Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൊത്തിയ പാമ്പും കുത്തുകൊണ്ട ആനയും
അനുഭവം അറിവുകൾ ഓർമ്മകൾ കുട്ടികൾ നര്‍മം പാരന്റിങ്

കൊത്തിയ പാമ്പും കുത്തുകൊണ്ട ആനയും

By remya bharathyJanuary 20, 2024Updated:January 29, 202417 Comments6 Mins Read281 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇടത്തരം പ്രമുഖയായ നടി കഴിഞ്ഞ ആഴ്ചയിൽ ഒരു ഇന്റർവ്യൂവിൽ ആധികാരികമായി പറഞ്ഞ കുറേ ശാസ്ത്രീയ മണ്ടത്തരങ്ങൾ കേട്ടപ്പോൾ ആണ് എനിക്ക് എന്റെ കുറേ മണ്ടത്തരങ്ങൾ ഓർമ വന്നത്.

എന്ന് കരുതി ഞാൻ ആത്മകഥ പറയാനൊന്നും പോവുകയല്ല സൂത്രുക്കളെ…

എന്നാലും കുറച്ചു മണ്ടത്തരങ്ങൾ നിരത്തട്ടെ?

പണ്ട് പണ്ട്… എന്ന് വെച്ചാ നല്ലോണം വെന്ത മട്ടയരി ചോറിൽ നെയ്യോ ആട്ടിയ വെളിച്ചെണ്ണയോ ഒഴിച്ച് ഉപ്പും ചേർത്തു കുഴച്ചു ഉരുട്ടി, പപ്പടം മെമ്പൊടിയായി പച്ചക്കറിയും മീനും ഉള്ളിൽ ഒളിപ്പിച്ച ഉരുളകൾ അമ്മ എന്നേ മാമൂട്ടിയിരുന്ന കാലം. അപ്പൊ തന്നേ അറിയാലോ, തള്ളാണ്. ഓർമ്മചെപ്പിൽ തങ്ങി നിന്ന, കേട്ട കഥകൾ.

ഉരുളകൾക്ക് വേണ്ടി വാ തുറക്കാതെയോ ഉറങ്ങാൻ കിടത്തിയാൽ ഉറങ്ങാതെയോ ഇരിക്കുന്ന ഉണ്ണിക്കിടാങ്ങളെ എന്തു ചെയ്യും? ഭക്ഷണം കഴിക്കാഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ഭാവി ആരോഗ്യ പ്രശ്നങ്ങളെയോ, ഉറങ്ങിയില്ലെങ്കിൽ സംഭവിക്കാൻ പോകുന്ന ഊർജ്ജകുറവിനെയോ പറ്റിയുള്ള പ്രബന്ധം വായിച്ചു കൊടുക്കാൻ പറ്റുമോ? ഇല്ലാന്ന് അറിയാൻ അമ്മയും അച്ഛനും ഒന്നും ആവണ്ട. ജീവിതത്തിൽ എപ്പോഴേലും ചെറിയ കുട്ടികളുടെ കൂടെ ഒരു വീട്ടിൽ ജീവിച്ചാൽ തന്നേ മതി.

അച്ഛനമ്മമാരുടെ കാര്യം പിന്നെ പറയണ്ടല്ലോ. നമ്മൾ ചെറുപ്പത്തിൽ എന്തായിരുന്നു എന്ന ഉദാഹരണവുമായിട്ടാണ് മക്കൾ വരാ എന്നാണ് ശാസ്ത്രം. എന്റെ മോളുടെ മാഞ്ഞാളം കാണുമ്പോൾ ഞാൻ ഇടക്ക് വള്ളി പൊട്ടി ചൂടാവും. അപ്പോഴാണ് കാക്കത്തൊള്ളായിരം വട്ടം കേട്ട, അച്ഛന്റെയോ അമ്മയുടെയോ ആശരീരി വീണ്ടും വരാ…

“ഇതൊക്കെ എന്ത്…? നീ കുഞ്ഞായിരുന്നപ്പോൾ എന്തായിരുന്നു അവസ്ഥ. അത് നോക്കുമ്പോൾ അമ്മു ഒക്കെ എന്ത് പാവമാണ്. എത്ര ഡീസന്റ് ആണ്. ഇത്രേം നല്ലൊരു കുട്ടിയെ നിനക്ക് എങ്ങനെ കിട്ടി ന്നാ…”

അപ്പൊ അപ്പുറത്തിരുന്ന് ഒരാള് ഷർട്ടിന്റെ കോളർ പൊക്കി കാണിച്ചിട്ട് രംഗപ്രവേശം ചെയ്യും. എന്നിട്ട് കുമ്പാലി അമ്മുനെ എടുത്തു കുമ്പയിൽ ഇരുത്തും. എന്നിട്ടങ്ങോട്ട് കഥ തുടങ്ങായി.

“പണ്ട് പണ്ട് ഒരു വല്യ മഴത്തുള്ളി ണ്ടായിരുന്നു… ആ മഴത്തുള്ളി ണ്ടല്ലോ വല്യ കുസൃതി ആയിരുന്നു. ആരും കാണാതെ മഴത്തുള്ളി ഇലയുടെ മേലെ കൂടെ ചാടി ചാടി നടക്കായിരുന്നു. അപ്പൊ ണ്ട് ദാ ഒരു കുഞ്ഞി തവള. മഴത്തുള്ളിനെ കണ്ടപ്പോ തവള ഒറ്റ ചാട്ടം. വായങ്ങു തുറന്ന് മഴത്തുള്ളിനെ ‘ആം’ ന്ന് വിഴുങ്ങി…. ”

ആ ‘ആം’ കേൾക്കുമ്പോൾ അമ്മു വായ തുറക്കും ആ ഗ്യാപ്പിൽ ഞാൻ ഉരുള ഉരുട്ടി വായിൽ വെച്ചു കൊടുക്കും.

‘അമ്മയൊന്ന് പോയേ ഞാൻ അച്ഛന്റെ കഥ കേൾക്കട്ടെ’ എന്ന മട്ടിൽ അവൾ എന്റെ കൈ തട്ടും, എന്നാലും അവൾ ഭക്ഷണം ചവച്ചു കഴിക്കും.

ആ ഉരുള വയറ്റിൽ ആവുമ്പോഴേക്കും ഏട്ടൻ അടുത്ത പഞ്ച് സെറ്റ് ആക്കീട്ടുണ്ടാവും. അങ്ങനെ പഞ്ചിന്റെ കണക്ക് വെച്ചാണ് അകത്തു പോകുന്ന ഉരുളകൾ നമ്മൾ എണ്ണുന്നത്. അല്ലേൽ പ്ലേറ്റിലെ ചോറിന്റെ അളവ് കണ്ടാണ് ഏട്ടൻ പഞ്ച് ഉണ്ടാക്കുന്നത്.

ഏട്ടനേക്കാൾ അടിപൊളിയായി നുണക്കഥ പറയുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതുപോലെ തന്നേ നിന്ന നിൽപ്പിൽ, അല്ല കിടന്ന കിടപ്പിൽ ഗെയിംസ് ഉണ്ടാക്കാനുള്ള കഴിവും. കുഞ്ഞു കുഞ്ഞു കളികൾ, അമ്മു ആവേശത്തോടെ ബെഡിൽ കിടന്നു ചിന്തിച്ചു കളിക്കാൻ ശ്രമിക്കുന്ന കളികൾ. അതിൽ പലതും ഏട്ടൻ വർഷങ്ങൾക്ക് മുൻപ് ഏട്ടന്റെ ചേച്ചിയുടെ മകനെ കളിപ്പിക്കാൻ വേണ്ടി ചിട്ടപ്പെടുത്തിയതായിരുന്നു. അമ്മുവിന് വേണ്ടി മാറ്റങ്ങൾ വരുത്തി എന്ന് മാത്രം. ഏട്ടൻ ബെഡിൽ കിടക്കും. അമ്മു ഓടി പാഞ്ഞും കുത്തി മറിഞ്ഞും കളിച്ച് അവസാനം ക്ഷീണിച്ചു ഏട്ടന്റെ കുമ്പയിൽ കമിഴ്ന്നു കിടന്ന് ഉറങ്ങും.

എനിക്ക് ഇത്തരം കഴിവുകൾ ഇല്ലായിരുന്നു. ഭാവനയോ, പുതുതായി എന്തേലും ഉണ്ടാക്കാനുള്ള കഴിവൊ ഒന്നും. എനിക്ക് അറിയാവുന്ന കഥകൾ ഒരിക്കൽ അമ്മുവിനോട് പറഞ്ഞാൽ പിന്നേ അത് വീണ്ടും പറയാൻ പറ്റില്ല. അവള് പിടിക്കും. പക്ഷെ ഏട്ടൻ അങ്ങനെയല്ല, ഇതേ കുഞ്ഞി തവളയുടെയും മഴത്തുള്ളിയുടെയും കഥ അവള് കമിഴ്ന്നു കിടക്കാൻ തുടങ്ങിയ കാലം തൊട്ട് സ്കൂളിൽ പോകാൻ തുടങ്ങുന്ന കാലം വരേ പറഞ്ഞിരുന്നു. ഓരോരോ സമയവും കഥയുടെ സന്ദർഭം മാറും, പുതിയ കഥാപാത്രങ്ങൾ വരും, ഇടയ്ക്ക് ഇതിൽ പാട്ടുകൾ വരും. നിമിഷ നേരം കൊണ്ട് വരികളും ഈണവും വരും. ചില പാട്ടൊക്കെ ഇപ്പഴും പാടി അമ്മുവിനോട് ചോദിക്കും,

“ഈ പാട്ട് ഓർമ്മയുണ്ടോ നിനക്ക് പണ്ട് നിനക്ക് ഇതൊക്കെ ഇഷ്ടായിരുന്നു. എന്ത് ചിരിയായിരുന്നു.”

അവള് പതിയെ ചിരിച്ചിട്ട് പറയും, ഞാനിപ്പോ വലുതായില്ലേ അച്ഛാ എന്ന്.

നമ്മുടെ മഴത്തുള്ളിക്കും തവളയ്ക്കും പേരൊക്കെ ഉണ്ടായിരുന്നു ട്ടോ. ‘ജൂഗുത്സാവഹനിർഗ്ഗമൻ’, ‘തപ്ലാംകട്ടചപ്ലാച്ചി’. ഇതാണ് രണ്ടാളുടേം പേര്. ഏട്ടൻ ഗൗരവമായി അവളോട് ഈ പേരുകൾ പറയുമ്പോൾ ഉള്ള എന്റെ അടക്കിച്ചിരിയും അവളുടെ അന്തം വിട്ടുള്ള വാപൊളിക്കലും. ചിലപ്പോൾ ഞാനും ഏട്ടന്റെ കഥയിൽ മുഴുകി ഇരിക്കും. ഏട്ടൻ കണ്ണുകൊണ്ട് കാണിക്കുമ്പോൾ ആണ് വാരി കൊടുക്കാനുള്ള ഓർമ വരാ.

കുഞ്ഞിനെ കയ്യിലെടുത്തു നടന്നു കാക്കയെയും പൂച്ചയെയും ഒക്കെ കാട്ടി ഭക്ഷണം കൊടുക്കാൻ എനിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കുട്ടിയേ കരയിപ്പിച്ചോ നിർബന്ധിച്ചോ ഭക്ഷണം കൊടുക്കാൻ ഏട്ടൻ സമ്മതിക്കുകയും ഇല്ല. എന്റെ കയ്യിലുള്ള നമ്പറുകൾ തീർന്നു പോകുമ്പോൾ ആണ് ഏട്ടൻ ഈ മഴത്തുള്ളിയെയും തവളയെയും കൊണ്ട് വരാ.

ഇതൊക്കെ എല്ലാ വീടുകളിലും അച്ഛനമ്മമാരോ അപ്പൂപ്പനോ അമ്മൂമ്മയോ ഒക്കെ ചെയ്യുന്നതല്ലേ എന്നല്ലേ? ഇതിലിപ്പൊ എന്റെ മണ്ടത്തരം എവിടേ എന്നല്ലേ നിങ്ങൾ ഓർക്കുന്നെ? അത് വരുന്നുള്ളു.

അങ്ങനെ ഇതുപോലെ ഞാനും കുഞ്ഞായിരുന്ന കാലം. ഒരു ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും. അവിടെയാണ് കഥ നടക്കുന്നത്.

ഞാനും അമ്മയും അച്ഛനും മലപ്പുറത്തിനും മഞ്ചേരിക്കും ഇടയിലെ ഇരുമ്പുഴി എന്ന സ്ഥലത്തു ഒരു മുസ്ലിം കുടുംബത്തിന്റെ വീടിന്റെ മുകളിലെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന കാലം. കാണാൻ ഇന്നത്തേതിനേക്കാൾ സുന്ദരിയും ക്യൂട്ടും കുസൃതിയുമായിരുന്ന ഞാൻ അവിടത്തെ സ്റ്റാർ ആയിരുന്നു എന്ന് പ്രത്യേകിച്ച് എടുത്തു പറയണ്ടല്ലോ.

ഒരു വയസ്സ് തികയുന്നതിനു മുന്നേ തന്നേ സംസാരിക്കാൻ തുടങ്ങുകയും, കുഞ്ഞുടുപ്പുമിട്ട് ചെരുപ്പില്ലാതെ എന്നെക്കൊണ്ട് നടക്കാൻ പറ്റുന്ന ആ ചുറ്റളവിൽ മുഴുവൻ നടന്ന് ഇന്നത്തേതിനേക്കാൾ മനോഹരമായി തള്ളി മറിച്ചിരുന്ന മൂന്നാലു വയസ്സ് പ്രായം. ഞാൻ പറയുന്നതെല്ലാം കേട്ട് ചിരിച്ചു തലയാട്ടുന്ന നല്ലവരായ നാട്ടുകാരും.

ഒരു വലിയ തോട്ടത്തിന്റെ നടുവിലാണ് ആ വീട്. പുറകിൽ ചെറിയ തോടും അതിന്റെ പുറകിൽ എവിടെയോ പുഴയും. രാവിലെ ഞാൻ ഉണരും മുൻപേ പോവുകയും ഞാൻ ഉറങ്ങിയിട്ട് തിരികെ വരുകയും ചെയ്ത് ജോലിയും സംഘടനപ്രവർത്തനവും ഒരുപോലെ കൊണ്ടു പോയിരുന്ന അച്ഛന്റെയും സുവർണ്ണ കാലമായിരുന്നു അത്. അമ്മയ്ക്കും എനിയ്ക്കും കൂട്ടായി താഴത്തെ വീട്ടിലെ ഉമ്മയും മക്കളും അയൽക്കാരും എല്ലാം ഉണ്ട്‌.

ആക്കാലത്തു ഞാനവിടെ തൊടിയിൽ ഒരു പാമ്പിനെ കണ്ടു എന്നും അത് ഒരു ചേരയാണെന്നും, അല്ല പാമ്പ് തന്നെയാണെന്നും, എന്നേ കാണാൻ വന്ന അമ്മമ്മയും ഞാനും തമ്മിൽ മാസങ്ങൾ നീണ്ട തർക്കം നടക്കുന്ന കാലഘട്ടം കൂടെയാണ് അത്. പണ്ടേ അങ്ങനെയാ എനിക്കൊരു കാര്യം ബോധ്യം വന്നാൽ അത് മാറ്റാൻ നല്ല ബുദ്ധിമുട്ടാ. അല്ലേൽ എനിക്ക് വിശ്വാസമുള്ള ആരേലും അത് പറയണം. അന്നത്തെ കാലത്തു എനിക്ക് ആകെ വിശ്വാസം അമ്മയെയും അച്ഛനെയും മാത്രമാണ്. സ്കൂളിൽ പോവാൻ തുടങ്ങിയതിൽ പിന്നേ ചില ടീച്ചർമാരെയും.

അപ്പൊ കാലഘട്ടം മനസ്സിലായല്ലോ, ഇനി കുറച്ചു ഭൂമി ശാസ്ത്രം. മലപ്പുറത്തു നിന്നു മഞ്ചേരിയിലേക്ക് പോകുന്ന വഴിയിൽ ഇരുമ്പുഴി എത്തുന്നതിനു മുന്നേ കുറേ ദൂരം റോഡിന് സമാന്തരമായി വലതു വശത്തുകൂടെ പുഴയൊഴുകുന്നത് കാണാം. ഞങ്ങൾ താമസിച്ചിരുന്ന വീടും വലതു വശത്താണ്. അതുകൊണ്ട്, പിന്നീട് അവിടെ നിന്ന് വീട് മാറിയിട്ടും മലപ്പുറത്തു നിന്ന് ബസ്സിൽ വരുമ്പോൾ എന്റെ കണ്ണ് വലതു വശത്താവും. ഒരു വലിയ വളവിൽ ഉള്ള ആ വീട് എത്തുന്നത് വരേ ഞാൻ ഓരോ വട്ടവും നോക്കി ഇരിക്കും.

വീടെത്തും മുന്നേ ഉള്ള ഒറ്റപ്പെട്ട ഒരു പീടികമുറിയാണ് ഞാൻ ആദ്യം ശ്രദ്ധിക്കുക. അമ്മയുടെ കൂടെ നടക്കാൻ പോകുമ്പോൾ ആ പീടിക മുറിയും അതിന്റെ വലതു വശത്തുകൂടെ പുഴയിലേക്ക് ഇറങ്ങാൻ പാകത്തിനുള്ള ഒരു ഇടവഴിയും എന്റെ കുഞ്ഞു മനസ്സിൽ പതിഞ്ഞിരുന്നു.

ഇനി മണ്ടത്തരത്തിലേക്ക് വരാം. പഴം കൊടുക്കാതെ തുമ്പിക്കൈക്ക് സൂചി കൊണ്ട് കുത്തിയ തുന്നൽക്കാരന്റെയും, പ്രതികാരം ചെയ്യാൻ പുഴയിൽ നിന്ന് വെള്ളം തുമ്പിക്കൈയിൽ നിറച്ചു തുന്നക്കാരന്റെ കടയിലെ തുണികളിലേക്കും തുന്നക്കാരന്റെ തുണിയിലേക്കും വെള്ളം ചീറ്റിച്ച ആനയുടെയും കഥ ആ സ്ഥലത്തു യഥാർത്ഥത്തിൽ സംഭവിച്ചതായിരുന്നു എന്നാണ് ഞാൻ കുറേ കാലങ്ങളോളം വിശ്വസിച്ചിരുന്നത്.

ഞാനിത് അച്ഛനോട് ഒരിക്കൽ പറഞ്ഞപ്പോൾ ഉള്ള അച്ഛന്റെ ചിരി. ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു അച്ഛന്റെ.

ഇത് മാത്രല്ല. ഇതേ റൂട്ടിൽ പോകുമ്പോൾ എവിടെയോ ഒരു വലിയ ആൽമരം ഉണ്ട്‌, എന്തിനേറെ പറയുന്നു, പണ്ടവിടം വലിയ കാടായിരുന്നു എന്നും അന്ന് ആ മരത്തിൽ നിറയെ കുരങ്ങന്മാർ ഉണ്ടായിരുന്നു എന്നും, അപ്പോഴാണ് തൊപ്പിക്കാരൻ കച്ചവടത്തിനായി പട്ടണത്തിലേക്ക് (എന്റെ കണക്കിൽ ഒന്നുകിൽ മഞ്ചേരിയിലേക്കോ അല്ലേൽ മലപ്പുറത്തേക്കോ) കുട്ട നിറയെ തൊപ്പിയുമായി പോകുന്നത് എന്നും… ബാക്കി കഥ അറിയാലോ. ഇതൊക്കെ എന്റെ നാട്ടിൽ എന്റെ ചുറ്റും നടന്ന കഥയാണ് എന്ന് ഞാൻ ആക്കാലത്തു ഉറച്ചു വിശ്വസിച്ചിരുന്നു. ഞാൻ കണ്ടത് ചേരയല്ല അത് പാമ്പ് തന്നെയാണ് എന്ന് വിശ്വസിച്ച പോലെ. (എടുത്തു പറയട്ടെ, എന്റെ അന്നത്തെ ബോധത്തിൽ ചേര എന്ന് പറയുന്നത് എന്റെ അന്നത്തെ എൻസൈക്ലോപീഡിയയിൽ ഇല്ലാത്ത എന്തോ ഒരു ജന്തു ആണ്. ഞാൻ കണ്ടത് പാമ്പും)

എന്തിനേറെ പറയുന്നു, എന്റെ ഇന്നത്തെ കുറഞ്ഞ തള്ളിന്റെ ശരാശരി കണക്ക് വെച്ചു നോക്കിയാൽ, അന്നത്തെ കാലത്തും സ്കൂളിലും നല്ല ശക്തമായ രീതിയിൽ എനിക്ക് പറഞ്ഞു ഫലിപ്പിക്കാൻ പറ്റുന്നിടത്തെല്ലാം ഞാൻ ഈ കഥ പറഞ്ഞു കാണും. എന്റെ ദൃശ്യ അനുഭവസാക്ഷ്യം സഹിതം.

എന്റെ അമ്മ എനിക്ക് ഒത്തിരി കഥകൾ പറഞ്ഞു തന്നിരുന്നു. എനിക്ക് വേണ്ടി അച്ഛൻ വാങ്ങിച്ചു വെച്ച പുസ്തകത്തിൽ നിന്നും, അമ്മ കേട്ട കഥകളിൽ നിന്നും പിന്നേ ചിലപ്പോഴൊക്കെ എന്നേ അടക്കി നിർത്താനോ അനുസരിപ്പിക്കാനോ പേടിപ്പിക്കാനോ ഒക്കെ. എല്ലാത്തിനെയും ചിത്രീകരിച്ചു ഭാവനയിൽ കാണാനുള്ള എന്റെ ത്വര കൊണ്ട് എന്റെ പരിമിതമായ അറിവുകളിൽ ഞാനവയ്ക്ക് പശ്ചാത്തലം കൊടുക്കും. കുറച്ചൂടെ വലുതായി ഞാൻ വായിച്ചു തുടങ്ങിയപ്പോൾ പല കഥകളും കണ്ണാടിക്ക് മുന്നിൽ ഞാൻ അഭിനയിച്ചു ജീവിച്ചിരുന്നു. പലതും ശരിയെന്നും സത്യമെന്നും വിശ്വസിച്ചിരുന്നു.

പിന്നീട് പഠനം മുറുകിയപ്പോൾ ശാസ്ത്രം പഠിച്ചു തുടങ്ങിയപ്പോൾ സംശയങ്ങളും ചോദ്യങ്ങളും തോന്നിയപ്പോൾ എനിക്ക് മുന്നിൽ വിശാലമായ അറിവിന്റെ ലോകവും ആ തലത്തിലേക്ക് വേണ്ട പുസ്തകങ്ങളെയും വ്യക്തികളെയും വിദ്യാഭ്യാസത്തെയും വെച്ചു തന്നു എന്റെ അച്ഛനും അമ്മയും.

എനിക്ക് ഏറ്റവും പേടിയുള്ള ജീവിയാണ് പാമ്പ്. അത് വെറുതെ ഒന്നും ചെയ്യില്ല എന്നും, പാമ്പിന്റെ വിഷം പ്രോടീനുകളും എൻസൈമുകളും കലർന്ന ഒരു മിശ്രിതം ആണെന്നും, അത് രക്തത്തിൽ കലർന്നു ഹൃദയത്തെയും നാഡി വ്യവസ്ഥയെയും ഒക്കെ ബാധിക്കുമെന്നും, അതിനു ആന്റി വെനം ഉണ്ടെന്നും ഒക്കെ ഇപ്പോൾ അറിയാം. പക്ഷെ ആ ചലനവും, എന്തിനു പടം കാണുന്നത് പോലും ആസ്വസ്ഥതയുണ്ടാക്കുന്ന ഫോബിയ ഉള്ള ആളാണ് ഞാൻ. അതെന്റെ ഒരു അസുഖമാണ് എന്നെനിക്ക് അറിയാം.

ചെറുപ്പത്തിൽ നുണക്കഥകൾ കേൾക്കാത്ത മക്കൾ കുറവാവും. പക്ഷെ ഒരു പ്രായം കഴിഞ്ഞാൽ കുറച്ചുകൂടെ വ്യക്തമായ സത്യങ്ങളും അറിവുകളും ശാസ്ത്രീയമായ വിശകലനങ്ങളും അറിയാനും മക്കൾക്ക് വഴിയൊരുക്കണം. വിശ്വാസം എന്നത് വേറെ തന്നേ ഒരു വഴിയാണെന്നും, അതിന്റെ ഗുണഗണങ്ങൾ പലപ്പോഴും മനശക്തി കുറഞ്ഞ മനുഷ്യർക്ക് ഒരു ശക്തമായ താങ്ങ് കിട്ടാൻ ആണെന്നും, അതിൽ തെറ്റില്ലെന്നും, പക്ഷെ തെളിയിക്കപ്പെട്ട സംഗതികൾ മനസ്സിലാക്കാൻ കൂടുതൽ ശ്രദ്ധ തിരിക്കണം എന്നുമാണ് എനിക്ക് പറയാനുള്ളത്. മനുഷ്യന് മാത്രം കിട്ടിയിരിക്കുന്നത് എന്ന് പറയപ്പെന്ന വിവേക ബുദ്ധി ഉപയോഗിക്കേണ്ടിടത്തു ഉപയോഗിക്കണം. അല്ലേൽ ഇങ്ങനേ ഇരിക്കും…

Post Views: 22
6
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

17 Comments

  1. Raj on February 2, 2024 1:30 AM

    വായിച്ചു കേട്ടോ.. നല്ലത്.. ❤️

    Reply
  2. Raj on February 2, 2024 1:30 AM

    വായിച്ചു കേട്ടോ.. നല്ലത്.. ഇഷ്ടായി ❤️

    Reply
  3. Jees on January 24, 2024 11:29 AM

    വായിച്ചു , ഇഷ്ടമായി❤️

    Reply
  4. Sidheek Thozhiyoor on January 22, 2024 7:41 PM

    കൂട്ടക്ഷരങ്ങളിലെ ആദ്യ വായന ഇഷ്ടമായി. ആശംസകൾ.

    Reply
    • remya bharathy on January 22, 2024 10:27 PM

      ❤️❤️❤️ ഒത്തിരി സ്നേഹം.
      നന്ദി 🙏🏻🙏🏻🙏🏻

      Reply
  5. Sunandha Mahesh on January 22, 2024 2:59 PM

    മതം, രാഷ്ട്രീയം, സ്നേഹം, വിശ്വാസം ഏതിലും അന്ധത പാടില്ല.. പിന്നെ അതൊരു അഡിക്ഷനായി മാറും.

    Reply
    • remya bharathy on January 22, 2024 10:26 PM

      അതേ. ചിന്തിക്കാനുള്ള കഴിവ് പണയം വെക്കരുത് ഒന്നിന്റെ പേരിലും. ❤️❤️❤️

      Reply
  6. Vimi on January 21, 2024 8:45 AM

    🥰🥰

    Reply
    • remya bharathy on January 21, 2024 10:04 AM

      😍😍😍

      Reply
  7. Anju ranjima on January 21, 2024 7:09 AM

    കാലം നമുക്ക് കഥകളിലെ നെല്ലും പതിരും ഒക്കെ പറഞ്ഞു തരും…ന്നാലും ചില കഥോളൊക്കെ അങ്ങനെ അങ്ങ് കിടക്കട്ടെ…ഓർമയ്ക്ക്…മരണം വരെ ഓർമിക്കാൻ..🥰🥰 നന്നായിട്ടുണ്ട് …നന്നായി

    Reply
    • remya bharathy on January 21, 2024 10:05 AM

      അതേ അതൊക്കെ കഥകളായി മനസ്സിൽ കിടക്കട്ടെ… 😍😍😍

      Reply
    • K G Ambika on January 21, 2024 4:38 PM

      ” ചേരയല്ല .. ശരിക്കും പാമ്പാ …. ഞാൻ കണ്ടതാ ” (ഇത് വായിച്ചപ്പോഴാണ് കുഞ്ഞും നാളിലെ നിന്റെ കൊഞ്ചലോടെയുള്ള ഈ വാക്കുകൾ ഓർമ്മ വന്നത്)

      Reply
      • remya bharathy on January 21, 2024 11:27 PM

        ❤️❤️❤️

        Reply
  8. Vallolis Punyalan on January 20, 2024 6:46 PM

    നന്നായി എഴുതി. ബുദ്ധി ഉറക്കുന്ന മുമ്പ് തന്നെ പല നിറങ്ങളാൽ വരച്ചു കൂട്ടിയ, ഏതോ മൂലയിൽ എന്നെന്നേക്കുമായി അവശേഷിക്കുന്ന ഓരോ കഥകളുമാവും പിന്നീട് അറിവും ശാസ്ത്രവുമൊക്കെയായി നാം തന്നെ വിലയിരുത്തുക. കുട്ടികൾക്ക് ഫാന്റസികൾ പറഞ്ഞുകൊടുക്കുന്നതും ഭവാന ഉണർത്തിയെടുക്കുന്നതും നല്ലത് തന്നെയാണ്. അതിലേറെ അത്യന്താപേക്ഷിതമാണ് അവർക്ക് ശാസ്ത്ര ബോധം പകർന്നു നൽകുക എന്നതും..❤️

    Reply
    • remya bharathy on January 20, 2024 6:50 PM

      ഒത്തിരി സ്നേഹം നന്ദി ഈ കമന്റിനു ❤️❤️2

      Reply
  9. Semina P S on January 20, 2024 3:33 PM

    എനിക്കും ഏറ്റവും പേടിയുള്ളത് പാമ്പിനെ തന്നെ ആണ്.
    പാമ്പിനെ കുറിച്ചുള്ള കുറച്ചു ഏറെ മണ്ടത്തരങ്ങളും ഇപ്പോഴും മനസ്സിലുണ്ട്.
    ഇടയ്ക്കിടെ അത് ബോധത്തിലേക്ക് വരുമ്പോൾ ഞാൻ തന്നെ തിരുത്താറുമുണ്ട്.
    പിന്നെ പന, പാലമരം യക്ഷി എന്നിങ്ങനെ ഉള്ളതും.
    രസകരമായി എഴുതി
    രമ്യ❤️

    Reply
    • remya bharathy on January 20, 2024 4:48 PM

      ഒത്തിരി സന്തോഷം.
      സ്നേഹം ❤️❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.