Author: Bindu Rajesh

മോളുണ്ടായിക്കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോഴാണ് എൻ്റെ ഭർത്താവിൻ്റെ തലയിൽ ഏതോ കോട്ടത്തേങ്ങ വീഴുന്നതും അതോടെ ആൾക്കൊരു ബോധോദയമുണ്ടാകുന്നതും. നമുക്കൊരു ബസ് വാങ്ങിയാലോ? നല്ല ബെസ്റ്റ് ഐഡിയ. പറയണതു കേട്ടാൽ തോന്നും വീട്ടിലെ ബി നിലവറ തുറന്ന് സ്വർണ നാണയങ്ങൾ എണ്ണിയെടുത്ത് രണ്ട് ബസും വാങ്ങി വരാന്ന്. സോ സിമ്പിൾ….. ആളുടെയൊരു കൂട്ടുകാരൻ ബസ് വാങ്ങിയത് കണ്ടപ്പോഴുള്ള പൂതി. അല്ലേലും വരാനുള്ളത് തെങ്ങിൻ്റെ മണ്ടേൽ പോലും തങ്ങാതെ നേരെ ആ കഷണ്ടിത്തലയിൽ തന്നെ വന്നു വീഴൂല്ലോ. ഒന്നോർത്താൽ വെറുതെയിരിക്കുമ്പോൾ എന്തേലും വള്ളിക്കെട്ടിലൊക്കെ പോയി തലയിട്ടില്ലേൽ പിന്നെ എന്തു നേരമ്പോക്ക്. അങ്ങനെ ഞങ്ങളുടെ വീട്ടിലെ സിറ്റൗട്ടിലും ഹാളിലുമായി ചർച്ചകൾ കൂലംകഷമായി നടന്നു. വേണോ വേണ്ടയോ? വേണോ വേണ്ടയോ? പിന്നേം വേണോ വേണ്ടയോ? സ്വാഭാവികമായും അമ്മയും ഞാനും ഇതൊക്കെ വേണോ? ശരിയാകുമോ? പണി കിട്ടുമോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. അതിനൊരു കാരണമുണ്ട്. മുമ്പ് അച്ഛൻ മസ്ക്കറ്റിൽ തുടങ്ങിയ ബിസിനസിൻ്റെ ബാക്കിപത്രമായ കുറച്ച് കുഴിയുള്ള പ്ലേറ്റുകളും നീളൻ…

Read More

എൻ്റെ ഉമ്മറിക്കായ്ക്ക്….. എങ്ങനെ എഴുതണം എവിടെ തുടങ്ങണം എങ്ങോട്ട് നീട്ടണം എന്നൊന്നുമറിയാതെ പേനയും പേപ്പറുമായി അനന്തതയിലേക്ക് കണ്ണുംനട്ട് ഇരിയ്ക്കാൻ തുടങ്ങിയിട്ട് മണിക്കൂറൊന്നായി ഇക്കാ.ചുമരിലിരിയ്ക്കുന്ന പല്ലി പോലും എന്നെ നോക്കി പുച്ഛിച്ചു ചിരിയ്ക്കുന്നു. വാക്കുകൾ കിട്ടാതെ എൻ്റെ ഹൃദയം വിങ്ങിപ്പൊട്ടുന്നു. വെള്ളപ്പേപ്പറിൽ നിറയെ കുനുകുനാന്ന് ഉമ്മറിക്ക ഉമ്മറിക്ക എന്നെഴുതി വച്ച് എത്ര പേപ്പറാണെന്നോ ഞാൻ ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. എന്നെ ഉമ്മറിക്കയ്ക്ക് മനസ്സിലായില്ലേ. ഞാൻ ഞാനാണിക്കാ.ഇക്കേടെ ശോഭ.’എന്നെ വികാരജീവിയാക്കല്ലേ ശോഭേ’ എന്ന് ഇക്ക പറയാറില്ലേ. ആ ശോഭ. പ്രേംനസീർ എന്ന വെളുത്തു ചുവന്നു തുടുത്ത സുന്ദരക്കുട്ടപ്പൻ ‘മണ്ടിപ്പെണ്ണേ’ എന്നും പറഞ്ഞ് മരംചുറ്റി വന്ന് ഷീലയുടേയും ജയഭാരതിയുടേയുമൊക്കെ പൃഷ്ഠത്തിൽ തട്ടുന്ന കാലത്ത്ജയൻ കയ്യിലെ മസിലുരുട്ടിക്കാണിച്ച് കുതിരയെ തടവിത്തഴുകുന്ന കാലത്ത്ഞാനെന്തേ ഈ ഉണ്ടക്കണ്ണൻ ഉമ്മറിക്കയെ എൻ്റെ നെഞ്ചിൽ കുടിയിരുത്തി എന്ന് ഞാനൊരിയ്ക്കലും പറഞ്ഞിട്ടില്ലല്ലോ.പറയാം ഇക്കാ…. പറയാം…..എല്ലാം ഞാൻ പറയാം. അന്ന് മീനസൂര്യൻ തലയ്ക്കു മുകളിൽ കത്തിക്കാളി നിൽക്കുന്ന സമയം.ചൂടത്ത് കുടയും ചൂടി വിയർത്തു കുളിച്ച് രാധാ തിയറ്റേറിലെത്തി…

Read More

എൻ്റെ   കുട്ടൂ….. ഒരു പക്ഷേ നിനക്കു കിട്ടുന്ന ആദ്യത്തെ പ്രണയ ലേഖനമായിരിക്കും ഇത്. ഇതിനു മുമ്പ് ആരെങ്കിലും നിനക്ക് പ്രണയലേഖനം എഴുതിക്കാണുമെന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കിലും പെൺകൊടികൾക്ക് ഇഷ്ടം തോന്നുന്ന ഒരു യുവകോമളനൊന്നുമല്ലല്ലോ നീ. നരച്ച മുടിയും നീണ്ട താടിയും കൂർത്ത മൂക്കും ഉണ്ടക്കണ്ണും ഒരു പ്രത്യേകതരം മുണ്ടുടുപ്പും നിനക്കൊരു ക്രൂര പരിവേഷം തന്നിട്ടില്ലേ. പക്ഷേ എനിക്കറിയാം നീ പൂ പോലത്തെ മനസ്സുള്ള ഒരു പാവമാണെന്ന്. എപ്പോഴാണ് നിന്നെ ഞാൻ ആദ്യമായി കണ്ടതെന്നറിയില്ല. മോഹൻലാലും മമ്മൂട്ടിയും ശങ്കറും റഹ്മാനുമൊക്കെ പെൺമനസ്സുകൾ കീഴടക്കിയ എൻ്റെ കുട്ടിക്കാലത്ത് ഞാനെങ്ങനെയാണ് അവരെയൊക്കെ വിട്ട് നിന്നെ പ്രേമിച്ചു തുടങ്ങിയത്? ഒരുപക്ഷേ  നിരന്തരമുള്ള നിൻ്റെ തോൽവിയിൽ നിന്നോടു തോന്നിയ സഹതാപമാകാം. പലപ്പോഴും ദേഷ്യവും സഹതാപവുമൊക്കെയല്ലേ പ്രേമമായി മാറുന്നത്. നമ്മുടെ കാര്യത്തിലും അതാവാം സംഭവിച്ചത്. നീ വരുന്ന ദിവസത്തിനായി ഞാൻ വേഴാമ്പലിനേപ്പോലെ കാത്തിരിക്കുമായിരുന്നു. അമ്മയുടെ പുറകേ നടന്ന്  കാശൊപ്പിച്ച് ബുക്കുവാങ്ങി നിൻ്റെ ചിത്രവും കഥയും കണ്ട് നിർവൃതിയടഞ്ഞിരുന്ന ദിവസങ്ങൾ.…

Read More

യക്ഷിലോകത്തെ ഭാർഗവീനിലയത്തിലെ ആണിയിൽ തൂക്കിയ കലണ്ടറിലേക്ക് നോക്കി ശുക്രയക്ഷി ഒരിയ്ക്കൽകൂടി ഉറപ്പിച്ചു. ഇന്ന് വെള്ളിയാഴ്ച തന്നെ. വെള്ളിയാഴ്ചകളിൽ മാത്രമേ ശുക്രയക്ഷിയ്ക്ക് പുറത്തു പോകാനും ചോരകുടിയ്ക്കാനും പല്ലും നഖവും കടിച്ചു തുപ്പാനുമൊക്കെ അനുവാദമുള്ളു. പെട്ടെന്നാണ് യക്ഷിയുടെ ചുവന്ന കണ്ണുകൾ കലണ്ടറിലെ  തിയതിയ്ക്കൊപ്പമുള്ള കറുത്ത  പൊട്ടിൽ ഉടക്കിയത്. എൻ്റെ ഡ്രാക്കുള ഭഗവാനേ… ഇന്ന് കറുത്തവാവും കൂടിയാണല്ലേ. കറുത്തവാവും വെള്ളിയാഴ്ചയും ചേർന്നു വരുന്ന ദിവസമാണ് യക്ഷികളുടെ തൃശൂർപൂരം. അന്നവർക്ക് അർമാദിയ്ക്കാം. കരിമ്പന താളിയോലകളിലെഴുതിയ യക്ഷാന്തഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് അന്നത്തെ ദിവസം ഒരു കന്യകൻ്റെ ചോര കുടിച്ചാൽ പിന്നീട് ആ യക്ഷിയ്ക്ക് ഒരു വർഷത്തേയ്ക്ക് ഒരു ചോരയും ആവശ്യമില്ല എന്നാണ്. പണിയെടുക്കാതെ ഒരു വർഷം വിശ്രമജീവിതം നയിക്കാം. ഏത് യക്ഷിയാണ് ഈ കിടിലൻ ഓഫർ വേണ്ടാന്ന് വയ്ക്കുന്നത്. കൊറേ നാളായി കറുത്തവാവും വെള്ളിയാഴ്ചയും ഒത്തു വരുന്ന ദിവസം ഒന്നു പുറത്തിറങ്ങിയിട്ട്. കൊറോണയൊക്കെ വന്നതോടെ യക്ഷികളുടെ ജീവിതവും ആകെ താറുമാറായി. ഇവിടത്തെ റേഷൻകടയിൽ ചോരക്കിറ്റൊക്കെ കൊടുത്തുവെങ്കിലും ഭീകരികളായ മുതുയക്ഷികൾ ചുടലയക്ഷിയും…

Read More

“പണ്ടത്തെ ഓണമായിരുന്നു ഓണം ഇന്നൊക്കെ എന്ത് ഓണം?” കുറച്ച് ഓണങ്ങൾ കൂടുതലുണ്ട പഴയ തലമുറ പുതിയ തലമുറയോട് പറയുന്ന പതിവ് വാചകം. അന്നത്തെ ഓണത്തിനും ഇന്നത്തെ ഓണത്തിനും അതിൻ്റേതായ ഭംഗിയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അന്നത്തെ ഓണവും ഇന്നത്തെ ഓണവും നാട്ടിലെ ഓണവും പ്രവാസി ഓണവും എല്ലാം ആഘോഷിയ്ക്കാൻ കഴിഞ്ഞു എന്നത് എൻ്റെ ജീവിതത്തിലെ  വലിയൊരു ഭാഗ്യം. എന്തൊക്കെ പറഞ്ഞാലും കുട്ടിക്കാലത്തെ ഓണത്തിന് അതിൻ്റേതായ ഒരു നൈർമല്യമുണ്ടായിരുന്നു. കൂട്ടുകുടുംബത്തിൽ കൂട്ടായിച്ചേർന്ന് ആഘോഷിച്ച നിറമാർന്ന ഓണങ്ങൾ. പരീക്ഷക്കാലത്തുപോലും വെളുപ്പിനെ എഴുന്നേൽക്കാത്ത ഞങ്ങൾ ആരും വിളിയ്ക്കാതെ തന്നെ പുലർച്ചെ എഴുന്നേറ്റ് റോഡിലും പറമ്പിലും തോടിൻ്റെ വക്കത്തുമൊക്കെ പാഞ്ഞു നടന്ന് പൂപറിച്ചു കൂട്ടിയിരുന്ന കാലം. അയൽവക്കത്തിനും സൗഹൃദങ്ങൾക്കും മതിൽക്കെട്ടില്ലാതിരുന്ന കാലമായിരുന്നതുകൊണ്ട് ഒരു കൂട്ടം പിള്ളേർ ഒന്നിച്ചായിരുന്നു പൂപറിയ്ക്കൽ. ഓരോദിവസവും എൻ്റെ വീട്ടിൽ മറ്റേയാളുടെ വീട്ടിലേതിനേക്കാൾ ഭംഗിയിൽ പൂക്കളമിടണമെന്ന മത്സരബുദ്ധിയോടെ വാശിയിൽ പറിച്ചു കൂട്ടുന്ന പൂക്കൾ. ചേമ്പിലകളിലും ചിരട്ടയിലും പാത്രങ്ങളിലുമായി നിറയുന്ന പലതരം പൂവുകൾ. ഭംഗിയിൽ വലിയ പൂക്കളമിട്ടു…

Read More

ഒരവധി ദിവസം ഒരു പണീമില്ലാതെ ബോറടിച്ചപ്പോഴാണ് സുബ്രൂൻ്റെ തലയിൽ ആ ഐഡിയ ചുവന്നു കത്തിയത്. പണ്ട് രാമു എന്ന മരം വെട്ടുകാരൻ കഞ്ഞിയ്ക്കുള്ള അരി വാങ്ങാനായി കാട്ടിൽ മരംവെട്ടാൻ പോയതും കോടാലി തെറിച്ച് പുഴയിൽ വീണതും കാട്ടിൽ എല്ലാ കാര്യങ്ങൾക്കും തീർപ്പു കല്പിക്കുന്ന വനദേവത പ്രത്യക്ഷപ്പെട്ട് സ്വർണ്ണക്കോടാലിയും വെള്ളിക്കോടാലിയും കാണിച്ചിട്ടും അതൊന്നും തൻ്റേതല്ലാന്ന് പറഞ്ഞ സത്യസന്ധനായ രാമുവിന് സ്വന്തം കോടാലിയ്ക്കൊപ്പം സ്വർണ്ണം വെള്ളി കോടാലികൾ കൂടി വനദേവത കൊടുത്തു വിടുകയും ചെയ്തു. അങ്ങനെ മരം വെട്ടാൻ വന്ന രാമു സ്വർണവും വെള്ളിയുമൊക്കെയായി സന്തോഷത്തോടെ വീട്ടിലോട്ട് പോയി. ശുഭം. പണ്ട് അമ്മൂമ്മ ഈ കഥ പറയുമ്പോൾ ഉറക്കം തൂങ്ങി കേട്ടോണ്ടിരുന്നതാ. എന്താണാവോ ഇത്രനാളും അതൊന്ന് പരീക്ഷിച്ചു നോക്കാനുള്ള ബുദ്ധി തോന്നാതിരുന്നത്. ങാ എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് സുബ്രൂ എന്ന് ഉള്ളിലിരുന്നൊരു ലാലേട്ടൻ ചിരിച്ചോണ്ട് പറയുന്നു. “അമ്മേ കോടാലിയുണ്ടോ ഇവിടെ?” സുബ്രു ചാടിയെഴുന്നേറ്റു. “നിൻ്റെ അമ്മയുള്ളപ്പോൾ എന്തിനാടാ വേറെ കോടാലി. ” അച്ഛൻ പറഞ്ഞു…

Read More

“അതേയ് വൈകിട്ട് നമുക്കൊന്ന് ഷോപ്പിങ്ങിന് പോകാം.” “എനിക്ക് കുറച്ച് തിരക്കുണ്ട്. നീ പൊയ്ക്കോ.” “അതു പറ്റില്ല നിങ്ങളും വരണം. എനിക്ക് അഭിപ്രായം ചോദിയ്ക്കാൻ ഒരാള് വേണം. ഇന്നൊരു അവധി ദിവസമല്ലേ.” “എനിക്ക് അത്യാവശ്യമായി കുറച്ച് പണികൾ തീർക്കാനുള്ളതു കൊണ്ടല്ലേ.” “ഓ ഇങ്ങനെ ലാപ്ടോപ്പിൻ്റെ മുമ്പിൽ കുത്തിപ്പിടിച്ചിരുന്നോ. ഒറ്റയ്ക്ക് ഞാനും പോണില്ല.” കുറച്ചു കഴിഞ്ഞപ്പോൾ നല്ല മാമ്പഴപ്പുളിശ്ശേരിയുടെ മണം. കറിവേപ്പിലയും ഉണക്കമുളകുമൊക്കെയിട്ട് കടുകു വറുത്തിടുന്ന മണം വന്നപ്പോൾ പതുക്കെ എഴുന്നേറ്റ് അടുക്കളയിൽ ചെന്നു. “ഇന്ന് മാമ്പഴപ്പുളിശേരിയാണോ?” “ഉം.” കനപ്പിച്ചൊരു മൂളൽ. “നീ പിണങ്ങണ്ട. നോക്കട്ടെ വൈകിട്ട് നിൻ്റെ കൂടെ വരാൻ പറ്റുമോന്ന്.” “ഓ വേണ്ട.” ഉച്ചയ്ക്ക് മാമ്പഴപ്പുളിശ്ശേരിയും കൂട്ടി വയറു നിറയെ ചോറുണ്ണുമ്പോൾ പറഞ്ഞു “നീ വൈകിട്ട് റെഡിയായിക്കോ. നമുക്ക് പോകാം.” ഷോപ്പിങ്ങ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഭാര്യയോട് ചോദിച്ചു “അല്ല ഭാര്യേ നീയിങ്ങനെ ഞാനോരാ കാര്യവും നോ പറയുമ്പോൾ പുളിശ്ശേരിയുണ്ടാക്കിത്തന്ന് കാര്യം സാധിയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായില്ലേ. നിനക്കാരാ ഈ സൂത്രം…

Read More

നല്ല സൂചിമുനപോലെ ഹീലുള്ള ആ ചെരിപ്പ് വാങ്ങുമ്പഴേ കെട്ട്യോൻ പറഞ്ഞതാ വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകണ്ടാന്ന്. ആരു കേൾക്കാൻ. “എനിക്കിത്തിരി പൊക്കം കൂടുന്നതിൽ നിങ്ങൾക്ക് അസൂയയല്ലേ മനുഷ്യാ. അസൂയേം കഷണ്ടീം രണ്ടുംകൂടി നിങ്ങൾക്കെങ്ങനെ കിട്ടി?” എന്നും പറഞ്ഞ് ചുണ്ടും വക്രിച്ച് ഹീലുള്ള ആ ചെരിപ്പും വാങ്ങി വീട്ടിലെത്തി. ഞായറാഴ്ച അടുത്ത വീട്ടിലെ പെങ്കൊച്ചിൻ്റെ കല്യാണത്തിന് ചെരുപ്പുമിട്ട് ഹാളിലെത്തി. മുറ്റത്തെ മണ്ണിലൂടെ നടന്നപ്പോൾ നടക്കുന്ന വഴിയിൽ നിരനിരയായി കുഴികൾ. വീട്ടിലിരുന്ന വെണ്ടവിത്തെടുത്തെങ്കിൽ നടാമായിരുന്നു എന്ന കണവൻ്റെ കളിയാക്കൽ കേട്ടില്ലെന്ന് നടിച്ചു. അസൂയയാന്നേ അസൂയ. മിനുസമുള്ള ആ ടെലിലൂടെ നടക്കലും സ്റ്റെപ്പ്കയറി സ്റ്റേജിലെത്തി നിൽക്കലും സർക്കസിലെ ഞാണിൻമേൽകളി പോലെയായിരുന്നു. ഇടയ്ക്കൊന്ന് തെന്നി വീഴാതെ ഭർത്താവിൻ്റെ കയ്യിൽ കയറി പിടിച്ചപ്പോൾ നഖം കൊണ്ട് മുറിഞ്ഞ ദേഷ്യത്തിൽ ആള് ഒരു നുള്ളും തന്നു. എല്ലാ നീറ്റലും വേദനയും കഷ്ടപ്പാടും മറച്ചുവച്ച് പെണ്ണിൻ്റേം ചെക്കൻ്റേം കൂടെ നിന്നുള്ള ഫോട്ടോയിൽ ചിരി വരുത്താൻ പെട്ട പാട് . വീട്ടിലെത്തി ചെരുപ്പൂരി…

Read More

അമ്മ:” വീഴൂട്ടോ സൂക്ഷിക്കണം” അച്ഛൻ: “ഏയ് വീഴില്ല” അമ്മ : “ഉറപ്പായും വീഴും” അച്ഛൻ: “ഇല്ലാന്നല്ലേ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചോളാം” അമ്മ : “എന്തായാലും ഒരു വടിയുള്ളത് നല്ലതാ താങ്ങിന്” അച്ഛൻ: “അതിന്റെ ആവശ്യമൊന്നുമില്ല തനിയെ നിൽക്കാൻ പറ്റുന്നുണ്ട്.” അമ്മ: “എന്നാലും ബലക്കുറവുണ്ട്” അച്ഛൻ : “അത് വെറുതെ തോന്നുന്നതാ” രാത്രിയിലെ മഴയിൽ മറഞ്ഞു വീണ വാഴയെ നോക്കി പിറ്റേന്നു രാവിലെ അമ്മ: “ഞാൻ അപ്പോഴേ പറഞ്ഞതാ വീഴും ആ വടിയെടുത്ത് ഒരു താങ്ങുകൊടുക്കാൻ” നിരാശയോടെ അച്ഛൻ:  “ഞാൻ കരുതി സ്ട്രോങ്ങ് ആണെന്ന്. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ തൽക്കാലം പിണ്ടിയെടുത്ത് തോരൻ വെക്കാം” ബിന്ദു രാജേഷ്

Read More

എന്തു ശല്യമാണീയമ്മയെപ്പഴും സ്വൈര്യമില്ലൊരു നേരവുമെൻ വിധി കഞ്ഞി കാപ്പി ഗുളിക സിറപ്പുകൾ ഒന്നൊഴിയാതെ വേണമിടയ്ക്കിടെ പല്ലുതേപ്പും കുളിച്ചൊന്നു തോർത്തലും നല്ലുടുതുണി മാറ്റിയുടുക്കലും എല്ലാമെന്നുടെ ജോലിയായ് തീരവേ തെല്ലൊരീർഷ്യ പൊടിഞ്ഞു മനസ്സിലും ഓർമ്മയില്ലാതെ കാട്ടുന്ന വേലകൾ ഓരോനാളിലും ഏറിയെൻ പാടുകൾ കാലമങ്ങനെ പൊയ്പ്പോയ നാളതിൽ പേറി ഞാനുമൊരമ്മ തൻ വാർദ്ധക്യം കേട്ടു ഞാനന്നു നേർത്തൊരാ കേൾവിയാൽ പൊന്നുമോളുടെ പൊള്ളുന്ന  വാക്കുകൾ എന്തു ശല്യമാണീയമ്മ യെൻവിധി എന്നു മാറുമീ തലവിധിയീശ്വരാ …..

Read More