Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ- പാർട്ട് 9
തുടർക്കഥ / സീരീസ് പ്രണയം

തണൽ- പാർട്ട് 9

By Renju AntonyDecember 14, 2023Updated:December 28, 20231 Comment5 Mins Read106 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം

എബിയുടെ വീട്ടിൽ എത്തുന്നത് വരെ ഞാൻ പുറത്തോട്ടു തന്നെ നോക്കി ഇരുന്നു. എൻ്റെ മനസികാവസ്ഥ മനസിലാക്കി ആവണം എബി എന്റെ കയ്യിൽ കയ്യിച്ചേർത്തു പിടിച്ചിരുന്നു. എനിക്ക് എന്തോ അത് വലിയ ആശ്വസം ആയി തോന്നി.

വലിയ ഒരു വീടിന്റെ മുമ്പിൽ വണ്ടി നിർത്തുമ്പോൾ എല്ലാരും ഇറങ്ങി വന്നു, ‘അമ്മ ക്യാൻഡിൽ കത്തിച്ചു കയ്യിൽ തന്നിട്ട് കുരിശ് വരച്ചു നെറ്റിയിൽ ഉമ്മ വെച്ച് ഉള്ളിൽ കയറ്റി ഇരുത്തി, ആരൊക്കെയോ വന്നു മിണ്ടുന്നുണ്ടായിരുന്നു. എന്റെ കണ്ണിലെ പിടച്ചിൽ കണ്ടിട്ടാണെന്നു തോന്നുന്നു എബി എന്റെ അടുത്തുവന്നിരുന്ന് എല്ലാരോടും കത്തി വെക്കുന്നതുകണ്ടു. മമ്മ മാറി നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു, ഞാൻ പതിയെ എണിറ്റു മമ്മയുടെ അടുത്ത് ചെന്നു. എന്നെ കയ്യിൽ പിടിച്ചു മാറ്റി നിർത്തി മമ്മപറഞ്ഞു “നല്ല മിടുക്കിയായി നിൽക്കണം, എനിക്കറിയാം എന്റെ കുട്ടി എനിക്ക് വേണ്ടിയിട്ടാ ഈ കല്യാണത്തിന് സമ്മതിച്ചതെന്ന്, എബി നല്ല പയ്യൻ ആണ്, നീ അവന് നല്ല ഭാര്യ ആയിരിക്കണം” ഞാൻ എല്ലാം തലയാട്ടി സമ്മതിച്ചു. തിരിഞ്ഞ് എബിയെ നോക്കിയപ്പോൾ ആള് എന്താണെന്ന് പിരികം ഉയർത്തി ചോദിച്ചു, മമ്മ അപ്പോൾ എബിടെ അടുത്തോട്ട് പോയി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് വന്നവർ എല്ലാം പോകാൻ ഇറങ്ങി. മമ്മയെ നോക്കിയപ്പോൾ എനിക്ക് ഉറക്കെ കരയാൻ തോന്നി. മനസ്സിൽ കടലിരമ്പുമ്പോഴും കരയാതെ ഇരിക്കാൻ പഠിച്ചത് നന്നായി. ജോക്കുട്ടൻ വന്ന് എബിയെ കെട്ടിപ്പിടിച്ച് എന്റ ചേച്ചിപ്പെണ്ണ് പാവമാ, നന്നായി നോക്കി കൊള്ളണെ എന്നൊക്കെ പറയുന്നത് കണ്ടു. അവന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ ഞാൻ അവനെ ചെന്ന് കെട്ടിപ്പിടിച്ച് പറഞ്ഞു, ” നിന്റെ ചേച്ചി പെണ്ണ് എന്നും കൂടെ ഉണ്ടാവും, കെട്ടിച്ച് വിട്ട് ഒഴിവാക്കാൻ നോക്കണ്ടാട്ടോ, പിന്നെ ഞാൻ കുഞ്ഞ് കുട്ടി ഒന്നും അല്ല നന്നായി നോക്കാൻ, അത് നിന്റെ അളിയനോട് കൂടി പറഞ്ഞെരെ കേട്ടോ”

അപ്പോൾ അവൻ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു, ” അളിയന്റെ കാര്യത്തിലാ എനിക്ക് പേടി”

ഞാൻ തല്ലാൻ തുടങ്ങിയപ്പോൾ അവൻ ഓടി വണ്ടിയിൽ കയറി, മമ്മ കരഞ്ഞു കൊണ്ട് പോകുവാന്ന് പറഞ്ഞു.

അവര് പോകുന്നത് നോക്കി നിന്നപ്പോൾ തനിക്ക് നെഞ്ച് പിടയുന്നുണ്ടായിരുന്നു. എബി വന്ന് എന്നെ ചേർത്ത് നിർത്തി, ഞാൻ നോക്കിയപ്പോൾ കണ്ണടച്ച് സാരമില്ലാന്ന് കാണിച്ചു. എബിയോട് എത്ര അകലാൻ നോക്കിയാലും ഈ പുഞ്ചിരി എന്നെ പിടിച്ച് വലിക്കുന്നത് പോലെ.

അമ്മ വന്ന് മോള് സാരി മാറിക്കോ, എന്നിട്ട് കുറച്ച്‌ റെസ്റ്റ് എടുക്കാൻ പറഞ്ഞ് വിളിച്ചപ്പോൾ എബി എന്നെ അകത്തോട്ട് കൊണ്ടുപോയി. അമ്മ വന്ന് റും കാണിച്ച് തന്നു. ഞാൻ അകത്ത് കയറിയതും എന്റെ ബാഗ് എബി കൊണ്ടു തന്നിട്ട് പറഞ്ഞു, “താൻ തൽക്കാലം ഇവിടെ ഫ്രഷ് ആവ്, നമ്മുടെ റും മുകളിലാട്ടോ, അവിടെ ഫ്രണ്ട്സ് എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട്, നമ്മളെ ഇപ്പോ അങ്ങോട്ട് അടുപ്പിക്കില്ല”

എന്നിട്ട് കണ്ണിറുക്കി ചിരിച്ചു. എനിക്ക് എബി അടുത്ത് വരുമ്പോഴേല്ലാം എന്റെ നെഞ്ചിടുപ്പ് ഉയരുന്നത് അറിയാമായിരുന്നു.

മമ്മ എടുത്ത് വെച്ചിരുന്ന ഒരു ചുരിദാർ എടുത്തപ്പോഴേക്കും അമ്മ വന്ന് തലമുടി എല്ലാം അഴിച്ച് തന്നു, കൂടെ കുറെ വിശേഷങ്ങളും പറഞ്ഞു. ബന്ധുക്കൾ എല്ലാം ഇടിച്ച് കയറി വന്നു, അമ്മ എല്ലാരെയും പരിചയപ്പെടുത്തിയ കൂട്ടത്തിൽ പറഞ്ഞു, “പപ്പയുടെ ഒരേ ഒരു പെങ്ങൾ നിർമ്മല ആന്റി രാത്രിയിൽ വരും, അവർക്ക് രാവിലെ ദുബായിൽ നിന്ന് എത്താൻ പറ്റിയില്ല, എന്തോ ഫ്ളൈറ്റ് ഡിലേ ആയി, വലിയ വിഷമം ആയിരുന്നു, രാത്രി എന്തായാലും നിങ്ങളെ കണ്ടിട്ടെ ഉള്ളുന്ന് പറഞ്ഞ് വിളിച്ചരുന്നു”

അമ്മ സാരി കൂടി മടക്കി വെക്കാൻ സഹായിച്ചു, എന്നിട്ട് എല്ലാരെയും മുറിയിൽ നിന്ന് ഇറക്കി എന്നോട് കുളിച്ച് റെസ്റ്റ് എടുക്കാൻ പറഞ്ഞു. ഷവറിനു താഴെ നിൽക്കുമ്പോൾ ശരീരം പോലെ തന്നെ മനസ്സും തണുത്തു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തിരിച്ച് റൂമിൽ എത്തി പുറത്ത് ഇറങ്ങണോ എന്ന് കുറച്ച് നേരം ആലോചിച്ചു. റൂമിൽ ഇരിക്കുന്നത് മോശം ആണല്ലോന്ന് ഓർത്ത് അമ്മയെ അന്വേഷിച്ച് ഇറങ്ങി, ഹാളിൽ എബി കുട്ടി പട്ടാളങ്ങളുടെ കൂടെ കളിക്കുന്നത് കണ്ടു. ഇങ്ങനെ എനർജറ്റിക് ആയി ഒരാൾക്ക് എപ്പോഴും ഇരിക്കാൻ പറ്റുമോന്ന് ആലോചിച്ച് അത്ഭുതം തോന്നി.

അമ്മയുടെ അടുത്ത് അടുക്കളയിൽ ചെന്നപ്പോൾ അമ്മ എന്നോട് പറഞ്ഞു ” മോളു പോയി എബിടെ അടുത്ത് ഇരുന്നോ കേട്ടോ, ഇപ്പോ അടുക്കളയിൽ ഒന്നും കയറണ്ടാ” എനിക്ക് എന്തൊ എബിയുടെ അടുത്തോട്ട് പോകാൻ മടി തോന്നി, അപ്പോ എബി അടുക്കളയിലോട്ട് വന്നു, “എന്താ ജൂലിക്കുട്ടി ഇവിടെ വന്ന് നിൽക്കുന്നേ, അമ്മായിഅമ്മ പണി തന്നു തുടങ്ങിയോ”

“പോടാ, അവിടുന്ന്. എന്റെ മോളേ ഞാൻ പണി എടുപ്പിക്കാൻ അല്ല ഇങ്ങോട്ട് കൊണ്ടുവന്നത്” അമ്മ മുഖം വീർപ്പിച്ച് കാണിച്ചു.

“എന്റെ അമ്മക്കുട്ടി ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ, പിണങ്ങാതെ” എന്നും പറഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.

ഞാൻ നോക്കുന്നത് കണ്ടപ്പോൾ

“എന്റെ കെട്ടിയോള് പിണങ്ങട്ടാട്ടോ, എന്നും പറഞ്ഞ് എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു, ഞാൻ ഞെട്ടി മാറി നിന്നപ്പോൾ അമ്മ ചിരിച്ച് കൊണ്ടു പറഞ്ഞു ” മോനു ഇങ്ങനെ ഒക്കെയാട്ടോ, ഇഷ്ടമുള്ളവരെ അവൻ സ്നേഹിച്ച് കൊല്ലും”

“എന്താടി മോളെ അവൻ കൊല്ലും എന്നാണോ നീ പറയുന്നെ” എന്ന് ചോദിച്ച് പപ്പയും വന്നു.

പിന്നെ ചിരിയും വർത്തമാനവും ആയി, എബിയോട് അവർക്കുള്ള സ്നേഹം കുറച്ച് സമയം കൊണ്ട് എനിക്ക് മനസ്സിലായി.

അമ്മ എല്ലാവർക്കും ചായ എടുത്ത് തന്നു, ഞാൻ ഗ്ലാസ്സ് കഴുകാൻ പോയപ്പോൾ എബി മേടിച്ച് കഴുകി വെച്ചു. അപ്പോ അമ്മ പറഞ്ഞു ” ഇവിടെ എല്ലാരും അടുക്കളയിൽ കയറും കേട്ടോ, എബിക്ക് എല്ലാം നന്നായി ഉണ്ടാക്കാൻ അറിയാം”

എബിയെക്കുറിച്ച് അറിയും തോറും എനിക്ക് എബിയോട് ഇഷ്ടം കൂടുന്നത് പോലെ തോന്നി.

എബി എന്നെയും കൂട്ടി കൂട്ടുകാരുടെ അടുത്ത് ചെന്നിരുന്നു, എല്ലാരും എബിയെ കളിയാക്കുന്നുണ്ടായിരുന്നു, ഞാൻ എല്ലാം കണ്ട് ചിരിച്ച് കൊണ്ടിരുന്നതെ ഉള്ളൂ. കുറച്ച് കഴിഞ്ഞപ്പോൾ എബി എന്നോട് പൊക്കോളാൻ കണ്ണ് കൊണ്ട് കാണിച്ചു. ഞാൻ മുറിയിൽ കയറി ഇരുന്നു, എല്ലാരോടും അടുക്കാൻ എനിക്ക് ഇനിയും സമയം വേണമെന്ന് തോന്നി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എന്തോ ഓർത്ത് കട്ടിലിൽ കിടന്നപ്പോൾ അറിയാതെ ഉറങ്ങി പോയി, നെറ്റിയിൽ നനഞ്ഞ സ്പർശം പോലെ തോന്നിയപ്പോൾ കണ്ണ് തുറന്നു. എബി അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വേഗം ചാടി എണീറ്റ് ഇരുന്നു.

“എന്താടോ പേടിച്ച് പോയോ, ഞാൻ കുറച്ച് നേരമായി എന്റെ പെണ്ണ് ഉറങ്ങുന്നത് കാണുവായിരുന്നു, ഈ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോൾ അറിയാതെ ഉമ്മ വെച്ച് പോയി”

എനിക്ക് ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

“തനിക്ക് ഇപ്പോഴും എന്നെ പേടിയാണോ, തന്റെ പൂർണ്ണ സമ്മതമില്ലാതെ ഞാൻ തൊടില്ലാട്ടോ, പിന്നെ ഇടക്ക് ഒരോ ഉമ്മ എങ്കിലും തരണ്ടെ എന്റെ സുന്ദരിക്ക്, അത് താൻ വേണ്ടാന്ന് പറഞ്ഞാലും ഞാൻ തരും” ചിരിച്ചു കൊണ്ട് പറഞ്ഞു.

എനിക്കും ചെറുതായി ചിരി വന്നു, “പെണ്ണിന് ചിരി വരുന്നുണ്ടല്ലോ, തനിക്ക് എന്നെ ഒട്ടും ഇഷ്ടമല്ലേ ടോ” പ്രതീക്ഷയോടെ നോക്കുന്ന ആ കണ്ണുകളെ എനിക്ക് നേരിടാൻ ആയില്ല, ഞാൻ മിണ്ടാത്തത് കണ്ടിട്ടാവും പറഞ്ഞു, “താൻ പതിയെ എന്നെ സ്നേഹിക്കാൻ തുടങ്ങിയാൽ മതി, ഞാൻ കാത്തിരിക്കാം, പക്ഷെ സ്നേഹിക്കാൻ തുടങ്ങിയാൽ ഒരു നിയന്ത്രണങ്ങളും പാടില്ല, പെണ്ണിനെ മുഴുവൻ ആയി ഞാൻ എടുക്കും കേട്ടോ”

എനിക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായില്ല, “അമ്മ എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത് എന്തിനാണെന്ന് അറിയാമോ, ഈ താലിചരട് അഴിച്ച് താലി മാലയിൽ ഇടാൻ പറഞ്ഞു, അല്ലെങ്കിൽ ഏഴ് ദിവസം കഴിഞ്ഞെ അഴിക്കാൻ പാടുള്ളൂന്ന്, താൻ തിരിഞ്ഞ് ഇരുന്നേ” എന്നെ പിടിച്ച് തിരിച്ച് ഇരുത്തി താലി ചരട് അഴിച്ചു, ആ കൈകൾ കഴുത്തിൽ തൊട്ടപ്പോൾ ചുട്ട് പൊള്ളുന്നതു പോലെ തോന്നി.

താലി അഴിച്ച് മാലയിൽ ഇട്ട് കഴുത്തിൽ ഇട്ട് തന്നു, കൊളുത്ത് അടുപ്പിക്കാൻ എബി എന്റെ അടുത്തോട്ട് ചേർന്ന് ഇരുന്നു, കടിച്ച് കൊളുത്ത് അടുപ്പിക്കുമ്പോൾ ചുടുനിശ്വാസം എന്റെ നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നു. ആള് തല ഉയർത്തി നോക്കിയപ്പോൾ എന്റെ മുഖം കണ്ടിട്ടാവാം ചോദിച്ചു, “താൻ എന്തിനാടോ ഇങ്ങനെ ചുവന്ന് തുടുക്കുന്നെ” എന്ന്, എന്റെ നെറ്റിയിൽ ഉമ്മ വെച്ച് പതിയെ പതിയെ അധരങ്ങൾ താഴ്ത്തി വന്നപ്പോൾ ഞാൻ പിടഞ്ഞ് മാറി.

അപ്പോ ആള് ചിരിച്ച് കൊണ്ട് പറഞ്ഞു, “ഇങ്ങനെ എപ്പോളും ചുവന്ന് തുടുത്താലെ എനിക്ക് പലതും തോന്നും. ബാ നമ്മുക്ക് ഭക്ഷണം കഴിക്കാം, അവര് നോക്കി ഇരിക്കുവാ.”

ഞാൻ എബിയുടെ പുറകെ ഇറങ്ങി നടന്നത് സ്വപ്ന ലോകത്ത് എത്തിയത് പോലെ ആയിരുന്നു.

ഡൈനിങ്ങ് ടേബിളിൽ എല്ലാരും ഉണ്ടായിരുന്നു, ഞങ്ങളെ കണ്ടപ്പോൾ പപ്പ പറഞ്ഞു, “നിർമ്മല ഒക്കെ വരാൻ ലേറ്റ് ആകുമെന്ന് തോന്നുന്നു, വിളിച്ചിട്ട് കിട്ടിയില്ല, നമുക്ക് കഴിക്കാംമെന്ന്”

ഇരിക്കാൻ മടിച്ച് നിന്ന എന്നെ അമ്മ പിടിച്ച് ഇരുത്തി, എല്ലാരും കഴിക്കാൻ തുടങ്ങിയപ്പോൾ എബി എനിക്കും വിളമ്പി തന്നു, ” ഇത് മുഴുവൻ കഴിച്ചോണം, ഇനി ഫുഡ് കഴിക്കാതെ നടക്കാൻ ഞാൻ സമ്മതിക്കില്ല കേട്ടോ”

ഞാൻ ചിരിച്ച് കൊണ്ട് കഴിക്കാൻ തുടങ്ങിയതും പുറത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടു, ” നിർമ്മല ആണെന്നാ തോന്നുന്നേ” എന്ന് പറഞ്ഞ്, പപ്പ എണീറ്റ് പോയി.

ഞാൻ എണീക്കാൻ തുടങ്ങിയപ്പോൾ എബി പറഞ്ഞു,” താൻ ഇവിടെ ഇരിക്ക്, ആന്റി വന്നുകൊള്ളു”മെന്ന്.

വലിയ ചിരി കേട്ട് നോക്കിയപ്പോൾ രണ്ട് ആൺകുട്ടികൾ വന്ന് എബിയെ കെട്ടിപ്പിടിച്ചു.

അവരുടെ പുറകെ കയറി വരുന്ന ആളെ കണ്ട് എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.

തുടരും

തണൽ- പാർട്ട് 10

Post Views: 72
3
Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

1 Comment

  1. Manasi on December 28, 2023 2:46 PM

    Superrr❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.