Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കന്യകനെ കാത്തിരുന്ന യക്ഷി
കഥ നര്‍മം

കന്യകനെ കാത്തിരുന്ന യക്ഷി

By Bindu RajeshOctober 16, 2024Updated:October 23, 20244 Comments4 Mins Read158 Views
Bookmark Now
Please login to bookmark Close

No account yet? Register

യക്ഷിലോകത്തെ ഭാർഗവീനിലയത്തിലെ ആണിയിൽ തൂക്കിയ കലണ്ടറിലേക്ക് നോക്കി ശുക്രയക്ഷി ഒരിയ്ക്കൽകൂടി ഉറപ്പിച്ചു. ഇന്ന് വെള്ളിയാഴ്ച തന്നെ.
വെള്ളിയാഴ്ചകളിൽ മാത്രമേ ശുക്രയക്ഷിയ്ക്ക് പുറത്തു പോകാനും ചോരകുടിയ്ക്കാനും പല്ലും നഖവും കടിച്ചു തുപ്പാനുമൊക്കെ അനുവാദമുള്ളു.
പെട്ടെന്നാണ് യക്ഷിയുടെ ചുവന്ന കണ്ണുകൾ കലണ്ടറിലെ  തിയതിയ്ക്കൊപ്പമുള്ള കറുത്ത  പൊട്ടിൽ ഉടക്കിയത്.

എൻ്റെ ഡ്രാക്കുള ഭഗവാനേ… ഇന്ന് കറുത്തവാവും കൂടിയാണല്ലേ.
കറുത്തവാവും വെള്ളിയാഴ്ചയും ചേർന്നു വരുന്ന ദിവസമാണ് യക്ഷികളുടെ തൃശൂർപൂരം. അന്നവർക്ക് അർമാദിയ്ക്കാം.
കരിമ്പന താളിയോലകളിലെഴുതിയ യക്ഷാന്തഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് അന്നത്തെ ദിവസം ഒരു കന്യകൻ്റെ ചോര കുടിച്ചാൽ പിന്നീട് ആ യക്ഷിയ്ക്ക് ഒരു വർഷത്തേയ്ക്ക് ഒരു ചോരയും ആവശ്യമില്ല എന്നാണ്. പണിയെടുക്കാതെ ഒരു വർഷം വിശ്രമജീവിതം നയിക്കാം. ഏത് യക്ഷിയാണ് ഈ കിടിലൻ ഓഫർ വേണ്ടാന്ന് വയ്ക്കുന്നത്.
കൊറേ നാളായി കറുത്തവാവും വെള്ളിയാഴ്ചയും ഒത്തു വരുന്ന ദിവസം ഒന്നു പുറത്തിറങ്ങിയിട്ട്.

കൊറോണയൊക്കെ വന്നതോടെ യക്ഷികളുടെ ജീവിതവും ആകെ താറുമാറായി. ഇവിടത്തെ റേഷൻകടയിൽ ചോരക്കിറ്റൊക്കെ കൊടുത്തുവെങ്കിലും ഭീകരികളായ മുതുയക്ഷികൾ ചുടലയക്ഷിയും നീലിയും ഭൈരവിയുമൊക്കെ പാവം കുഞ്ഞുയക്ഷികളെ ഭീഷണിപ്പെടുത്തി അവരുടെ  ചോരക്കാർഡ് കൂടി കൈക്കലാക്കി  കിറ്റൊക്കെ വാങ്ങി മോന്തി.
ലോക്ക്ഡൗണിൽ മനുഷ്യൻമാർക്ക് എല്ലാവർക്കും പാചക പരീക്ഷണമായിരുന്നതുകൊണ്ട് ഏതോ അടുക്കളയിൽ ഞൂണ്ടു കയറിയ ഒരു യക്ഷിക്കുഞ്ഞ് കട്ടോണ്ടുവന്ന ചുവന്ന ഫുഡ്കളർ കലക്കിക്കൊടുത്താ പാവം പിള്ളേരെ കുറേക്കാലം പറ്റിച്ചത്.

അയ്യോ നേരം പോകുന്നു. രാത്രി പോകുമ്പോൾ ഉടുക്കാൻ വെള്ള സാരി എടുത്തു വയ്ക്കട്ടെ. പാതിരാത്രി ഇരുട്ടത്ത് പോകുന്ന യക്ഷികൾക്ക് ഈ വെള്ള സാരി ആരാണാവോ യുണിഫോമാക്കിയത്. വല്ല കറുപ്പും പോരായിരുന്നോ. അതാവുമ്പോ ഓരോ ‘ഓപ്പറേഷൻ പല്ലും നഖവും’ കഴിയുമ്പോഴും ഇങ്ങനെ കഴുകി ഉണക്കണ്ടായിരുന്നു. ഉജാലയ്ക്ക് എന്താ ചെലവ്.
ങാ കുറ്റം പറയാൻ പറ്റില്ല. ചെലപ്പോൾ ഇരുട്ടത്ത് യക്ഷികൾ തമ്മിൽ തമ്മിൽ കൂട്ടിമുട്ടാതിരിയ്ക്കാനാകും വെള്ളസാരിയാക്കിയത്. അങ്ങനേയുമാവാമല്ലോ.
എന്തിലും നല്ല കാര്യങ്ങൾ കാണണമെന്നാ മമ്മിയക്ഷി പഠിപ്പിച്ചിട്ടുള്ളത്. പോസിറ്റിവിറ്റിയുടെ പ്രേതരൂപമായിരുന്നു മമ്മിയക്ഷി. എന്തിലും പോസിറ്റീവേ കാണൂ.
പാവം ലോക്ക്ഡൗണിൽ ആരും വീടിനു പുറത്തിറങ്ങാതിരുന്ന സമയത്ത്, കൊറോണ പോസിറ്റീവായി ഐസൊലേഷനിൽ കഴിഞ്ഞ ഒരു പയ്യനെ പേടിപ്പിച്ച് പുറത്തു ചാടിച്ച് ചോര കുടിച്ചതാ. അതോടെ പോസിറ്റീവ് മമ്മിയും കൊറോണ പോസിറ്റീവായി .
മമ്മി പനി കൂടി ശ്വാസം കിട്ടാതെ ചക്രശ്വാസം വലിയ്ക്കുമ്പോൾ ഇവിടത്തെ ചാത്തൻ വൈദ്യൻ കരുതിയത് യക്ഷികളുടെ സ്ഥിരം നമ്പറായ വലിവ് പ്രാക്ടീസ് ചെയ്യുന്നതാണെന്നാ. വൈദ്യൻ പാവം മമ്മിയെ പാലമരത്തിലെ വെൻറിലേറ്ററിലേക്ക് മാറ്റാതെ കരിമ്പനയിലെ വാർഡിൽ തന്നെ കിടത്തി. പിറ്റേന്ന് മമ്മി പ്രേതരൂപം വെടിഞ്ഞ് ചുവരിലെ തുരുമ്പിച്ച ആണിയിൽ വിലയം പ്രാപിച്ചു.

സമയം കളയാതെ നൈറ്റ്ഡ്രൈവിനായി ശുക്രയക്ഷി വെള്ളസാരി ഉടുത്തൊരുങ്ങി. കാജൽ സ്റ്റിക്ക് തീരാറായെങ്കിലും തൽക്കാലം കണ്ണെഴുതി ഒപ്പിച്ചു. നഖം വല്ലാതെ വളർന്നിരിക്കുന്നു. നെയിൽ പോളിഷിടാൻ നോക്കുമ്പോൾ കുപ്പിയിൽ കുറച്ചുള്ളത് കട്ട പിടിച്ചിരിക്കുന്നു. കണ്ണാടിയിലൊന്നു നോക്കി. കുന്തിരിക്കവും ഭസ്മവും കൊണ്ടുള്ള ഫേഷ്യൽ ചെയ്യാത്തതു കൊണ്ട് മുഖത്തിനൊരു തെളിച്ചവുമില്ല. യക്ഷിപ്പാർലർ അടച്ചു പൂട്ടിയതിൽ പിന്നെ ഫേഷ്യലൊക്കെ സ്വപ്നങ്ങളിൽ മാത്രമായി.
എന്നാണാവോ ഈ സാമ്പത്തിക മാന്ദ്യമൊക്കെ മാറുന്നത്.
ഈ യക്ഷിലോകത്ത് ഒരു അമാവാസി ബമ്പറൊക്കെ വേണ്ടതായിരുന്നു. എങ്കിൽ അതടിയ്ക്കുമെന്ന പ്രതീക്ഷയിലെങ്കിലും ജീവിയ്ക്കാമായിരുന്നു. ഇതിപ്പോ ഒരു പ്രതീക്ഷയുമില്ലാത്തൊരു യക്ഷി ജീവിതം.

അയ്യോ ഇന്നത്തെ രാത്രി പുലരുന്നതിനു മുമ്പ് ഒരു കന്യകൻ്റെ ചോര കുടിയ്ക്കണം. ഇനി വൈകാൻ പാടില്ല. യക്ഷി യാത്ര പുറപ്പെട്ടു. ബോറടിയ്ക്കാതിരിയ്ക്കാൻ വെറുതെ ഒരു പാട്ടു മൂളി.
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ
അയ്യോ ഇത് ഞങ്ങൾക്കുള്ള പാട്ടല്ലല്ലോ. മാറിപ്പോയി.
യക്ഷികളുടെ ഔദ്യോഗിക ഗാനങ്ങൾ മാത്രമേ ഡ്യൂട്ടി ടൈമിൽ പാടാൻ പറ്റുകയുള്ളു.

പുതുമഴയായി വന്നു ഞാൻ
പുളകം കൊണ്ടു പൊതിഞ്ഞു ഞാൻ…..

ഹോ വല്ലാതെ വെള്ളി വീഴുന്നുണ്ട്. ഇനി മടി കാണിയ്ക്കാതെ സാധകം ചെയ്തേ പറ്റൂ.

പാട്ടും പാടി  റോഡിലൂടെ ഓരോ വീട്ടിലും കന്യകനെ തപ്പി നടന്നു.  ജനലിലൂടെ എത്തി നോക്കി. ഭാര്യമാരെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഭർത്താക്കൻമാരെ കണ്ട് നെടുവീർപ്പിട്ടു.
ഇവർക്കിതെന്തിൻ്റെ കേടായിരുന്നു. പാവം യക്ഷികളുടെ അന്തർദാഹമറിയാത്ത കശ്മലൻമാർ.

ഒടുവിൽ തേടിയ വള്ളി കാലിൽ ചുറ്റി. അതാ ഫോണിൽ തോണ്ടിക്കൊണ്ട് ഒരു പയ്യൻ. കല്യാണം കഴിയ്ക്കാനുള്ള പ്രായമൊന്നുമായിട്ടില്ല. ഇനിയിവനെ പ്രലോഭിപ്പിച്ച് പുറത്തിറക്കണം.
കാമദേവൻ്റെ യൂട്യൂബ് ചാനലിൽ കണ്ട വിദ്യകളൊക്കെ ഒന്നോർത്തു നോക്കി.
ജനാല വഴി പൂക്കളുടെ ഗന്ധവും നേർത്ത പാട്ടും തണുത്ത കാറ്റുമൊക്കെ കടത്തിവിട്ടു. പ്രതീക്ഷിച്ചതു പോലെ പയ്യൻ വാതിൽ തുറന്ന് പുറത്തിറങ്ങി.
രക്ഷപ്പെട്ടു. ഇനിയിവനെ തക്കത്തിനൊന്ന് കിട്ടണം.
പുറത്തിറങ്ങിയ പയ്യൻ ഗേറ്റിനടുത്തേയ്ക്ക് നടന്നു.
അയ്യോ ഈ ചെക്കനിതെങ്ങോട്ടാ പോണത്.
ഗേറ്റ് കടന്ന് റോഡു ക്രോസ് ചെയ്ത് പയ്യൻ ഒരു വീടിനു മുന്നിലെത്തി. പുറകുവശത്തെ മുറിയുടെ ജനാലയിൽ തട്ടി. അല്പസമയം കഴിഞ്ഞതും ജനാല തുറന്നു. പയ്യൻ ആരോടോ എന്തോ പതിയെ പറഞ്ഞു.
അതാ പുറകുവശത്തെ വാതിൽ തുറക്കുന്നു. ഒരു പെൺകുട്ടി പുറത്തിറങ്ങുന്നു. രണ്ടു പേരും തൊട്ടപ്പുറത്തെ മാഞ്ചോട്ടിൽ കൈകോർത്തിരുന്ന് എന്തൊക്കെയോ പറയുന്നു.

യക്ഷി കുറച്ചപ്പുറത്തേയ്ക്ക് മാറി മണ്ടപോയ ഒരു തെങ്ങിൻ്റെ ചോട്ടിലിരുന്നു.
ഇവിടെയിങ്ങനെ കാത്തു നിൽക്കുന്നതിൽ അർത്ഥമുണ്ടോ? ഈ പയ്യൻ വർത്തമാനം പറഞ്ഞിട്ടു പോരുമോ അതോ….?
ഏയ് വരും വരാതിരിക്കില്ല.

കാത്തിരിപ്പൂ കന്യകാ
അടങ്ങാത്ത കൊതിയോടെ
നിണമതിൻ കനവോടെ
ഏകാന്തമാം ഈ രാത്രിയിൽ
കാത്തിരിപ്പൂ കന്യകാ…..

സമയം കടന്നു പോകവേ ഒന്ന് മയങ്ങിപ്പോയ
യക്ഷി ഞെട്ടിയെഴുന്നേറ്റു.
എവിടെ എൻ്റെ കന്യകൻ?
ചുറ്റും നോക്കുമ്പോൾ അതാ വരുന്നു താൻ കാത്തിരുന്ന കക്ഷി. ചുണ്ടിലൊരു പുഞ്ചിരിയുണ്ട് കണ്ണുകളിൽ എന്തോ ഒരു വല്ലാത്ത ഭാവവും.
യക്ഷി ആളെ മൊത്തത്തിലൊന്ന് നോക്കി. പാറിപ്പറന്ന മുടി, പൊട്ടിപ്പോയ ഷർട്ടിൻ്റെ ബട്ടൺ.  ഇങ്ങോട്ടു വരുമ്പോൾ ഇല്ലാതിരുന്ന പല ചായങ്ങളും ഷർട്ടിലും മുഖത്തും കാണാം.
യക്ഷിയൊന്ന് ഞെട്ടി.
അവധി ദിവസങ്ങളിൽ യക്ഷിലോകത്തെ കൊട്ടകയിൽ കാണാറുള്ള ബ്ലാക്ക് & വൈറ്റ് സിനിമകളിലെ ചില സീനുകൾ മനസിലൂടെ ഒന്നിനു പുറകെ ഒന്നായി കടന്നു പോയി.
എൻ്റെ കുട്ടിച്ചാത്താ…. എല്ലാം കൈവിട്ടു പോയിരിക്കുന്നു.
എന്നാലും എൻ്റെ കന്യകാ….. ഒരു പാവം യക്ഷിയോട് ഈ ചതി വേണ്ടായിരുന്നു. പാഴായിപ്പോയൊരു  കറുത്തവാവിൻ്റെ വേദനയിൽ ശുക്രയക്ഷി ഏങ്ങിയേങ്ങിക്കരഞ്ഞു.
എന്നാലും എൻ്റെ കന്യകൻ കൈവിട്ടു പോയല്ലോ.  ഇനി ഒരു വർഷം ഞാൻ പണിയെടുത്ത് ചോര കുടിയ്ക്കണമല്ലോ.
അങ്ങുദൂരെ കടലിൽ യക്ഷിയുടെ മടക്കയാത്രയ്ക്ക് സമയമായെന്നറിയിച്ചു കൊണ്ട് സൂര്യൻ മൂരി നിവർത്തി കോട്ടുവായിട്ടു. തൻ്റെ വെള്ളസാരി കൊണ്ട് കണ്ണു തുടച്ചും മൂക്കു ചീറ്റിയും മണ്ടപോയ തെങ്ങിൻ്റെ ചുവട്ടിൽ നിന്നുമെഴുന്നേറ്റ് ശുക്രയക്ഷി പ്രാഞ്ചി പ്രാഞ്ചി നടന്നു. ഇനിയൊരു കറുത്തവാവും വെള്ളിയാഴ്ചയും എന്നായിരിക്കുമെന്ന ചിന്തയോടെ…

ബിന്ദു രാജേഷ്

Post Views: 86
2
Bindu Rajesh

4 Comments

  1. Jalaja N on October 17, 2024 1:28 PM

    ഈ യക്ഷി തന്നെയാണോ അന്ന് അടുക്കളയിൽ വന്നതു? 😜രസായിട്ട് എഴുതിട്ടോ ❤️❤️❤️

    Reply
  2. Suma Jayamohan on October 17, 2024 6:32 AM

    ഹാ……….ഹാ….. കലക്കി. ഒരു യക്ഷിയുടെ മനോവികാരങ്ങൾ ഇത്രയും നന്നായി എങ്ങനെ മനസ്സിലാക്കി?😂😂🏃🏃🏃🏃
    ഒരു പാടിഷ്ടപ്പെട്ടു ട്ടോ❤️👌🌷

    Reply
  3. Sobha Narayanasharma on October 16, 2024 10:50 PM

    😄😄😄പതിവുപോലെ …കലക്കിട്ടുണ്ട് 👍👍🌹

    Reply
    • Ramachandran TV on February 19, 2026 3:57 PM

      ആ യക്ഷി തന്നയാണോ ഈ യക്ഷി?
      നല്ല രചന അഭിനന്ദനങ്ങൾ ആശംസകൾ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.