Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വെറുതെ ഒരു പാചകക്കഥ
കഥ പാചകം

വെറുതെ ഒരു പാചകക്കഥ

By Jalaja NarayananDecember 15, 2023Updated:December 20, 20233 Comments3 Mins Read202 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രവീണും മക്കളും പോയിക്കഴിഞ്ഞു രാവിലത്തെ തിരക്കുകൾ ഒക്കെ ഒന്നു കുറഞ്ഞപ്പോൾ ബെഡ്റൂമിൽ കുട്ടിയിട്ടിരിക്കുന്ന തുണികൾ മടക്കി
വയ്ക്കാൻ തുടങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ് കാളിങ്ബെൽ
ആരോ അടിച്ചത്. ഞാൻ ഡോർ തുറന്നു നോക്കിയപ്പോൾ ഉണ്ട്‌ കൈയിൽ ഒരു കവറുമായി അടുത്ത വീട്ടിലെ സുമ നിൽക്കുന്നു.

എന്നെ കണ്ട ഉടനെ കവർ എന്റെ കൈയിൽ തന്നു കൊണ്ടു അവൾ പറഞ്ഞു.

“ഇന്ദു ഇത് കുറച്ചു പച്ചക്കറികളാണ്. നീ എനിക്ക് കുറച്ചു സാമ്പാർ ഉണ്ടാക്കി തരണം. മോഹനേട്ടന്റെ വല്യമ്മയും മോളും വരുന്നുണ്ട്. അവരാണെങ്കിൽ നോൺവെജ് ഒന്നും കഴിക്കില്ല. സാമ്പാർ ആണത്രേ ഇഷ്ടപെട്ട കറി. അതുകൊണ്ട് സാമ്പാറുംമെഴുക്കു പുരട്ടിയും തൈരും പപ്പടവും അച്ചാറും ഒക്കെ ഉൾപ്പെടുന്ന ഒരു മെനു തന്നിട്ടുണ്ട്
മോഹനേട്ടൻ. ഞാൻ സാമ്പാർ ഉണ്ടാക്കിയാൽ അതിനു എപ്പോഴും ഒരു മല്ലി പൊടിയുടെ കുത്തലാ. നീ അന്നു ഒരു ദിവസം എനിക്ക് കുറച്ചു സാമ്പാർ കൊണ്ടു വന്നു തന്നില്ലേ
അതിനു നല്ല സ്വാദ് ആയിരുന്നു. എല്ലാർക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഇതിന്റെ റെസിപി ആന്റിയോട് അമ്മ ചോദിക്ക് എന്ന് മോളു എപ്പോഴും പറയും. അതാ ഞാൻ ഇങ്ങോട്ട് വന്നത് നിനക്കു ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ ”

അവൾ എന്നെ ഇങ്ങിനെ പുകഴ്ത്തുമ്പോൾ ഞാൻ എന്തു പറയാൻ. “ഏയ്‌ ഒരു ബുദ്ധിമുട്ടും ഇല്ല. ഞാൻ ഉണ്ടാക്കിത്തരാം “എന്നുപറഞ്ഞു ചിരിച്ചു കൊണ്ടു ഞാൻ കവർ വാങ്ങി.”

എന്നാൽ ഞാൻ പോയി അവിടെ ഉള്ള ബാക്കി ജോലികൾ ഒക്കെ ചെയ്യട്ടെ “എന്നും പറഞ്ഞു ഒരാശ്വാസത്തോടെ അവൾ പുറത്തേക്കു നടന്നു.

ഞാൻ കിച്ചണിലേക്ക് പോയി വേഗം പണി തുടങ്ങി. പച്ചകറികൾ ഒക്കെ കഴുകിയെടുത്തു. വെണ്ടയും കാരറ്റും മുരിങ്ങാക്കയും അരിഞ്ഞു വച്ചു. പരിപ്പ് കഴുകി കുക്കറിൽ ഇട്ടു. സ്റൗ കത്തിച്ചു കുക്കർ അടുപ്പിൽ വച്ച ശേഷം കുറച്ചു പുളി എടുത്തു
കുതിർത്തു വച്ചു. രണ്ടു വിസിൽ വന്ന ശേഷം കുക്കർ ഇറക്കി വച്ചു. പിന്നെ
കുക്കറിന്റെ അടപ്പു തുറന്നു വെന്ത പരിപ്പിലേക്കു അരിഞ്ഞു വച്ച പച്ചക്കറികൾ ചേർത്തു. കുറച്ചു മുളക് പൊടിയും മഞ്ഞൾ പൊടിയും പാകത്തിന് ഉപ്പും കുറച്ചു സാമ്പാർപൊടിയും ചേർത്തു കുതിർത്തു വച്ച പുളി അതിലേക്കു പിഴിഞ്ഞൊഴിച്ചു. പിന്നെ രണ്ടു തക്കാളിയും രണ്ടു പച്ചമുളക് നെടുകെ കിറിയതും കൂടി പച്ചക്കറികളുടെ കൂടെ ഇട്ടു കുറച്ചു കായപ്പൊടിയും ഒരു തണ്ട് കറിവേപ്പില ഉതിർത്തതും കൂടെ ചേർത്തു കുക്കർ അടച്ചു അടുപ്പിൽ വച്ചു.

പിന്നെ ചിരവിയ തേങ്ങയിൽ ഒരു കാൽ സ്പൂൺ ഉഴുന്നുപരിപ്പും അത്ര തന്നെ സാമ്പാർ പരിപ്പും ഇത്തിരി ഉലുവയും നാലു വെളുത്തുള്ളി അല്ലികളും മൂന്നു കുഞ്ഞുള്ളിയും രണ്ടു വറ്റൽ മുളകും മുന്നാല് കുരുമുളക് മണികളും കുറച്ചു കറിവേപ്പിലയും കുറച്ചു കായപൊടിയും ചേർത്തു ചെറുതീയിൽ വറുത്തെടുത്തു. പിന്നെ സ്റൗ ഓഫ്‌ ചെയ്തു രണ്ടു സ്പൂൺ വറുത്ത മല്ലിപൊടി കൂടെ ചേർത്തുമിക്സിയിൽ നന്നായി അരച്ചു. വെന്ത പച്ചകറികളിൽ ഉടഞ്ഞു പോവാതെ ഈ അരപ്പ് ചേർത്തു തിളച്ചപ്പോൾ കുറച്ചു മല്ലിയിലകൾ ഇട്ടു അടുപ്പിൽ നിന്നു കറി ഇറക്കി വച്ചു.പിന്നെ കടുകും മുളകും കറിവേപ്പിലയും ചേർത്തു താളിച്ചു. പിന്നെ ഞാൻ മൊബൈലിൽ വിളിച്ചു കറി റെഡി എന്നു പറഞ്ഞപ്പോൾ അവൾ സാമ്പാർകൊണ്ടു പോവാനായി വന്നു.

“ഇതിന്റെ മണം മതിട്ടോ ചോറുണ്ണാൻ. ഞാൻ ഒക്കെ എത്ര ശ്രമിച്ചാലും ഇങ്ങിനെ ഒന്നും ആവുമെന്ന് എനിക്ക് തോന്നുന്നില്ല. നിന്റെ കൈപുണ്യം തന്നെയാ ഇത്. ”

അങ്ങനെ വീണ്ടും എന്നെ കുറെ പ്രശംസിച്ചിട്ടു അവൾ പോയി.

അവൾ പോയപ്പോൾ ഞാൻ പാത്രങ്ങൾ ഒക്കെ കഴുകി വച്ചു കിച്ചൺ ഒക്കെ തുടച്ചു വീണ്ടും ബെഡ്‌റൂമിലെത്തി. എന്റെ മനസ്സിൽ അപ്പോൾ അമ്മയുടെ രൂപമായിരുന്നു,
പ്രവീണിന്റെ അമ്മയുടെ.

ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചത് കൊണ്ടു വീട്ടിൽ ഞാനും അമ്മയും മാത്രം. ഒറ്റക്കുട്ടി ആയതു കൊണ്ടു ഒരു പാടു ലാളിച്ചൊന്നുമല്ല അമ്മ വളർത്തിയത്. അടുക്കളയിൽ സഹായത്തിനു ഒരു ചേച്ചി ഉള്ളത്കൊണ്ടു പാചകം വലിയ പിടി
ഇല്ലായിരുന്നു. ഡിഗ്രീ അവസാനവർഷം ആയപ്പോഴായിരുന്നു കല്യാണം. അതുകൊണ്ട് ക്ലാസ്സു പൂർത്തിയാക്കിയതും എക്സാം എഴുതാൻ പോയതും ഒക്കെ പ്രവീണിന്റെ വീട്ടിൽ നിന്നായിരുന്നു.

അവിടെ പാചകമൊക്കെ പ്രവീണിന്റെ അമ്മ തന്നെയായിരുന്നു. അമ്മ ഉണ്ടാകുന്നതൊക്ക കഴിക്കും എന്നല്ലാതെ ഞാൻ ആ ഭാഗത്തെക്കെ പോവാറില്ല. പക്ഷേ
എക്സാമൊക്കെ കഴിഞ്ഞപ്പോൾ അമ്മ എന്നെ അടുക്കളയിലേക്ക് വിളിച്ചു ചെറിയ ചെറിയ ജോലികൾ ഏല്പിക്കാൻ തുടങ്ങി. അങ്ങിനെ പുളി ഒഴിച്ച ചിക്കൻ കറിയും മഞ്ഞൾപൊടി ചേർത്ത ചട്ട്ണിയും ഒക്കെ ഉണ്ടാക്കി ഞാൻ അമ്മയെ കുറെ ചിരിപ്പിച്ചിട്ടുണ്ട്. പക്ഷെ അമ്മ പലതും പറഞ്ഞു തന്നും എന്നെക്കൊണ്ട് ചെയ്യിച്ചും
എന്നെ കൂടെ നിർത്തി. ഇപ്പോഴും തറവാട്ടിൽ എന്തെങ്കിലും ഒരു ഫങ്ക്ഷൻ വന്നാൽ അമ്മ പറയും. ഇന്ദു വന്നാൽ പിന്നെ ഒരു ആശ്വാസമാണ്. എല്ലാം അവൾ നോക്കിക്കോളും.

പ്രവീണും മക്കളും ഞാൻ ഉണ്ടാക്കുന്നതൊക്കെ ആസ്വദിച്ചു കഴിക്കും. പരസ്യത്തിൽ കേൾക്കുന്നത് പോലെ എന്റെ അമ്മ ഉണ്ടാക്കിയിരുന്ന അതേ സ്വാദ് എന്നു പറയുകയും ചെയ്യും. അപ്പോൾ ഞാൻ ഓർക്കും. എന്നെ ചേർത്തു നിർത്തി പാചകത്തിന്റെ പാഠങ്ങൾ എന്നിലേക്ക്‌ പകർന്നു തന്ന ആ സ്നേഹനിധിയായ ആ അമ്മയെ.
-ജലജ

Post Views: 23
3
Jalaja Narayanan

3 Comments

  1. Sreeja Ajith on December 26, 2023 6:38 PM

    👌👌

    Reply
  2. Sunandha Mahesh on December 24, 2023 4:11 PM

    സുഖിപ്പിച്ചു കാര്യം നേടുന്ന ഇത്തരം ചിലരുണ്ട്..
    റെസിപ്പി 👌

    Reply
  3. Sabira latheefi on December 16, 2023 8:47 AM

    ❤️❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.