Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശർമാജി കി ബേട്ടി
ജീവിതം സിനിമ

ശർമാജി കി ബേട്ടി

By remya bharathyJuly 18, 2024Updated:August 17, 20245 Comments3 Mins Read150 Views
Bookmark Now
Please login to bookmark Close

No account yet? Register

ശർമാജി കി ബേട്ടി (ഹിന്ദി – 2024)
സംവിധാനം: താഹിറ കശ്യപ് ഖുരാന

കണ്ടു കഴിഞ്ഞപ്പോൾ ഇത്രേം സന്തോഷം തോന്നിയ, മനസ്സ് നിറഞ്ഞ ഒരു സിനിമ അടുത്തൊന്നും ഉണ്ടായിട്ടില്ല. ഫീൽ ഗുഡ് സിനിമകളോട് വിരോധമുള്ളവർ ആ വഴി പോണ്ട. സിനിമയെന്നു പറഞ്ഞാൽ ഏതാണ്ടോ വലിയ സംഭവം ആണെന്ന തോന്നൽ ഉള്ളവരും പോണ്ട. അതല്ല, ചിരിക്കാനും ചിന്തിക്കാനും സന്തോഷിക്കാനും ഉള്ള ഒരു ഉപാധിയായി കരുതുന്നവര് നേരേ ആമസോൺ പ്രൈമിൽ കേറി പടം കണ്ടോളു.

വളരെ രസകരമായ പേര്. ശർമ എന്ന സർനെയിം ഉള്ള അഞ്ചു പെണ്ണുങ്ങളുടെ കഥ. പെണ്ണുങ്ങൾ എന്ന് പറയുമ്പോൾ മൂന്ന് മുതിർന്ന സ്ത്രീകളും രണ്ടു പെൺകുട്ടികളും.

ഒരു സ്പോയിലറും ഇല്ല. ഇനി ഉണ്ടെന്ന് തോന്നിയാൽ തന്നേയും ആസ്വദിച്ചു കാണാനുള്ള വകയുണ്ട് സിനിമയിൽ.

കഥ തുടങ്ങുന്നത് ആദ്യത്തെ പെൺകുട്ടിയിൽ നിന്ന്. സ്വാതി ശര്‍മ. അവൾ എട്ടിൽ പഠിക്കാണ്. പക്ഷെ ഇതുവരെ പീരിയഡ്‌സ് വന്നിട്ടില്ല. നിരപ്പായ നെഞ്ചും ചകിരി പോലത്തെ മുടിയും ജോലിയുടെ പുറകെ ഓടുന്ന അമ്മയും കുറച്ചൊന്നുമല്ല അവളെ വലയ്ക്കുന്നത്. ബയോളജി പുസ്തകത്തിലെ പ്രത്യുല്‍പ്പാദനമെന്ന പാഠത്തിലെ പടങ്ങളുമായി തന്‍റെ ശരീര ഭാഗങ്ങളെ ഒത്തു നോക്കി താന്‍ നോര്‍മല്‍ അല്ലെന്നും തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നും കണ്ടു പിടിച്ചു, കാര്യം തുറന്നു പറയാതെ അമ്മയെ കൊണ്ട് ലീവ് എടുപ്പിച്ചു ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നുണ്ട് അവള്‍.

ആണ്‍കുട്ടികള്‍ അവളെ ശ്രദ്ധിക്കാത്തതും അവള്‍ക്ക് പ്രണയ ലേഖനം കൊടുക്കാത്തതും ആണുങ്ങളോടു ആകര്‍ഷണം തോന്നാത്തതും , തനിക്ക് പിരിയഡ്സ് ആവാത്തതും എല്ലാം ഹോര്‍മോണ്‍ പ്രശ്നങ്ങളായി അവള്‍ വിധിയെഴുതുന്നുണ്ട്. ഒടുക്കം കാത്തിരുന്നു കാത്തിരുന്നു സ്കൂളില്‍ വെച്ചു അവള്‍ ആദ്യമായി പിരിയഡ് ആവുമ്പോള്‍ ഉള്ള അവളുടെ ഒരു സന്തോഷം. വസ്ത്രത്തിലെ കറ കുറച്ചു നേരം കൂടെ അവിടെ ഇരുന്നോട്ടെ എന്നവള്‍ കൂട്ടുകാരിയോട് കെഞ്ചുന്നുണ്ട്.

ഇതിനൊക്കെ പുറമേ നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ചില ചിന്തകളുടെ നേര്‍ത്ത കണങ്ങള്‍ അവളില്‍ കാണാം. അമ്മ തന്നെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നും അമ്മ ജോലിയെല്ലാം ഉപേക്ഷിച്ചു തന്റെ കാര്യങ്ങള്‍ നോക്കേണ്ടതാണെന്നും അവള്‍ ആവശ്യപ്പെടുന്നുണ്ട്. അമ്മ തനിക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതിന് അവള്‍ക്ക് കണക്കില്ലെലും എന്തൊക്കെ ചെയ്യുന്നില്ല എന്നും അമ്മയുടെ തെറ്റുകള്‍ എന്തെന്നും അവള്‍ക്ക് സ്വന്തമായി ഒരു ധാരണയുണ്ട്.

രണ്ടാമത്തെ പെണ്‍കുട്ടി ഗുര്‍വീന്‍ ശര്‍മ സ്വാതിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആണ്. അവള്‍ക്ക് സങ്കടമായാലോ എന്ന് കരുതി താന്‍ പിരിയഡ് ആയത് പോലും ഒളിപ്പിച്ചു വെച്ച കൂട്ടുകാരി. അവര് തമ്മില്‍ പരസ്പ്പരം ഉള്ള അടുപ്പം വളരെ മനോഹരമായി തന്നെ കാണിച്ചിട്ടുണ്ട്. നമ്മുടെ കാലഘട്ടവുമായി നല്ല വ്യത്യാസം ഉണ്ടേലും എവിടെയൊക്കെയോ നമ്മള്‍ അവരില്‍ നമ്മളെ കാണും, എന്‍റെ മകള്‍ അടക്കമുള്ള ഇന്നത്തെ പെണ്‍കുട്ടികളെ കാണും.

സാക്ഷി തന്‍വര്‍ അവതരിപ്പിക്കുന്ന ജ്യോതി ശര്‍മ്മയാണ് നമ്മുടെ രണ്ടാമത്തെ കഥാപാത്രം. ആദ്യ കഥാപാത്രമായ സ്വാതിയുടെ അമ്മ. ഒരു മിഡില്‍ ക്ലാസ്സ്‌ അമ്മയും ഭാര്യയും എന്ന ഉത്തരവാദിത്തത്തിനോടൊപ്പം സ്വന്തം കരിയറിനെ സ്നേഹിക്കുന്നവള്‍. മകള്‍ അവളുടെ മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ എപ്പോഴൊക്കെ നമ്മുടെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ഒരു നേരിയ കുല പൊങ്ങി വരുന്നത് കാണും. എന്നാല്‍ അവസാനത്തേക്ക് എത്തുമ്പോള്‍ ഒരു സ്ത്രീയെന്ന നിലയില്‍ നമുക്കവളെ ഓര്‍ത്തു സന്തോഷവും ബഹുമാനവും തോന്നും.

അടുത്തത് കുട്ടിയായ ഗുര്‍വീറിന്‍റെ അമ്മയായ കിരണ്‍ ശര്‍മ്മയാണ്. പട്യാലയില്‍ നിന്ന് മുംബൈയിലേക്ക് പറിച്ചു നടപ്പെട്ട, അപ്പര്‍ മിഡില്‍ ക്ലാസ്സ്‌ ഹൗസ് വൈഫ്‌. എന്തിന്‍റെ കുറവാണ് അവള്‍ക്ക് എന്ന് നമ്മള്‍ ചോദിക്കുന്ന തരത്തിലുള്ള ചിലരില്ലേ, അതിലൊന്നാണ് അവള്‍. മുംബൈ പോലെ ഒരിടത്ത് സംസാരിക്കാന്‍ ആരുമില്ലാതായി പോയ സ്നേഹമയിയായ ഒരു സ്ത്രീ. ഒരു കൊല്ലമായിട്ടും അവള്‍ക്ക് ഈ നഗരവുമായി ഒത്തു പോകാന്‍ പറ്റുന്നില്ല. തിരക്കില്‍ ഓടി നടക്കുന്ന ഭര്‍ത്താവും, മിണ്ടാന്‍ ഒന്നുമില്ലാത്ത മകളും അവളുടെ പ്രതീക്ഷകള്‍ അവസാനിക്കുമ്പോള്‍ അവള്‍ അയല്‍ ഫ്ലാറ്റുകളിലെ സ്ത്രീകളുമായി കൂട്ടുകൂടാന്‍ ശ്രമിച്ചു നിരാശയിലേക്ക് വീണു പോകുന്നുണ്ട്. അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തും, സമ്മാനങ്ങള്‍ നല്‍കിയും അവള്‍ തന്‍റെ സന്തോഷം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ജീവിതത്തിൽ തകർന്നു വീണു എന്ന് നമുക്ക് തോന്നുന്ന ഇടത്തു നിന്നും എന്തു ഭംഗിയായിട്ടാണ് അവൾ ഉയർത്തെഴുന്നേറ്റു വന്നത് എന്ന് തോന്നും നമുക്ക്. ഏറ്റവും ഇഷ്ടം തോന്നിയതും അവളോടാണ്.

കിരണിന്‍റെ അയല്‍ക്കാരി കൂടെയായ തന്‍വി ശര്‍മ ഒരു ക്രിക്കറ്റര്‍ ആണ്. രണ്ടു കൊല്ലമായതെ ഉള്ളു മുംബൈയില്‍. കഠിനമായ പരിശീലനത്തില്‍ ആണ്. സിനിമാമോഹിയായ സമ്പന്നനായ അവളുടെ കാമുകന് അവളുടെ പാഷനും അവനെക്കാള്‍ മസില് നിറഞ്ഞ അവളുടെ കൈകാലുകളും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. മുന്നേയും കണ്ടിട്ടുള്ള പല സിനിമകളുടെയും സാമ്യത കൊണ്ട് ഈ കഥാവഴി ഒട്ടും പുതുമയില്ല എന്നത് ശരിയാണ്. എന്നാല്‍ ഒരിക്കലും പ്രാധാന്യം അവസാനിക്കാത്ത ഒരു വിഷയം തന്നെയാണ് തന്‍വി പറഞ്ഞു വെക്കുന്നത്.

ഇവരെ കൂടാതെ കുറച്ചു കഥാപാത്രങ്ങള്‍ കൂടെ ഉണ്ട് സിനിമയില്‍. അതില്‍ ഏറ്റവും മനോഹരമായത് സ്വാതിയുടെ അച്ഛനും ജ്യോതിയുടെ ഭര്‍ത്താവുമായ സുധീര്‍ ശര്‍മയാണ്. നമുക്ക് ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു അച്ഛനും ഭര്‍ത്താവും ആണ് അയാള്‍. ഭാര്യയില്‍ അഭിമാനം കൊള്ളുന്ന, കുടുംബത്തില്‍ സ്വന്തം ഭാഗം ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു മിഡില്‍ ക്ലാസ്സ്‌ മനുഷ്യന്‍.

അടുത്തത് കിരണിന്‍റെ ഭര്‍ത്താവ് വിനോദ് ശര്‍മയാണ്. എന്തെന്ന് എടുത്തു പറയുന്നില്ലെങ്കിലും തിരക്കുള്ള ബിസിനസ്‌മാന്‍ ആയ ഒരു അതിസമ്പന്നന്‍ ആണ് അയാള്‍. ഇടയ്ക്ക് നമുക്കയാളോട് ദേഷ്യം തോന്നുമെങ്കിലും, ഒടുക്കം അയാളോടും ക്ഷമിക്കാന്‍ നമുക്കാവും.

മകളെക്കാള്‍ മോഡേണ്‍ ആയ കിരണിന്‍റെ അമ്മ കഥാപാത്രമാണ് അടുത്തത്. സിനിമയുടെ ക്ലൈമാക്സില്‍ അമ്മ കേട്ട് കൊണ്ടിരിക്കുന്ന ഓഡിയോ ശ്രദ്ധിക്കാന്‍ മറക്കരുതേ.

കിരണിന്‍റെ വീട്ടുജോലിക്കാരന്‍, തന്‍വിയുടെ കൂട്ടുകാര്‍, ജ്യോതിയുടെ സഹപ്രവര്‍ത്തകര്‍ അങ്ങിനെ കുറച്ചു പേരു കൂടെയുണ്ട്. എല്ലാവരും അവരവരുടെ ഭാഗം തെറ്റില്ലാതെ ചെയ്തിരിക്കുന്നു.

കണ്ടു കഴിയുമ്പോള്‍ മനസ്സു നിറഞ്ഞിരിക്കുന്നതായി തോന്നിയ ഒരു സിനിമ. യഥാര്‍ത്ഥ ജീവിതത്തില്‍…. അങ്ങനെ ഇങ്ങനെ… ഒത്തിരി പറയാനുണ്ടാവും. ചിലപ്പോഴൊക്കെ, അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് നമുക്ക് തോന്നുന്നത് പോലെയുള്ള ഒരു സിനിമയയിട്ടാണ് എനിക്ക് തോന്നിയത്. കാണാന്‍ താല്‍പ്പര്യം ഉള്ളവര്‍ കണ്ടിട്ട് പറയു.

പടം കട : ഗൂഗിള്‍

Post Views: 28
3
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

5 Comments

  1. Divya Sreekumar on July 20, 2024 11:08 AM

    കാണാം 😍

    Reply
  2. Sumesh K on July 18, 2024 5:32 PM

    ഞാൻ ഈ സിനിമ കാണില്ല. ഫീൽ ഗുഡ് സിനിമകളോട് വിരോധമുണ്ടായിട്ടോ, സിനിമയെ എന്തോ സംഭവമായിട്ട് കാണുന്നത് കൊണ്ടോ അല്ല…… എനിക്ക് ഹിന്ദി അറിയില്ല…. ഹിന്ദിയെന്നല്ല മലയാളമൊഴികെ ഒരു ഭാഷയും അറിയില്ല…. അതുകൊണ്ടാണ്

    Reply
    • Sobha Narayanasharma on August 11, 2024 4:12 PM

      പടം കാണാൻ മാടി വിളിക്കുന്ന എഴുത്ത് 👍♥️♥️🌹ഒന്ന് കാണണം ഈ സിനിമ ♥️

      Reply
  3. Shreeja R on July 18, 2024 4:48 PM

    കാണണം

    Reply
  4. Jasna Basheer on July 18, 2024 4:13 PM

    കാണാം ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.