Author: remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

ഒരു കുക്കറിൽ അരക്കപ്പ് വൻപയർ വറുക്കുക. ചൂടായ മണം വരുമ്പോൾ, ആവശ്യത്തിന് വെള്ളം ഒഴിക്കുക. നേരത്തെ കുതിർത്ത പയറല്ലെങ്കിൽ നാലോ അഞ്ചോ വിസില് വരുന്നത് വരെ വേവിക്കുക. ആവി പോയതിനു ശേഷം വലിയ കഷണങ്ങളാക്കിയ പഴുത്ത മത്തനും, അഞ്ചാറു പച്ചമുളകും, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും, കറിവേപ്പിലയും, ഉപ്പും ചേർത്ത് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. ഇടത്തരം വലുപ്പമുള്ള തേങ്ങയുടെ അരമുറി ചിരകിയതിൽ മുക്കാൽ ഭാഗം എടുത്തു ജീരകവും ചേർത്ത് നന്നായി അരച്ചതും ചേർത്ത് തിളപ്പിക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ചു, വറ്റൽ മുളകും കറിവേപ്പിലയും, ചിരകിയ തേങ്ങയുടെ ബാക്കിയും ചേർത്ത് തേങ്ങ ചുവക്കുന്നതു വരെ മൂപ്പിച്ചു കറിയിൽ ചേർത്തിളക്കി അടച്ചു വെക്കുക.

Read More

കാലങ്ങൾക്കപ്പുറത്തു നിന്നുമൊരു ഫോൺകോൾ… തിരക്കുകൾക്കിടയിൽ ഫോണെടുത്തപ്പോൾ അവൾ നമ്പർ നോക്കിയില്ല. ആദ്യമൊരു മൗനം. അപ്പുറത്തെ ആളെ ഒന്നൂടെ ഉറപ്പിക്കാനായി രണ്ടു ജോടി ‘ഹലോ’കൾ പരസ്പരം പറഞ്ഞതിന് ശേഷം പിന്നെയും നീണ്ടൊരു മൗനം… ഒന്നൂടെ മുരടനക്കി, ചെവിയിലൂടെ, തലച്ചോറ് വഴി, നട്ടെല്ലിലൂടെ ഇറങ്ങി, നെഞ്ചിൽ കൊളുത്തി വലിച്ചു, വയറിൽ ഒരു കാളിച്ച തോന്നിച്ച ഒരു ചോദ്യം. “സുഖമാണോ?” വയറിലെ ആളൽ നെഞ്ചിലേക്ക് കയറി തലക്കുള്ളിൽ നിന്നുമൊരു വിങ്ങൽ നേരെ ഇറങ്ങി, പാതി ചങ്കിലും പാതി മൂക്കിന്റെ അറ്റത്തും വന്നിരുന്നത് അവഗണിച്ച് അവൾ പറഞ്ഞു. “പിന്നെന്താ, സുഖം, സന്തോഷം, എന്നത്തേക്കാളും ഹാപ്പിയായി ഇരിക്കുന്നു. അവിടെ എന്താ വിശേഷം? സുഖമല്ലേ? എല്ലാർക്കും?” “ഉം… എല്ലാർക്കും സുഖം… ഞാൻ പിന്നെ വിളിക്കാം, ഒരു തിരക്ക് വന്നു…” അവനെ പറ്റിച്ചതോ സ്വയം അവനവനെ പറ്റിച്ചതോ എന്നു ചിന്തിക്കാൻ നിൽക്കാതെ അവൾ ജോലിയിലേക്ക് തിരിഞ്ഞു. ‘നീ നുണ പറഞ്ഞാൽ എനിക്ക് ഇപ്പഴും തിരിച്ചറിയാം’ എന്നു മനസ്സിൽപറഞ്ഞ് അവനും തിരക്കുകളിലേക്ക് മുങ്ങി.

Read More

അങ്ങനെയൊന്നുണ്ടോ? സമൂഹം കൽപ്പിച്ചു തന്ന സ്ത്രീയെന്ന സങ്കല്പത്തിന്റെ കേട്ടുമാറാപ്പല്ലാതെ, പെണ്ണിന് മാത്രമായൊരു മനമുണ്ടോ? മനുഷ്യമനമെന്നു തുടങ്ങണ്ടേ നമുക്ക്?

Read More

അമ്മ ചീത്ത പറഞ്ഞത് എനിക്ക് സങ്കടമായി. ഞാൻ അമ്മയോട് സോറി പറയാൻ വന്നപ്പോൾ അമ്മ എന്നോട് മിണ്ടിയില്ലല്ലോ. ഞാൻ ഒറ്റക്ക് പോയി ഇരുന്ന് കുറെ കരഞ്ഞു. അമ്മ എന്താ എന്നോട് മിണ്ടാത്തത്? അമ്മു ലവ് അമ്മ -അമ്മു [ സ്കൂളിൽ പോയി അക്ഷരം പഠിച്ചതിന്റെ ആവേശത്തിൽ ഇങ്ങനെ ഒരു കത്ത് എഴുതിയിട്ടുണ്ട് എന്റെ മോള്. PCOD ഉച്ചിയിൽ കയറി പ്രാന്ത് പിടിച്ച ഏതോ ഒരു ദിവസം, എന്തോ കുസൃതി ചെയ്തതിന് അവളെ വഴക്ക് പറഞ്ഞതിന്, എന്ന് തന്നെ പഴിച്ച് ഞാൻ ചാരു കസേരയിൽ കിടന്ന് ദേഷ്യവും സങ്കടവും എങ്ങോട്ട് ഒഴുക്കി വിടും എന്നാലോചിച്ചപ്പോൾ ആ കുഞ്ഞു മാലാഖ എന്റെ മടിയിൽ ഒരു കീറ കടലാസ് കൊണ്ടിട്ടു ഓടി പോയി. അതിലെ എഴുത്താണ് മുകളിൽ. കെട്ടി പിടിച്ച് കരയാൻ എനിക്ക് ഒരു കാരണവും ആയി. “സാരമില്ല അമ്മേ” എന്ന് എന്നെ ആശ്വസിപ്പിക്കാൻ ഒരാളും.]

Read More

മിണ്ടാപ്പൂച്ചയത്രെ… ആര്? ഈ ഞാനേ…! എനിക്ക് നിങ്ങളോട് മിണ്ടാൻ താത്പര്യമില്ലാഞ്ഞിട്ടാണ് ഹേ… ഞാൻ പാവമായിരുന്നത്രെ! എപ്പേ…? എന്നെ നിങ്ങൾക്ക് അറിയാഞ്ഞിട്ടാ. ഞാൻ എനിക്ക് തോന്നീത് ചെയ്തപ്പോ, മിണ്ടാപ്പൂച്ച കലമുടച്ചൂന്ന്! എങ്ങനേ..? പിന്നേ…ഞാൻ ചെയ്യുന്നത് മുഴുവൻ നിങ്ങളെ ബോധിപ്പിക്കാനല്ലേ…! നിങ്ങൾക്കു വേറെ പണിയൊന്നുമില്ലേ? എന്നാപ്പിന്നെ ഞാനൊരു സത്യം പറയട്ടെ? ഞാനൊരു മിണ്ടാപൂച്ചയുമല്ല, പാവവുമല്ല. ഉടക്കാനുള്ള കലം എവിടെ?

Read More

സന്തോഷത്തെ എങ്ങനെ നിർവചിക്കാം? ഓരോരുത്തർക്കും ഓരോ പോലെയായിരിക്കും അല്ലേ… അർഹിക്കുന്നത് പോലെ സ്നേഹിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു എന്ന ബോധ്യമാണ് എനിക്ക് സന്തോഷം. നിങ്ങളെങ്ങനെ സന്തോഷത്തെ നിർവചിക്കും?

Read More

ഞാൻ കണ്ട ഏറ്റവും ഭംഗിയുള്ള കൂട്ടുകെട്ടിന്റെ വാർഷികമാണിന്ന്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം. പരലോകത്തിലും മരണാനന്തരജീവിതത്തിലും ഒന്നും വിശ്വാസമില്ലെങ്കിലും, വെറുതെ ഞാനങ്ങു സങ്കൽപ്പിക്കാ, അങ്ങനെ അവർ ഇത്തവണത്തെ വാർഷികത്തിനു ഒരുമിച്ചായിരിക്കും എന്ന്. 2011 ൽ ‘അമ്മ പോയതിനു ശേഷം 2023 വരെ അച്ഛൻ പിടിച്ചു നിന്നു. അസുഖങ്ങൾക്കും അമ്മയുടെ അഭാവത്തിന്റെ വേദനയിലും ഒരു തരത്തിൽ പറഞ്ഞാൽ ഒറ്റപ്പെടലിലും. ഒന്നും പുറത്തേക്ക് കാണിക്കാതെ എന്തും ഏത് അവസ്ഥയും അഡ്ജസ്റ്റ് ചെയ്യുന്ന ആളായിരുന്നു അച്ഛൻ. എന്തു വന്നാലും കൂൾ ആയി നേരിടുന്ന റിയൽ ഡാഡി കൂൾ. അത് തന്നെയാവും എന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യവും. വിവാഹ വാർഷികം എന്നൊക്കെ പറഞ്ഞാലും, അവരുടെ കൂട്ടുകെട്ട് നിയമപരമായി സാധുവായ ദിവസം, അത്രെ ഉള്ളു. അതുകൊണ്ടായിരിക്കാം ഒരിക്കലും അത് ആഘോഷിച്ചു കണ്ടിട്ടില്ല. സത്യത്തിൽ അവരുടെ വിവാഹദിവസം എന്നാണെന്ന് പോലും ഒത്തിരി വൈകിയാണ് ഞാൻ അറിഞ്ഞത് തന്നേ. അങ്ങനെയൊന്ന് ചെറുപ്പത്തിൽ ആലോചിച്ചിട്ടേ ഇല്ലായിരുന്നു എന്നതാണ് ഇപ്പോൾ ഒരു പൊടി നാണക്കേട് തോന്നുന്ന…

Read More

ഇടത്തരം പ്രമുഖയായ നടി കഴിഞ്ഞ ആഴ്ചയിൽ ഒരു ഇന്റർവ്യൂവിൽ ആധികാരികമായി പറഞ്ഞ കുറേ ശാസ്ത്രീയ മണ്ടത്തരങ്ങൾ കേട്ടപ്പോൾ ആണ് എനിക്ക് എന്റെ കുറേ മണ്ടത്തരങ്ങൾ ഓർമ വന്നത്. എന്ന് കരുതി ഞാൻ ആത്മകഥ പറയാനൊന്നും പോവുകയല്ല സൂത്രുക്കളെ… എന്നാലും കുറച്ചു മണ്ടത്തരങ്ങൾ നിരത്തട്ടെ? പണ്ട് പണ്ട്… എന്ന് വെച്ചാ നല്ലോണം വെന്ത മട്ടയരി ചോറിൽ നെയ്യോ ആട്ടിയ വെളിച്ചെണ്ണയോ ഒഴിച്ച് ഉപ്പും ചേർത്തു കുഴച്ചു ഉരുട്ടി, പപ്പടം മെമ്പൊടിയായി പച്ചക്കറിയും മീനും ഉള്ളിൽ ഒളിപ്പിച്ച ഉരുളകൾ അമ്മ എന്നേ മാമൂട്ടിയിരുന്ന കാലം. അപ്പൊ തന്നേ അറിയാലോ, തള്ളാണ്. ഓർമ്മചെപ്പിൽ തങ്ങി നിന്ന, കേട്ട കഥകൾ. ഉരുളകൾക്ക് വേണ്ടി വാ തുറക്കാതെയോ ഉറങ്ങാൻ കിടത്തിയാൽ ഉറങ്ങാതെയോ ഇരിക്കുന്ന ഉണ്ണിക്കിടാങ്ങളെ എന്തു ചെയ്യും? ഭക്ഷണം കഴിക്കാഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ഭാവി ആരോഗ്യ പ്രശ്നങ്ങളെയോ, ഉറങ്ങിയില്ലെങ്കിൽ സംഭവിക്കാൻ പോകുന്ന ഊർജ്ജകുറവിനെയോ പറ്റിയുള്ള പ്രബന്ധം വായിച്ചു കൊടുക്കാൻ പറ്റുമോ? ഇല്ലാന്ന് അറിയാൻ അമ്മയും അച്ഛനും ഒന്നും ആവണ്ട.…

Read More

ഉപ്പുമാവ് തിന്നപ്പോൾ പല്ലു പൊട്ടിയ കഥ കേട്ടിട്ടുണ്ടോ? ഉപ്പുമാവ് തിന്നപ്പോൾ പല്ലു പൊട്ടുകയോ? അത് എങ്ങനെയെന്നല്ലേ? പറയാം. ആദ്യം ലേശം മുഖവുര. ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും അധികം ആളുകൾക്ക് വെറുപ്പുള്ള ഭക്ഷണമാണ് ഉപ്പുമാവ്. എനിക്കും എന്റെ മോൾക്കും അടക്കം. പലർക്കും രുചിയാണ് പ്രശ്നമെങ്കിൽ, മര്യാദക്ക് ദഹിക്കില്ല എന്നതാണ് എന്റെ പ്രശ്‍നം. നെഞ്ചരിയാനും പുളിച്ചു തികട്ടാനും തുടങ്ങും. ഇന്ന് അമ്മു കാണിക്കുന്നത് പോലെ, പണ്ടൊക്കെ ഞാനും ഉപ്പുമാവാണേൽ പട്ടിണി എന്നതായിരുന്നു ശാസ്ത്രം. നിവർത്തിയുണ്ടേൽ കഴിക്കില്ല. പിന്നേ അച്ഛൻ വടിയുമായി ഒക്കെ നിൽക്കുന്നത് കണ്ടാൽ സഹിച്ചു കഴിക്കും. എന്നാലും, കഴിക്കണമെങ്കിൽ ഒന്നുകിൽ എന്തേലും കറി വേണം. അല്ലേൽ കുറഞ്ഞ പക്ഷം അച്ചാറോ പപ്പടമോ എങ്കിലും. പഴം കൂട്ടി ഉപ്പുമാവ് കഴിക്കുന്നത് എനിക്ക് ആലോചിക്കാൻ പോലും ഇഷ്ടമല്ല. ഇപ്പൊ നിങ്ങൾ കരുതുന്നുണ്ടാവും അപ്പൊ ഞാനേതോ കറി കൂട്ടി ഉപ്പുമാവ് കഴിച്ചപ്പോൾ അതിൽ നിന്ന് എല്ലിലോ മറ്റോ കടിച്ച് പല്ലു പൊട്ടിയതാവും…

Read More

വല്യ തത്വങ്ങൾ ഒക്കെ പറയാൻ എളുപ്പമാണ്. പക്ഷെ ഒരൊറ്റ മോശം അനുഭവം മതി, ഇപ്പോൾ ചുറ്റും കാണുന്നവരെയും ഇനി മുന്നിൽ കാണാൻ പോകുന്നവരെയും, അവനവനെയും എല്ലാം കാലാകാലം സംശയത്തോടെ നോക്കാൻ തുടങ്ങാൻ.

Read More