Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അതിജീവനത്തിന്റെ പാതകൾ 
കഥ

അതിജീവനത്തിന്റെ പാതകൾ 

By Nisha PillaiDecember 17, 2023Updated:December 21, 20233 Comments6 Mins Read167 Views
Bookmark Now
Please login to bookmark Close

No account yet? Register

 

“അമ്മേ ആ കൊച്ചുപെണ്ണ് നമ്മുടെ വീട്ടിലേയ്ക്കു എത്തിനോക്കുന്നതെന്തിനാണ്? “

 

സുന്ദരി അവളുടെ അമ്മയോട് ചോദിച്ചു. 

 

“ക്രിസ്മസ് വരികയല്ലേ മോളെ, ഇനി അവരുടെ കണ്ണ് നമ്മുടെ വീട്ടിൽ തന്നെയാകും. “

 

“രാവിലെ ആ വല്യ പെണ്ണ് എന്റെ വല്യേട്ടനെ നോക്കി നില്ക്കുന്നത് കണ്ടു. “

 

“അവരൊക്കെ വലിയ ആൾക്കാരല്ലേ മോളെ, കഴിഞ്ഞമാസം ആ വല്യ പെണ്ണിന്റെ പിറന്നാളിന് അവർ നിന്റെ അച്ഛനെയാണ് പിടിച്ചു കൊണ്ട് പോയത്. അവരുടെ ആഘോഷങ്ങൾക്കൊക്കെ അവർക്കു നമ്മളെ വേണം. ഈ പ്രാവശ്യം അവർ നിന്റെ വലിയേട്ടനെ കൊണ്ട് പോകും. പിന്നെ നിന്റെ ഇളയേട്ടൻ, പിന്നെ ഞാൻ, അങ്ങനെ നമ്മളെ ഓരോരുത്തരെയായി അവർ കൊണ്ട് പോകും. “

 

സുന്ദരിയുടെ കണ്ണ് നിറഞ്ഞു. ഇവരൊക്കെ പോയാൽ പിന്നെ തനിയ്ക്കും അനിയത്തിമാർക്കും ആരാണുള്ളത്? അമ്മയുടെ ചൂട് പറ്റി ഉറങ്ങുന്ന രാത്രികളെ അവളോർത്തു. ആ സുഖവും സന്തോഷവും ഭൂമിയിൽ വേറെ എവിടെ ലഭിയ്ക്കാനാണ്?

 

തന്റെ കുടുംബത്തിന് മാത്രമെന്താണ് ഇങ്ങനെയൊരു വിധി. അല്ല തന്റെ കുടുംബത്തിന് മാത്രമല്ല, ചിന്നുവിന്റെ കുടുംബത്തിനും ഇതൊക്കയാണ് അനുഭവിയ്ക്കേണ്ടി വരുന്നത്. ഒരിക്കൽ ചിത്രശലഭങ്ങളുടെ പിറകെ ഓടിയാണ് വേലിക്ക് അരികിലെത്തിയത്. അവിടെ വച്ചാണ് അടുത്ത വീട്ടിലെ ചിന്നുവിനെ പരിചയപ്പെടുന്നത്, മാണിക്യന്റെ അനിയത്തിയാണ് ചിന്നു. മാണിക്യൻ, അവന്റെ പുരുഷ സൗന്ദര്യം ആരും ഒന്ന് നോക്കി നിന്നു പോകും, നെഞ്ചും വിരിച്ചു കൊണ്ട് തലയെടുപ്പോട് കൂടി വേലിക്കലേയ്ക്കെത്തി നോക്കുന്ന മാണിക്യന്റെ രൂപം അവളുടെ ഓർമ്മയിലെത്തി. അവൾക്കു അവനോടു പ്രേമമാണ്. സുന്ദരിയെ കാണുമ്പോൾ അവന്റെ ഗൗരവം ഒന്നും കൂടെ കൂടി വരും. പിന്നെയവൻ തിരിഞ്ഞു വീട്ടിലേക്കൊരു ചാട്ടമാണ്. 

 

ഒരിക്കൽ ചിന്നുവും അവളുടെ കുടുംബത്തിന്റെ പേടിപ്പെടുത്തുന്ന ഓർമ്മകൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു രാത്രിയിൽ അവളുടെ അച്ഛനും മൂത്ത രണ്ടു ചേട്ടന്മാരും അപ്രത്യക്ഷമായ കഥ. അവളുടെ അമ്മ ബോധം കെട്ട് വീണ കഥ. ചിന്നുവിന്റെ കുടുംബത്തിൽ എല്ലാവരും നല്ല വെളുത്തവരാണ്, അതിന്റെ ഒരു ഗർവ് അവർക്കുണ്ട് താനും. തൂവെള്ള നിറവും ചുവന്ന തൊപ്പിയും ആണുങ്ങൾക്കെല്ലാമുണ്ട്. ക്രിസ്തുമസ് നിറങ്ങളായ വെള്ളയും ചുവപ്പും നിറങ്ങൾ. സുന്ദരിയുടെ കുടുംബക്കാരെല്ലാം തവിട്ടും കറുപ്പും നിറമുള്ളവരാണ്. അവൾക്കാണെങ്കിൽ വെളുത്ത നിറമുള്ളവരെയാണിഷ്ടം. 

 

“സുന്ദരി കൊച്ചെന്തിനാണ് വെറുതെ വിഷമിയ്ക്കുന്നത്. ഇതൊക്കെ നമ്മുടെ വിധിയല്ലേ, കരഞ്ഞു കരഞ്ഞു ചാകാനൊന്നും പറ്റില്ലല്ലോ കുഞ്ഞേ. “

 

അമ്മയുടെ സ്വരം സുന്ദരിയെ ചിന്തകളിൽ നിന്നുമുണർത്തി. നവയൗവനമാണ് സുന്ദരിക്ക്, അവളുടെ സമപ്രായക്കാരൊക്കെ വിവാഹ സ്വപ്നങ്ങളിൽ മയങ്ങി നടക്കുകയാണ്. അവളാണെങ്കിൽ കുടുംബത്തെക്കുറിച്ചുള്ള ആലോചനകളിലും. 

 

“അവരെന്താകും അമ്മേ നമ്മളെ കൊണ്ട് പോയി ചെയ്യുക. “

 

“അമ്മയ്ക്ക് അറിയില്ലല്ലോ മോളെ, പോയവരാരും തിരികെ വന്നിട്ടില്ല. പിന്നെ പലരും പറഞ്ഞു കേട്ട കഥകൾ മാത്രമേ എനിക്കറിയൂ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. വിശേഷ ദിവസങ്ങളിൽ അവരുടെ അടുക്കളയിൽ നിന്നും നല്ല വാസനകൾ ഉയർന്നു വരും. നമ്മുടെ ആൾക്കാരുടെ മാംസം മസാലകൾ ചേർത്ത് വേവിച്ച മണം നാട് മുഴുവൻ പരക്കും. “

 

“എന്താണമ്മേ കേട്ട കഥകൾ?”

 

“ലാലി അമ്മായി പറഞ്ഞ കഥയാണ്, നിന്റെ വലിയമ്മാവനെ അവർ പിടിച്ചു കൊണ്ട് പോയി, പപ്പും പൂടയും പറിച്ചു കളഞ്ഞു, വയറു കീറി കുടലും പണ്ടവും എടുത്തു മാറ്റി, കഴുകി വൃത്തിയാക്കി, അതിൽ പുഴുങ്ങിയ മുട്ടകളും മസാലയും നിറച്ചു തുന്നി കെട്ടി, പുറം വരഞ്ഞു അതിൽ മുളകും മഞ്ഞളും ഗരംമസാലയും പുരട്ടി ഒരു കമ്പിൽ കോർത്ത് കനലിൽ വച്ച് അമ്മാവനെ മുഴുവനോടെ ചുട്ടെടുത്തെന്ന്, അതാണ് ആ വല്യ പെണ്ണിന്റെ ഇഷ്ട ഭക്ഷണം. ചെറിയ പെണ്ണിനാണെങ്കിൽ കാലുകളിൽ മസാല തേച്ചു തിളച്ച എണ്ണയിൽ വറുത്തു കോരണമെന്ന്. അവരുടെ അച്ഛന് നമ്മുടെ മാംസം കഷണങ്ങളാക്കി തേങ്ങാപ്പാലിൽ വേവിച്ചെടുക്കണം. അമ്മയ്ക്കാണെങ്കിൽ… “

 

“മതിയമ്മേ നിർത്തൂ, എനിക്ക് ഇതൊക്കെ കേട്ടിട്ട് പേടിയാകുന്നു, എത്ര ക്രൂരന്മാർ ആണവർ. “

 

പിന്നെയവൾ അമ്മയോട് ഒന്നും ചോദിച്ചില്ല. 

 

ക്രിസ്തുമസ്സിന്റെ തലേന്ന് പുറത്ത് പോയി കളിച്ചു മടങ്ങി വന്നപ്പോൾ അമ്മ കിടന്നു കരയുന്നു. അവർ വല്യേട്ടനെയും ഇളയേട്ടനെയും പിടിച്ചു കൊണ്ട് പോയെന്ന്. യജമാനൻ്റെ അടുക്കളയിൽ നിന്നും മസാല ഗന്ധങ്ങൾ ഉയരുന്നു. 

 

ഒരു കാർ യജമാനന്റെ വീടിന്റെ ഗേറ്റ് കടന്ന് വന്നു. അതിഥികൾ ആരെങ്കിലും ആകും. ചേട്ടൻമാരെയോർത്ത് സുന്ദരിയുടെ വീട്ടിലെല്ലാവരും സങ്കടത്തിലാണ്. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. സുന്ദരി എഴുന്നേറ്റു വാതിലിനടുത്തേയ്ക്ക് നടന്നു. പുറത്തു നിന്നും പൂട്ടാൻ അവർ മറന്നു പോയിരിക്കുന്നു. അവൾ വാതിൽ തള്ളി തുറന്നു, പുറത്തു കടന്നു. നേരെ വേലിക്കലേയ്ക്ക് നടന്നു. ചിന്നുവും കുടുംബവും പുറത്തെങ്ങുമില്ല. കൂടുകൾ തുറന്നു കിടക്കുന്നു. അവരെയൊക്കെ പിടിച്ച് തിന്നിട്ടുണ്ടാകുമോ ആ വീട്ടുകാർ. 

 

പെട്ടെന്നാണ് രണ്ടു കൈകൾ വന്നു അവളെ പിടികൂടിയത്. അവൾ തിരിഞ്ഞു നോക്കി വല്യപെണ്ണാണ്. പുറകെ കൊച്ചു പെണ്ണും ഉണ്ട്. 

 

“എനിക്കിതിന്റെ പകുതി വേണം. അമ്മയോട് പറഞ്ഞു മസാല പുരട്ടി മുഴുവനായി തിളച്ച എണ്ണയിലിട്ട് പൊരിചെടുക്കണം. “

 

“ഇല്ല ഞാനാണ് സുന്ദരിയെ പിടിച്ചത്. മുഴുവൻ എനിക്ക് തന്നെ വേണം. “

 

വല്യപെണ്ണ് സുന്ദരിയേയും കൊണ്ട് ഓടി. കരഞ്ഞു കൊണ്ട് കൊച്ചു പെണ്ണ് പുറകെയും, പെട്ടെന്നാണ് വേലിക്കൽ നിന്ന് എന്തോ പറന്നു വന്നു വല്യ പെണ്ണിന്റെ കയ്യിൽ കൊത്തിയത്. വേദന കൊണ്ടവൾ കൈ കുടഞ്ഞതും സുന്ദരി പറന്നു വാഴ തോപ്പിലേയ്ക്ക് പോയതും ഒരുമിച്ചായിരുന്നു. 

 

“അയ്യോ സുന്ദരി രക്ഷപ്പെട്ടല്ലോ. അമ്മയോടെന്തു പറയും നമ്മളിനി. നമുക്കവളുടെ അനിയത്തിയെ പിടിയ്ക്കാം. ഇന്നത്തെ അത്താഴം സൂപ്പറാക്കാം. “

 

കൊച്ച് പെണ്ണ് പറഞ്ഞ് നിർത്തിയതും അവളുടെ തലയിൽ കൊത്തി കൊണ്ട് മാണിക്യൻ പറന്നു. 

 

തിരഞ്ഞു നോക്കിയ സുന്ദരി കണ്ടത് തന്റെയൊപ്പം പറന്നു വരുന്ന മാണിക്യനെയാണ്. അവനാണ് തന്നെ വല്യപെണ്ണിന്റെ കയ്യിൽ നിന്നും രക്ഷപെടുത്തിയത്. അവനൊരു ധീരനാണ്. ഈ സമൂഹമാണ് അവനെപ്പോലുള്ള വിപ്ലവകാരികളെ സൃഷ്ടിക്കുന്നത്. 

 

“പറന്നു പൊയ്ക്കോ, അവര് പുറകെയുണ്ട്. നദിയുടെ കരയിൽ ചെന്ന് കാത്തിരിക്കൂ. എനിക്കിത്തിരി ജോലി ബാക്കിയുണ്ട്. “

 

നദിയൊന്നും അവൾ ഇതുവരെ കണ്ടിട്ടില്ല. ജനിച്ചത് മുതൽ ആ വേലിക്കെട്ടിനുള്ളിലാണ് അവളുടെയും സഹോദരങ്ങളുടെയും ലോകം. ഏതായാലും തൽക്കാലം രക്ഷപെട്ടു. നദിയുടെ കരയിൽ ചെന്ന് കാത്തിരുന്നാൽ മാണിക്യൻ തന്നെ രക്ഷിക്കാൻ വരുമോ. അതോ മനുഷ്യന്റെ കയ്യിൽ നിന്നും രക്ഷപെട്ടിട്ട് വല്ല പൂച്ചയ്ക്കും കുറുക്കനും ആഹാരമാകേണ്ടി വരുമോ. 

 

അമ്മയെയും സഹോദരങ്ങളെയും പറ്റി ചിന്തിച്ചു. അവർ സുരക്ഷിതരാണോ? ചേട്ടന്മാരെ നഷ്ടപ്പെട്ടത് തന്നെ അമ്മയ്ക്ക് സഹിയ്ക്കാൻ പറ്റിയിട്ടില്ല. ഇനി സുന്ദരിയെ അവർ പിടിച്ചു കൊണ്ട് പോകുന്നത് അമ്മ കണ്ടിട്ടുണ്ടെങ്കിൽ, സുന്ദരി മോളെ…. എന്ന് വിളിച്ചു അമ്മ എത്ര കരഞ്ഞിട്ടുണ്ടാകും. മുട്ടയിടുന്ന കാലം വരെ പെണ്ണുങ്ങൾ സുരക്ഷിതരാണെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. അങ്ങനെയാണെങ്കിൽ അവളെയെന്തിനാണ് അവർ പിടിച്ചത്. അവരുടെ വിശപ്പ് ശമിപ്പിക്കാൻ, അല്ലാതെന്ത്? മനുഷ്യർക്ക് മനഃസാക്ഷിയോ. അവർക്കു ഭക്ഷിക്കാനായി ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും പ്രകൃതി ധാരാളം അനുഗ്രഹിച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ സഹജീവികളുടെ മാംസമാണ് അവർക്കു കൂടുതൽ ഇഷ്ടം. അവൾക്കു സങ്കടം കൂടി. 

 

അവൾക്കു വിശന്നു തുടങ്ങി. നദിയിൽ നിന്നും അവൾ കുറച്ചു വെള്ളം കുടിച്ചു. ആരുമില്ലാത്ത ആ സ്ഥലത്തു ഒറ്റയ്ക്ക് നിൽക്കാൻ അവൾക്കു പേടി തോന്നി. നദിയുടെ ഓളവും കാറ്റിന്റെ സീല്കാര ശബ്ദവും അവളുടെ ഏകാന്ത നിമിഷങ്ങളെ ഭയപ്പെടുത്തി. ഇതിലും നല്ലതു മരണമായിരുന്നു. ഒറ്റയ്ക്ക് ഇരിക്കേണ്ട ഗതികേട് മുൻപ് അവൾക്ക് ഉണ്ടായിട്ടില്ല. 

 

പുറകിലെ ചിറകടിയൊച്ച അവളെ ചിന്തകളിൽ നിന്നുണർത്തി. മാണിക്യനാണ്, അവളുടെ തൊട്ടു പുറകിൽ, അവനെ അവളിത്രയടുത്ത് മുൻപ് കണ്ടിട്ടില്ല. അവന്റെ ശരീര വാസന അവൾ ആസ്വദിച്ചു. 

 

“പേടിച്ചു പോയോ പെണ്ണെ നീ. എന്നെ അവർ പിടിച്ചെന്ന് കരുതിയോ?”

 

“മാണിക്യൻ ചേട്ടനെ അവർ എന്തെങ്കിലും ചെയ്തോ?

 

“എന്നെയോ, ഞാൻ ആ പെണ്ണിന്റെ കണ്ണ് കുത്തി പൊട്ടിച്ചു. അവൾ നിന്നെ പിടിച്ചത് എനിക്ക് സഹിയ്ക്കാൻ കഴിഞ്ഞില്ല. ആ സമയത്തു ഞാൻ അവിടെ വന്നില്ലായിരുന്നെങ്കിൽ നിന്റെ അവസ്ഥ എന്താകുമായിരുന്നു. എനിക്ക് ഓർക്കാൻ കൂടി വയ്യ. അവളുടെ അപ്പൻ തോക്കെടുക്കാൻ വീട്ടിൽ കടന്നതും ഞാൻ വേലി കടന്നു പറന്നു. “

 

അവൻ തൻ്റെ സാഹസിക പ്രകടനങൾ വിശദീകരിച്ചു. അവൾ ആരാധനയോടെ കേട്ടിരുന്നു. 

 

“എനിക്ക് പകരം എന്റെ അനിയത്തിമാരെ അവർ പിടിച്ചു കാണില്ലേ ചേട്ടാ. “

 

“ഇല്ല മുട്ടയിടുന്നവരെ അവർ പെട്ടെന്ന് കൊല്ലില്ല. ആ കാര്യത്തിൽ നിങ്ങൾ പെണ്ണുങ്ങൾ ഭാഗ്യവതികളാണ്. ആ വല്യപെണ്ണിനു അബദ്ധം പറ്റിയതാണ്. അവളെ അവളുടെ അമ്മ അതും പറഞ്ഞു തല്ലുന്നുണ്ടായിരുന്നു. നല്ല ലക്ഷണമൊത്ത സുന്ദരി കോഴിയെ നഷ്ടപ്പെട്ടതിൽ അവർക്കു സങ്കടമുണ്ട്. “

 

“മാണിക്യൻ ചേട്ടാ, എന്റെ അമ്മ. “

 

സുന്ദരി വിതുമ്പി പോയി. അവനവളുടെ സങ്കടം സഹിയ്ക്കാൻ കഴിഞ്ഞില്ല. അവനവളെ ചേർത്ത് പിടിച്ചു. മൂർദ്ധാവിൽ കൊക്കുരുമ്മി. 

 

“അവരൊക്കെ കൂട്ടിൽ സുരക്ഷിതരാണ്. അവർക്കു ഒരാപത്തുമില്ല. ക്രിസ്മസ് കഴിയട്ടെ നമുക്ക് പോയി അവരെയൊക്കെ കാണാം. അതുവരെ ഞാനും നീയും ഈ കാട്ടിൽ കഴിച്ചു കൂട്ടണം. “

 

“കാട്ടിലോ? നമ്മൾ മാത്രം. “

 

“പേടിയുണ്ടോ ? ഞാനില്ലേ നിനക്ക്. നിന്നെ എനിക്കെന്ത് ഇഷ്ടമാണെന്നു അറിയുമോ സുന്ദരീ. നിനക്ക് എന്നെ ഇഷ്ടമല്ലേ, നീ എന്നെ വേലിക്കൽ നിന്ന് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ. “

 

“മാണിക്യൻ ചേട്ടനെ എനിക്കിഷ്ടമാണ്. പക്ഷെ നമ്മൾ രണ്ടുപേരും മാത്രം, കൂടെയാരുമില്ലാതെ. “

 

“ഞാൻ നിന്നെ മംഗലം കഴിക്കും പെണ്ണേ. നീ എന്റെ ഭാര്യയാകും. എനിക്ക് നീയും നിനക്ക് ഞാനും മാത്രമുള്ളൊരു ലോകം. നമ്മുടെ കുഞ്ഞുങ്ങൾ ഇവിടെ പിറന്നു വീഴും. ഇവിടെ ആരും നമ്മളെ പിടിച്ചു കറി വയ്ക്കില്ല. “

 

സുന്ദരി മാണിക്യന്റെ തോളിലേക്ക് ചാഞ്ഞു. സഹോദരിമാരും കൂട്ടുകാരികളും വിവാഹത്തെക്കുറിച്ച് സ്വപ്നം കാണാൻ തുടങ്ങിയപ്പോഴും അവൾ സ്വന്തം സ്വപ്‌നങ്ങൾ മറന്നു കുടുംബത്തിന് വേണ്ടി ജീവിയ്ക്കുകയായിരുന്നു. ഇപ്പോൾ താൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന മാണിക്യൻ്റെ ഭാര്യ ആകാൻ പോകുന്നു. 

 

“വാ നിനക്ക് വിശക്കുന്നില്ലേ, നിനക്ക് വേണ്ടി ഞാൻ സ്വാദിഷ്ടമായ ഒരു ഭക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ആ മരത്തിന്റെ കൊമ്പിൽ നമ്മൾ താമസം തുടങ്ങും. അവിടെ ഒരു കൂടൊരുക്കും ഞാൻ. നീ ഓരോ ദിവസവും മുട്ടകളിടും. മുട്ടകൾ വിരിഞ്ഞു നമ്മുടെ കുഞ്ഞുങ്ങൾ പുറത്തു വരും. നമ്മുടെ കുടുംബം വലുതാകും. 

 

മാണിക്യൻ അവളെ ഒരു ചിതൽ പുറ്റിനടുത്തേയ്ക്കു നയിച്ചു. അവൾ വയർ നിറയെ ചിതലുകളെ കഴിച്ചു. എന്ത് രുചിയാണിതിന്. അവളാകെ കൂട്ടിൽ കിട്ടുന്ന ധാന്യങ്ങൾ മാത്രമേ കഴിച്ചിട്ടുള്ളു. അവൾ ചിതലുകളെ കഴിക്കുമ്പോൾ മാണിക്യൻ അവൾക്കു വേണ്ടി ചിതൽ പുറ്റുകൾ കൊത്തി കൊത്തി ഇളക്കിയിടുകയായിരുന്നു. വയറു നിറയുന്നത് വരെ അവൾ ചിതലുകൾ കഴിച്ചു. 

 

“മാണിക്യൻ ചേട്ടാ, ധാന്യങ്ങളേക്കാൾ രുചികരം ചിതലുകളാണല്ലേ. അതാണല്ലേ മനുഷ്യരും നമ്മളെ കൊന്നു കഴിക്കുന്നത്. “

 

“അതൊക്കെ പ്രകൃതി നിയമമാണ്. വലിയത് ചെറുതിനെ ഭക്ഷണമാക്കും അങ്ങനെ ആ ശൃംഖല നീണ്ടുപോകും. നമുക്ക് അത്ര വലിയ തത്വ ചിന്തകളൊന്നും ആവശ്യമില്ല. നമ്മുടെ ജീവിതം തത്കാലം നമുക്ക് സുന്ദരമാക്കാം. “

 

മാണിക്യൻ ചാഞ്ഞു കിടന്ന ഒരു മരക്കൊമ്പിലേയ്ക്ക് ചാടി കയറി. പിറകെ സുന്ദരിയും പറന്നു. അവനോടു ചേർന്ന് ആ കൊമ്പിലിരിക്കുമ്പോൾ അവിടമാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന് അവൾക്കു തോന്നി. മനോഹരമായ ദിനങ്ങളെ സ്വപ്നം കണ്ടു അവളവന്റെ ചിറകിനടിയിലേയ്ക്ക് ചുരുണ്ടു കൂടി. 

 

✍️✍️✍️നിഷ പിള്ള

Post Views: 43
5
Nisha Pillai

3 Comments

  1. Sunandha Mahesh on December 24, 2023 4:18 PM

    എനിക്കും ഈ ചിന്തകൾ വരാറുണ്ട്.. പിന്നെ ഈ പറഞ്ഞപോലെ അത്രക്ക് അങ്ങ് ആലോചിച്ചിക്കേണ്ടന്ന് സ്വയം പറഞ്ഞു സമാധാനിക്കും..

    Writing 👌👌

    Reply
    • Nisha Pillai on December 25, 2023 9:36 AM

      🥰🥰

      Reply
    • Sreeja Ajith on December 26, 2023 6:33 PM

      Super 👌👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.