Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറിയക്ക് പ്രായമേറുന്നു…
ബന്ധങ്ങൾ യാത്ര ലൈംഗീകത വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ സൗന്ദര്യസംരക്ഷണം

മറിയക്ക് പ്രായമേറുന്നു…

By Vineeth VijayanDecember 16, 2023Updated:December 22, 2023No Comments5 Mins Read217 Views
Bookmark Now
Please login to bookmark Close

No account yet? Register

പതിവ് പോലെ ഭർത്താവും കുട്ടികളും ഓഫീസിലേക്കും സ്കൂളിലേക്കും പോയ ശേഷം, സ്വന്തമായി നടത്തുന്ന ആൻജലീന ബുട്ടീക്കിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു മറിയ.

ഏറ്റവും ഇഷ്ടമുള്ള നീല സാരിയുടുത്ത് അതിന് അനുയോജ്യമായ വാച്ചും മാലയും വളകളും കമ്മലും ഇട്ടു.

ലിപ്സ്റ്റിക്ക് ഇടാനായി കണ്ണാടിയുടെ മുന്നിൽ നില്ക്കുമ്പോഴാണ്, കണ്ണാടി മറിയയോട് ഒരു കാര്യം പറഞ്ഞത്.

“മറിയ നിനക്ക് പ്രായമേറുന്നു..”

മിനുറ്റുകളോളം മറിയ കണ്ണാടിയിൽ തന്നെ നോക്കി നിന്നു.

സാരിയുടെ തല ഇട്ടത് ശരിയല്ലെന്ന് തോന്നി.

മുടിയുടെ സ്റ്റൈൽ ശരിയല്ലന്നോ, പോരായെന്നോ തോന്നി.

മാലയ്ക്ക് നീളമേറിയ പോലെ.

നീളം കുറവാണോ.

ബ്ലൗസ്സ് ടൈറ്റായത് പോലെ.

മുന്നിൽ നിന്ന് കാണുമ്പോൾ മുലകൾ തൂങ്ങിയിട്ടുണ്ട്,

ഭയങ്കരമായി.

തിരിഞ്ഞ് നിന്ന് കാണുമ്പോൾ വയറിന് പഴയ ഭംഗിയില്ല.

അതോ ഈ സാരിയുടേതോ, നീല നിറത്തിന്റേതോ ആകുമോ!!

എന്തായാലും ഈ സാരി മാറ്റാം.

അലമാരി തുറന്ന് പെരുന്നാളിനെടുത്ത ചുവന്ന സാരിയെടുത്തു.

പൊക്കിൾ കാണുന്ന വിധമുടുത്തു, പതിവില്ലാത്തത്.

സാരിക്കനുസരിച്ചുള്ള വാച്ചും മാലയും കമ്മലും ഇട്ടു.

ഒരുങ്ങി കഴിഞ്ഞ ശേഷം കണ്ണാടിയുടെ മുന്നിൽ നിന്ന് സൂക്ഷിച്ച് നോക്കി.

ഒന്ന് ചിരിച്ചു.

പക്ഷെ,

“വലിയ മാറ്റമൊന്നുമില്ല മറിയ. മറിയക്ക് പ്രായമേറുന്നു…”

കണ്ണാടി ഒരു ദയയുമില്ലാതെ പറഞ്ഞു.

“ശരിക്കും…?”

“അതേന്നേ…”

വാച്ചിൽ സമയമേറുന്നതിനാൽ കൂടുതൽ സംസാരിക്കാൻ നില്ക്കാതെ ലൈറ്റെല്ലാം ഓഫാക്കി, വാതിലടച്ച് വെള്ള ആക്ടീവയിൽ ഷോപ്പിലേക്ക് പുറപ്പെട്ടു.

വീട്ടിലെ കണ്ണാടി ഇടക്കിടക്ക് മനസ്സിൽ വന്ന് എന്തോ പറഞ്ഞ് ചിരിച്ചു.

ആക്ടീവയുടെ കണ്ണാടികളും കൂടെ കൂടി.

റോഡിനിരുവശവുമുള്ള ചെറുപ്പക്കാരികളേയും കോളേജ് കുട്ടികളേയും കാണുമ്പോൾ കണ്ണാടി വീണ്ടും വീണ്ടും ചിരിച്ചു.

വണ്ടി പാർക്ക് ചെയ്ത് ഷോപ്പിലേക്ക് കയറി.

ജോലിക്ക് നില്ക്കുന്ന രണ്ട് പെൺകുട്ടികളും ഗുഡ്മോണിംഗ് പറഞ്ഞു.

തിരിച്ച് അവരോടും.

നാല് കസ്റ്റമേഴ്സുണ്ട്.

കാഷിയറുടെ സീറ്റിൽ പോയിരുന്നു.

നേരേ ഉള്ള ചുമർ കണ്ണാടിയിലേക്ക് നോക്കി മുടി നേരെയാക്കി. മാലയും.

കസ്റ്റമേഴ്സിന്റെയൊപ്പം വന്നിട്ടുള്ള രണ്ട് ആൺകുട്ടികൾ മൊബൈലിൽ തലയിട്ടിരിക്കുന്നുണ്ട്.

ഇടക്ക് അവർ കടയിലുള്ള കുട്ടികളെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.

പക്ഷെ അവരത് കാണാതെയോ കണ്ടിട്ടോ വലിയ ശ്രദ്ധകൊടുക്കാതെ ജോലിയിലാണ്.

അവരെയൊന്ന് നോക്കിയപ്പോൾ മറിയക്ക് കണ്ണാടി ഓർമ്മ വന്നു.

അവരൊന്ന് നോക്കിയിരുന്നെങ്കില്ലെന്ന് ആഗ്രഹം തനിക്കാണ്.

പക്ഷെ

അതിനിടയില്ലാത്ത വിധം തനിക്ക് പ്രായമായെന്ന് കണ്ണാടി വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു.

മറിയ സീറ്റിൽ നിന്നും എഴുന്നേറ്റ് കടയിലെ കുട്ടിയുടേ അടുത്തേക്ക് ചെന്നു.

പുറത്തേക്ക് പോയിട്ട് വരാമെന്ന് പറഞ്ഞു.

പോകുന്നതിന് മുൻപ് റെസ്റ്റ് റൂമിൽ പോയി സാരിയും മാലയും കമ്മലും മുടിയുമൊക്കെ നേരെയാക്കി.

പുറത്തേക്ക് വന്ന്,

വണ്ടിയെടുത്ത് കുറച്ചപ്പുറത്തുള്ള ഷെഹനാസ് ബ്യൂട്ടിപാർലറിലേക്ക് പോയി.

മുടിയൊന്ന് വെട്ടിയൊതുക്കി.

പുരികവും ഭംഗിയാക്കി.

പണം കൊടുക്കുന്ന നേരത്താണ് യോഗാ ക്ലാസ്സിനെ കുറിച്ചുള്ള നോട്ടീസിരിക്കുന്നത് കാണുന്നത്.

ഒരെണ്ണമെടുത്ത് ബാഗിലിട്ടു.

പിന്നെ കടയിലേക്ക് തിരിച്ച് പോകാതെ നേരെ വീട്ടിലേക്ക് പോന്നു.

വീട്ടിലെത്തി വേഷം മാറ്റി, കുളിച്ച് വൃത്തിയായി, നോട്ടീസെടുത്ത് വായിച്ചു.

വൈകുന്നേരം ഒരു ബാച്ചുണ്ട്.

അതാണ് സൗകര്യം.

ആ ബാച്ചിൽ ചേരാമെന്ന് തീരുമാനിച്ചു.

ഭക്ഷണം കഴിച്ച്, ഒരു ഉറക്കവും തീർത്ത് എഴുന്നേറ്റ് കുട്ടികൾക്കുള്ള പലഹാരമുണ്ടാക്കി.

പതിവ് പരിപാടികൾ നടക്കുന്നതിനിടയിലും കണ്ണാടി മറിയയെ നോക്കി ചിരിച്ചു.

ടിവിയിൽ നടിമാരെ കാണുമ്പോഴൊക്കെ മറിയക്ക് പ്രായമേറി.

രാത്രി പണിയെല്ലാം കഴിഞ്ഞ്, മുറിയിലേക്ക് വന്നു.

ഭർത്താവ് മൊബൈലിൽ എന്തോ നോക്കി ചിരിക്കുന്നുണ്ട്.

മറിയ ഇട്ടിരുന്ന നൈറ്റി മാറ്റി കളർഫുള്ളായ മറ്റൊന്ന് എടുത്തിട്ടു.

ഭർത്താവിന്റെ ശ്രദ്ധ കിട്ടാനായി ആളുടെ മുന്നിലൂടെ നടന്നു.

ഇരുന്നു.

ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ ചോദിച്ചു.

മുടിവെട്ടിയത്, യോഗക്ക് പോകാൻ തീരുമാനിച്ചത്.

പക്ഷെ മൂപ്പര് ഒന്ന് മൂളുക മാത്രം ചെയ്തു, കേട്ടുവെന്ന് അറിയിക്കാൻ.

മൊബൈലിൽ തന്നെ നോക്കിയിരുന്നു.

മറിയ വീണ്ടും കണ്ണാടിയുടെ മുന്നിലെത്തി.

നൈറ്റിയിൽ ദേഹമാസകലം നോക്കി.

കണ്ണാടി വീണ്ടും ചിരിച്ചോ…?

വന്ന് കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് പതിവ് പോലെ തിരക്കൊക്കെ കഴിഞ്ഞ് കടയിലേക്ക്.

ഇന്ന് രണ്ട് തവണ സാരി മാറിയുടുത്തു..

കടയിൽ നില്ക്കുന്ന കുട്ടികളോട് യോഗയെ കുറിച്ച് സംസാരിച്ചു.

മൂന്ന് മണിക്ക് വീട്ടിലേക്ക് പോന്നു.

നാല് മണിക്ക് യോഗക്ക് പോയി.

ആദ്യ ദിവസമായത് കൊണ്ടും ചെയ്യാൻ പാകത്തിന് അനുയോജ്യമായ പാന്റ് അല്ലാത്തത് കൊണ്ടും മൊത്തം കണ്ട് നിന്ന് പോന്നു.

അന്ന് രാത്രി, ഉറങ്ങാൻ പോകുന്നതിന് മുൻപ് മൂപ്പര് കാൺകെ നൈറ്റിയും അടിവസ്ത്രങ്ങളെല്ലാം ഊരി.

എന്തോ തപ്പുകയാണെന്ന വ്യാജേന അയാളുടെ ശ്രദ്ധക്ക് വേണ്ടി പല ശ്രമങ്ങളും നടത്തി.

പക്ഷെ തലേന്നത്തേതിന് വിപരീതമായി ഒന്നും നടന്നില്ല.

മറിയയുടെ കണ്ണാടി അട്ടഹസിച്ച് ചിരിച്ചു.

കട്ടിലിൽ ആളോട് ചേർന്ന് കിടന്നെങ്കിലും, മനസ്സാഗ്രഹിച്ചതൊന്നും നടന്നില്ല.

അതെ മറിയക്ക് പ്രായമേറുന്നു.

ഒരു പുരുഷനിൽ, ഭർത്താവിൽ ഉദ്ധരണത്തിനിടയാക്കാത്ത വിധം മറിയക്ക് പ്രായമേറുന്നു.

പ്രായമേറിയിരിക്കുന്നു.

ലോകത്തുള്ള എല്ലാ കണ്ണാടികളും ഒരുമിച്ച് ചിരിച്ചു.

ഉറങ്ങിയോന്നറിയില്ല.

പതിവ് സമയത്ത് ഉണർന്നു.

പതിവ് പോലെ വണ്ടിയെടുക്കാൻ വന്നപ്പോൾ വണ്ടി സ്റ്റാർട്ട് ആകുന്നില്ല.

എത്ര ശ്രമിച്ചിട്ടും ശരിയായില്ല.

മറിയ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.

ആരെങ്കിലുമൊക്കെ തന്നെ നോക്കുന്നുണ്ടോയെന്ന് ഒളികണ്ണിട്ട് നോക്കി.

ആരും തന്നെ നോക്കുന്നില്ല.

റോഡിലെ കുഴിയിൽ നിറഞ്ഞ് കിടക്കുന്ന വെള്ളം പറഞ്ഞു.

“ടീ, നിനക്ക് പ്രായമേറി”

ബസ്സിലെ തിരക്ക് കാരണം, മാറി നിന്ന് നിന്ന് ഒടുവിൽ ഏറ്റവും പുറകിലെത്തി.

കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങി നില്ക്കുമ്പോൾ പുറകിലാരോ മൃദുവായി തൊടുന്നപോലെ. കഴുത്തിൽ കാറ്റ്.

തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ചെറുക്കനാണ്.

കോളേജ് വിദ്യാത്ഥിയാകണം.

അധികം ശ്രദ്ധ കൊടുത്തില്ല.

കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ ഉദ്ധരിച്ച സാധനം പുറകിൽ തട്ടുന്നപ്പോലെ.

മാറി നില്ക്കാൻ ഒരു പഴുതില്ല.

അവനെ തിരിഞ്ഞൊന്ന് നോക്കി.

അവന് നോട്ടത്തിന്റെ അർത്ഥം മനസ്സിലായപ്പോൾ, അവൻ അല്പം മാറി നിന്നു.

യാത്ര തുടരുന്നതിനിടയിൽ മറിയ ആ ഒരൊറ്റ നിമിഷം മനസ്സിലിട്ട് ആസ്വദിച്ചു.

ആഹ്ലാദിച്ചു.

ലോകത്ത് ഒരാളെങ്കിലും തന്നെ ആഗ്രഹിക്കുന്നുണ്ടല്ലോ എന്ന ചിന്തയെ ആസ്വദിച്ചു.

അന്ന് കടയിൽ ഇരിക്കുമ്പോൾ തലേ ദിവസത്തേക്കാൾ സന്തോഷവതിയായിരുന്നു മറിയ.

മറിയ കണ്ണാടിയിൽ നോക്കി നന്നായൊന്ന് ചിരിച്ചു.

കണ്ണാടി തിരിച്ച് ചിരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

യോഗയ്ക്ക് പോയി.

നല്ലൊരു അനുഭവമായിരുന്നു.

എന്നും പോകാൻ തീരുമാനിച്ചു.

യോഗ പഠിപ്പിക്കുന്ന പെണ്ണിന്റെ ശരീര വടിവ് കണ്ടപ്പോൾ അസൂയ തോന്നിയത് വേറെ കാര്യം.

അന്നത്തെ രാത്രി ഒന്നുമിടാതെയാണ് ആളോട് ചേർന്ന് കിടന്നത്.

പക്ഷെ ഒന്നും നടന്നില്ല.

അന്നത്തെ ദിവസമുണ്ടാക്കിയ ആത്മവിശ്വാസമൊക്കെ ചോർന്ന് പോയി.

പിറ്റേന്ന് ആറു മണിക്ക് കുർബാനക്ക് രണ്ടു പേരും പോയി.

വിവാഹ വാർഷികമായിരുന്നു..

പള്ളിയിൽ നിന്നും ഇറങ്ങി വരുമ്പോൾ ഒരു സുന്ദരി അവർക്ക് നേരെ നടന്ന് വന്നു.

ആ കുട്ടിയെ അയാൾ മറിയക്ക് പരിചയപ്പെടുത്തി.

മീര. രണ്ട് മാസം മുൻപ് ഓഫീസിൽ ജോയിൻ ചെയ്തത്.

ചിത്രകാരി, കവയിത്രി.

മീര ചിരിച്ചു. മറിയയും.

മറിയ ഓർത്തു.

ആദ്യ ദിവസങ്ങളിൽ പറഞ്ഞിരുന്നത്.

ചെറുപ്പമാണ്. കല്ല്യാണം കഴിഞ്ഞിട്ടില്ല.

ഇരുപത്തഞ്ച് കാരി ആണെങ്കിലും അമ്പതിന്റെ ലോകവിവരമാണ്.

മീരയുടെ ആശംസകൾക്ക് നന്ദി പറഞ്ഞ് അവർ വീട്ടിലേക്ക് പോന്നു.

പിറ്റേന്ന്, വണ്ടി നന്നാക്കി കിട്ടിയിട്ടില്ലാതിരുന്നതിനാൽ അന്നും ബസ്സിലാണ്.

അതേ ബസ്സ്, മറിയയുടെ കണ്ണുകൾ വെറുതെ അവനെ തേടി.

അന്ന് അറിഞ്ഞ് കൊണ്ട് പുറകിൽ തന്നെ നിന്നു.

അല്പ സമയം കഴിഞ്ഞു .

പുറകിലെന്തോ ഉരസുന്നത് പോലെ തോന്നി.

തിരിഞ്ഞ് നോക്കി ഇന്നലത്തേതിന് വിപരീതമായ രീതിയിൽ.

മറിയ ഇന്ന് മാറിയില്ല. അവനും.

മറിയ പൂർണസഹായം ചെയ്ത് കൊടുത്തപ്പോൾ അവൻ മുഴുവനായും അത് വിനിയോഗിച്ചു.

കുറെ നാൾക്ക് ശേഷം മറിയയുടെ രക്തമെല്ലാം ഒഴുകി.

കൈകൾക്കൊണ്ടവന്റെ ഒന്ന് തലോടാൻ കഴിഞ്ഞിരുന്നെങ്കില്ലെന്ന് തോന്നി.

മറിയയുടെ സ്റ്റോപ്പെത്തി.

മറിയ ഇറങ്ങി.

ഓട്ടോക്കായി കാത്ത് നില്ക്കുമ്പോൾ അതാ അരികിലവൻ.

ഒന്നുമുണ്ടായിട്ടില്ല എന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞപ്പോൾ അവന് കാര്യം മനസ്സില്ലായി.

അടുത്ത ബസ്സിൽ അവൻ കയറിപ്പോയി.

അന്ന് കടയിൽ ഒരുപാട് തിരക്കായതിനാൽ ഒരുപാട് ചിന്തകൾക്ക് സമയം കിട്ടിയില്ല.

കിട്ടിയപ്പോഴൊക്കെ, ആ ബസ്സും അവനും.

അന്ന് രാത്രിയും ഒന്നുമിടാതെ ചേർന്ന് കിടന്നു.

കുറെ നാൾക്ക് ശേഷം അന്ന് നടന്നു.

മണിക്കൂറുകളോളം.

ഒരുപാട് തവണ.

ഓരോ ചുംബനത്തിലും, ഓരോ തവണ മറിയുമ്പോഴും ഞരങ്ങുമ്പോഴും ആൾ കയറ്റിയിറക്കുമ്പോഴും ആ ബസ്സും അവന്റെ മുഖവും ഓർത്തു.

കുറച്ച് കഴിഞ്ഞപ്പോൾ മറിയ അവനോടൊപ്പം ആ ബസ്സിൽ തനിച്ചായി.

ഓരോ സീറ്റിലിരുന്നും അവർ ഭോഗിച്ചു.

ഒരുപാട് തവണ.

അപ്പോഴൊക്കെ ആൾക്ക് കളർ ചെയ്തിട്ടുള്ള നീളൻ മുടിയും ഒറ്റക്കമ്മലും മീശയില്ലാത്ത താടിയും ഉണ്ടായിരുന്നു.

പിന്നീടെപ്പോഴോ ബസ്സിലെ  ഡ്രൈവർ സീറ്റിൽ അവന്റെ മടിയിൽ ചുരുണ്ടു കൂടി ഉറങ്ങി.

പിറ്റേന്ന് കുട്ടികൾ പോയ ശേഷം മറിയയും ആളും തലേ രാത്രിയെ കുറിച്ച് സംസാരിച്ചു.

നീ ഇന്നലെ ഒരു ഇരുപത്തിയഞ്ചു കാരിയെപ്പോലെ അനുഭവപ്പെട്ടെന്ന് പറഞ്ഞപ്പോൾ മറിയക്ക് സന്തോഷമായി.

ചായ കുടിയൊക്കെ കഴിഞ്ഞ് ആള് പോയി.

മറിയ പോകാനായി ഒരുങ്ങുമ്പോൾ കണ്ണാടി ചിരിച്ചില്ല.

മറിയ ചിരിച്ചു.

പെട്ടെന്ന് മറിയയുടെ തലയിലൊരു മെസ്സേജ് വന്നു.

“ഇരുപത്തഞ്ചുകാരിയായി തോന്നാൻ അയാളെന്നാ ഇരുപത്തഞ്ചുകാരിയെ അനുഭവിച്ചത്..?”

മറിയയുടെ കണ്ണാടി ചിരിച്ചു…

അയാളുടെ മൊബൈൽ ചിരിച്ചു.

കണ്ണാടി വീണ്ടും വീണ്ടും ചിരിച്ചു.

Vineeth Valsala Vijayan

Post Views: 34
5
Vineeth Vijayan

Writer

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.