Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഞ്ഞിൻ കുളിരിൽ ഒരു ക്രിസ്തുമസ് ആഘോഷം
അനുഭവം ഓർമ്മകൾ

മഞ്ഞിൻ കുളിരിൽ ഒരു ക്രിസ്തുമസ് ആഘോഷം

By Joyce VargheseDecember 19, 2023Updated:December 25, 20232 Comments4 Mins Read189 Views
Bookmark Now
Please login to bookmark Close

No account yet? Register

ക്രിസ്തുമസ് സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും അടയാളപ്പെടുത്തലാണ്. പാപങ്ങളിൽ നിന്നും മാനവരാശിയെ രക്ഷിക്കാൻ അവതരിച്ച ദൈവസുതന്റെ ജന്മദിനമായി ക്രിസ്തുമതവിശ്വാസികൾ ഈ ദിവസം ആചരിക്കുന്നു.

പശ്ചാത്യരാജ്യങ്ങളിൽ മഞ്ഞുക്കാലത്തിലെ അവധിയാഘോഷം കൂടിയാണ് ക്രിസ്തുമസ്. ഇതിനെ ഹോളിഡേ സീസൺ എന്നു വിളിക്കുന്നതും അതുകൊണ്ടു തന്നെ.

പഞ്ഞിത്തുണ്ടുകൾ കണക്കെ ശീതക്കാറ്റിൽ ആലോലമാടി, ഘനം കുറഞ്ഞ മഞ്ഞുപ്പരലുകൾ താഴ്ന്നിറങ്ങി നിലം തൊടുമ്പോൾ അവധിക്കാലത്തിന്റെ ചെറുതണപ്പു ഞങ്ങളെ വന്നു പൊതിയാൻ തുടങ്ങും.

കാനഡയിൽ ടൊരോന്റോയിലെ നഗരചത്വരത്തിലെ ‘നേഥൻ’സ്വകയറിൽ മുപ്പതടിയിൽ ഉയർന്നു പൊങ്ങുന്ന ക്രിസ്തുമസ് ട്രീ, ഒരു മാസം നീണ്ടു നിൽക്കുന്ന ക്രിസ്തുമസ് സീസൺ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക അറിയിപ്പാണ്. വെളിച്ചത്തിന്റെ ആഘോഷം കൂടിയാണല്ലോ ക്രിസ്തുമസ്. ആയിരക്കണക്കിനു വൈദ്യുതി വിളക്കുകളുമായി വെളിച്ചത്തിന്റെ മഹാപ്രപഞ്ചം തീർക്കുന്ന കൂറ്റൻ ക്രിസ്തുമസ് ട്രീ തലയുയർത്തി, തെളിഞ്ഞു നിൽക്കും.

സമാനമായ രീതിയിൽ കാനഡയിലെ എല്ലാ നഗരങ്ങളിലും ക്രിസ്തുമസ് ട്രീകൾ തെളിയുന്നതോടെ പുതുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു.

ഹോളിഡേ സീസൺ, ഷോപ്പിംഗ് സീസൺ കൂടിയാണ്. പലവിധ ഓഫറുകൾ നിരത്തി ഉപഭോക്താവിനെ പ്രലോഭിപ്പിച്ചു കച്ചവടം നടത്താൻ മാസങ്ങൾക്കു മുമ്പു ഒരുക്കങ്ങൾ തുടങ്ങും.

ഈ സമയത്ത് പരസ്പരം സമ്മാനങ്ങൾ കൈമാറുന്നത് പതിവാണ്. പ്രിയപ്പെട്ടവർക്കു സമ്മാനിക്കുവാൻ ഷോപ്പിംഗ് നടത്തുന്നവരാണ് ഏറേയും. ചുരുങ്ങിയത് മൂന്നോ നാലോ ക്രിസ്തുമസ് പാർട്ടികളിൽ പങ്കെടുക്കാനുള്ള പാർട്ടി വസ്ത്രങ്ങൾ വാങ്ങുവാനും ആളുകൾ തിക്കിത്തിരക്കുന്നു.

രസകരമായ വിശേഷം, ഡിസംബർ ഇരുപ്പത്തിയാറാം തിയതി ഇവിടെ പൊതു അവധിയാണ്. ബോക്സിംഗ് ഡേ, സീസണു വേണ്ടി സംഭരിച്ചവയിൽ വിറ്റു കഴിയാത്തവ വില കുറച്ചു വിൽക്കുന്ന ദിവസമാണ്. വാങ്ങിക്കുക, ബോക്സിൽ നിറക്കുക, എന്നതാണ് ബോക്സിംഗ്. അടുത്ത വർഷത്തേക്കുള്ള സമ്മാനങ്ങളും ക്രിസ്തുമസ് കാർഡുകളും വരെ ചുളു വിലയിൽ വാങ്ങി വെയ്ക്കുന്ന വിരുതന്മാരുണ്ട്. ഇതെല്ലൊം കൂടി ഷോപ്പിംഗ് മാളിലെ അന്നത്തെ തിരക്ക്, നമ്മുടെ ഭാഷയിൽ, ശരിക്കും ഒരു ‘ഇടിദിനം’ തന്നെ.

തൊഴിൽ സ്ഥാപനങ്ങളിൽ ക്രിസ്തുമസ് ചിഹ്നങ്ങൾ പതിപ്പിച്ചും തൂക്കിയും അവിടം ചുവപ്പും പച്ചയും വെള്ളയും നിറങ്ങളിൽ ആറാടും. തൂണുകളും കമാനങ്ങളും വരാന്തകളും വാതിലുകളും വരെ ഈ നിറങ്ങളിൽ അലങ്കരിക്കും. എവിടേയും സാന്റാക്ലോസ് രൂപങ്ങളും സമ്മാനപ്പൊതികളും സ്നോ ഫെയ്ള്ക്കുളും കടുത്ത നിറമുള്ള സോക്സുകളും കോർത്ത അരങ്ങുകൾ തൂങ്ങിയാടും. കമ്പ്യൂട്ടർ മോണിറ്ററിന്റെ ഫ്രെയിമിൽ വരെ നന്നെ ചെറിയ സ്റ്റിക്കറുകൾ പതിച്ചു വെയ്ക്കും.

കടും ചുവപ്പു ദളങ്ങുളുള്ള പോയിൻസെറെറ പൂക്കൾ പൂച്ചെട്ടികളിൽ നിറയ്ക്കും. ഈ കാഴ്ചകളെല്ലാം ക്രിസ്തുമസ് സ്പിരിറ്റ് ഓരോരുത്തരുടേയും ഉള്ളിലേക്ക് ആവാഹിക്കുകയാണ്.

എല്ലാ തൊഴിൽ സ്ഥലങ്ങളിലും കരോളും ക്രിസ്തുമസ് പാർട്ടികളും ഉണ്ടാകും. ക്രിസ്തുമസുമായി ബന്ധപ്പെട്ട ധാരാളം കളികളും ഈ പാർട്ടികളിൽ സംഘടിപ്പിക്കും.

കാനഡയെപ്പോലെ മൾട്ടികൾച്ചറൽ ആയ രാജ്യത്ത് ക്രിസ്തുമസ്, വിവിധ സംസ്ക്കാരങ്ങളിലെ ആഘോഷരീതികളുടെ സമന്വയമാണ്. ഓരോ രാജ്യക്കാരും ക്രിസ്തുമസ് അവരുടെ രീതിയിൽ ആഘോഷിക്കുന്നതു കാണാം. ക്രിസ്തുമസ് ഡിന്നറിനു തീൻമേശയിൽ ടർക്കി വിഭവങ്ങൾ നിരത്തുന്നവരും ചോറും കറികളുമായി ഗൃഹാതുരത്വം പേറുന്ന ക്രിസ്തുമസ് ആഘോഷിക്കുന്നവരും എല്ലാം കാനഡയുടെ ഭാഗം തന്നെ.

കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുകൂടുന്ന ഈ ദിനം, എല്ലാവരും ഒന്നിച്ചു കൂടുമ്പോൾ കൂടുതൽ ഇമ്പമുള്ളതാകുന്നു.

നിരത്തുകളിലും വീടുകളിലും സീരിയിൽ ബൾബുകളും തൂങ്ങിയാടുന്ന നക്ഷത്രങ്ങളും സന്ധ്യ മുതൽ കത്തി നിൽക്കും. അതിൽ രാജ്യം, ഭാഷ, നിറം, മതം എന്നൊന്നും വേർതിരിവില്ല. യൂറോപ്യൻ, ലാറ്റിനമേരിക്കൻ, മെഡിറ്ററേനിയൻ, ചൈനീസ്, ഇന്ത്യക്കാർ ഉൾക്കൊള്ളുന്ന സൗത്ത് ഏഷ്യൻസ് എല്ലാവരും ക്രിസ്തുമസ് വിളക്കുകളും നക്ഷത്രങ്ങളും കത്തിച്ച് ഹോളിഡേ സീസൺ ഗംഭീരമാക്കുന്നു. ഒരുമയുടെ സന്ദേശവും ബഹിർസ്ഫുരണവുമാണ് ക്രിസ്തുമസ്.

ബേയ്ക്ക് ചെയ്തെടുത്ത പലഹാരങ്ങളുടെ നീണ്ട നിര തന്നെ പശ്ചാത്യർക്കിടയിലുണ്ട്. പലതരം ബൺ, ജിഞ്ചർ ബ്രഡ്, കേക്ക്, പുഡിംഗ്, ഡിസേർട്ടുകൾ, കാരമൽ നട്ട്സ്, ഫഡ്ജ് ഇതെല്ലാം ബേയ്ക്കു ചെയ്യുന്നു. കൂട്ടുകാർക്കും ബന്‌ധുക്കൾക്കും അലങ്കരിച്ച ചൂരൽ കൂടകളിൽ നിരത്തി, ക്രിസ്തുമസ് ആശംസകളോടെ ഈ മധുരം കൈമാറുന്നു.

ചോക്ലേറ്റുകളും കുക്കികളും കാൻഡി സ്റ്റിക്കുകളും ക്രിസ്തുമസ് ചിത്രങ്ങളുടെ റാപ്പറിൽ പൊതിഞ്ഞ് , കടകളിൽ അലമാരകളിൽ സ്ഥാനം പിടിക്കും. കുട്ടികൾക്ക് കൈ നിറയെ ഈ ചോക്ലേറ്റുകൾ വാങ്ങിക്കൊടുക്കും.

ഷോപ്പിംഗ് മാളുകൾ, അലങ്കാരങ്ങളണിഞ്ഞ്, തുടുത്തു സുന്ദരിയാകും. അതിലും മുന്നിൽ, പല നിറങ്ങളിൽ വെളിച്ചം വിതറി, മിന്നിത്തെളിയുന്ന ക്രിസ്തുമസ് മരങ്ങൾ തന്നെ.

ടൊറോന്റോയിലെ ക്രിസ്തുമസ് പരേഡ് പ്രശസ്തമാണ്. സാന്റാക്ലോസും മഞ്ഞിൽ പായുന്ന റെയിൻ ഡിയറും അനേകം കാർട്ടൂൺ കഥാപാത്രങ്ങളും നിറയുന്ന ഫ്ലോട്ടുകൾ നഗരവീഥികളിലൂടെ മെല്ലെ നീങ്ങും. ഈ കാഴ്ചകൾ ആസ്വദിക്കാൻ തെരുവിന്റെ ഇരുവശത്തും കാണികൾ തിങ്ങിക്കൂടും. ക്രിസ്തുമസ് കരോളും ബാൻഡുമേളവുമായി നഗരം, ആഘോഷത്തിമർപ്പിൽ അമരും.

ആരാധനാലയങ്ങളിൽ തിരുപ്പിറവി ആചാരവിധിപ്രകാരം അനുഷ്ഠിക്കുന്നു. പല ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കും തങ്ങളുടേതായ ആചാരങ്ങളുണ്ട്. ജനുവരിയിലാണ് ഗ്രീക്ക് ഓർത്തോഡോക്സ് ചർച്ച് സമൂഹം ക്രിസ്തുമസ് ആഘോഷിക്കുന്നത്. കാനഡ കത്തോലിക്ക രാജ്യമായതിനാൽ പൊതു അവധി ഡിസംബർ ഇരുപ്പത്തിയഞ്ചിനു തന്നെയാണ്.

ഭൂപ്രദേശത്തിന്റെ സ്ഥാനം ഭൂമധ്യരേഖയിൽ നിന്നും വടക്കോട്ടു നീങ്ങുമ്പോൾ, സൂര്യരശ്മികളുടെ സഞ്ചാരദൈർഘ്യം കൂടുന്നതിനാൽ പകൽ കുറയുകയും രാത്രി കൂടുതലാകുകയും ചെയ്യും. അണിയിച്ചൊരുക്കിയ ക്രിസ്തുമസ് മരങ്ങളുടെയും കണ്ണുച്ചിമ്മുന്ന നക്ഷത്രങ്ങളുടെയും മനോഹാരിത, വേഗം വിരുന്നെത്തുന്ന സന്ധ്യയിൽ, നേരത്തെ തന്നെ ആസ്വദിക്കാനാകും. നാടു മുഴുവൻ അലങ്കാരങ്ങളിൽ മുങ്ങുമ്പോൾ പ്രകൃതിയും വിസ്മയമൊരുക്കി അതിനെ കൂടുതൽ മനോഹരമാക്കുന്നു.

ചുവന്ന അയഞ്ഞ ഉടുപ്പും കമ്പിളിത്തൊപ്പിയും, വെള്ള അരപ്പട്ടയും ചുറ്റി സമ്മാനപ്പൊതികൾ നിറച്ച ഭാണ്ഡവുമായി വീടിന്റെ ചിമ്മിനി വഴി സാന്റാക്ലോസ് ഇറങ്ങി വരുമെന്നും തങ്ങൾക്കായി സമ്മാനപ്പൊതികൾ കട്ടിലിനടിയിൽ വെയ്ക്കുമെന്നും മാതാപിതാക്കൾ കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. അവർ സാമ്പത്തികമായി എത്ര ബുദ്ധിമുട്ടിയാണെങ്കിലും കുഞ്ഞുങ്ങൾക്ക് സമ്മാനം വാങ്ങാൻ മറക്കാറില്ല. കഥകൾ വെറും കഥകൾ ആണെങ്കിലും സാന്റയുടെ സമ്മാനപ്പൊതി തുറക്കുന്ന കുരുന്നിന്റെ പുഞ്ചിരിയിൽ, വാത്സല്യത്താൽ തുടിക്കുന്നു, ഓരോ അമ്മമനവും.

ധാരാളം ചാരിറ്റി പ്രവർത്തനങ്ങളും ഈ സമയത്തുണ്ട്. പാവപ്പെട്ടവർക്കായി ഭക്ഷണവും കമ്പിളി വസ്ത്രങ്ങളും കുട്ടികൾക്ക് കളിപ്പാട്ടങ്ങളും ആളുകൾ ദാനം ചെയ്യും. ഇവ സംഭരിക്കുകയും തരം തിരിക്കുകയും അർഹരായവർക്ക് എത്തിക്കുകയും ചെയ്യുന്നതിനു ഒട്ടനവധിപ്പേർ പ്രതിഫലമില്ലാതെ ജോലി ചെയ്യും. ഈ നഗരത്തിന്റെ നന്മമുഖമാണിത്.

ഹോയ്… ഹോയ്… വിളികളുമായി മുഴങ്ങുന്ന മണി കിലുക്കി സമ്മാനപ്പൊതികളുമായി നടന്നുനീങ്ങുന്ന ക്രിസ്തുമസ് അപ്പൂപ്പൻ. ആ നീണ്ട വെള്ളത്താടി രോമങ്ങൾ പറത്തി, വെള്ളത്തൂവലുകളായി പറന്നിറങ്ങുന്ന മഞ്ഞുക്കണങ്ങളെ അന്തരീക്ഷത്തിൽ തൊട്ടിലാട്ടുന്ന ശീതക്കാറ്റ്.

കുട്ടികൾ, സ്ക്കൂൾ അവധിയിൽ, ഇളം വെയിലിൽ തട്ടിത്തിളങ്ങുന്ന മഞ്ഞ് കോരിയെടുത്തു മഞ്ഞു മനുഷ്യനെ മെനയുന്നത് ഈ ആഘോഷത്തിന്റെ ഭാഗമാണ്.

ശിശിരം ഇലപൊഴിച്ച മരങ്ങളിലും അലങ്കരിച്ച ക്രിസ്തുമസ് മരങ്ങളിലും പുൽക്കൂടിനു മുകളിലും വന്നു വീഴുന്ന നനുത്ത മഞ്ഞിന്റെ അകളങ്കിത ധവളപ്രഭ മനസ്സിൽ ശാന്തിയും സമാധാനവും നിറയ്ക്കുന്നു.

സ്നേഹവും പ്രതീക്ഷയും കരുതലും പങ്കിടലും ഓർമകളും പങ്കുവെയ്ക്കുന്ന ക്രിസ്തുമസ് ആശംസകൾ , ചുറ്റിത്തിരിയുന്ന ശീതക്കാറ്റിൽ പറന്ന് എല്ലാവരിലും ക്രിസ്തുമസ് സന്ദേശമെത്തിക്കുന്നു.

കാനഡയിലെ മഞ്ഞിൻകുളിരോടെയുള്ള ക്രിസ്തുമസ് ആഘോഷം ജീവിതം മുഴുവൻ ഓർത്തു വെക്കാൻ മധുരമുള്ള അനുഭവമായി മാറുന്നു.

Post Views: 35
5
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

2 Comments

  1. Sreeja Ajith on December 26, 2023 4:02 PM

    Nice ❤️

    Reply
  2. Sunandha Mahesh on December 25, 2023 3:00 PM

    Merry Christmas..
    Good writeup 👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.