Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സഹയാത്രികര്‍
ഓർമ്മകൾ ജീവിതം ബന്ധങ്ങൾ വിവാഹം

സഹയാത്രികര്‍

By remya bharathyApril 30, 2024Updated:May 4, 20245 Comments4 Mins Read132 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ കണ്ട ഏറ്റവും ഭംഗിയുള്ള കൂട്ടുകെട്ടിന്റെ വാർഷികമാണിന്ന്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം. പരലോകത്തിലും മരണാനന്തരജീവിതത്തിലും ഒന്നും വിശ്വാസമില്ലെങ്കിലും, വെറുതെ ഞാനങ്ങു സങ്കൽപ്പിക്കാ, അങ്ങനെ അവർ ഇത്തവണത്തെ വാർഷികത്തിനു ഒരുമിച്ചായിരിക്കും എന്ന്. 2011 ൽ ‘അമ്മ പോയതിനു ശേഷം 2023 വരെ അച്ഛൻ പിടിച്ചു നിന്നു. അസുഖങ്ങൾക്കും അമ്മയുടെ അഭാവത്തിന്റെ വേദനയിലും ഒരു തരത്തിൽ പറഞ്ഞാൽ ഒറ്റപ്പെടലിലും. ഒന്നും പുറത്തേക്ക് കാണിക്കാതെ എന്തും ഏത് അവസ്ഥയും അഡ്ജസ്റ്റ് ചെയ്യുന്ന ആളായിരുന്നു അച്ഛൻ. എന്തു വന്നാലും കൂൾ ആയി നേരിടുന്ന റിയൽ ഡാഡി കൂൾ. അത് തന്നെയാവും എന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യവും.
വിവാഹ വാർഷികം എന്നൊക്കെ പറഞ്ഞാലും, അവരുടെ കൂട്ടുകെട്ട് നിയമപരമായി സാധുവായ ദിവസം, അത്രെ ഉള്ളു. അതുകൊണ്ടായിരിക്കാം ഒരിക്കലും അത് ആഘോഷിച്ചു കണ്ടിട്ടില്ല. സത്യത്തിൽ അവരുടെ വിവാഹദിവസം എന്നാണെന്ന് പോലും ഒത്തിരി വൈകിയാണ് ഞാൻ അറിഞ്ഞത് തന്നേ. അങ്ങനെയൊന്ന് ചെറുപ്പത്തിൽ ആലോചിച്ചിട്ടേ ഇല്ലായിരുന്നു എന്നതാണ് ഇപ്പോൾ ഒരു പൊടി നാണക്കേട് തോന്നുന്ന സത്യം.
പരസ്പരം സമ്മാനങ്ങൾ കൊടുക്കുകയോ കേക്ക് മുറിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. 1984 ൽ ആയിരുന്നു അവരുടെ വിവാഹം. 1985 ൽ ഞാൻ ജനിച്ചു. 1989 ൽ അനിയനും. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്തത് കൊണ്ടാവാം ഈ വിവാഹ തീയതി ഓർമയിൽ നിൽക്കാറേ ഇല്ലായിരുന്നു. അല്ലെങ്കിലും നമ്മുടെ തലമുറക്കാരുടെ അച്ഛനമ്മമാർ വിവാഹ വാർഷികങ്ങൾ ആഘോഷിക്കുന്ന പതിവ് അത്ര വ്യാപകമായി കാണാറില്ലല്ലോ. അതുകൊണ്ട് തന്നേ ആശംസകൾ പറയാൻ തന്നേ ഒരു തരം മടി ആയിരുന്നു. ഫോൺ ചെയ്തിട്ട് ‘ഇന്ന് വെഡിങ്‌ ആനിവേഴ്സറി അല്ലേ’ എന്നൊരു ചോദ്യത്തിലും മറുപടിയായി ഹാ ‘അതിന്നാണല്ലോ’ എന്ന മറുപടിയിലും അത് ഒതുങ്ങും.
15 കൊല്ലം മുന്നേ ഒരിക്കൽ, പേരിന് ആഘോഷിച്ചു എന്ന് പറയാം. അമ്മു ജനിച്ചു 56 ദിവസം തികഞ്ഞ ദിവസമായിരുന്നു അത്. മാസം തികയാതെ ജനിച്ചത് കാരണം birthweight ഇല്ലാഞ്ഞതിനാൽ അവളെ കുളിപ്പിക്കാൻ പറ്റാത്തിരുന്നത് കൊണ്ട് അവളുടെ നൂലുകെട്ട് ചടങ്ങു നടത്തിയത് 28 നു പകരം 56 ന് ആയിരുന്നു. അച്ഛനും അമ്മയ്ക്കും പുതിയ വസ്ത്രം വാങ്ങി കൊടുത്തു എന്നല്ലാതെ അന്നും മറ്റ് ആഘോഷങ്ങൾ ഒന്നും ഉണ്ടായില്ല. അല്ലെങ്കിലും അവരുടെ ഏറ്റവും വലിയ സന്തോഷവും ആഘോഷവും അമ്മുവായിരുന്നല്ലോ.
‘അമ്മ പോയതിനു ശേഷം ഞാൻ അച്ഛനോട് ഈ ദിവസത്തെ പറ്റി എടുത്തു പറയുന്നത് നിർത്തി. പകരം പഴയ ഫോട്ടോയൊക്കെ വെച്ചു fb യിൽ പോസ്റ്റ് ഇടും. അച്ഛൻ അത് കാണും ഒരു ലൈക്ക് ഇടും. അതിൽ തീർന്നു ആഘോഷം. ഞാനിരുന്നു ചുമ്മാ ഭാവനയിൽ കാണും അച്ഛൻ എന്തൊക്കെയായിരിക്കും ആ ദിവസം ഓർക്കുക എന്ന്.
ശ്രീനിവാസൻ സന്ദേശം സിനിമയിൽ പറയും പോലെ ഒരു രക്തഹാരം അങ്ങോട്ടും ഒരെണ്ണം ഇങ്ങോട്ടും ടൈപ്പ് വിവാഹമായിരുന്നു അത്. മാതാചാരപ്രകാരമല്ലാത്ത വിവാഹം. മറ്റുള്ള വിവാഹിതരെ പോലെ അമ്മയുടെ കഴുത്തിൽ ഓം എഴുതിയ താലി ഇല്ലാത്തത് എന്തുകൊണ്ടെന്ന് ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിരുന്നു. പക്ഷെ പൂജിച്ച താലിമാലയെക്കാളും പേരെഴുതിയ വിവാഹമോതിരത്തിനേക്കാളും ആഴമുള്ളതാണ് ഭാര്യാഭർത്തൃ ബന്ധം എന്നാണ് അവരെന്നെ പഠിപ്പിച്ചത്.
ഓരോ കൊല്ലവും ഈ ദിവസം അച്ഛൻ പറയുന്ന ഒരു കഥയുണ്ട്. ‘അമ്മ ഉടുത്ത കല്യാണ സാരിയുടെ കഥ. ഓർമ പ്രശ്‍നം വന്നതിൽ പിന്നേ ആദ്യമായി പറയും പോലെ ആ കഥ പറയും. വിവാഹത്തിന് അമ്മയ്ക്ക് പറയത്തക്ക അലങ്കാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സ്ഥിരം ഉപയോഗിക്കുന്ന ആഭരണങ്ങൾക്ക് പുറമെ ആകെയൊരു ആഡംഭരം അമ്മയുടെ കൂട്ടുകാരിയുടെ ഇരവ് വാങ്ങിയ ഒരു മാലയായിരുന്നു. അമ്മയ്ക്ക് ആകെയുണ്ടായിരുന്ന ഒരു അതിമോഹം കല്യാണ ദിവസം ഒരു പുതിയ പട്ടുസാരി ഉടുക്കണം എന്ന് മാത്രമായിരുന്നു. വാങ്ങി കൊടുക്കാം എന്ന് അച്ഛനും സമ്മതിച്ചു. ഏപ്രിലിൽ ആണല്ലോ കല്യാണം. അതിനു മുന്നേ sslc യുടെ വാല്യൂയേഷൻ നടക്കുകയായിരുന്നു തൃശ്ശൂർ വെച്ച്. അന്ന് വാല്യൂയേഷൻ ക്യാമ്പിൽ കുന്നംകുളത്തുള്ള മെജോബ്രേറ്റ് എന്ന പേരുള്ള ഒരു ടീച്ചർ ഉണ്ടായിരുന്നു. അച്ഛൻ ടീച്ചറോട് ഇക്കാര്യം പറഞ്ഞു. സാരിയൊന്നും തിരഞ്ഞെടുക്കാൻ അച്ഛന് അറിയില്ലല്ലോ. അങ്ങനെ ടീച്ചർ ആണ് അമ്മയുടെ വിവാഹസാരി എടുക്കുന്നത്. അത്രയും മനോഹരമായ ഒരു സാരി ഞാൻ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. Brown, brick red, silver എന്നീ കളറുകളുടെ ഒരു കോമ്പിനേഷൻ അതിൽ തന്നേ എമ്പോസ് ചെയ്യുന്ന ത്രെഡ് വർക്കും ജെറിവർക്കും. നേരിട്ട് കാണുമ്പോൾ അത്രേം ഭംഗിയുള്ള ഒരു സാരി. എനിക്കുറപ്പാണ് ആക്കാലത്തു അമ്മയുടെ ചുറ്റുമുള്ള ആർക്കും അത്ര മനോഹരമായ ഒരു വിവാഹസാരി ഉണ്ടായിരിക്കില്ല എന്ന്. അതിനെ കൃത്യമായി രേഖപ്പെടുത്തി വെക്കാൻ പറ്റിയ ഫോട്ടോകൾ ഉണ്ടായില്ല എന്നതാണ് വേദനാജനകമായ സത്യം.
ഒന്നുമില്ലായ്മയിൽ നിന്നാണ് അവർ തുടങ്ങിയത്. ഒരു വാടക കോട്ടേർസിൽ. എന്നാലും അച്ഛൻ അമ്മയെ റാണിയെ പോലെ കരുതി. ഏറ്റവും നല്ല ഭക്ഷണവും ഏറ്റവും നല്ല വസ്ത്രവും ഏറ്റവും നല്ല പരിചരണവും. ‘അമ്മ ആഗ്രഹിക്കുന്നത് പോലെ, പ്രകടമായ സ്നേഹം കാണിക്കുന്ന, മുഴുവൻ സമയവും കൂടെ നിൽക്കുന്ന ഒരു ഭർത്താവായിരുന്നില്ല എന്ന് വേണമെങ്കിൽ, ആ ബന്ധത്തിൽ കണ്ണ് തട്ടാതിരിക്കാൻ പറയാം. പാർട്ടി പ്രവർത്തനവും യാത്രകളും ഒക്കെയായി അമ്മയ്ക്ക് അച്ഛനെ കുറ്റം പറയാനും അവസരങ്ങൾ കിട്ടിയിട്ടുണ്ട്.
അച്ഛനും അമ്മയും ഒത്തിരി കാലം ഞങ്ങളുടെ കൂടെ ഉണ്ടായിട്ടില്ല. ചുറ്റും കാണുന്ന അച്ഛന്മാരുടേം അമ്മമാരുടേം പാറ്റേൺ ആയിരുന്നില്ല രണ്ടാളും. പക്ഷെ ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു അച്ഛനും അമ്മയും. ഇതിപ്പോ എല്ലാർക്കും അങ്ങനെയാണല്ലോ എന്നേ ആർക്കും തോന്നു. എന്നാലും കാക്കയ്ക്കും തൻകുഞ്ഞു പൊൻ കുഞ്ഞ് എന്നാണല്ലോ.
മറ്റൊരു എടുത്തുപറയത്തക്ക സന്തോഷം എന്താണെന്ന് വെച്ചാൽ അച്ഛനും അമ്മയും ഞങ്ങൾക്ക് മാത്രമായിരുന്നില്ല പ്രിയപ്പെട്ടവർ, ബന്ധുക്കൾ അല്ലാത്ത രക്തബന്ധമല്ലാത്ത പലർക്കും ഒത്തിരി പ്രിയപ്പെട്ടവർ ആയിരുന്നു രണ്ടാളും. ഞങ്ങൾക്ക് പോലും അറിയാത്ത പലർക്കും ഞങ്ങൾക്ക് അറിയുന്നതിനേക്കാൾ പ്രിയപ്പെട്ടവർ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.
തികച്ചും വ്യത്യസ്തമായ രണ്ടു പേർക്ക് എത്രത്തോളം പരസ്പരം സ്നേഹിക്കാനും ബഹുമാണിക്കാനും ഒരുമിച്ചു നിന്നും രണ്ടു വ്യക്തികളായി തുടരാമെന്നും രണ്ടു വ്യക്തികൾ ആയും എങ്ങനെ ഒരുമിച്ചു നിൽക്കാമെന്നും ഉള്ളതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു അവർ. ഒരാള് അതി ഭക്ത. മറ്റേയാൾ അവിശ്വസിയായ കമ്മ്യൂണിസ്റ്റുകാരൻ. ഒരാള് ഹൈസ്കൂൾ ടീച്ചർ. മറ്റേയാൾ പത്താം ക്ലാസുകാരി (ജയിച്ചോ തോറ്റോ എന്നത് ഇന്നും നാസ അന്വേഷിച്ചു കൊണ്ടിരിക്കുന്നു). ഞാൻ പത്തിൽ പഠിക്കുമ്പോൾ തമാശക്ക്, രാധാസേ മോളുടെ കൂടെ ഒന്നൂടെ sslc എഴുതണോ എന്ന് അച്ഛൻ ചോദിച്ചതും, അപ്പൊ ‘അമ്മ പാസ്സ് ആയിട്ടില്ലേ എന്ന് ഞാൻ ചോദിച്ചതും, ചട്ടുകം ഓങ്ങി എന്നേ ഒടിച്ചു വിട്ടതും, അമ്മയുടെ sslc book തപ്പി എടുക്കാനുള്ള എന്റെ ശ്രമം മരത്തിൽ കണ്ട് ആ ഡോക്യൂമെന്റ് ഒളിപ്പിച്ചതും എല്ലാം വിരൽ ചൂണ്ടുന്നത് ഒന്നിലേക്ക് ആണെങ്കിലും, സൗകര്യപൂർവ്വം ഞാനത് ചിരിച്ചു മറക്കുന്നു.
അവരൊരിക്കലും ഞങ്ങൾക്ക് മുന്നിൽ തല്ലു കൂടിയില്ല. വാക്കു തർക്കങ്ങള് പോലും ഞങ്ങളെ(makkale) പറ്റിയുള്ള വിഷയങ്ങളിൽ മാത്രം. പ്രാർത്ഥിക്കുമ്പോൾ അല്ലാതെ ‘അമ്മയുടെ കണ്ണ് നിറഞ്ഞു ഞാൻ കണ്ടിട്ടില്ല. പരസ്പ്പരമോ മാറ്റാരെയെങ്കിലും പറ്റിയോ ഞങ്ങളുടെ മുന്നിൽ നിന്ന് കുറ്റം പറഞ്ഞു കണ്ടിട്ടില്ല. ഒരാള് എടുക്കുന്ന തീരുമാനത്തെ മറ്റേയാൾ എതിർത്തു കണ്ടിട്ടില്ല. ഒരാള് ജോലി ചെയ്യുമ്പോൾ മറ്റേയാൾ വിശ്രമിക്കുന്നത് കണ്ടിട്ടില്ല. പകരം കണ്ടത് മുഴുവൻ പരസ്പര ബഹുമാനമാണ്. ഹോസ്പിറ്റലിൽ ആവുന്നതിന്റെ തലേ ദിവസം പോലും അച്ഛൻ ആരോടോ അമ്മയെ പറ്റി ആവേശത്തോടെ സംസാരിക്കുന്നത് കേട്ടതാണ് എന്റെ ഏറ്റവും ഒടുവിലെ ഓർമ. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള യുദ്ധം നിർത്തിയ സമയത്ത് അവിശ്വസിയായ അച്ഛനും ഒരു നിമിഷം ചിന്തിച്ചു കാണും അച്ഛൻ ഇവിടെ നിന്ന് പോകുന്നത് അമ്മയുടെ അടുത്തേക്കാണ് എന്ന്.
Very badly i miss them both.
Post Views: 19
4
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

5 Comments

  1. മിനി സുന്ദരേശൻ on April 16, 2025 12:56 AM

    മനോഹരമായി എഴുതി🌹👍

    Reply
  2. Vimitha on April 15, 2025 12:31 PM

    😍😍
    അവരുടെ ആത്മക്കൾക്ക് ശാന്തി 🙏🏻

    Reply
  3. lekha on May 1, 2024 1:56 AM

    ഹൃദ്യമീ ഓർമ്മകൾ ♥️..ഇപ്പോഴും അവർ ഒരുമിച്ചു തന്നെയാവും.

    Reply
    • RBK on May 1, 2024 11:56 AM

      ❤️❤️❤️ സ്നേഹം

      Reply
      • Suma Jayamohan on April 15, 2025 9:28 PM

        അവരൊന്നിച്ചു സ്നേഹിച്ചു കഴിയുന്നുണ്ടാവും❤️🌹

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.