Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണനിലാവിൽ തുഴയാനൊരു ഓർമത്തോണി
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ

ഓണനിലാവിൽ തുഴയാനൊരു ഓർമത്തോണി

By Bindu RajeshSeptember 20, 2024Updated:October 7, 20245 Comments4 Mins Read140 Views
Bookmark Now
Please login to bookmark Close

No account yet? Register

“പണ്ടത്തെ ഓണമായിരുന്നു ഓണം ഇന്നൊക്കെ എന്ത് ഓണം?”

കുറച്ച് ഓണങ്ങൾ കൂടുതലുണ്ട പഴയ തലമുറ പുതിയ തലമുറയോട് പറയുന്ന പതിവ് വാചകം.

അന്നത്തെ ഓണത്തിനും ഇന്നത്തെ ഓണത്തിനും അതിൻ്റേതായ ഭംഗിയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
അന്നത്തെ ഓണവും ഇന്നത്തെ ഓണവും നാട്ടിലെ ഓണവും പ്രവാസി ഓണവും എല്ലാം ആഘോഷിയ്ക്കാൻ കഴിഞ്ഞു എന്നത് എൻ്റെ ജീവിതത്തിലെ  വലിയൊരു ഭാഗ്യം.

എന്തൊക്കെ പറഞ്ഞാലും കുട്ടിക്കാലത്തെ ഓണത്തിന് അതിൻ്റേതായ ഒരു നൈർമല്യമുണ്ടായിരുന്നു. കൂട്ടുകുടുംബത്തിൽ കൂട്ടായിച്ചേർന്ന് ആഘോഷിച്ച നിറമാർന്ന ഓണങ്ങൾ.

പരീക്ഷക്കാലത്തുപോലും വെളുപ്പിനെ എഴുന്നേൽക്കാത്ത ഞങ്ങൾ ആരും വിളിയ്ക്കാതെ തന്നെ പുലർച്ചെ എഴുന്നേറ്റ് റോഡിലും പറമ്പിലും തോടിൻ്റെ വക്കത്തുമൊക്കെ പാഞ്ഞു നടന്ന് പൂപറിച്ചു കൂട്ടിയിരുന്ന കാലം. അയൽവക്കത്തിനും സൗഹൃദങ്ങൾക്കും മതിൽക്കെട്ടില്ലാതിരുന്ന കാലമായിരുന്നതുകൊണ്ട് ഒരു കൂട്ടം പിള്ളേർ ഒന്നിച്ചായിരുന്നു പൂപറിയ്ക്കൽ. ഓരോദിവസവും എൻ്റെ വീട്ടിൽ മറ്റേയാളുടെ വീട്ടിലേതിനേക്കാൾ ഭംഗിയിൽ പൂക്കളമിടണമെന്ന മത്സരബുദ്ധിയോടെ വാശിയിൽ പറിച്ചു കൂട്ടുന്ന പൂക്കൾ. ചേമ്പിലകളിലും ചിരട്ടയിലും പാത്രങ്ങളിലുമായി നിറയുന്ന പലതരം പൂവുകൾ.

ഭംഗിയിൽ വലിയ പൂക്കളമിട്ടു കഴിയുമ്പോൾ ചിറ്റ പറയും “പൂക്കളം ഭംഗിയായിട്ടു കാര്യമില്ല നല്ലൊരു കുടകുത്തണം.”
ചിറ്റ തന്നെ കോളാമ്പിയും ചെമ്പരത്തിയും മത്തപ്പൂവുമൊക്കെ ഈർക്കിലിയിൽ കുത്തി പൂക്കളത്തിൻ്റെ നടുവിൽ കുടയുണ്ടാക്കും.

 ആ ദിവസങ്ങളിൽ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം മനസിൽ ഒരു ചിന്തയേയുള്ളു നാളത്തെ പൂക്കളം എങ്ങനെ വേണം എവിടെയെല്ലാം പോയി പൂപറിയ്ക്കണം എന്നതു മാത്രം.
പൂരാടവും ഉത്രാടവുമൊക്കെയാകുമ്പോഴേയ്ക്കും വീട്ടിലേയ്ക്കുള്ള വഴി വരെ നീളത്തിൽ ചെറിയ ചെറിയ പൂക്കളങ്ങളിടണം. ആ ദിവസങ്ങളിൽ എത്ര പൂക്കൾ പറിച്ചാലും ഞങ്ങൾക്ക്  മതിയാകില്ല.

ഓണത്തലേന്ന് അമ്മമാർക്ക് മാത്രമല്ല ഞങ്ങൾ പിള്ളേർക്കും പിടിപ്പതു പണിയുണ്ട്.
ഇഷ്ടിക കൊണ്ട് പൂത്തറയുണ്ടാക്കണം. മണ്ണ് തേച്ച് അതിൽ ഇഷ്ടികപ്പൊടി കലക്കിയൊഴിച്ച് ഭംഗിയാക്കണം. അരിമാവുകൊണ്ട് കോലമിടണം.
പിന്നെ തൃക്കാക്കരയപ്പനേയും ഇങ്ങനെ റെഡിയാക്കിയെടുക്കണം.
ഞങ്ങൾ മുറ്റത്ത് കൊണ്ടുപിടിച്ച പണിയിലായിരിക്കുമ്പോൾ അടുക്കളയിൽ അമ്മയും ചിറ്റയുമൊക്കെ ഉപ്പേരി വറുക്കലിൻ്റേയും അടപരത്തലിൻ്റേയുമൊക്കെ തിരക്കിലാവും.
ഉപ്പേരി വറുക്കുമ്പോൾ മൂടു വറുക്കുക എന്നൊരു സംഭവമുണ്ട്. കായ്തൊലി കളഞ്ഞ് അരിയുമ്പോൾ രണ്ടറ്റത്തേയും കൂർത്തിരിക്കുന്ന ഭാഗം അരിഞ്ഞ് മാറ്റിവയ്ക്കും. നല്ല ഉപ്പേരി വറുത്തു കഴിഞ്ഞ് അവസാനം ഈ മൂട് വറുത്തെടുക്കും. കറുമുറാന്നൊന്നും ആവില്ല കുറച്ച് ചവ്ചവാന്നിരിക്കും.
നല്ല ഭംഗിയുള്ള കായുപ്പേരി ഓണത്തിനേ എടുക്കൂ. ഈ മൂടു വറുത്തത് വറുക്കുമ്പോൾ തന്നെ ഞങ്ങൾക്ക് കഴിയ്ക്കാം.
പിന്നെ അടുക്കളയിൽ കേറിയിറങ്ങി മൂടു വറുത്തത് തീറ്റയാണ്. ഒടുക്കം ഞാൻ ശർദ്ദിക്കുന്നതു വരെ.

ഓണമടുക്കുമ്പോഴേയ്ക്കും തെങ്ങുകയറാൻ ആള് വന്നില്ലല്ലോയെന്ന് അമ്മൂമ്മ വേവലാതിപ്പെട്ടു തുടങ്ങും. ഓണത്തിൻ്റെ തലേന്നോ മറ്റോ തെങ്ങുകയറ്റക്കാരൻ വരും .
തേങ്ങയിട്ടില്ലെങ്കിലും ചൊട്ടയും കുരുത്തോലയും ഉറപ്പായും വെട്ടണം. പൂത്തറയുടെ നടുവിൽ ചൊട്ട കുത്തണം. തറയ്ക്കു ചുറ്റും ചെറിയ പന്തലിട്ട് കുരുത്തോല തൂക്കിയിടണം.
വീട്ടിലെ കുളത്തിൽ നിന്ന് വെള്ളം കോരി പറമ്പിലെ തെങ്ങിൻ തൈകൾക്ക് ഒഴിയ്ക്കാൻ വരാറുള്ള ലതച്ചേച്ചിയുടെ അമ്മ ഓണത്തലേന്ന് പപ്പടവുമായി വരും.
കയ്യിലെ ന്യൂസ് പേപ്പർ പൊതി തുറന്ന് പപ്പടമെടുത്ത് ഒന്ന് പൊടി തട്ടി  എണ്ണിയെടുത്ത് അമ്മയെ എൽപ്പിയ്ക്കും.

ഓണത്തിനാണ് എല്ലാർക്കും  പുതിയ ഡ്രസ്സ് കിട്ടുക. രാത്രി അച്ഛൻ വരുമ്പോഴേ ഡ്രസ്സെല്ലാം കൊണ്ടുവരൂ.  KSRTC യിലെ ജോലി കഴിഞ്ഞ് അച്ഛൻ ബോർഡെഴുതിക്കൊടുത്ത കടകളിൽ നിന്ന് കിട്ടാനുള്ള കാശൊക്കെ വാങ്ങി വരുമ്പോഴേയ്ക്കും നേരം കുറേയാകും. ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാകും.
പിറ്റേന്ന് രാവിലെ ഓണക്കോടി കാണാനുള്ള ആകാംക്ഷയാണ്. അച്ഛന് വസ്ത്രങ്ങൾ നന്നായി സെലക്ട് ചെയ്യാൻ അറിയാമായിരുന്നു. ഇട്ടു നോക്കാതെ എടുക്കുന്നതാണെങ്കിലും ഞങ്ങൾക്കത് എപ്പോഴും നല്ല പാകമായിരുന്നു.
രാവിലെ കവറ് തുറന്ന് പുതിയ ഡ്രസ്സെടുക്കുമ്പോഴുള്ള മണമാണെങ്കിലോ ഓണസദ്യ പോലെ കൊതിപ്പിയ്ക്കുന്നതും.

ഓണത്തിൻ്റന്ന് പുലർച്ചെ എഴുന്നേൽക്കണം.
കുളിച്ച് തോർത്തുമുണ്ടുടുത്ത് കുഞ്ഞച്ഛൻ ഓണം കൊള്ളും. മുറ്റത്തെ പൂത്തറ മുതൽ ഇടവഴി വരെ തുമ്പയും കുരുത്തോലയും അരിഞ്ഞതിട്ട് തൃക്കാക്കരയപ്പനെ വച്ച് മഹാബലിയെ വരവേൽക്കും. അടയും പഴവും നേദിയ്ക്കും. ആർപ്പു വിളിയ്ക്കും.
കുഞ്ഞച്ഛൻ ഒരു നാളികേരം പൊട്ടിച്ച് വെള്ളം രണ്ടു മുറിയിലുമാക്കിയിട്ട് താഴെ വയ്ക്കും. അതിൽ ഒരു കുഞ്ഞുതുളസിയിലയിട്ടിട്ട് അമ്മൂമ്മയോട് പറയും അമ്മേ വർഷം നല്ലതാണോന്ന് നോക്കീട്ട് പറയെന്ന്.
തുളസിയിലയുടെ സഞ്ചാരം നോക്കി ഈ വർഷം നല്ലതാണോന്ന് പറയാമത്രേ.
“ങാ നല്ലതാ” എന്ന് അമ്മൂമ്മ തല കുലുക്കിക്കൊണ്ട് പറയും.
അമ്മൂമ്മയ്ക്ക് ഇതൊക്കെ നോക്കാൻ അറിയാമായിരുന്നോയെന്ന് എനിക്കറിയില്ല. പക്ഷേ വർഷം  മോശമാണെന്ന് ഒരിക്കലും അമ്മൂമ്മ പറയുന്നത് ഞാൻ കേട്ടിട്ടില്ല.

ഓണത്തിൻ്റന്ന് ഞങ്ങൾ പിള്ളേർക്ക് വല്യ പണിയൊന്നുമില്ല. അത്രയും ദിവസത്തെ പൂപറിയ്ക്കലും പൂക്കളമിടലും ബഹളവുമെല്ലാം അവസാനിച്ചു. അന്ന് കുളിച്ച് ഓണക്കോടിയുമിട്ട് അയൽവക്കത്തൊക്കെ കയറിയിറങ്ങി നടക്കും.
ഉച്ചയാവുമ്പോഴേയ്ക്കും സദ്യ റെഡിയാകും. വിഭവസമൃദ്ധമായ സദ്യയും വിശേഷ ദിവസങ്ങളിൽ മാത്രം കിട്ടുന്ന പായസവും വയറുനിറയെ കഴിച്ച് മത്തുപിടിച്ചൊരിരുപ്പുണ്ട്.

ഇന്ന് ഓണം മൊത്തത്തിൽ മാറി. എല്ലാം മാറുമ്പോൾ ഓണം മാത്രം മാറാതെങ്ങിനെ?
പലതരം ഉപ്പേരികളും ശർക്കരവരട്ടിയുമൊക്കെ ബേക്കറികളിൽ സുലഭം. സദ്യയും പായസവുമൊക്കെ വീട്ടുപടിയ്ക്കലെത്തിച്ചു തരുന്ന കാലം. മുറിയ്ക്കാൻ തൂശനിലയുമായി കാത്തു നിൽക്കുന്ന വാഴകളും പറമ്പും ഇല്ലാത്തവർക്കായി വാഴയില റെഡി.
പൂക്കളവും പൂത്തറയും എല്ലാം കാശു കൊടുത്താൽ മെനക്കെടാതെ കയ്യിലെത്തും.

ഒന്നാലോചിച്ചാൽ എല്ലാത്തിനും നല്ല വശങ്ങളുമുണ്ട്. പറമ്പും തൊടിയും തുമ്പപ്പൂവും കാക്കപ്പൂവുമൊന്നും ഇപ്പോൾ ഇല്ലാന്ന് മാത്രമല്ല പണ്ടത്തേതുപോലെയല്ലല്ലോ ഇന്നത്തെ കുട്ടികളുടെ ജീവിതവും.
സ്കൂളും ട്യൂഷനും പരീക്ഷയും മത്സരിച്ചുള്ള പഠനവുമൊക്കെ അവരെ തിരക്കിലാക്കുമ്പോൾ പൂപറിയ്ക്കാനൊക്കെ സമയമെവിടെ? കടയിൽ നിന്നു വാങ്ങുന്ന കിറ്റിനുള്ളിലെ ജമന്തിയും വാടാമല്ലിയുമൊക്കെ വച്ച് അവർ പൂക്കളമിട്ട് ആനന്ദം കണ്ടെത്തുന്നു.
എല്ലാ ദിവസവും അടുക്കളയിൽ കിടന്ന് പണിയുന്ന വീട്ടമ്മമാർക്ക് ഓണനാളിൽ അടുക്കളയിൽ നിന്നൊരു മോചനം കിട്ടി പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിയ്ക്കാൻ കഴിഞ്ഞാൽ അതുമൊരു സന്തോഷമല്ലേ.

ഇപ്പോ രണ്ടു പതിറ്റാണ്ടിലേറെയായി എൻ്റെ ഓണം പ്രവാസി ഓണമാണ്. സത്യത്തിൽ ഓണം നന്നായി ആഘോഷിക്കുന്നത് പ്രവാസികളാണെന്നാണ് എനിക്കു തോന്നുന്നത്. ഒരുപക്ഷേ പാതാളത്തിൽ നിന്ന് വർഷത്തിലൊരിയ്ക്കൽ പ്രിയപ്പെട്ടവരെ കാണാൻ എത്തുന്ന മാവേലിയെപോലെ തന്നെയാണ് പ്രവാസികളും എന്നതുകൊണ്ടാകാം ഓണവും മഹാബലിയും ഞങ്ങൾക്ക് ഇത്രമേൽ പ്രിയപ്പെട്ടതായത്.
ഇവിടെ മാസങ്ങളോളം നീണ്ടു നിൽക്കും ഓണാഘോഷങ്ങൾ.
എന്നും തിരക്കുകൾക്കിടയിൽ ഓടുന്നവർക്ക് ഒന്നിച്ചുകൂടാനും കാണാനും കിട്ടുന്ന അവസരങ്ങൾ. ഓണവും മഹാബലിയും പൂക്കളവുമൊക്കെ കുഞ്ഞുങ്ങളെ കാണിച്ചു കൊടുക്കാൻ മാതാപിതാക്കൾക്ക് കിട്ടുന്ന സുവർണാവസരം.
ജാതി മത ദേശ ഭേദമന്യേ മാനവരെല്ലാം ഒന്നുപോലെ എന്ന സന്ദേശം മുറുകെ പിടിയ്ക്കുന്ന ഓണാഘോഷങ്ങൾ ഒരുപക്ഷേ പ്രവാസലോകത്താവും ഏറ്റവും കാണുന്നത്.

ഭൂതകാലത്തെ ഓണത്തിൻ്റേയും വർത്തമാനകാലത്തിലെ ഓണത്തിൻ്റേയും വിശേഷങ്ങൾക്കപ്പുറം ഭാവിയിലെ ഓണത്തിൻ്റെ ചില പ്രതീക്ഷകളുമുണ്ട്.
നാളെ എന്തെന്നറിയില്ലെങ്കിലും പ്രതീക്ഷകളില്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്തർത്ഥം.
വാർദ്ധക്യത്തിലെ ഓണത്തിൽ ഒരുപക്ഷേ ഞങ്ങൾ ഭാര്യാഭർത്താക്കൻമാർ ഒറ്റയ്ക്കായേക്കാം. മക്കളുടെ തിരക്കിട്ട ജീവിതത്തിൽ അവർക്ക് എല്ലാ വിശേഷങ്ങൾക്കും ഓടിവരാൻ കഴിയണമെന്നില്ലല്ലോ.
എങ്കിലും ഓണത്തിന് മുറ്റത്തൊരു കുഞ്ഞു പൂക്കളമിടണം. ഒരുമിച്ച് അമ്പലത്തിൽ പോയി കദളിപ്പഴവും വെണ്ണയുമായി കണ്ണനെ തൊഴണം. വലിയ തിരക്കുകളില്ലാതെ എന്തേലുമൊക്കെ ഉണ്ടാക്കി ഒരുമിച്ചിരുന്ന് കഴിയ്ക്കണം.
എന്നിട്ട്  വെറുതെയിരുന്ന് പഴയ ഓണവിശേഷങ്ങൾ പിന്നേയും പറയണം.
പണ്ടത്തെ ഓണത്തിന് നമ്മൾ…….

ബിന്ദു രാജേഷ്

Post Views: 42
6
Bindu Rajesh

5 Comments

  1. Divya Sreekumar on October 7, 2024 1:37 PM

    നല്ലോണം പൊന്നോണം മനോഹരമായി ബിന്ദൂ ❤️🥰

    Reply
  2. Nishiba M on September 25, 2024 12:15 AM

    മനോഹരം. ഹൃദ്യമായ ഓർമ്മകൾ. ആചാരത്തനിമകൾ.

    Reply
  3. Shreeja R on September 23, 2024 9:37 AM

    മനോഹരം 👌

    Reply
  4. Joyce Varghese on September 21, 2024 12:01 AM

    മനോഹരം ❤
    കേട്ടിട്ടില്ലാത്ത കുറച്ചു ആചാരങ്ങൾ അറിയാൻ കഴിഞ്ഞു. കഴിഞ്ഞതും ഇപ്പോൾ ഉള്ളതും ഭാവിയോണവും ഒന്നിച്ചെഴുതി നല്ലൊരു ഓണം വായനക്ക് നൽകി.👌
    അഭിനന്ദനങ്ങൾ 👏

    Reply
    • Bindu on September 22, 2024 7:53 PM

      ഒത്തിരി സ്നേഹം ജോയ്സ്🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.