Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൈവിട്ട കോടാലിയും കൈവന്ന നത്തോലിയും
കഥ നര്‍മം

കൈവിട്ട കോടാലിയും കൈവന്ന നത്തോലിയും

By Bindu RajeshSeptember 3, 20241 Comment3 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരവധി ദിവസം ഒരു പണീമില്ലാതെ ബോറടിച്ചപ്പോഴാണ് സുബ്രൂൻ്റെ തലയിൽ ആ ഐഡിയ ചുവന്നു കത്തിയത്.
പണ്ട് രാമു എന്ന മരം വെട്ടുകാരൻ കഞ്ഞിയ്ക്കുള്ള അരി വാങ്ങാനായി കാട്ടിൽ മരംവെട്ടാൻ പോയതും കോടാലി തെറിച്ച് പുഴയിൽ വീണതും കാട്ടിൽ എല്ലാ കാര്യങ്ങൾക്കും തീർപ്പു കല്പിക്കുന്ന വനദേവത പ്രത്യക്ഷപ്പെട്ട് സ്വർണ്ണക്കോടാലിയും വെള്ളിക്കോടാലിയും കാണിച്ചിട്ടും അതൊന്നും തൻ്റേതല്ലാന്ന് പറഞ്ഞ സത്യസന്ധനായ രാമുവിന് സ്വന്തം കോടാലിയ്ക്കൊപ്പം സ്വർണ്ണം വെള്ളി കോടാലികൾ കൂടി വനദേവത കൊടുത്തു വിടുകയും ചെയ്തു. അങ്ങനെ മരം വെട്ടാൻ വന്ന രാമു സ്വർണവും വെള്ളിയുമൊക്കെയായി സന്തോഷത്തോടെ വീട്ടിലോട്ട് പോയി. ശുഭം.

പണ്ട് അമ്മൂമ്മ ഈ കഥ പറയുമ്പോൾ ഉറക്കം തൂങ്ങി കേട്ടോണ്ടിരുന്നതാ. എന്താണാവോ ഇത്രനാളും അതൊന്ന് പരീക്ഷിച്ചു നോക്കാനുള്ള ബുദ്ധി തോന്നാതിരുന്നത്.
ങാ എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് സുബ്രൂ എന്ന് ഉള്ളിലിരുന്നൊരു ലാലേട്ടൻ ചിരിച്ചോണ്ട് പറയുന്നു.

“അമ്മേ കോടാലിയുണ്ടോ ഇവിടെ?” സുബ്രു ചാടിയെഴുന്നേറ്റു.

“നിൻ്റെ അമ്മയുള്ളപ്പോൾ എന്തിനാടാ വേറെ കോടാലി. ”
അച്ഛൻ പറഞ്ഞു നിർത്തിയതും ദോശ ചുട്ടോണ്ടിരുന്ന ചട്ടുകവുമായി അമ്മ ഗോദയിലേക്ക് ചാടി വീണു.

“ദേ മനുഷ്യാ രാവിലെ തന്നെ എൻ്റെ നാക്കിൽ വികടസരസ്വതിയെ കൊണ്ടു വരരുത്. നിങ്ങക്ക് വേറെ പണിയൊന്നുമില്ലേൽ പോയി ആ തെങ്ങിൻ തടത്തേലെ പുല്ലെങ്കിലും പറിയ്ക്ക്.
ഇനിയിപ്പോ ഞാൻ കോടാലിയാണേലും നിങ്ങടെയാ തള്ളയുണ്ടല്ലോ ആ അറക്കവാളിനേലും ഭേദമാ.”

രാവിലെ തന്നെ രണ്ടു പായസോം കൂട്ടി വയറു നിറയെ സദ്യയുണ്ടതു പോലെ തൃപ്തിയായ അച്ഛൻ അവാർഡു പടത്തിലെ നായകനെ പോലെ മിണ്ടാട്ടം മുട്ടി ശൂന്യതയിൽ കണ്ണും നട്ടിരുന്നു.
അമ്മ സുബ്രൂൻ്റെ നേരെ തിരിഞ്ഞു
“കോടാലി ദേ ആ വെറക് പൊരേലുണ്ട്. പിടി കൊറച്ച് ഇളകണതാ.”

“അല്ല നിനക്കെന്തിനാടാ കോടാലി?”

“വിറകുവെട്ടാൻ.”  സുബ്രു മറുപടി പറഞ്ഞു.

“ങാ ബെസ്റ്റ്…..” അച്ഛൻ അവാർഡു പടം വിട്ടു.
“എടാ ഗ്യാസില് ഉണ്ടാക്കിയിട്ട് തന്നെ നിൻ്റമ്മ ഏതു നേരോം ഇവിടെ പ് രാക്കാ. ഇനിയിപ്പോ വിറകു കത്തിച്ച് ഉണ്ടാക്കിയിട്ട് നമ്മള് കഴിച്ചത് തന്നെ.”

അതിന് ആരു വിറകു കത്തിക്കുന്നു? ഒന്നും മിണ്ടാതെ വെറകുപുരയിൽ നിന്നും ഇളകണ കോടാലിയുമെടുത്ത് നടക്കുമ്പോൾ അമ്മ പുറകീന്ന് വിളിച്ചു പറഞ്ഞു
“എടാ കുരുത്തംകെട്ടവനേ വെറകു കത്തിച്ച് ഒള്ളപൊകയൊക്കെ കേറ്റി എൻ്റെ സ്പോഞ്ചുപോലത്തെ ശ്വാസകോശം ചീത്തയാക്കാൻ എന്നെ കിട്ടില്ല. തന്നത്താൻ കത്തിച്ചോണം. പൊകേം തിന്നോണം.”

ഹോ എന്തൊരു കഷ്ടമാണിത്.  ഇത്തിരി ബുദ്ധിയുള്ള അച്ഛനേം അമ്മേം എനിക്കു തരായിരുന്നില്ലേ എൻ്റെ പളനി മുരുകാ….
നോക്കിക്കോ സ്വർണക്കോടലീം വെള്ളിക്കോടാലീം കൊണ്ട് വരുമ്പോൾ രണ്ടു പേരും കണ്ണു രണ്ടും ബുൾസൈ ആക്കി ഇരിക്കുന്നത് കാണാം. സുബ്രുവിൻ്റെ ചുണ്ടിലൊരു മന്ദസ്മിതം വിടർന്നു.

സുബ്രു നടന്ന് വീടിനടുത്തുള്ള ചെറിയൊരു കാട്ടിലെത്തി. ഒരു കുഞ്ഞു പുഴയുമുണ്ട്. തൽക്കാലം ഇതു വെച്ച് അഡ്ജസ്റ്റ് ചെയ്യാം.
പുഴയുടെയടുത്തുള്ള ഒരു മരത്തിൽ കോടാലി വെച്ച് ഒരു വെട്ടു വെട്ടി. വെട്ടുന്ന വെട്ടിൽ പിടിയൊന്നയച്ചുകൊടുത്തു. സുബ്രു ആഗ്രഹിച്ചത് പോലെ കോടാലി വായുവിൽ ഒരാർച്ച് വരച്ച് പുഴയിലേക്ക് ചെന്നു വീണു.
വനദേവത വരുന്നതും സ്വർണക്കോടാലി തരുന്നതും ഓർത്തപ്പോൾ അവിടെ കിടന്ന് ‘അപ്പങ്ങളെല്ലാം ഒറ്റയ്ക്ക് ചുട്ടമ്മായി’ പാടി ഡാൻസ് കളിയ്ക്കാൻ തോന്നിയെങ്കിലും തൽക്കാലം ഭാവം മാറ്റിപ്പിടിച്ചു. വിഷാദവാനായി കരഞ്ഞോണ്ടിരിക്കുന്ന സുബ്രുവിനു മുന്നിൽ ദേ വരുന്നു നമ്മുടെ വനദേവത.
“എന്താ സുബ്രൂ നീ കരയണേ. എന്തു പറ്റി?” വനദേവത ഡയലോഗ് തെറ്റിയ്ക്കാതെ ചോദിച്ചു.
“എൻ്റെ കോടാലി വെള്ളത്തിൽ പോയി വനദേവതേ.
കോടാലീം കൊണ്ട് ചെന്നില്ലേൽ അമ്മ എൻ്റെ പുറം പള്ളിപ്പുറമാക്കും.” സുബ്രു ഏങ്ങലടികൾ ധാരാളം വാരി വിതറി. ഒരു വിശ്വസനീയത വേണോല്ലോ.

“അയ്യോ മോൻ കരയണ്ടാട്ടോ ഞാനിപ്പോ കോടാലി എടുത്തു തരാം.”
ലോലഹൃദയയായ വനദേവത വെള്ളത്തിലോട്ട് താഴ്ന്നു പോയി.
കൊറോണ ടെസ്റ്റിന് കൊടുത്തിട്ട് റിസൽറ്റ് കാത്തുനിൽക്കുന്ന രോഗിയെ പോലെ സുബ്രു പരവേശപ്പെട്ടു നിന്നു.

വനദേവത പതിയെ പൊന്തി വന്നു. കയ്യിൽ കോടാലിയുണ്ട്. പക്ഷേ സ്വർണമല്ല. സുബ്രൂൻ്റെയാ പഴയ കോടാലി.

“ഇതല്ലേ മോൻ്റെ കോടാലി. ”
വനദേവത ചോദിച്ചു.

സുബ്രുവിന് ദേഷ്യം പെരുവിരലിൽ നിന്നും അരിച്ചു കയറി വന്നു.
“ദേ വനദേവതേ കള്ളക്കളി പറ്റില്ലാട്ടോ. ഇതല്ലല്ലോ ഓർഡർ. ഓർഡർ തെറ്റിക്കരുത്. ആദ്യം സ്വർണക്കോടാലീം പിന്നെ വെള്ളിക്കോടാലീം അല്ലേ കാണിയ്ക്കേണ്ടത്.
ഇങ്ങനെ ഡയലോഗും സീനും തെറ്റിയ്ക്കാൻ ഇത് വനദേവതയെഴുതിയ നാടകമൊന്നുമല്ല. കാലങ്ങളായി പറഞ്ഞു പറഞ്ഞ് മനസ്സിൽ പതിഞ്ഞു പോയ കഥയാ.”

സുബ്രുവിൻ്റെ ദേഷ്യം കണ്ട് വനദേവത ഒന്നു പകച്ചു. കണ്ട പീക്കിരി പയ്യൻമാരു വരെ തൻ്റെ മെക്കിട്ടു കേറണല്ലോ എന്നോർത്ത് വനദേവതയ്ക്ക് കരയാൻ തോന്നിയെങ്കിലും തൽക്കാലം സംയമനം പാലിച്ചു. എന്തു ചെയ്യാനാ വനദേവതയായിപ്പോയില്ലേ.

വനദേവത ഒരു നെടുവീർപ്പോടെ പറഞ്ഞു. എൻ്റെ സുബ്രൂ അതിനിവിടെ സ്വർണോം വെള്ളീമൊക്കെ തീർന്നു പോയില്ലേ.  കഥ കേട്ട് നിന്നെപ്പോലെ മടിയൻമാരായ എല്ലാരും ഇതുപോലെ ഓരോ പേട്ടക്കോടാലീം കൊണ്ടുവന്ന് പുഴയിലിട്ട് എൻ്റെയടുത്തെന്ന് സ്വർണോം വെള്ളീം വാങ്ങീട്ടു പോയില്ലേ.
എനിക്കിപ്പോ നിത്യവൃത്തിയ്ക്കു പോലും വകയില്ല കുട്ടീ. പാപ്പരായ ഒരു വനദേവതയാണ്  ഞാൻ. നിനക്കറിയോ കൊറോണ സമയത്ത് റേഷൻ കാർഡില്ലാത്തതു കൊണ്ട് ഒരു കിറ്റു പോലും കിട്ടാതെ പട്ടിണി കിടന്ന് 15 കിലോയാ  കുറഞ്ഞത്. എൻ്റെ വേദനകൾ ഞാനാരോട് പറയാൻ.
പറഞ്ഞു തീർന്നതും വനദേവത നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി.
ജീവിതത്തിലാദ്യമായി ഒരു വനദേവത കരയുന്ന കാഴ്ച കണ്ട സുബ്രു സ്വയം മറന്നത് നോക്കി നിന്നു.
ഇങ്ങനെ കരഞ്ഞാൽ ഇടുക്കി ഡാം തുറന്നു വിട്ടതു പോലൊഴുകുന്ന കണ്ണീരിൽ പുഴയിൽ പ്രളയമായാലോന്ന് പേടിച്ച് സുബ്രു പറഞ്ഞു

“അയ്യോ കരയണ്ട ദേവതേ. എനിക്കൊന്നും വേണ്ട. ഞാൻ പൊക്കോളാം.”
സുബ്രുവിന് എങ്ങനെയെങ്കിലും  അവിടന്ന് രക്ഷപ്പെട്ടാൽ മതീന്നായി.
പഴയ കോടാലിയുമെടുത്ത് തിരിച്ചു പോകാൻ തുടങ്ങുമ്പോൾ വനദേവത പറഞ്ഞു.
“നിൽക്ക്….  എന്തായാലും വന്നതല്ലേ. ഇത് കൂടി കൊണ്ടു പൊയ്ക്കോ.”
വനദേവത നീട്ടിയ കവർ വാങ്ങുമ്പോൾ സുബ്രു ചോദിച്ചു
“ഇതെന്താ?”
“കുറച്ച് നത്തോലിയാ. ഈ പുഴയിലിപ്പോൾ ഇതേയുള്ളു. കൊണ്ടുപോയി പീര വെച്ച് കഴിച്ചോ.”
സ്വർണവും വെള്ളിയും മോഹിച്ച് വന്ന് നത്തോലിയും കൊണ്ട് പോകുമ്പോൾ സുബ്രു മനസ്സിലോർത്തു
ങാ ഒന്നൂല്ലേലും നമ്മുടെ ഫഹദ് ഫാസിൽ പറഞ്ഞിട്ടുണ്ടല്ലോ
നത്തോലി ഒരു ചെറിയ മീനല്ലാന്ന്.

ബിന്ദു രാജേഷ്

Post Views: 33
2
Bindu Rajesh

1 Comment

  1. Nafs nafs on September 10, 2024 4:26 PM

    💞💞

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.