പറയട്ടെ. എന്നിട്ട് അവരെ വിളിച്ച് അറിയിക്കാം.


പണവും പാരമ്പര്യവും നോക്കി അപ്പച്ചൻ ജെയിംസിന് വേണ്ടി  കണ്ടെത്തിയ പെണ്ണായിരുന്നു ലില്ലി. എന്നാൽ, നഗരത്തിൽ ജനിച്ചു വളർന്ന ലില്ലിക്ക് ഇ മലമ്പ്രദേശം തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ കുറച്ചു മാസങ്ങൾ ജെയിംസ് നാട്ടിൽ തന്നെ ആയിരുന്നു. പിന്നേ തിരികെ പോയപ്പോൾ ലില്ലിയെ കൊണ്ട് പോകാത്തതിന്റെ പരാതിയായിരുന്നു ആദ്യം. ജെയിംസിനാണേൽ കുറച്ചു കാലമെങ്കിലും അവൾ അപ്പന്റേം അമ്മയുടേം അടുത്ത് നിൽക്കട്ടെ എന്നും. ആക്കാലത്തു അവന്റെ ബിസിനസ്‌ പച്ച പിടിച്ച് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു.

അവൻ അവധിക്ക് നാട്ടിൽ വരുമ്പോഴും വീട്ടിൽ നിൽക്കാൻ സമ്മതിക്കാതെ അവൾ അവനെയും കൊണ്ട് ടൗണിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. അവൻ തിരികേ പോകുന്നതിനു മുന്നേ, അവളെ അപ്പന്റെയും അമ്മയുടെയും അടുത്ത് ആക്കിയാലും മൂന്നോ നാലോ ദിവസത്തിനുള്ളിൽ അവൾ സ്വന്തം വീട്ടിലേക്ക് പോകും. വീട്ടിൽ അപ്പനും അമ്മയും തനിച്ചായതിന്റെ വിഷമം അവനു എന്നും ഉണ്ടായിരുന്നു.

ഒടുക്കം വിദേശത്തു എല്ലാം സൗകര്യങ്ങളും ഒരുക്കി അവൻ ലില്ലിയെയും കൊണ്ടു പോയി. ഇടക്ക് ഒന്നോ രണ്ടോ തവണ അമ്മയും അപ്പനും അവരുടെ അടുത്തേക്കും ചെന്നു. അപ്പഴും അവൾ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാക്കി.  കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിന്റെ പ്രശ്നം ആയിരിക്കും എന്ന് പറഞ്ഞു എല്ലാവരും ആവശ്യത്തിൽ കൂടുതൽ പരിഗണന അവൾക്ക് കൊടുത്തിരുന്നു.

അപ്പന്റെ മരണ ശേഷം ഇനി സ്വന്തം നാട്ടിൽ അമ്മയുടെ കൂടെ മതി ജീവിതം എന്നും അവിടെ നാട്ടിൽ തന്നെ ബിസിനസ്‌ നടത്താൻ പോവുകയാണ് എന്നറിഞ്ഞതും ലില്ലി വഴക്കിടാൻ തുടങ്ങി. തിരിച്ചു വിദേശത്തേക്ക് പോകാൻ അവനെ നിർബന്ധിക്കാനും തുടങ്ങി. അല്ലെങ്കിൽ ടൗണിൽ എവിടെയെങ്കിലും ഫ്ലാറ്റോ വില്ലയോ എടുത്ത് താമസിക്കാനും അവൾ അവനോട് ആവശ്യപ്പെട്ടു.

ഇതെല്ലാം ഓർത്തു നിൽക്കുന്നതിനിടെ, ജോണി ജെയിംസിന്റെ വീട്ടിലെ കാര്യസ്ഥന്റെ നമ്പർ അയച്ചു തരാൻ പറഞ്ഞു നാട്ടിലെ ഒരുത്തനെ വിളിച്ചു. കാര്യസ്ഥൻ അന്തോണി ചേട്ടനും കുടുംബവും ആണ് ജെയിംസിന്റെ അമ്മക്ക് ഇപ്പോൾ കൂട്ട്. അവരോട് അടുപ്പം കാണിക്കുന്നതും ലില്ലിക്ക് പിടിക്കാറില്ല.

പകൽ ജെയിംസ് വീട്ടിൽ ഇരിക്കാറില്ല. ഓഫീസിലേക്ക് ദിവസവും പോകും. കുറെ ഏറെ ബിസിനസ്‌ പ്ലാനുകൾ ആണ് നാട്ടിൽ വന്നതിൽ പിന്നേ ജെയിംസ് ന്റെ മനസ്സിൽ. അതിനെ പറ്റിയാണ് സംസാരം എപ്പോഴും. ഇടക്ക് ലില്ലിയുടെ പരാതികളെ പറ്റി പറയും. അവൻ തന്നെ ചിരിച്ചു തള്ളും. ഇടക്ക് ചിലപ്പോൾ ഒന്നും മിണ്ടാതെ ഒരു മൂലക്ക് പോയി ഇരിക്കുന്നത് കാണാം. ചിലപ്പോൾ ഹെഡ്സെറ്റും വെച്ച് എന്തൊക്കെയോ കേൾക്കും.

തിരികെ വരുമ്പോഴേക്കും സന്തോഷമായിട്ടുണ്ടാവും. പിന്നേ വല്ലാത്തൊരു ഉത്സാഹമാണ്. എല്ലാ ജോലികളും പടപടെന്നു തീർക്കും. ചിലപ്പോൾ അവനെയും കൂട്ടി വെള്ളമടിക്കാൻ പോകും. ഉള്ളു തുറന്നു പാടും. വരാൻ പോകുന്ന ജീവിതത്തെ പറ്റി, ചെയ്യാൻ പോകുന്ന ബിസിനസിനെ പറ്റി ഒക്കെ വളരെ വ്യക്തമായി പറയാൻ തുടങ്ങും.

ഇന്നലെയും ഇതേ പോലെ മാറി ഇരുന്നു. എണീറ്റു വേഗം തിരക്ക് പിടിച്ച് പോകുമ്പോൾ ജോണിയോട് പറഞ്ഞു..

“നാളെ ചിലപ്പോൾ ഞാൻ ഉച്ചക്ക് ശേഷം കുറച്ചു തിരക്കായിരിക്കും. ചിലപ്പോഴെ ഇങ്ങോട്ട് വരൂ. വരുന്നുണ്ടേൽ ഞാൻ പറയാം. അല്ലേൽ എന്നെ കാക്കാതെ കടയടച്ചു പൊക്കോ.”

ജെയിംസ് പോയതിനു ശേഷം ജെയിംസ് ഇരുന്ന മേശയുടെ അടുത്ത് ചെന്നപ്പോൾ അവിടെ ഒരു ലെറ്റർ പാഡിൽ അവൻ എന്തോ കുറിച്ച് വെച്ചിരിക്കുന്നു. നീട്ടി വലിച്ചെഴുതി കുത്തി വരച്ചു കളഞ്ഞ കയ്യക്ഷരം കഷ്ടപ്പെട്ട് ജോണി വായിച്ചു

“കാർത്തിക”

ആരാണ് കാർത്തിക എന്ന് ചോദിച്ചാലോ എന്ന് ആലോചിച്ചു. പക്ഷെ അതിനുള്ള സമയം കിട്ടിയില്ല.

****************************************************
ഒരു വിധത്തിൽ വെള്ളത്തിൽ നിന്ന് കാർ കരക്കടുപ്പിച്ചു. പണിപ്പെട്ടു അകത്തു നിന്ന് ആ സ്ത്രീയെ പുറത്തേക്ക് എടുക്കാനുള്ള ശ്രമം തുടങ്ങി. ആൾക്കൂട്ടത്തിനിടെ ഹരി ആദ്യം കണ്ടത് ഒരു സാരി തലപ്പായിരുന്നു. എവിടെയോ കണ്ടതു പോലെ ആ തുണിയും നിർത്താനും.  കുറച്ചു മുന്നേ ഫോട്ടോയിൽ കണ്ട വാരി പൊത്തി ചുറ്റിയിരുന്ന ഒരു സാരിയുടെ. അവൻ വീണ്ടും ഞെട്ടി. ഇന്നൊരു ദിവസം തന്നെ എത്ര വട്ടം ഞെട്ടും?

മുന്നോട്ട് കുതിച്ചു ചെന്ന് ആളെ നോക്കി.

ഗൗരി.

മുഖത്ത് തട്ടി വിളിക്കാൻ നോക്കിയപ്പോൾ, തണുത്ത ആ മുഖത്ത് വർഷങ്ങൾക്ക് ശേഷം വിരൽ തട്ടിയപ്പോൾ മനസ്സ് മരവിച്ചിരുന്നോ? ഇനി ഒരിക്കലും തിളങ്ങാത്ത വണ്ണം ആ കണ്ണുകൾ അടഞ്ഞു പോയോ?

“സാറേ, ജീവനില്ല എന്ന് തോന്നുന്നു. കുറെ നേരം വെള്ളത്തിൽ മുങ്ങി കിടന്നു കാണില്ലേ. ശ്വാസം മുട്ടി മരിച്ചു കാണും .” ചുറ്റും നിന്ന ആരോ പറഞ്ഞു.

“ഉറപ്പിക്കാൻ കഴിയില്ല. അപകടം നടന്നു അധികം സമയം ആയില്ലല്ലോ. എന്തായാലും വേഗം ആശുപത്രിയിലേക്ക് കൊണ്ട് പോകണം.” ഹരി യാന്ത്രികമായി പറഞ്ഞു.

കാത്തു കിടന്ന ആംബുലൻസിൽ അവളെ കയറ്റി വിട്ട്  അതിനെ പിന്തുടരുന്ന ജീപ്പിലിരുന്ന് അവൻ വീണ്ടും പഴയ ഇരുപതു വയസ്സുകാരനെ പോലെ മോഹിച്ചു. ആശുപത്രിയിൽ എത്തുമ്പോൾ ഒരു മാജിക്ക് പോലെ അവൾ കണ്ണ് തുറക്കുന്നതും പരസ്പരം കാണുന്നതും. തന്നെ തിരിച്ചറിയുന്നതും. എന്നിട്ട് വേണമെങ്കിൽ അവൾ മരിച്ചോട്ടെ. കാരണം അവൾക്ക് കൊടുക്കാൻ സ്വപ്നങ്ങളൊന്നും തന്നെ ഇനി തന്റെ കയ്യിൽ ബാക്കിയില്ല.


 ബ്ലൈൻഡ് ഡേറ്റ്-3 

Post Views: 27
1
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

3 Comments

  1. Sinoey on August 17, 2024 7:31 PM

    “ഒരാത്മാവിൻ്റെ അംശമാണ്
    നിങ്ങളിരു വരുമെന്ന് ഭൂമിയിൽ വച്ച് എപ്പോഴെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? ഒരു ആത്മാവ് രണ്ട് ശരീരങ്ങളിലായി വിഭജിക്കുന്നത് അപൂർവമാണ്,
    എന്നിട്ടും. “

    കൊള്ളാം….
    ഇനിയും എഴുതുക👍

    Reply
    • Remya Bharathy K on August 17, 2024 8:23 PM

      😍😍😍

      Reply
  2. Pingback:  ബ്ലൈൻഡ് ഡേറ്റ്-3  - By remya bharathy - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.