Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു സ്നേഹച്ചൊറിച്ചിൽ
ഓർമ്മകൾ നര്‍മം ബന്ധങ്ങൾ

ഒരു സ്നേഹച്ചൊറിച്ചിൽ

By Bindu RajeshDecember 12, 2023Updated:December 17, 20233 Comments4 Mins Read127 Views
Bookmark Now
Please login to bookmark Close

No account yet? Register

എൻ്റെ അമ്മായിയമ്മ ഞാൻ വെക്കേഷന് ചെല്ലുമ്പോൾ നാട്ടുകാരോടുമൊത്തം എനിക്ക് ചക്ക തരണമെന്ന് പറഞ്ഞു വയ്ക്കാറുണ്ട്. ഞാൻ ചെല്ലാതെ പഴുക്കരുതെന്നു പറഞ്ഞ് വീട്ടിലെ പ്ലാവിലെ ചക്കയെ പേടിപ്പിച്ചു നിർത്താറുമുണ്ട്.
അതു പോലെ അമ്മ എനിക്കായി സൂക്ഷിച്ചു വയ്ക്കുന്ന ഒരു സംഭവമാണ് അമ്പലങ്ങളിലെ നെയ്പായസം, അരവണ പായസം ഇത്യാദികളൊക്കെ.
ശബരിമല, ഗുരുവായൂർ, മണ്ണാറശാല തുടങ്ങി ഞങ്ങളുടെ അടുത്തുള്ള കരയോഗം അമ്പലത്തിലെ വരെ പായസങ്ങൾ ഫ്രിഡ്ജിൻ്റെ ഉള്ളിലും പുറത്തുമൊക്കെയായി എന്നേയും കാത്തിരിപ്പുണ്ടാകും. പിന്നെ തിരിച്ചു പോരുന്നതു വരെ ഇതൊക്കെ തിന്നുതീർക്കലാണ് എൻ്റെ പണി. ഞാനൊരു പഞ്ചാരക്കുഞ്ചുവാണേ. പണ്ടേ മധുരത്തോട് പ്രിയം ലേശം കൂടുതലാ.

പായസവും ചക്കയുമൊക്കെ എനിക്കിഷ്ടപ്പെട്ട സംഭവങ്ങളായതുകൊണ്ട് കുഴപ്പമില്ല. പക്ഷേ ഒരിക്കൽ അമ്മ എന്നെ ശരിക്കും  ഞെട്ടിച്ചു കളഞ്ഞു.

കുറച്ചു വർഷങ്ങൾക്കു മുമ്പാണ്. വെക്കേഷന് ഞങ്ങൾ നാട്ടിലെത്തിയ സമയം.
ഞാൻ ചെന്നു കഴിഞ്ഞാൽ അമ്മ ‘മോളെടുത്തോ ഇതു മോളെടുത്തോ ‘ എന്നും പറഞ്ഞ് അടുക്കള എൻ്റെ ഉള്ളംകയ്യിലോട്ടു വച്ചു തരും. പിന്നെ തിരിച്ചു പോരുന്നതു വരെ ഞാനാണ് അടുക്കള മഹാറാണി.
ഇപ്പോൾ കുറച്ചു നാളായിട്ട്  ഒരു ചേച്ചിയുണ്ട് അമ്മയ്ക്ക്  സഹായത്തിന്. എന്നാലും ഞാൻ ചെന്നു കഴിഞ്ഞാൽ പിന്നെ ഞാനാണ് അടുക്കളയിലെ രാജാത്തി. അനിയൻ്റെ ഭാര്യ പാചകത്തിലങ്ങനെ  ഇടപെടാറില്ല.

അച്ഛന് കുറച്ച് ചിട്ടയൊക്കെയുണ്ട്.
എരിവ് കൂടരുത്
പുളി അടുത്ത ജംഗ്ഷനിൽ കൂടി പോലും പോകരുത്.
തേങ്ങ, എണ്ണ ഇവയൊക്കെ വളരെ കുറച്ച് മാത്രം.
ഉപ്പാണെങ്കിലോ ഒരു സ്പൂൺ വേണ്ടിടത്ത് രണ്ടോ മൂന്നോ ആയാലും അച്ഛന് നോ പ്രോബ്ളം. അച്ഛൻ ചിട്ടകളോടുള്ള പേടി കാരണം അനിയത്തി  പാചകം ഏറ്റെടുക്കില്ല. ചേച്ചി ചെയ്തോന്നു പറയും. പക്ഷേ പച്ചക്കറി അരിയൽ, തുണി ഉണക്കൽ തുടങ്ങി എനിക്ക് തീരെ താൽപര്യമില്ലാത്ത അൽഗുൽത്ത് പണികളൊക്കെ അവൾ ചെയ്തോളും. തുണി ഉണക്കലിൽ ആരെങ്കിലും അവൾക്ക് കൈവിഷം കൊടുത്തിട്ടുണ്ടോയെന്ന് സത്യത്തിൽ എനിക്കു സംശയം തോന്നാറുണ്ട്.
അലക്കിയ തുണിയും അവളും കാന്തവും ഇരുമ്പും പോലെയാണ്.
എപ്പോഴും ആകൃഷ്ടരായിരിയ്ക്കും.
തുണി അയയിൽ വിരിയ്ക്കുക
ഇടയ്ക്കിടെ പോയി ദോശ മറിച്ചിടുന്നതു പോലെ മറിച്ചിടുക.
മഴ പെയ്താൽ ഓടിപ്പോയി എടുത്തോണ്ടു വരിക.
വെയിലു വരുന്നുണ്ടോയെന്ന് ആകാശത്തോട്ടും നോക്കി നിൽക്കുക. വെയിലു വരുമ്പോൾ പിന്നെയും തുണികൾ കൊണ്ടിടുക. ഉണങ്ങിയോന്ന് കവിളത്തു വെച്ച് അമർത്തി  ടെസ്റ്റ് ചെയ്ത ശേഷം തുണികളെ വീടിനകത്തേയ്ക്ക് പ്രവേശിപ്പിയ്ക്കുക. ഇതൊക്കെയാണ് അവളുടെ കലാപരിപാടികൾ. എനിയ്ക്കാണെങ്കിൽ ഇതൊക്കെ ഭ്രാന്തു പിടിക്കുന്ന പരിപാടിയും.

ഇതിപ്പോ കാശിക്കു തീർത്ഥയാത്ര പോയപ്പോൾ  റൂട്ടുമാറി ഗോവയ്ക്ക് പോയതു പോലായല്ലോ.
തൽക്കാലം അനിയത്തിയെ വിട്ടിട്ട് നമുക്ക്  അമ്മയിലേയ്ക്ക് തിരിച്ചു പോകാം.
അപ്പോ പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ ഞാൻ രാവിലെ എന്തോ എടുക്കാനായി സ്റ്റോർറൂമിൽ കയറിയപ്പോൾ  അവിടെ ഒരു മൂലയ്ക്ക് ഒരു പരന്ന പ്ലാസ്റ്റിക് പാത്രത്തിൽ കുറേ ചേമ്പിരിക്കുന്നു. ഇതെന്തിനാ ഇത്രേം ചേമ്പ് എന്ന് ഞാൻ അത്ഭുതപ്പെട്ടു.  കർഷകശിരോമണി കൃഷി ചെയ്ത് ഉണ്ടാക്കിയതായിരിക്കും എന്നാ ഞാൻ കരുതീത്.

അമ്മേ….. എന്ന് ഞാൻ ഉറക്കെ വിളിച്ചു.

വർക്ക്ഏരിയയിൽ ഒരു സ്റ്റൂളിലിരുന്ന് എന്നോട് സംസാരിച്ചോണ്ടിരുന്ന അമ്മ എണീറ്റു വന്നു.

“ഇതെവിടെന്നാ ഇത്രേം ചേമ്പ്” എന്ന് ഞാൻ.

“അതു ഞാൻ  അമ്പലത്തിൽ പോയിട്ട് വന്നപ്പോൾ അവിടത്തെ കടയിൽ നിന്നു വാങ്ങിയതാ.”

“എന്തിന്?” ഞാൻ കണ്ണു മിഴിച്ചു.

“അതു പിന്നെ നിനക്ക് ചേമ്പ് ഇഷ്ടമല്ലേ. ചേമ്പിട്ട് മോരുകറിയുണ്ടാക്കുന്നത് നിനക്കിഷ്ടമാണെന്ന് നീ പറഞ്ഞിട്ടുണ്ടല്ലോ.”

“ഞാനോ? എപ്പോ?”, ഞാൻ ഞെട്ടിപ്പോയി.

ഞാനിതുവരെ എനിക്ക് ചേമ്പ് ഇഷ്ടമാണെന്നുള്ള ആ സത്യം തിരിച്ചറിഞ്ഞിട്ടില്ല. പിന്നെങ്ങനെ അമ്മയോട് പറയാൻ.

എനിക്കറിയാത്ത ഈ രഹസ്യം അമ്മ ഏതു വിക്കിപീഡിയയിൽ പോയി തപ്പിയെടുത്തു കൊണ്ടു വന്നാവോ.
മാമ്പഴപ്പുളിശ്ശേരിയുടേയും പഴംപുളിശ്ശേരിയുടേയുമൊക്കെ ആരാധികയായ ഞാൻ ചേമ്പിട്ട വഴുവഴാന്നുള്ള മോരു കൂട്ടാൻ എങ്ങനെ ഇഷ്ടപ്പെടാൻ.

പക്ഷേ അമ്മ സമ്മതിക്കുന്ന മട്ടില്ല.
പിറ്റേന്ന് ഉച്ചയ്ക്ക് കറിവെയ്ക്കാൻ തയ്യാറാവുന്ന സമയത്ത്
അമ്മ :     മോളേ…. ചേമ്പ്
ഞാൻ:    അമ്മേ…. വേണ്ട

ഇങ്ങനെ ഓരോ ദിവസവും കടന്നു പോയി.
ഞാൻ സ്റ്റോറിൽ കയറുമ്പോൾ ചേമ്പിരിക്കുന്ന ഭാഗത്തേയ്ക്ക് മന:പൂർവ്വം നോക്കാതിരിക്കാൻ ശ്രമിച്ചു. ചേമ്പിനെ അവഗണിച്ചു കൊണ്ട് വെക്കേഷൻ കഴിഞ്ഞു പോയി. ഞാൻ തിരിച്ചു പോന്നു.
പിന്നെ അമ്മയായി… ചേമ്പായി…. അവരുടെ പാടായി…
കളഞ്ഞോ കഴിച്ചോ ആർക്കറിയാം.
ഞാൻ പിന്നെ അടുത്ത വെക്കേഷന് ചെല്ലുന്നതു വരെ അബദ്ധത്തിൽ പോലും ചേമ്പ് എന്നൊരു വാക്ക് പറഞ്ഞതേയില്ല.

അടുത്ത വർഷം വെക്കേഷന് പതിവുപോലെ രാത്രിയാണ് എത്തിയത്. രാവിലെ ഞാൻ സ്റ്റോറിൽ കയറി നോക്കുമ്പോൾ, ദാ ഇരിക്കുന്നു പ്ലാസ്റ്റിക് പാത്രത്തിൽ ചേമ്പിൻ വിത്തുകൾ, ഹായ്….. ബിന്ദുക്കുട്ടീ എന്നും പറഞ്ഞോണ്ട്.

“അമ്മേ…..,
ഞാൻ ഹൃദയം പൊട്ടി വിളിച്ചു.

അമ്മ പിന്നേം ഓടി വന്നു.

“ഇതെന്താ ചേമ്പ് ”

“അത് നിനക്കു വേണ്ടി വാങ്ങിയത്. നിനക്കിഷ്ടമല്ലേ ചേമ്പിട്ട മോരു കൂട്ടാൻ ”

“എൻ്റമ്മേ….  എനിക്കു ചേമ്പു വേണ്ട”
ഞാൻ ചോണനുറുമ്പു കടിച്ച പോലെ കിടന്നു തുള്ളി.

ആ വർഷവും
മോളേ ചേമ്പ്
അമ്മേ വേണ്ട…  കലാപരിപാടി തുടർന്നു.
ഞാൻ തിരിച്ചുപോരുകയും ചെയ്തു.
പിന്നീട് ഇതൊരു ആചാരം പോലെയായി. എല്ലാ വർഷവും എനിക്കു വേണ്ടി ചേമ്പുവാങ്ങി വയ്ക്കുക എന്ന മനോഹരമായ ആചാരം.
ആചാരലംഘനം വേണ്ടാന്നു വച്ച് ഞാനൊന്നും പറയാതെയുമായി. നാടിനെക്കുറിച്ചോർക്കുമ്പോൾ എൻ്റെ മനസ്സിൽ കേരം തിങ്ങും കേരളനാടിനു പകരം ചൊറിയും ചേമ്പിൻ ചിന്തകളായി.

കഴിഞ്ഞ വർഷം വെക്കേഷനുചെന്ന് ഞാൻ പതിവുപോലെ സ്റ്റോർ റൂമിൽ കയറിയിട്ട് നെഞ്ചിടിപ്പോടെ മുറിയുടെ മൂലയിലേയ്ക്കു നോക്കി. ചേമ്പിൻ കുട്ടികളെ കാണാൻ .
ജിമിക്കി കമ്മലില്ലാത്ത എന്നെപ്പോലെ ചേമ്പില്ലാതിരിക്കുന്ന ആ മൂല എന്നെ അമ്പരപ്പിച്ചു. ഞാനൊന്നും ചോദിക്കാൻ പോയില്ല. വെറുതെയെന്തിനാ ചോദിച്ച് ആവശ്യമില്ലാത്തതൊക്കെ ഓർമ്മിപ്പിക്കുന്നത്.

കുറച്ചു കഴിഞ്ഞപ്പോൾ വിട്ടിൽ സഹായത്തിന് വരുന്ന ചേച്ചിയില്ലേ ആ ചേച്ചി വന്നു.
എന്നോട് വിശേഷമൊക്കെ ചോദിച്ചിട്ട് ഒരു കടലാസു പൊതി വർക്ക് ഏരിയയിലെ ടേബിളിൽ വെച്ചു.

“ഇതെന്താ ചേച്ചീ എന്നു ഞാൻ.”

“ഇത് ബിന്ദൂനുള്ളതാ ചേമ്പ്.”

ഞാൻ.   “എൻ്റെ ചേച്ചീ…… ആരാ പറഞ്ഞേ എനിക്ക് ചേമ്പ് വേണമെന്ന് .”

“അമ്മ പറഞ്ഞല്ലോ.” ചേച്ചി വളരെ നിഷ്കളങ്കമായി മറുപടി പറഞ്ഞു.

ഉടനെ അമ്മ
“ഞാൻ വാങ്ങാൻ മറന്നു പോയി. അതു കൊണ്ട് പുഷ്പയോടു പറഞ്ഞു വരണവഴി വാങ്ങീട്ടു വരാൻ.”
എന്തോ വല്യ കാര്യം പറഞ്ഞതുപോലെ ഗമയിൽ ഇരിക്കുന്ന അമ്മയെ നോക്കി
ഞാനൊന്നും പറഞ്ഞില്ല.
അല്ലെങ്കിൽത്തന്നെ എന്തു പറയാൻ….
എന്നാലും എൻ്റെയമ്മേ……

മുമ്പ് എൻ്റെ അമ്മായി പറഞ്ഞിട്ടുണ്ട് ചേമ്പ് ഒരു പ്രത്യേക അസുഖത്തിന് നല്ലതാണെന്ന്.
എപ്പോഴും അമ്മയുടെ പുറകെ നടന്ന് ഓരോന്നും പറഞ്ഞ് ചൊറിഞ്ഞോണ്ടിരിക്കുന്ന എൻ്റെയീ  സ്വഭാവം വച്ചു നോക്കുമ്പോൾ അമ്മയിനി അതെങ്ങാനുമാണോ ഉദ്ദേശിച്ചത്?
ഏയ്… അമ്മയങ്ങനെ ചെയ്യുവോ.

ബിന്ദു രാജേഷ്

Post Views: 19
3
Bindu Rajesh

3 Comments

  1. Priya murali on December 16, 2023 3:34 PM

    Haha 😆😆

    Reply
    • Bindu on December 16, 2023 5:08 PM

      സ്നേഹം കുട്ടീ😍

      Reply
    • Shreeja R on December 18, 2023 8:08 AM

      🤓🤓അത് തന്നെ കാരണം 🤓

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.