Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്ത്രീധനം
ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം സാമൂഹ്യപ്രശ്നങ്ങൾ

സ്ത്രീധനം

By Renju AntonyDecember 8, 2023Updated:December 11, 20233 Comments2 Mins Read95 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്ത്രീധനത്തിന് എതിരെ സംസാരിക്കുമ്പോൾ അത് കൊടുക്കാത്തവരും വാങ്ങാത്തവരും ആകുമ്പോൾ കുറച്ച് കൂടി തെളിച്ചത്തോടെ പറയാമല്ലോ, കല്യാണാലോചന വന്ന് ആദ്യത്തെ ഫോൺ കോളിൽ തന്നെ പറഞ്ഞ കാര്യം സ്ത്രീധനം കൊടുത്ത് കല്യാണം കഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല പറ്റുമെങ്കിൽ മാത്രം മുൻപോട്ട് സംസാരിക്കാം എന്നായിരുന്നു, അന്ന് ഇച്ച പറഞ്ഞ മറുപടി എനിക്ക് സ്ത്രീധനമല്ല സ്നേഹിക്കാനും എന്നും ഒപ്പം ജീവിക്കാനും ഉള്ള ആളെയാണ് വേണ്ടത് എന്നാണ്, കൊടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല എന്നതിലും കൂടുതൽ അത് എന്റെ നിലപാട് ആയിരുന്നു എന്നതാണ് സത്യം, കാരണം എന്നെക്കാൾ ഇല്ലാത്തവർ പോലും കടം വാങ്ങി കല്യാണം നടത്തുന്ന കാലം തന്നെ ആയിരുന്നു അതും.

പ്രീ മാര്യജ് കോഴ്സ് കലൂരിലാണ് കൂടിയത്, കല്യാണത്തിന്റെ ഒരാഴ്ച മുൻപ് വരെ ജോലിക്ക് പോയാൽ അത്രയും പൈസ കൈയ്യിൽ ഉണ്ടാകുമല്ലോ എന്നതായിരുന്നു ഇടുക്കിയിൽ പോയി കോഴ്സ് കൂടാൻ നിൽക്കാതെ ഇരുന്നതിന്റെ കാരണം, അന്ന് അവിടെ കോഴ്സിന് ഉണ്ടായിരുന്നവരിൽ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും പണച്ചാക്കുകൾ, സ്ത്രീധനം വേണമോ എന്ന വിഷയം ഫാദർ ചർച്ചക്ക് തന്നപ്പോൾ ഒരു പെൺകുട്ടി പറഞ്ഞത് ഇന്നും കാതുകളിൽ ഉണ്ട് “സ്ത്രീധനം ഇല്ലാതെ കയറി ചെന്നാൽ കെട്ടുന്നവന്റെ വീട്ടിൽ പെണ്ണിന് ഒരു വിലയും ഉണ്ടാകില്ല” അത്രേ, അന്ന് അത് അവിടെ തർക്കിച്ച് ജയിക്കാൻ എനിക്ക് തോന്നിയില്ല, അവർക്ക് നല്ല വില ഇപ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

ചിലർ പറഞ്ഞത് പുതിയ ജീവിതം തുടങ്ങുമ്പോൾ ആ പൈസ കൊണ്ട് വീട് വാങ്ങുകയോ ബിസിനസ്സിൽ invest ചെയ്യുകയോ ചെയ്യാം എന്നാണ്, അങ്ങനെ എന്തെങ്കിലും ചെയ്യുമ്പോൾ രണ്ട് വീട്ടുകാരും ഒരു പോലെ ചിലവാക്കുന്നത് അല്ലേ ന്യായം, കല്യാണത്തിന് പെണ്ണിന്റെ വീട്ടിൽ നിന്ന് നേരത്തെ തന്നെ വാങ്ങി കൂട്ടണോ.

പണത്തിന്റെ പേരിൽ പെണ്ണിന് വില ഇടുന്ന ഒരു വീട്ടിലേക്ക് അല്ലെങ്കിൽ അങ്ങനെ ഒരു ചെറുക്കന്റെ ജീവിതത്തിലേക്ക് സ്വർണ്ണവും പണവും പൊക്കി പിടിച്ച് വലിഞ്ഞ് കയറി ചെല്ലാതെ ഇരിക്കാൻ എന്നാണ് എല്ലാ പെൺകുട്ടികളും പഠിക്കുന്നത്, നമ്മുടെ വില നമ്മൾ തന്നെയാണ് എന്ന് ആദ്യം മനസ്സിലാക്കുക, ആത്മാഭിമാനമുള്ള ഒരു പെണ്ണും അവൾക്ക് വില ഇടാൻ ഒരുത്തനെയും അനുവദിക്കില്ല, അതിന് പണമുള്ള വീട്ടിൽ ജനിക്കണമെന്നില്ല, കണ്ണ് തുറന്ന് ചിന്തിക്കാനും സ്വന്തം ജീവിതം ആർക്കും അടിമ വെക്കില്ല എന്ന ഉറച്ച നിലപാട് എടുക്കാനുള്ള ധൈര്യം മാത്രം ഉണ്ടായാൽ മതി.

അങ്ങനെ ഉള്ള ഒരു പെൺകുട്ടിയെ കണ്ടിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളൂ, engagement കഴിഞ്ഞാണ് ചെറുക്കൻ വീട്ടുകാർ കല്യാണ ചിലവിന് കൂടി പൈസ വേണമെന്ന് പറയുന്നത്, അവരുടെ വീട്ടിലെ സദ്യ നടത്താൻ എന്റെ വീട്ടുകാർ കഷ്ടപ്പെട്ട പൈസ വേണമെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്, ഈ കല്യാണം ഞാൻ വേണ്ടാന്ന് വെച്ചു ചേച്ചി എന്ന് പറഞ്ഞു അയച്ച മെസേജ് ഞാൻ അഭിമാനത്തോടെയാണ് കണ്ടത്.

സ്ത്രീധനം ഇല്ലാതെ വന്നത് ഒരു കുറവായി എനിക്ക് തോന്നിയിട്ടില്ല, സമൂഹം ഉണ്ടാക്കി വെച്ചിരിക്കുന്ന വൃത്തിക്കെട്ട ആചാരങ്ങൾ എല്ലാം പെൺകുട്ടികൾക്ക് സഹിക്കണം എന്ന ചിന്ത ആദ്യം ഒഴിവാക്കുക, നല്ല ബുക്കുകൾ വായിച്ച് കണ്ണിലും മനസ്സിലും അടിഞ്ഞ് കൂടിയിരിക്കുന്ന ചിന്തകളെ പടി ഇറക്കി വിടുക, പണത്തെ മാത്രം സ്നേഹിക്കുന്നവരെ ജീവിതത്തിലേക്ക് കൂട്ടാതെ ഇരിക്കുക, ജോലി ചെയ്യാനുള്ള മനസ്സ് ഉണ്ടെങ്കിൽ സ്വന്തം കാലിൽ നിൽക്കാം എന്ന് മനസ്സിലാക്കുക.

നിങ്ങൾക്കായ് നല്ല ജീവിതം കാത്തിരിപ്പുണ്ട്, അത് കാണാതെ നിങ്ങളുടെ വീട്ടുകാർക്ക് തീരാ ദുഃഖം സമ്മാനിച്ച് സ്നേഹമില്ലാത്ത ജീവികൾക്ക് വേണ്ടി ജീവൻ കളയണോ…

എഴുതിയിട്ട് ഒരു കാര്യവും ഇല്ല, ഈ സമൂഹം മാറാൻ പോകുന്നില്ല എന്ന് അറിഞ്ഞ് എഴുത്ത് നിർത്തിയതാണ്, ഇന്ന് പക്ഷേ എഴുതാതെ ഇരിക്കാൻ പറ്റിയില്ല..

©️RenjuAntony

Post Views: 32
3
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

3 Comments

  1. Shreeja R on December 18, 2023 10:04 PM

    True👍

    Reply
  2. Silvy Michael on December 12, 2023 12:30 PM

    എഴുതണം. എവിടെയെങ്കിലുംവച്ച് ഒരു മാറ്റം ഉണ്ടായാലോ 👌👌👌

    Reply
  3. Sunandha Mahesh on December 10, 2023 3:04 PM

    ശരിയാണ് എഴുതിട്ടൊന്നും കാര്യമില്ല, പക്ഷേ എഴുതാതെയിരിക്കാൻ കഴിയില്ല.
    Well written 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.