Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പോംവഴികൾ (#കഥയെഴുത്ത് )
കഥ മാനസികാരോഗ്യം

പോംവഴികൾ (#കഥയെഴുത്ത് )

By Dr Venus V. VDecember 8, 20233 Comments2 Mins Read115 Views
Bookmark Now
Please login to bookmark Close

No account yet? Register

“എടാ, അവളിന്നലെ തുടങ്ങിയ മൗനവ്രതമാ! എനിക്കു വയ്യ ഇങ്ങനെ ജീവിക്കാൻ ! ഞാൻ ഡൈവോഴ്സ് ചെയ്താലോ എന്നോർക്കുവാ, സഹിക്കാൻ വയ്യ ഈ മാനസിക പീഡനം”

റോയി ആകെ നിരാശനായി .
” ഇത്തവണ എന്താ പ്രശ്നം?”

“പിറന്നാളിന് പുതിയ ഫോൺ വാങ്ങാത്തതിനാ ”

“റോയീ എന്നിട്ട് നീ റീനയോട് സംസാരിക്കാൻ ശ്രമിച്ചില്ലേ?”

“ഇല്ല. വിമൽ, ഇത്തവണ ഞാൻ ശ്രമിച്ചില്ല.എന്നും ഇതു തന്നെയാണല്ലോ പതിവ്. വേണ്ടുന്നതിനും വേണ്ടാത്തതിനും മൗനവ്രതം. ഒടുവിൽ ഞാൻ ചെന്നു കാല് പിടിക്കണം. ഇത്തവണ അതിനു ഞാനില്ല.”

“റോയീ, നീയെനിക്കിത്തിരി സമയം തരു, ഞാനൊന്ന് ശ്രമിക്കട്ടെ എല്ലാം നേരെയാക്കാൻ. ഡൈവോഴ്സ്.. പറയാനെളുപ്പമാണ്. പക്ഷേ, അത് ചിലപ്പോൾ എന്നെന്നേക്കും നീണ്ടു നിൽക്കുന്ന മാനസിക വൈഷമ്യങ്ങളാകും നൽകുക. നിനക്കറിയില്ല ബന്ധങ്ങളുടെ വില. അതറിയണമെങ്കിൽ അത് ഇല്ലാതാകണം. ഞാനതറിയുന്നുണ്ട്, സിസി എൻ്റെ ജീവിതത്തിൽ നിന്ന് മാഞ്ഞുമറഞ്ഞതോടെ. ജീവിച്ചിരുന്നപ്പോൾ വേണ്ടവിധം അവളെ പരിഗണിച്ചിരുന്നില്ലെന്ന് ഞാനറിഞ്ഞത് അവൾ മരണത്തിലൂടെ എൻ്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയപ്പോഴാണ്.”

ആദ്യം റോയി എതിർത്തു. പിന്നീട് പറഞ്ഞു, “ വിമൽ, ഇത്തവണമാത്രം ഞാൻ ക്ഷമിക്കാം. പക്ഷേ ആവർത്തനങ്ങൾക്ക് എന്നെ കടുത്തതീരുമാനത്തിൽനിന്ന് പിൻതിരിപ്പിക്കാനാകില്ല.”

റീനയെ കണ്ട് സംസാരിക്കാമെന്നാണ് ഞാനാദ്യം കരുതിയത്. റോയിയുടെ ആത്മസുഹൃത്താണ് വിമൽ എന്ന പരിഗണന അവളെനിക്കു തരാറുണ്ടല്ലോ. രണ്ടാമത് ചിന്തിച്ചപ്പോൾ ഞാനത് വേണ്ടെന്നു വച്ചു.

റീനയുടെ പപ്പയോട് സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ ഞാൻ ശരിക്കും റീനയെ കണ്ടത്. സ്വന്തം മമ്മിയുടെ അപകടമരണത്തിലൂടെ മൗനത്തിലമർന്നുപോയ റീനയെ. ആവർത്തിച്ചുള്ള കൗൺസിലിങ്ങിലൂടെയാണ് പഴയ റീനയെ തിരിച്ചെടുത്തത്. ഇനിയിതൊന്നും ആവർത്തിക്കില്ലെന്ന് കരുതിയാണത്രേ വിവാഹത്തിനു മുൻപ് റോയിയോട് സൂചിപ്പിക്കാതിരുന്നതും. പക്ഷേ വിവാഹജീവിതത്തിലെ സ്വരച്ചേർച്ചയില്ലായ്മയും സുരക്ഷിതത്വമില്ലായ്മയുമാകാം അവളെ വീണ്ടും മൗനത്തിലാഴ്ത്തിയത്.

എനിക്ക് ഇനിയൊരു ദൗത്യം കൂടിബാക്കിയുണ്ട്. റോയിയെ ഇതെല്ലാം ബോദ്ധ്യപ്പെടുത്തണം. റീനയെ ചേർത്തു പിടിക്കാൻ റോയിയല്ലാതെ മറ്റാരുണ്ട്?
കൗൺസിലിങ്ങിലൂടെ പഴയ റീനയെ തിരിച്ചെടുക്കണം, ജീവിതത്തിലെ ഇൻസെക്യൂരിറ്റീസിൽ തളർന്നു പോകാത്ത റീനയെ.

അതിന് റോയിക്കൊപ്പം ഞാനുണ്ടാകും. അതല്ലെങ്കിൽ റോയിയുടെ ആത്മ സുഹൃത്താണ് വിമൽ എന്ന് പറയുന്നതിൽ എന്തർത്ഥം!

നാളെ അതിരാവിലെ പോയി റോയിയെ കാണണം എന്ന തീരുമാനത്തോടെ ഉറങ്ങാൻ കിടക്കുമ്പോൾ പാതി തുറന്ന ജാലകപ്പാളിയിലൂടെ ഞാൻ ആകാശത്തിൻ്റെ ഒരു നുറുങ്ങു കണ്ടു. അതിലുണ്ട് തിളങ്ങുന്ന ഒരു നക്ഷത്രം, രാത്രിയുടെ ഇരുളകറ്റുന്ന പ്രകാശവുമായി.
എൻ്റെയുള്ളിലും പ്രകാശത്തിൻ്റെ ഒരു നുറുങ്ങു വീണു. സമാധാനത്തിൻ്റെ നക്ഷത്രം അവിടെ ഉദിച്ചതു ഞാൻ കണ്ടു…. അതിനി പ്രഭ പരത്തുന്നത് റോയിയുടേയും റീനയുടേയും ജീവിതത്തിലാകും.

ഡോക്ടർ വീനസ്

Post Views: 29
3
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

3 Comments

  1. Sreeja Ajith on December 26, 2023 6:23 PM

    Beautiful 👌

    Reply
  2. Sunandha Mahesh on December 24, 2023 4:20 PM

    👌👌

    Reply
  3. Nishiba M on December 18, 2023 12:42 PM

    മനോഹരം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.